Month: August 2022

  • Crime

    മുകേഷ് അംബാനിക്കും കുടുംബത്തിനും എതിരേയുള്ള വധഭീഷണിക്ക് പിന്നില്‍ ജ്വല്ലറി വ്യാപാരി; കേന്ദ്ര ഏജന്‍സികള്‍ വിശദാംശങ്ങള്‍ തേടി

    മുംബൈ: വ്യവസായി മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ആശുപത്രിയിലേക്ക് ഫോണ്‍ വിളിച്ചത് സൗത്ത് മുംബൈയിലെ ജ്വല്ലറി വ്യാപാരി. വ്യാജ പേരില്‍ എട്ടുതവണയാണ് ഇയാള്‍ വിളിച്ചത്. വിഷ്ണു ഭൗമിക് എന്നയാളാണ് ഫോണ്‍ കോളിന് പിന്നിലെന്ന് സംശയിക്കുന്നതായും ഇയാള്‍ ‘അഫ്സല്‍’ ആണെന്ന് പറഞ്ഞാണ് വിളിച്ചതെന്നും പൊലീസ് പറഞ്ഞു. പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വ്യവസായിയായ മുകേഷ് അംബാനിക്കും കുടുംബത്തിനും തിങ്കളാഴ്ചയാണ് ഫോണില്‍ ഒന്നിലധികം ഭീഷണി കോളുകള്‍ വന്നത്. റിലയന്‍സ് ഫൗണ്ടേഷന്റെ ഹാര്‍സ്‌കിസന്‍ദാസ് ഹോസ്പിറ്റലിലെ നമ്പറില്‍ രാവിലെ 10:30 ഓടെയാണ് കോളുകള്‍ വന്നത്. 56 കാരനായ ഭൗമിക് ഭീഷണി കോളുകളില്‍ ധീര്‍ബുഭായ് അംബാനിയുടെ പേരും ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. ദഹിസര്‍ സ്വദേശിയായ ഭൗമിക്കിന്റെ ക്രിമിനല്‍ റെക്കോര്‍ഡ് പോലീസ് പരിശോധിച്ചുക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 506(2) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചില കേന്ദ്ര ഏജന്‍സികളും കേസിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ മുകേഷ് അംബാനിയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുതെന്ന്…

    Read More »
  • NEWS

    നായയുമായി ലൈംഗിക ബന്ധം, യുവതിയും കാമുകനും പിടിയില്‍

    വിചിത്രവും വികൃതവുമായ ലൈംഗീകാഭാസങ്ങളുടെ പിന്നാലെയാണ് ചിലർ. പശുക്കളെയും നായയെയുമൊക്കെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്. അമേരിക്കയിലെ ഫ്‌ലോറിഡയിൽ നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അത് ചിത്രീകരിക്കുകയും ചെയ്തതിന് യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.  38 വയസ്സുള്ള ക്രിസ്റ്റീന കാലല്ലോയും, കാമുകന്‍ 36 കാരനായ ജെഫ്രി സ്പ്രിംഗറുമാണ് അറസ്റ്റിലായത്. ക്രിസ്റ്റീന നായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കാമുകനായ ജെഫ്രിയാണ് ക്യാമറയില്‍ പകര്‍ത്തിയിരുന്നത്. റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ ഫ്‌ളാഷ് ഡ്രൈവില്‍ സൂക്ഷിക്കുകയും ചെയ്തതായാണ് കേസ്. ഫ്‌ലോറിഡയിലെ സേഫ്റ്റി ഹാര്‍ബര്‍ നിവാസിയാണ് ക്രിസ്റ്റീന. ഇതിന് മുന്‍പും ഒരു പ്രാവശ്യം പൊലീസ് ക്രിസ്റ്റീനയെ അറസ്റ്റ് ചെയ്യുകയുണ്ടായി. കഴിഞ്ഞ മെയ് മാസത്തില്‍ ഗാര്‍ഹിക പീഡന കേസിലാണ് പൊലീസ് ക്രിസ്റ്റീനയെ അറസ്റ്റ് ചെയ്തത്. മൃഗവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഇവരെ അന്ന് സണ്‍ഷൈന്‍ സ്റ്റേറ്റിലെ പിനെല്ലസ് കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. 5000 ഡോളര്‍ കെട്ടിവച്ചതിനെ തുടര്‍ന്ന് ക്രിസ്റ്റീനയെ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ക്രിസ്റ്റീന  പല…

    Read More »
  • Kerala

    തോരണം കെട്ടി അലങ്കരിച്ചത് ദേശീയ പതാകയോടുള്ള അനാദരവെന്ന് കോൺഗ്രസ്, വിലകുറഞ്ഞ രാഷ്ട്രീയ നാടകമെന്ന്‌ പഞ്ചായത്ത് ഭാരവാഹികൾ

    കോട്ടയത്തെ രാമപുരം പഞ്ചായത്തിൽ ദേശിയ പാതകയുടെ പേരിൽ തമ്മിലടി. ത്രിവർണ്ണ നിറത്തിലുള്ള തോരണം കെട്ടി അലങ്കരിച്ചതിനുള്ളിലാണ് ദേശീയ പതാക ഉയർത്തിയത്. ഇത് ദേശീയ പതാകയോടുള്ള അനാദരവാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരം ടൗണിലാണ് ദേശീയ പതാക ഉയർത്തിയത്. പഞ്ചായത്ത് ചെയർപേഴ്‌സൺ ഷൈനി സന്തോഷ് പതാക  ഉയർത്തിയെങ്കിലും പതാകയ്ക്ക് പ്രാധാന്യം കൊടുത്തില്ല എന്നാണ് പരാതി. മറ്റുള്ള അലങ്കാരങ്ങൾക്കു മേലെയാണ് പതാക ഉയർത്തേണ്ടത് എന്നിരിക്കെ  രാമപുരത്ത് പതാക അലങ്കാരങ്ങൾക്ക് കീഴെയാണ് പൊക്കിയിരിക്കുന്നത്. ഇതിലൂടെ സമൂഹത്തിനു തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും വിമർശകർ ചൂണ്ടി കാണിക്കുന്നു അതേ സമയം ദേശീയ പതാകയെ അപമാനിച്ചു എന്ന ഈ ആരോപണം വിലകുറഞ്ഞ  രാഷ്ട്രീയ നാടകമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി സന്തോഷും വൈസ് പ്രസിഡന്റ്‌ സണ്ണി അഗസ്റ്റിനും അറിയിച്ചു. രാമപുരം ടൗണിൽ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ വർണാഭമായ സ്വാതന്ത്ര ദിനാഘോഷചടങ്ങുകൾ സംഘടിപ്പിച്ചതിൽ വിറളി പൂണ്ട ചില തല്പര കക്ഷികളാണ് അടിസ്ഥാന രഹിതമായ ആരോപണത്തിന് പിന്നിലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.…

    Read More »
  • India

    മതനിന്ദ ആരോപിച്ച് നൂപുർ ശർമയെ നീതിക്ക് മുന്നിൽ കൊണ്ടുവരണം; വീണ്ടും ഭീഷണിയുമായി അൽഖ്വയ്ദ

    ദില്ലി: മതനിന്ദ ആരോപിച്ച് നൂപുർ ശർമയെ നീതിക്ക് മുന്നിൽ കൊണ്ടുവരണമെന്ന് ആഗോള ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഘടകം ആഹ്വാനം ചെയ്തു.  പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖ്വയ്ദയുടെ ഘടകമായ നവഇ ഘവാഇ ഹിന്ദിന്റെ മുഖപത്രമാണ് നൂപുർ ശർമക്കെതിരെ പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്തത്. ജിഹാദിനെ എതിർക്കുന്നവർക്കെതിരെയും കശ്മീരിലെ ജിഹാദിന് വേണ്ടിയും ആയുധമെടുക്കാനും മുഖപത്രം ആഹ്വാനം ചെയ്തു. അൽഖ്വയ്ദ തലവൻ ഉസാമ ബിൻലാദൻ, അയ്മൻ സവാഹിരി എന്നിവരുടെ ചിത്ര സഹിതമായിരുന്നു പ്രസ്താവന. മതനിന്ദ ആരോപിച്ച് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരെ യുഎസിൽ അടുത്തിടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അൽഖ്വയ്ദയുടെ ഭീഷണി ​ഗൗരവമായിട്ടാണ് ഇന്റലിജൻസ് ഏജൻസികൾ കാണുന്നത്. നേരത്തെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദയുടെ മറ്റൊരു ഘടകമായി എക്യുഐഎസും നൂപുർ ശർമക്കെതിരെ ഭീഷണിമുഴക്കിയിരുന്നു.  മുഖപത്രമായ അസ്-സാഹബിലാണ് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പ്രസ്താവന ഇറക്കിയത്. ദില്ലി, ഗുജറാത്ത്, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തുമെന്നും എക്യുഐഎസ് ഭീഷണി മുഴക്കിയിരുന്നു. പ്രവാചകന്റെ മഹത്വത്തിനായി ജീവൻ ബലിയർപ്പിക്കുന്ന…

    Read More »
  • Kerala

    അട്ടപ്പാടി ദാസന്നൂരിൽ ഒറ്റയാന്‍ അവശനിലയിൽ, വനംവകുപ്പ് നിരീക്ഷിക്കുന്നു

    പാലക്കാട്: അട്ടപ്പാടി ദാസന്നൂരിൽ ഒറ്റയാനെ അവശനിലയിൽ കണ്ടെത്തി. കേരള തമിഴ്നാട് അതിർത്തിയിൽ കൊടുങ്ങരപ്പള്ളം പുഴയിലാണ് നിലവിൽ ആന ഉള്ളത്. സ്ഥിതിഗതികള്‍ കേരള വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. ഭക്ഷണം എടുക്കാൻ പറ്റാതെ അവശനിലയില്‍ ആന പുഴയരികിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം കാലടി പ്ലാന്‍റേഷന്‍റെ ഭാഗമായ ആതിരപ്പളളി എസ്റ്റേറ്റിൽ ഇറങ്ങിയ  കാട്ടാനയെ തിരികെ വനത്തിലേക്ക് കയറ്റിവിട്ടു. വെറ്റിലപ്പാറ പാലത്തിന് സമീപം ജനവാസ കേന്ദ്രത്തിലാണ് ആനയെ ആദ്യം കണ്ടത്. ഏറെനേരം റോഡിൽ നിലയുറിപ്പിച്ച ആന, നാട്ടുകാർ ബഹളം വെച്ചതോടെ വനഭാഗത്തേക്ക് നീങ്ങുകയായിരുന്നു. കാലടി പ്ലാന്‍റേഷനിലെ ജീവനക്കാർ‍ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ അടുത്തയിടെ കാട്ടാനയെത്തി നശിപ്പിച്ചിരുന്നു.

    Read More »
  • Kerala

    മോഹൻലാലിന്റെ വീട്ടിൽ പുതിയ ചിത്രത്തിൻ്റെ ചർച്ചയ്ക്കായി പൃഥ്വിരാജും ഭാര്യയും, ചിത്രങ്ങൾ പങ്ക് വച്ച് സുപ്രിയ

       മോഹൻലാൽ– പൃഥ്വിരാജ് കൂട്ടുകെട്ട് മലയാള സിനിമയിലെ വിജയ ഘടകയാണ്. പൃഥ്വി സംവിധാനം ചെയ്തതും ഇരുവരും ഒന്നിച്ചഭിനയിച്ചതുമായ ചിത്രങ്ങളെല്ലാം വൻ സാമ്പത്തികവിജയം നേടി. ഒരു തുറന്ന പുസ്തകം പോലെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദവും. മലയാള സിനിമയിൽ ഇത്ര ആഴമുള്ള ഹൃദയ ബന്ധം അപൂർവ്വമാണ് താനും. ‘ലൂസിഫർ’ എന്ന ചിത്രത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതൽ തുടങ്ങിയ മോഹൻലാൽ-പൃഥ്വി സൗഹൃദം സിനിമാ വ്യവസായത്തിനും ഗുണകരമായ സംഭാവനയാണ് നൽകുന്നത്. കഴിഞ്ഞ മാസം കൊച്ചി കുണ്ടന്നൂരിൽ മോഹൻലാൽ പുതിയ ലക്ഷ്വറി​ ഫ്ളാറ്റ് സ്വന്തമാക്കി. രണ്ടുനാൾ മുമ്പ് മോഹൻലാലിന്റെ ഈ ഫ്ളാറ്റിലേക്ക് രണ്ട് അതിഥികളെത്തി, നടൻ പൃഥ്വിരാജും നിർമാതാവും പൃഥ്വിയുടെ ഭാര്യയുമായ സുപ്രിയയും. മോഹൻലാലിന്റെ പുതിയ ഫ്ളാറ്റിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് സുപ്രിയ. മോഹൻലാലിന്റെ ഫ്ളാറ്റിന്റെ എൻട്രൻസിൽ സ്ഥാപിച്ച ലാംബ്രട്ട സ്കൂട്ടറിൽ കയറി പോസ് ചെയ്യാനും പൃഥ്വിയും സുപ്രിയയും മറന്നില്ല. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ‘2255’ എന്ന നമ്പറാണ് ഈ സ്കൂട്ടറിനു നൽകിയിരിക്കുന്നത്. ‘ഇട്ടിമാണി…

    Read More »
  • Crime

    ബഹ്റൈനില്‍ മയക്കുമരുന്ന് കൈവശം വെച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

    മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കൈവശം വെച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സന്ദര്‍ഭങ്ങളിലായാണ് ഇവര്‍ അറസ്റ്റിലായതെന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് 16,000 ബഹ്റൈനി ദിനാര്‍ (33 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വില വരുമെന്നും അധികൃതര്‍ അറിയിച്ചു. 25നും 42നും ഇടയില്‍ പ്രായമുള്ളവരാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. എന്നാല്‍ ഇവരെല്ലാം ഏഷ്യക്കാരാണെന്നതല്ലാതെ ഇവരുടെ രാജ്യം ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മയക്കുമരുന്ന് കൈവശം വെച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ഡയറക്ടറേറ്റിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മയക്കുമരുന്ന് സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചതായി ഡയറക്ടറേറ്റ് അറിയിച്ചു. പ്രതികളെ എത്രയും വേഗം തിരിച്ചറിയാനും ഇവരുടെ കൈവശമുണ്ടായിരുന്ന 16,150 ദിനാറിന്റെ മയക്കുമരുന്ന് പിടിച്ചെടുക്കാനും സാധിച്ചതായി നര്‍ക്കോട്ടിക്സ് വിഭാഗം ഡയറക്ടറേറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ അറിയിച്ചു. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന്…

    Read More »
  • Crime

    കളിപ്പാട്ടങ്ങള്‍ കൊണ്ടുവന്ന പാര്‍സലില്‍ ലഹരി ഗുളികകള്‍; ദോഹയില്‍ 849 ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

    ദോഹ: വിദേശത്തു നിന്ന് ലഹരി ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്‌സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‌സ് വിഭാഗമാണ് നടപടി സ്വീകരിച്ചത്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവന്ന ഒരു പാര്‍സലിലായിരുന്നു ലഹരി ഗുളികകള്‍ ഉണ്ടായിരുന്നത്. വിശദമായ പരിശോധനയില്‍ രണ്ട് തരത്തിലുള്ള ലഹരി ഗുളികകള്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. ഒരു വിഭാഗത്തില്‍ പെടുന്ന 560 ലഹരി ഗുളികകളും മറ്റൊരു തരത്തിലുള്ള 289 ഗുളികകളുമാണ് കണ്ടെടുത്തത്. ഇവയുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. تمكنت إدارة جمارك الشحن الجوي والمطارات الخاصة متمثلة في قسم الارساليات البريدية من إحباط تهريب كبسولات مخدرة مخبأة داخل شحنة لألعاب الأطفال ، وقد بلغ العدد الإجمالي 560 حبة ، بالإضافة إلى 289 كبسولة من نوع آخر #جمارك_قطر…

    Read More »
  • Pravasi

    മൂന്ന് മാസം മുമ്പ് കുവൈത്തിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

    കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനാപുരം കുണ്ടയം കണിയന്‍ചിറ പുത്തന്‍വീട്ടില്‍ മസൂദ് റാവുത്തറുടെ മകന്‍ ജലീല് റാവുത്തര്‍ (49) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ജലീല്‍ കുവൈത്തിലെത്തിയത്. അങ്കാറ യുണൈറ്റഡ് ഫൈബര്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. മാതാവ് – സുബൈദാ ബീവി. ഭാര്യ – ഫസീല ബീവി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.  

    Read More »
  • Crime

    വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പിതാവിന്റെ പടക്കക്കട തീയിട്ടശേഷം വീട്ടിലെത്തി മകളെ കുത്തിക്കൊന്ന യുവാവ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു

    കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. റിമാന്‍ഡിലിരിക്കെ പ്രതി നേരത്തേ കൊതുകുതിരി കഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. അവശനിലയിലായ വിനീഷിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്ന ദൃശ്യയെ വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കിടപ്പുമുറിയില്‍ കയറി പ്രതി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷമാണ് പ്രതി വീട്ടിലെത്തി ദൃശ്യയെ ആക്രമിച്ചത്. കൊലപാതകത്തിനു മൂന്ന് മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇതു നിരസിച്ച കുടുംബം പോലീസില്‍ പരാതി നല്‍കി. ഈ കേസില്‍ പോലീസ്…

    Read More »
Back to top button
error: