KeralaNEWS

സിപിഐ എറണാകുളം ജില്ല കാനം പക്ഷം പിടിച്ചു, കെ എന്‍ ദിനകരന്‍ ജില്ലാ സെക്രട്ടറി

കൊച്ചി: സിപിഐ എറണാകുളം ജില്ലാ കൗൺസിൽ കാനം പക്ഷം പിടിച്ചെടുത്തു. ജില്ലാ സമ്മേളനം  പൂർത്തിയാക്കാൻ നിശ്ചയിച്ച സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇന്ന് വൈകിട്ട് വരെ മത്സരവും അനിശ്ചിതത്വവും നീണ്ടുനിന്നു. ജില്ലാ സെക്രട്ടറി ആയി കാനം പക്ഷത്തെ കെ എൻ ദിനകരനെ തിരെഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സ്ഥാനം വോട്ടെടുപ്പിലൂടെ ആണ് നിശ്ചയിച്ചത്.

ഔദ്യോഗിക സ്ഥാനാർതി കെ എൻ സുഗതനെ 5 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ദിനകരൻ തോല്‍പ്പിച്ചത്. 28 വോട്ട്  ദിനകരൻ നേടിയപ്പോൾ സുഗതന് 23 വോട്ട് മാത്രമാണ് ലഭിച്ചത്. ജില്ലാ കൗൺസിലിനും കാനം പക്ഷത്തിനാണ് ഭൂരിപക്ഷം.

Signature-ad

അതേസമയം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ആയി കെ സലിം കുമാറിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. അൻപത് അംഗ ജില്ല കൗൺസിലിൽ 43 വോട്ടുകൾ നേടിയാണ് സലിം കുമാ‍ർ ജയിച്ചത്. സംസ്ഥാന നേതൃത്വം  നിർദ്ദേശിച്ച മുൻ എം എൽ എ ഇ എസ് ബിജി മോൾക്ക് ഏഴു പേരുടെ പിന്തുണ മാത്രമാണ് കിട്ടിത്. സംസ്ഥാനത്ത് ഒരു വനിത ജില്ലാ സെക്രട്ടറി വേണമെന്ന നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് ബിജിമോളുടെ പേര് നി‍ർദ്ദേശിക്കപ്പെട്ടത്. ഭൂരിപക്ഷം പേരും ഇതിനെ എതിർത്തു. തുടർന്ന് നിലവിൽ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സലിംകുമാറിൻറെ പേര് നി‍ർദ്ദേശിക്കുകയായിരുന്നു. ഇരുവരും പിന്മാറാതെ വന്നതോടെയാണ് വോട്ടെടുപ്പ് നടന്നത്. ഇടുക്കി ജില്ലയിലെ സിപിഐയുടെ സെക്രട്ടറിയാണ് കെ.സലിംകുമാർ തിരഞ്ഞെടുത്തു.

Back to top button
error: