SportsTRENDING

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടി20 ടൂര്‍ണമെന്റ് : ഗ്രൂപ്പ് ബിയിൽ ഇന്ത്യയും പാക്കിസ്താനും

 

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടി20 ടൂര്‍ണമെന്റിന്റെ മത്സരക്രമം പുറത്തുവിട്ടു. ബിസിസിഐ സെക്രട്ടറിയും, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനുമായ ജയ് ഷായാണ് മത്സരക്രമം പുറത്തുവിട്ടത്. യുഎഇയില്‍ ഈ മാസം 27 നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. ആറ് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായാണ് മത്സരിക്കുക.ദുബായിലും ഷാര്‍ജയിലുമായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക. ഇന്ത്യയും പാക്കിസ്താനുമാണ് ഗ്രൂപ്പ് ബിയില്‍്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകള്‍ തമ്മിലാകും യോഗ്യതാക്കായി പോരാടുക.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button
error: