Month: July 2022
-
NEWS
മഹാഭാരതത്തോളം പഴക്കമുള്ള ചെങ്ങന്നൂരിലെ പാണ്ഡവൻ പാറ
ആലപ്പുഴ: ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും ഇന്നലെകളിലൂടെ യാത്ര ചെയ്യുവാന്‍ താല്പര്യമുള്ളവര്ക്ക് കയറിച്ചെല്ലുവാന്‍ സാധിക്കുന്ന ഒരുപാടിടങ്ങളുണ്ട്. വിശ്വാസവും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയുവാന്‍ പോലും ബുദ്ധിമുട്ടുള്ള ഇടങ്ങൾ.അത്തരത്തിലൊരു സ്ഥലമാണ് ആലപ്പുഴ ചെങ്ങന്നൂരിലെ പാണ്ഡവൻ പാറ. മഹാഭാരതത്തോളം പഴക്കമുള്ള ഐതിഹ്യങ്ങളാണ് പാണ്ഡവന് പാറയ്ക്കും ഇവിടുത്തെ പാണ്ഡവൻപാറ ശ്രീകൃഷ്ണക്ഷേത്രത്തിനുമുള്ളത്.ട്രക്കിങ്ങിനും കാടുകയറ്റങ്ങള്ക്കും സാധ്യതകളേയില്ലാത്ത ജില്ലയായ ആലപ്പുഴയിലെ സ്ഥിരം കാഴ്ചകളില്‍ നിന്നും അല്പം വ്യത്യസ്തത നല്കുന്ന ഇടമാണ് ചെങ്ങന്നൂരിന് സമീപം സ്ഥിതി ചെയ്യുന്ന പാണ്ഡവന് പാറ. പേരുപോലെ തന്നെ കൂറ്റന്‍ പാറക്കൂട്ടങ്ങളുടെ ഒരു കൂട്ടമാണ് പാണ്ഡവന് പാറ എന്നറിയപ്പെടുന്നത്. മഹാഭാരതവുമായാണ് പാണ്ഡവന് പാറയുടെ ഐതിഹ്യങ്ങള്‍ ചേര്‍ന്നു കിടക്കുന്നത്. തങ്ങളുടെ അജ്ഞാത വനവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെയെത്തിയെന്നും നാളുകളോളം ഇവിടുത്തെ കുന്നിന്മുകളില് താമസിച്ചു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. പാണ്ഡവര്‍ ഇവിടെ താമസിച്ചിരുന്നു എന്നതിന്റെ പല അടയാളങ്ങളും ഇന്നും ഇവിടുത്തെ പാറകളില്‍ തെളിഞ്ഞു കാണാം. ഭീമന്റെ കാലടിപതിഞ്ഞ കാലടിക്കല്ല്, പാണ്ഡവര്‍ ഇരുന്നത് എന്നു വിശ്വസിക്കപ്പെടുന്ന കസേരയുടെ ആകൃതിയിലുള്ള കസേരക്കല്ല്, പടിപ്പുരയുടെ രൂപമുള്ള പടിപ്പുരക്കല്ല്, മുറുക്കാൻ ചെല്ലം, സിംഹാസനം, താമര…
Read More » -
NEWS
അറിയാമോ,ട്രെയിൻ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും തേർഡ് എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം
ദീര്‍ഘദൂര യാത്രയാണെങ്കിലും ചെറിയ യാത്രയാണെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളോടെ യാത്ര ചെയ്യണമെങ്കില്‍ പൈസ ചിലവഴിക്കുക തന്നവേണം. എന്നാൽ ട്രെയിനില്‍ സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് അധികമായി ഒരു രൂപ പോലും ചിവഴിക്കാതെ ത്രീ ടയര്‍ എസിയിലേക്ക് മാറുന്ന സൗകര്യത്തെക്കുറിച്ച് അറിയുമോ? പലര്‍ക്കും റെയില്‍വെ നൽകുന്ന ഈ സൗകര്യത്തെപ്പറ്റി അറിയില്ല എന്നതാണ് വസ്തുത.ഇതാ എങ്ങനെ ഈ സൗകര്യം ലഭ്യമാക്കാമെന്നും നിങ്ങളുടെ സ്ലീപ്പര്‍ ടിക്കറ്റ് ത്രീഎസി ടിക്കറ്റ് ആയി എങ്ങനെ മാറ്റാമെന്നും നോക്കാം…. ഇന്ത്യന്‍ റെയില്‍വെ കഴിഞ്ഞ കുറച്ചുകാലമായി പരീക്ഷിച്ചുവരുന്ന ഒരു സംവിധാനമാണ് ഓട്ടോ അപ്ഗ്രഡേഷന് സിസ്റ്റം. സ്ലീപ്പര്‍ ക്സാസ് ടിക്കറ്റില്‍ നിന്നും ത്രീടയര്‍ എസിയിലേക്കും ത്രീഎസി ക്ലാസില്‍ നിന്നും സെക്കന്‍ഡ് എസിയിലേക്കുമുള്ള ടിക്കറ്റ് അപ്ഗ്രഡേഷന് ആണ് ഇങ്ങനെ റെയില്‍വേ നൽകുന്നത്. ഐആര്‍സിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ സൗകര്യം എന്നതും ഓർമ്മിക്കുക. ട്രെയിനില്‍ ലഭ്യമായ എല്ലാ സീറ്റുകളും ഉപയോഗിക്കുക, ബുക്ക് ചെയ്യാതെ കിടക്കുന്ന സീറ്റുകളിലേക്ക് യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്…
Read More » -
NEWS
മലപ്പുറം പോലീസ് അതുക്കും മേലെ; വാഹനാപകടം നടന്ന് 363 ദിവസങ്ങള്‍ക്ക് ശേഷം പ്രതികൾ പിടിയിൽ
മുണ്ടയിലെ വാഹനപകടം: വയോധികൻ മരണപ്പെട്ട സംഭവത്തിൽ ഒരു വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ വഴിക്കടവ്: മരണത്തിനിടയാക്കി ഇടിച്ചിട്ട് കടന്ന ന്യുജൻ ബൈക്ക് സഹിതം 363 ദിവസങ്ങൾക്ക് ശേഷം പ്രതികൾ വഴിക്കടവ് പോലീസിന്റെ പിടിയിൽ. അപകടത്തിന് കാരണമായ ബജാജ് പൾസർ 200 NS ബൈക്ക് ഓടിച്ച കാരപ്പുറം സ്വദേശി കുണ്ടംകുളം അബ്ദുൾ നാസറിന്റെ മകൻ മുഹമ്മദ് സലിം എന്ന കുണ്ടു 22/22, കോച്ചേരിയിൽ ജോത്യർമയൻ എന്ന ബിജുവിന്റെ മകൻ അഖിൽ, 23/22 എന്നിവരെയാണ് 19/07/2022 തീയതി വഴിക്കടവ് പോലീസ് ഇൻസ്പെകടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. അപകടം ഉണ്ടാക്കിയ ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകടം നടന്ന് 363 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി വഴിക്കടവ് പോലീസിന്റെ പിടിയിൽ ആകുന്നത്. തുടർച്ചയായ നിരീക്ഷണവും ശാസ്ത്രീയമായ അന്വേഷണവുമാണ് പ്രതികൾ പിടിയിലാവൻ ഇടയാത്. 2021 ജൂലൈ 21 ന് വഴിക്കടവ് പാലാട് മൂച്ചിക്കൽ മുഹമ്മദ് കുട്ടി പുലർച്ചെ പള്ളിയിലേക്ക് നടന്ന് പോയ സമയത്ത് അമിത വേഗതയിൽ വഴിക്കടവ് ഭാഗത്ത്…
Read More » -
NEWS
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയൂടെ സഹോദരി നിര്യാതയായി
കോട്ടയം: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സഹോദരിയും ഇലക്കാട്ടുകടുപ്പിൽ ശ്രീ.എ.ഇ.ജേക്കബിൻ്റെ സഹധർമ്മിണിയുമായ ശ്രീമതി. അച്ചാമ്മ ജേക്കബ് (77) നിര്യാതയായി. പരേത അഷ്ടമുടി ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗവും കിഴക്കേ ചക്കാലയിൽ കുടുംബാംഗവും ആണ്. മാർത്തോമ്മാ സഭ യുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഭർതൃസഹോദരനാണ്. മക്കൾ: പുഷ്പ, പ്രിയ. ശവസംസ്കാരം ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് കോട്ടയം അഞ്ചേരി ക്രിസ്തോസ് മാർത്തോമ്മാ പള്ളിയിൽ.
Read More » -
NEWS
കേരളത്തിൽ നിന്നും മുര്‍മുവിന് വോട്ട് ചെയ്തത് സിപിഐഎം എംഎൽഎ കേളുവോ….? വിവാദം കൊഴുക്കുന്നു
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പൊതുസ്ഥാനാര്ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന കേരളത്തില്‍ ക്രോസ് വോട്ടിങ് നടന്നു. 140 എം.എല്‍.എമാരില്‍ ഒരാള്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തിയാതായി രേഖകള്‍ വ്യക്തമാക്കുന്നു.അതേസമയം, ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തിയത് ആരാണെന്ന് വ്യക്തമല്ല. എന്നാൽ എല്ലാ കണ്ണുകളും മാനന്തവാടിയിലേക്കാണ്. കേരളത്തില്‍ ആകെ ഒരാളാണ് ഗോത്ര വിഭാഗത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുള്ളത്. മാനന്തവാടിയില്‍നിന്നുള്ള സിപിഎം അംഗം ഒ.ആര്. കേളു. രാഷ്ട്രീയം വെച്ചു നോക്കിയാല്‍ കേളു ഒരു കാരണവശാലും മുര്‍മുവിന് വോട്ടിടില്ല.എന്നാൽ കേരളത്തിൽ നിന്നും ഒരാൾ വോട്ട് ചെയ്തതായി രേഖകൾ വ്യക്തമാക്കുകയും ചെയ്യുന്നു. ദ്രൗപതി മുര്‍മുവിന് ഒരു വോട്ടും കിട്ടില്ലന്ന ഉറപ്പുണ്ടായിരുന്ന കേരളത്തില്‍ നിന്ന് ആരാണ് മുര്‍മുവിന് വോട്ടു ചെയ്തത് എന്നതാകും രാഷ്ട്രീയ കേരളം ഇനി ചര്‍ച്ച ചെയ്യുക.അബദ്ധത്തില്‍ വീണതോ മറിച്ചു കുത്തിയതോ എന്നതാണ് ഇനി അറിയേണ്ടത്.
Read More » -
Kerala
വീട്ടില്‍ത്തന്നെ പ്രമേഹം നോക്കാം, സര്‍ക്കാര്‍ സൗജന്യമായി ഗ്ലൂക്കോമീറ്റർ നല്‍കും
സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിൽ ഈ വർഷം 1400 പേർക്കു കൂടി ഗ്ലൂക്കോമീറ്ററുകൾ നൽകും. നിർധനരും പ്രമേഹ രോഗികളുമായ വയോജനങ്ങൾക്ക് വീടുകളിൽത്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കുന്നതിന് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതിയാണിത്. 2018 ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 19,600 പേർക്ക് ഗ്ലൂക്കോമീറ്ററുകൾ സൗജന്യമായി ലഭ്യമാക്കി. ഈ സാമ്പത്തിക വർഷം ഓരോ ജില്ലയിലും 100 പുതിയ ഗുണഭോക്താക്കളെ വീതം കണ്ടെത്തി ഉപകരണം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് നിശ്ചിത ഇടവേളകളിൽ ആരോഗ്യ സ്ഥാപനങ്ങളിലെത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ആരോഗ്യ സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഗ്ലൂക്കോമീറ്റർ നൽകുന്നത്. കൂടാതെ നിർധന വിഭാഗത്തിലുൾപ്പെടുന്നവർക്ക് സൗജന്യമായി പ്രമേഹ പരിശോധന നടത്താനാകുമെന്നതും പദ്ധതിയുടെ നേട്ടമാണ്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ് ഗ്ലൂക്കോമീറ്ററുകളും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും നൽകുന്നത്. ആദ്യഘട്ടത്തിൽ 25 സ്ട്രിപ്പുകളാണ് ഗ്ലൂക്കോമീറ്ററിനൊപ്പം നൽകുന്നത്. പിന്നീട് ആവശ്യപ്പെടുന്നപക്ഷം അടുത്ത…
Read More » -
Kerala
വീട്ടില്‍ത്തന്നെ പ്രമേഹം നോക്കാം, സര്‍ക്കാര്‍ സൗജന്യമായി ഗ്ലൂക്കോമീറ്റർ നല്‍കും തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിൽ ഈ വർഷം 1400 പേർക്കു കൂടി ഗ്ലൂക്കോമീറ്ററുകൾ നൽകും. നിർധനരും പ്രമേഹ രോഗികളുമായ വയോജനങ്ങൾക്ക് വീടുകളിൽത്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കുന്നതിന് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതിയാണിത്. 2018 ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 19,600 പേർക്ക് ഗ്ലൂക്കോമീറ്ററുകൾ സൗജന്യമായി ലഭ്യമാക്കി. ഈ സാമ്പത്തിക വർഷം ഓരോ ജില്ലയിലും 100 പുതിയ ഗുണഭോക്താക്കളെ വീതം കണ്ടെത്തി ഉപകരണം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് നിശ്ചിത ഇടവേളകളിൽ ആരോഗ്യ സ്ഥാപനങ്ങളിലെത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ആരോഗ്യ സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഗ്ലൂക്കോമീറ്റർ നൽകുന്നത്. കൂടാതെ നിർധന വിഭാഗത്തിലുൾപ്പെടുന്നവർക്ക് സൗജന്യമായി പ്രമേഹ പരിശോധന നടത്താനാകുമെന്നതും പദ്ധതിയുടെ നേട്ടമാണ്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ് ഗ്ലൂക്കോമീറ്ററുകളും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും നൽകുന്നത്. ആദ്യഘട്ടത്തിൽ 25 സ്ട്രിപ്പുകളാണ് ഗ്ലൂക്കോമീറ്ററിനൊപ്പം നൽകുന്നത്. പിന്നീട് ആവശ്യപ്പെടുന്നപക്ഷം അടുത്ത രണ്ട് വർഷത്തേക്ക് ഒരു സ്ട്രിപ്പിന് ആറ് രൂപ നിരക്കിൽ ഗുണഭോക്താക്കൾക്ക് നൽകും. ഓരോ വർഷവും ഗുണഭോക്തൃ പട്ടിക തയാറാക്കി ബ്ലോക്ക്/ പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കുന്നതിനായി ഗ്ലൂക്കോമീറ്റർ ഉപയോഗിക്കേണ്ട വിധം വ്യക്തമാക്കുന്നതിനാണ് ക്യാമ്പുകൾ ഒരുക്കുന്നത്. ബി.പി.എൽ പരിധിയിൽ ഉൾപ്പെടുന്നവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഓരോ വർഷവും പ്രത്യേക അപേക്ഷ ക്ഷണിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. പ്രമേഹ രോഗിയാണെന്ന് വ്യക്തമാക്കുന്ന സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രം, പ്രായം തെളിയിക്കുന്നതിനായി സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ എന്നിവ അപേക്ഷയ്ക്കൊപ്പം നൽകണം. സ്വയം സാക്ഷ്യപ്പെടുത്തിയ റേഷൻ കാർഡിന്റെ പകർപ്പ്, തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ബി.പി.എൽ സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച ബി.പി.എൽ പരിധിയിലുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്നും നൽകണം.
സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിൽ ഈ വർഷം 1400 പേർക്കു കൂടി ഗ്ലൂക്കോമീറ്ററുകൾ നൽകും. നിർധനരും പ്രമേഹ രോഗികളുമായ വയോജനങ്ങൾക്ക് വീടുകളിൽത്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കുന്നതിന് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതിയാണിത്. 2018 ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 19,600 പേർക്ക് ഗ്ലൂക്കോമീറ്ററുകൾ സൗജന്യമായി ലഭ്യമാക്കി. ഈ സാമ്പത്തിക വർഷം ഓരോ ജില്ലയിലും 100 പുതിയ ഗുണഭോക്താക്കളെ വീതം കണ്ടെത്തി ഉപകരണം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് നിശ്ചിത ഇടവേളകളിൽ ആരോഗ്യ സ്ഥാപനങ്ങളിലെത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ആരോഗ്യ സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഗ്ലൂക്കോമീറ്റർ നൽകുന്നത്. കൂടാതെ നിർധന വിഭാഗത്തിലുൾപ്പെടുന്നവർക്ക് സൗജന്യമായി പ്രമേഹ പരിശോധന നടത്താനാകുമെന്നതും പദ്ധതിയുടെ നേട്ടമാണ്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ് ഗ്ലൂക്കോമീറ്ററുകളും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും നൽകുന്നത്. ആദ്യഘട്ടത്തിൽ 25 സ്ട്രിപ്പുകളാണ് ഗ്ലൂക്കോമീറ്ററിനൊപ്പം നൽകുന്നത്. പിന്നീട് ആവശ്യപ്പെടുന്നപക്ഷം അടുത്ത…
Read More » -
India
പുതു ചരിത്രം കുറിച്ച് ദ്രൗപദി മുർമു ഇന്ത്യയുടെ 15ാം രാഷ്ട്രപതി, രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്ര വർഗ നേതാവ്
ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചു. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവർഗ്ഗ നേതാവാണ് ദ്രൗപദി മുർമു. ഒഡീഷയിലെ മയൂർബഞ്ചിലെ ഒരുൾനാടൻ ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമ്പോൾ കുറിക്കപ്പെടുന്നത് ഒരു പുതു ചരിത്രം. ഒഡീഷയിലെ സന്താൾ ഗോത്ര വർഗ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് ദ്രൗപദി മുർമു. ഉപർഭേദയിലെ അവരുടെ ഗ്രാമത്തിൽ ആദ്യമായി കോളജ് വിദ്യാഭ്യാസം നേടിയ പെൺകുട്ടി. അവിടെ തുടങ്ങിയ വെല്ലുവിളികളിൽ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുർമു റെയ്സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്. ഭുവനേശ്വറിലെ രമാ ദേവി സർവകലാശാലയിൽ നിന്ന് ആർട്സിലായിരുന്നു ബിരുദം. ആദ്യ ജോലി, ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി. പിന്നീട് സ്കൂൾ അധ്യാപികയായും പ്രവർത്തിച്ചു. അധ്യാപികയായിരുന്ന കാലത്താണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നത്. 1997ൽ ദ്രൗപദി മുർമു റായ്റംഗ്പൂർ മുൻസിപ്പൽ കൗൺസിലറായി. അക്കാലത്ത് ഒഡീഷയിൽ മികച്ച നേതാക്കളെ തേടിയിരുന്ന ബിജെപിക്ക് ദ്രൗപദി മുർമു മുതൽക്കൂട്ടായി. ബിജെഡി–ബിജെപി സഖ്യം മത്സരിച്ച 2000ത്തിലും 2004ലും…
Read More » -
NEWS
യുഎഇയില്‍ 1,388 പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് ഒരു മരണം കൂടി
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,388 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,282 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുതിയതായി നടത്തിയ 2,87,896 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,78,966 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,58,728 പേര് ഇതിനോടകം തന്നെ രോഗമുക്തരായി. 2,329 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,909 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Read More » -
NEWS
ഹിജ്റ വര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു
മസ്കത്ത്: ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് ഒമാനില്‍ ജൂലൈ 31ന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ മേഖകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമായിരിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. #عاجل الأحد الموافق ٣١ يوليو الجاري إجازة رسمية للقطاعين العام والخاص بمناسبة ذكرى الهجرة النبوية الشريفة على صاحبها أفضل الصلاة وأزكى السلام وحلول العام الهجري الجديد 1444هـ. #العُمانية pic.twitter.com/gu5YJzQJU9 — وكالة الأنباء العمانية (@OmanNewsAgency) July 21, 2022 മുഹറം ഒന്നാം തീയ്യതിയാണ് ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത്. ഹജ്ജ് കര്‍മം നടക്കുന്ന അറബി മാസമായ ദുല്‍ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ ഹിജ്റ വര്‍ഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയ്യതി ഹിജ്റ വര്‍ഷം 1444 ആരംഭിക്കുകയും ചെയ്യും.
Read More »