KeralaNEWS

ഇന്റർനെറ്റ് തടസം: തിരുവനന്തപുരത്തെ കടലാസ് രഹിത കോടതിയുടെ പ്രവർത്തനം തടസപ്പെട്ടു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കടലാസ് രഹിത കോടതിയുടെ പ്രവർത്തനം ഇന്ന് ഒരു മണിക്കൂറോളം തടസപ്പെട്ടു. ഇന്റർനെറ്റ്‌ സംവിധാനത്തിൽ ഉണ്ടായ തകരാർ കാരണമാണ് കോടതി നടപടികൾ തടസ്സപ്പെട്ടതെന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ ഏക കടലാസ് രഹിത കോടതിയായ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രവർത്തനമാണ് തടസപ്പെട്ടത്.

സാങ്കേതിക തടസം കണ്ടെത്തി പരിഹരിക്കുന്നത് വരെ കോടതിയുടെ പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വന്നു. ഇതേ തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി എ സി ജെ എം കോടതിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റ് കോടതികളുടെ അധികാരം സിജെഎം കോടതികൾക്കാണ്.

Back to top button
error: