റാന്നി :ഇന്നലെ വൈകുന്നേരത്തെ അതിശക്തമായ മഴയില്‍ കുരുമ്ബന്മൂഴി മേഖലയില്‍ ഉരുള്‍പൊട്ടൽ.ഇതേത്തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഇവിടങ്ങളിൽ ഉണ്ടായിരിക്കുന്നത്.
വനത്തില്‍ നിന്നുത്ഭവിച്ച് പെരുന്തേനരുവിക്ക് മുകള്‍ഭാഗത്ത് നദിയില്‍ ചേരുന്ന ജെല്ലി തോടിന്റെ പരിസര പ്രദേശത്താണ് ഉരുള്‍പൊട്ടലുണ്ടായത്. കുത്തിയൊഴുകിയ മലവെള്ളം നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളിലൂടെയാണ് ഒഴുകിയത്. ഇവിടങ്ങളില്‍ കല്ലും മണ്ണും നിറഞ്ഞു.കൃഷികൾക്കും മറ്റും വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
കിഴക്കന്‍ മേഖലയിലുണ്ടായ കനത്ത മഴ മൂലം പമ്ബാനദിയില്‍ പൊടുന്നനെ വന്‍തോതില്‍ വെള്ളമുയര്‍ന്നു. കുരുമ്ബന്മൂഴി കോസ്വേ പൂര്‍ണമായും വെള്ളത്തിലായി. ഇന്നലത്തെ മഴയില്‍ നാട്ടിലെ ചെറുതോടുകളടക്കം ജല സ്രോതസുകളെല്ലാം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.