NEWS

ലോകത്തിലെ ഏറ്റവും സമ്ബന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നാലാം സ്ഥാനത്തെത്തി

ഫോബ്സിന്റെ ലോകത്തിലെ ഏറ്റവും വലിയ സമ്ബന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നാലാം സ്ഥാനത്തെത്തി.മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ മറികടന്നാണ് അദാനി നാലാം സ്ഥാനം കൈയടക്കിയത്.

ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം 114 ബില്യണ്‍ ഡോളറിലധികമാണ് അദാനിയുടെ സമ്ബത്ത്. ബില്‍ ഗേറ്റ്സിന് നിലവില്‍ 102 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.230 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള എലോണ്‍ മസ്‌കാണ് ഫോര്‍ബ്സിന്റെ പട്ടികയിലെ ഏറ്റവും ധനികനായ വ്യക്തി. ലൂയി വിറ്റണിലെ ബെര്‍ണാഡ് അര്‍നോള്‍ട്ട് രണ്ടാം സ്ഥാനത്തും ആമസോണിന്റെ ജെഫ് ബെസോസ് പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഉണ്ട്.

 

Signature-ad

 

 

ഇന്ത്യയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) മുകേഷ് അംബാനി ഫോര്‍ബ്സ് റിയല്‍ ടൈം ശത കോടീശ്വരന്മാരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. 88 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഫോര്‍ബ്സ് ഇദ്ദേഹത്തിന്റെതായി കാണിക്കുന്നത്.

Back to top button
error: