ഹല്‍ദ്വാനി: 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിയാച്ചിനില്‍ കാണാതായ ഇന്ത്യന്‍ സൈനികന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.
സിയാച്ചിനിലെ പഴയ ബങ്കറിനുള്ളില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 1984 മെയ് 29 മുതല്‍ കാണാതായ 19 കുമയൂണ്‍ റെജിമെന്‍റിലെ സൈനികനായ ചന്ദര്‍ശേഖര്‍ ഹര്‍ബോളയുടെ മൃതദേഹമാണിതെന്ന് സൈന്യം സ്ഥിരീകരിച്ചു. ഹിമപാതത്തിലെ പട്രോളിംഗിനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
പാകിസ്താനെതിരെ പോരാടാന്‍ 1984ല്‍ സിയാച്ചിനിലെ ഗ്യോങ്‌ല ഹിമാനിയിലേക്കുള്ള ‘ഓപ്പറേഷന്‍ മേഘദൂതിനായി’ വിന്യസിച്ച 20 സൈനികരില്‍ ഒരാളായിരുന്നു ചന്ദര്‍ശേഖര്‍ ഹര്‍ബോള. പതിവ് പട്രോളിംഗ് നടത്തുന്നതിനിടെ ഉണ്ടായ ഹിമക്കാറ്റില്‍ 20 സൈനികരെയും കാണാതാവുകയായിരുന്നു. ഇതുവരെ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത്. ബാക്കിയുള്ള അഞ്ച് പേരില്‍ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.