NEWS

വൃക്ക തകരാറിന് മുൻപ് ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

വൃക്കകള്‍ക്ക് പെട്ടെന്ന് രക്തത്തിലെ മാലിന്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയെയാണ് അക്യൂട്ട് റീനല്‍ ഫെയ്ലര്‍ എന്ന് പറയുന്നത്.മരണകാരണമായേക്കാവുന്ന ഈ വൃക്ക തകരാറിന് മുൻപ് ശരീരം ചില മുന്നറിയിപ്പുകൾ നൽകും.ഇത് മനസ്സിലാക്കി ഉടനടി വേണ്ട പരിശോധനയും തുടർന്ന് ചികിത്സയും ആരംഭിക്കേണ്ടതാണ്.ഓർക്കുക- കൃത്യ സമയത്തെ ചികിത്സയിലൂടെ വൃക്കരോഗം പൂര്‍ണമായും സുഖപ്പെടുത്താൻ സാധിക്കും.
മൂത്രത്തിന്റെ അളവ് കുറയുക, കാലുകളില്‍ നീരു വയ്ക്കുക, ക്ഷീണം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുക, ഛര്‍ദ്ദി, തുടർച്ചയായുള്ള തലചുറ്റൽ എന്നിവയാണ് വൃക്ക തകരാറിന്‍റെ ലക്ഷണങ്ങൾ.

വൃക്ക രോഗികളുടെ ഭക്ഷണത്തില്‍ നിന്ന് പൊട്ടാസിയം അധികമുള്ള പഴങ്ങള്‍, ഉരുളക്കിഴങ്ങ്, ഓറഞ്ച് തുടങ്ങിയവ ഒഴിവാക്കണം.ഉപ്പിന്‍റെ ഉപയോഗം അഞ്ച് ഗ്രാമിലേക്ക് നിയന്ത്രിക്കണം. ഫാസ്റ്റ് ഫുഡ്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍, മധുര പാനീയങ്ങള്‍, ജങ്ക് ഫുഡ് എന്നിവയും ഒഴിവാക്കണം.

 

Signature-ad

 

പുകവലിയും മദ്യപാനവും ഒഴിവാക്കിയുള്ള ആരോഗ്യകരമായ ജീവിതശൈലിയും വൃക്കരോഗികള്‍ പിന്തുടരേണ്ടതാണ്.
സ്വയം മരുന്ന് കഴിക്കുന്നതും ഒഴിവാക്കണം. വേദന സംഹാരികള്‍ അമിതമായി കഴിക്കുന്നതും വൃക്കകളെ തകരാറിലാക്കും.

Back to top button
error: