Month: July 2022

  • Careers

    കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ 79 ഒഴിവ്

    മുംബെയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിെലെസേഴ്‌സ് ലിമിറ്റഡില്‍ ഓഫീസറുടെ (മാര്‍ക്കറ്റിങ്) 18 ഒഴിവും മാനേജ്‌മെന്റ് ട്രെയിനിയുടെ 61 ഒഴിവുമുണ്ട്. അപേക്ഷ ഓണ്‍െലെനായി സമര്‍പ്പിക്കാം.  ഓഫീസര്‍ (മാര്‍ക്കറ്റിങ്) യോഗ്യത: സയന്‍സ്/എന്‍ജിനീയറിങ്/അഗ്രികള്‍ച്ചര്‍ ഡിഗ്രിയും എം.ബി.എ/എം.എം.എസും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. അല്ലെങ്കില്‍ നാലുവര്‍ഷത്തെ അഗ്രികള്‍ച്ചര്‍ ബിരുദവും എം.എസ്.സി. അഗ്രികള്‍ച്ചറും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. ഉയര്‍ന്ന പ്രായപരിധി 34 വയസാണ്. സംവരണ വിഭാഗക്കാര്‍ക്ക് ഇളവ് ബാധകം. ശമ്പള സ്‌കെയില്‍: 40,000-1,40,000 രൂപ. അപേക്ഷാഫീസ് 1000 രൂപ (വനിതകള്‍ക്കും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ബാധകമല്ല). ഓഗസ്റ്റ് 12 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.rcfltd.com. എന്ന വെബ്‌െസെറ്റില്‍.  മാനേജ്‌മെന്റ് ട്രെയിനി (കെമിക്കല്‍-14)മെക്കാനിക്കല്‍-4, ബോയ്‌ലര്‍-4, സേഫ്റ്റി-2, സിവില്‍-3, ഫയര്‍-1, സി.സി ലാബ്-2, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-3, ഹ്യൂമന്‍ റിസോഴ്‌സ്-4, അഡ്മിനിസ്‌ട്രേഷന്‍-3, ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ്-2, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍-2, മെറ്റീരിയല്‍സ്-17 എന്നിങ്ങനെയാണ് ഒഴിവുകള്‍. കെമിക്കല്‍, മെക്കാനിക്കല്‍, ബോയ്‌ലര്‍, സേഫ്റ്റി, സിവില്‍, ഫയര്‍, സി.സി. ലാബ്, ഐ.ടി…

    Read More »
  • NEWS

    യുഎഇയിൽ 1180 പുതിയ കോവിഡ് കേസുകൾ; 1150 രോഗമുക്തി

    അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1180 പേർക്ക് കോവിഡ് ബാധിച്ചതായും 1150 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികൾ: 990400. രോഗമുക്തി നേടിയവർ ആകെ: 969359. ആകെ മരണം: 2,334. ചികിത്സയിലുള്ളവർ: 18,707. വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണു നൽകുന്നതെന്നും അധികൃതർ പറഞ്ഞു. രാജ്യത്ത് 2,18,694 പേർക്കുകൂടി പുതുതായി ആർടിപിസിആർ പരിശോധന നടത്തിയെന്ന് അധികൃതർ അറിയിച്ചു. ഇതോടെ, രാജ്യത്ത് നടത്തിയ ആകെ പിസിആർ പരിശോധനകളുടെ എണ്ണം 176.9 ദശലക്ഷം കടന്നു. കോവിഡ് കുറയാത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

    Read More »
  • NEWS

    ഗതാഗത പിഴകള്‍ക്ക് 50% ഇളവ്; ഷാര്‍ജയിലെ ഈ ‘ഓഫര്‍’ ഇന്ന് അവസാനിക്കും

    ഷാർജ: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓഫ് ഷാർജ (എസ്ആർടിഎ) പൊതുജനങ്ങൾക്കായി പ്രഖ്യാപിച്ച ഗതാഗത പിഴകള്‍ക്കുള്ള ഇളവ് ഇന്ന് അവസാനിക്കും. 50 ശതമാനം പിഴയിളവാണ് ഷാർജ ആർടിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാഫിക് പിഴകൾ ഉള്ളവർക്ക് പകുതി നിരക്കിൽ പിഴയടയ്ക്കാൻ ലഭിക്കുന്ന മികച്ച അവസരമാണിതെന്ന് അധികൃതർ പറഞ്ഞു. ഈ അവസരം ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അറിയിച്ചു. You can take advantage of the remaining discount period on Sharjah Roads and Transportation Authority fines by 50%. Deadline for discount: Sunday, July 31, 2022 pic.twitter.com/X0bLT4wzJS — هيئة الطرق و المواصلات في الشارقة (@RTA_Shj) July 29, 2022 എല്ലാ പിഴകളും എസ്ആർടിഎയുടെ വെബ്സൈറ്റ് (www.srta.gov.ae) വഴി അടയ്ക്കാവുന്നതാണ്. ഇതിനു പുറമേ, അൽ അസാറയിലുള്ള ഹെഡ്ക്വാട്ടേഴ്സ്, ഖോർഫകാൻ, കൽബ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലും പിഴയടയ്ക്കാൻ സൗകര്യമുണ്ടെന്ന് അധികൃതർ അറിയിച്ചു.  കഴിഞ്ഞ ഫെബ്രുവരിയിലും ഷാർജ ആർടിഎ ഇത്തരത്തിൽ പിഴയിൽ…

    Read More »
  • Kerala

    ഇടുക്കിയിലേക്ക് പോരൂ… ഇന്നു മുതല്‍ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം

    ചെറുതോണി: ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാന്‍ ഇന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് അവസരം. ഇന്ന് മുതല്‍ ഒക്‌ടോബര്‍ 30 വരെ സന്ദര്‍ശനാനുമതി ലഭ്യമായിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്താനായി ബുധനാഴ്ച ദിവസങ്ങള്‍ നീക്കിവച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗി കാര്‍ സൗകര്യവും ലഭ്യമാണ്. ചെറുതോണി-തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള റോഡിലൂടെയുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിന് സമീപം െഹെഡല്‍ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാര്‍ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊെബെല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടുക്കി റിസര്‍വയറില്‍ ബോട്ടിങ് സൗകര്യവും സന്ദര്‍ശകര്‍ക്ക് ലഭ്യമായിവരുന്നുണ്ട്. ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ ജലാശയത്തിലൂടെ സഞ്ചരിച്ച് കാണുന്നതിനും കാനനഭംഗി ആസ്വദിക്കാനും ബോട്ടിങ്ങിലൂടെ…

    Read More »
  • NEWS

    യുഎഇ പ്രളയം; ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ 300 ഹോട്ടല്‍ മുറികള്‍ വിട്ടുകൊടുത്ത് വ്യവസായി

    അബുദാബി: കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായവര്‍ക്ക് അഭയം നല്‍കാനുള്ള യുഎഇ സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണയേകി 300 ഹോട്ടല്‍ മുറികള്‍ വിട്ടുനല്‍കി സ്വദേശി വ്യവസായി. എമിറാത്തി വ്യവസായിയായ ഖാലിഫ് ബിന്‍ അഹമ്മദ് അല്‍ ഹബാതൂര്‍ ആണ് ഹോട്ടല്‍മുറികള്‍ വിട്ടു നല്‍കിയതെന്ന് യുഎഇ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അല്‍ ഹബാതൂര്‍ ഗ്രൂപ്പിന്റെ ഹോട്ടലുകളിലെ 300 മുറികളാണ് ഇദ്ദേഹം വിട്ടുനല്‍കിയത്. ഏകദേശം 600ലേറെ അധികം ആളുകള്‍ക്ക് ഇവിടെ കഴിയാന്‍ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നീ സ്ഥലങ്ങളിലെയും നിരവധി ഹോട്ടലുകള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ചകളും നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. نشكر ونثمن مبادرة رجل الأعمال الإماراتي خلف بن أحمد الحبتور بتخصيص 300 غرفة فندقية تابعة لمجموعة الحبتور بطاقة استيعابية تفوق 600 شخص بما يعزز الجهود المبذولة في عملية إيواء الأسر المتضررة من الأمطار والسيول…

    Read More »
  • Kerala

    ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം; നവ്ജ്യോത് ഖോസ ലേബ‍ർ കമ്മീഷണർ, ജാഫർ മാലിക്കിന് കുടുംബശ്രീ ചുമതല കൂടി

    തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. അടുത്തിടെ തിരുവനന്തപുരം കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നവ്ജ്യോത് ഖോസയെ ലേബ‍ർ കമ്മീഷണറായി നിയമിച്ചു. നവ്ജ്യോത് ഖോസയെ മെഡിക്കൽ സർവീസസ് കോ‍ർപ്പറേഷനിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ അവധി കഴിഞ്ഞെത്തിയ ഡോ.ചിത്രയാണ് പുതിയ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡി. പിആ‍ർ‍ഡി ഡയരക്ടർ ജാഫർ മാലിക്കിന് കുടുംബശ്രീ ഡയറക്ടറുടെ അധിക ചുമതല നൽകി. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയരക്ടറായി എൻ. ദേവീദാസിനെയും നിയമിച്ചു. കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലാ കളക്ടർമാരെ അടക്കം മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായും രേണു രാജിനെ എറണാകുളം ജില്ലാ കളക്ടറായി നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജിനെയാണ് നിയമിച്ചത്.

    Read More »
  • Kerala

    ചാകര തേടി മത്സ്യത്തൊഴിലാളികൾ ഇന്ന് അർദ്ധ രാത്രി മുതല്‍ ആഴക്കടലിലേക്ക്

    തിരുവനന്തപുരം: ട്രോളിങ് നിരോധനത്തിന്റെ ദുരിതകാലം പിന്നിട്ട് സംസ്ഥാനത്തെ മത്സ്യ തൊഴിലാളികള്‍ ചാകര തേടി ഇന്ന് അർദ്ധ രാത്രി മുതല്‍ ആഴക്കടലിലേക്ക്. ബോട്ടുകളുടെ അവസാനഘട്ട അറ്റകുറ്റപ്പണികളും കടലിൽ ദിവസങ്ങളോളം തങ്ങാനുള്ള മറ്റ് സജ്ജീകരങ്ങളും പുരോഗമിക്കുകയാണ്. 52 ദിവസത്തെ ട്രോളിംഗ് നിരോധനം തീരപ്രദേശത്ത് വറുതിയുടെ കാലമായിരുന്നു. 4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാര്‍ബറുകൾ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായി തുറന്ന് കൊടുത്തിരുന്നു. ഹാര്‍ബറുകളിലും ലാൻഡിംഗ് സെന്‍ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസൽ ബങ്കുകളും അടച്ചിട്ടു. മീൻ കച്ചവടം മുതൽ ഐസ് പ്ലാന്റുകൾ വരെ അനുബന്ധ തൊഴിൽ മേഖലകളിലും ട്രോളിംഗ് നിരോധനം സാരമായ പ്രതിഫലനമുണ്ടാക്കിയിരുന്നു. മത്സ്യങ്ങളുടെ പ്രജനന കാലവും കടലിലെ മത്സ്യ സമ്പത്തും സംരക്ഷിക്കാൻ കാലങ്ങളായി പരമ്പരാഗത മത്സ്യതൊഴിലാളികൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ചെവികൊണ്ടില്ലെന്ന് ആക്ഷേപം ബാക്കിയാക്കിയാണ് ഈ വ‍ര്‍ഷത്തെ ട്രോളിങ് കാലവും കടന്നുപോകുന്നത്. ഇതിനെല്ലാം പുറമെ പലവിധ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൊണ്ട് കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടപ്പെട്ടത് 72 തൊഴിൽ ദിനങ്ങളാണെന്നും തീരദേശത്തെ…

    Read More »
  • NEWS

    നമ്മുടെ ഐ ഡി പ്രൂഫ് കൊടുത്ത് മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കിൽ കണ്ടെത്താം,റദ്ദാക്കാം

    നമ്മുടെ ഐഡി പ്രൂഫില്‍ എത്ര മൊബൈല്‍ സിം കാര്‍ഡുകള്‍ ഉണ്ടെന്നു അറിയണോ ? നമ്മളല്ലാതെ മറ്റാരെങ്കിലും നമ്മുടെ ഐ ഡി പ്രൂഫ് കൊടുത്ത് സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ നമുക്കതു സ്വയം കണ്ടെത്താന്‍ സാധിക്കും.ആദ്യം നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസറില്‍ tafcop.dgtelecom.gov.in/ എന്ന ലിങ്ക് തുറക്കുക.അങ്ങനെ തുറന്നു കഴിയുമ്ബോള്‍ നമ്മള്‍ ഇപ്പോള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ നമ്ബര്‍ ഈ വെബ്സൈറ്റിലെ “enter your mobile number” എന്ന ബോക്സില്‍ ടൈപ്പ് ചെയുക. എന്നിട്ട് താഴെ ഉള്ള “get your OTP”എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക അതിനുശേഷം otp മൊബൈല്‍ നമ്ബറില്‍ വന്നു കഴിയുമ്ബോള്‍ OTP എന്റര്‍ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.അപ്പോള്‍  പുതിയൊരു പേജ് ഓപ്പണായി വരും. അവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ചേര്‍ത്ത ഐഡി പ്രൂഫ് വച്ച്‌ എടുത്ത മറ്റു നമ്ബറുകളും കാണാന്‍ സാധിക്കും. ഇനി ഏതെങ്കിലും മൊബൈല്‍ നമ്ബര്‍ നിങ്ങള്ക്ക് നിങ്ങളുടെ അനുവാദത്തോടെ അല്ല എടുത്തിട്ടുള്ളതെങ്കില്‍ ആ നമ്ബറിന്റെ നേരെയുള്ള ബോക്സില്‍…

    Read More »
  • NEWS

    ഒരിക്കൽ വേവിച്ച ചിക്കനും ബീഫും ഒരിക്കലും രണ്ടാമത് ചൂടാക്കി കഴിക്കരുത് 

    നാമെല്ലാവരും രാത്രി അധികം വന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ എടുത്തു വച്ച് പിറ്റേന്ന് ചൂടാക്കി കഴിക്കുന്നവരാണ്.എന്നാൽ ചില ഭക്ഷണങ്ങൾ ഒരിക്കലും ഇങ്ങനെ രണ്ടാമത് ചൂടാക്കി കഴിക്കാൻ പാടില്ലാത്തവയാണ്.അത്തരത്തിൽ ചില ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്.അതായത് മലയാളികളുടെ തീൻമേശയിൽ നിന്നും ഒരിക്കലും ഒഴിയാത്ത ചില ഭക്ഷണങ്ങൾ.അതിൽ മുട്ടയാണ് ആദ്യത്തേത്. മുട്ട ഒരു കാരണവശാലും രണ്ടാമത് ചൂടാക്കിയ കഴിക്കാൻ പാടുള്ളതല്ല. കാരണം മുട്ടയിൽ ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.വീണ്ടും ചൂടാക്കുന്തോറും ഇത് വിഷമായി മാറുകയാണ് ചെയ്യുന്നത്.അതുപോലെതന്നെ ചിക്കനും ബീഫും.രണ്ടുകിലോ ചിക്കനോ അതല്ലെങ്കിൽ ബീഫോ വാങ്ങിയാൽ അത് തീരുന്നതിനു മുൻപ് കുറഞ്ഞത് നാലോ അഞ്ചോ തവണ നമ്മൾ ചൂടാക്കിയിരിക്കും.ബീഫ് രണ്ടാമതും മൂന്നാമതും ഒക്കെ ചൂടാക്കി കഴിക്കുമ്പോൾ ടേസ്റ്റ് കൂടിക്കൂടി വരുമെന്നും ചിലർ അഭിപ്രായപ്പെടാറുണ്ട്.പക്ഷേ കൂടുതൽ ചൂടാകുമ്പോൾ  ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീൻ ഘടകം കുഴപ്പക്കാരായി മാറുകയാണ് സത്യത്തിൽ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽ വേവിച്ച ചിക്കനും ബീഫും രണ്ടാമതും ചൂടാക്കി കഴിക്കുമ്പോൾ ഓർക്കുക, പെട്ടെന്ന് അനുഭവപ്പെട്ടില്ലെങ്കിലും പതുക്കെ നിങ്ങളൊരു രോഗിയായി…

    Read More »
  • NEWS

    ഉണക്കമീൻ കൊതിയൻമാർ ഇത് വായിക്കാതെ പോകരുത്

    പച്ചമീൻ പോലെതന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ഉണക്കമീനും.ഊണിനൊപ്പമായാലും പഴങ്കഞ്ഞിയാക്കി കഴിക്കുമ്പോഴുമെല്ലാം ഉണക്കമീൻ കൂടിയുണ്ടെങ്കിൽ വയറുനിറച്ച് ആഹാരം കഴിയ്ക്കാൻ വേറെന്നും വേണ്ട.കൂടാതെ, കപ്പയ്ക്ക് ഒപ്പവും ചമ്മന്തിയായും വറുത്തും ചുട്ടും കറിയാക്കിയുമെല്ലാം മലയാളി തന്റെ തീൻമേശയിൽ ഉണക്കമീൻ നിരത്താറുണ്ട്.ചിലർക്ക് മൂന്നു നേരം ഉണക്കമീനില്ലാതെ ആഹാരം ഇറങ്ങുകപോലുമില്ല. നന്നായി കഴുകി വൃത്തിയാക്കി ഉപ്പിട്ട് മീൻ വെയിലത്ത് ഉണക്കിയെടുക്കുന്നു എന്നാണ് മിക്കവരും ഉണക്കമീനിനെപ്പറ്റി ധരിച്ചുവച്ചിരിക്കുന്നത്.എന്നാൽ, ഇവയ്ക്ക് വിപരീതമാണ് യഥാർഥത്തിൽ നടക്കുന്നത്. പച്ച മീനുകളിൽ ഏറ്റവും മോശമായവ തെരഞ്ഞെടുത്ത് ഉപ്പും മാരകമായ കെമിക്കലുകളും ചേർത്ത് ഉണക്കിയാണ് ഉണക്ക മീനുകളായി ഭൂരിഭാഗവും വിപണിയിൽ എത്തുന്നത്. കൂടാതെ, പച്ച മത്സ്യം ഐസിൽ വച്ച് കഴിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളേക്കാൾ വലുതാണ് ദിവസം കഴിഞ്ഞ മീനുകൾ ഐസിൽ സൂക്ഷിച്ച് പിന്നീട് ഉണക്കിയെടുക്കുന്നവ. അതുകൊണ്ട് തന്നെ ഉണക്ക മീൻ വാങ്ങുന്നതിന് മുൻപ് അവ നന്നായി നോക്കി വാങ്ങേണ്ടത് അത്യാവശ്യമാണ്.കുട്ടികൾക്കും മുതിർന്നവർക്കും, എല്ലാവർക്കും കഴിക്കാൻ പറ്റുന്നതാണോ എന്നും പരിശോധിച്ച് വേണം ഉണക്കമീനുകൾ വാങ്ങേണ്ടത്.അതുപോലെ ചെറിയ പാക്കറ്റുകളിൽ വിലക്കുറവിൽ ലഭിക്കുന്ന…

    Read More »
Back to top button
error: