NEWS

സ്‌കേറ്റ് ബോര്‍ഡില്‍ യാത്ര പുറപ്പെട്ട മലയാളി വാഹനാപകടത്തില്‍ മരിച്ചു

ചണ്ഡീഗഡ്:കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് സ്‌കേറ്റ് ബോര്‍ഡില്‍ യാത്ര പുറപ്പെട്ട മലയാളി വാഹനാപകടത്തില്‍ മരിച്ചു.

തിരുവനന്തപുരം പുല്ലമ്പാറ അഞ്ചാംകല്ല് സ്വദേശി അനസ് ഹജാസാണ് മരിച്ചത്. 31കാരനായ അനസിനെ ട്രക്കിടിച്ചെന്നാണ് വിവരം. സംഭവ സ്ഥലത്ത് വെച്ചു തന്നെ അനസ് മരിച്ചു. ഇന്ന് രാവിലെ ഹരിയാനയിലെ കല്‍ക്കയില്‍ വെച്ചായിരുന്നു അപകടം.

 

 

 

സ്‌കേറ്റിങ്ങിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മെയ് 29നാണ് അനസ് കന്യാകുമാരിയില്‍ നിന്നും കശ്മീരിലേക്കുള്ള യാത്ര പുറപ്പെട്ടത്.

Back to top button
error: