LocalNEWS

നമ്മള്‍ കാണാതെ പോകരുത് ഈ നന്മമനസുകളെ… വിദ്യാര്‍ത്ഥികളുടെ ദുരിതപൂര്‍ണമായ യാത്രയ്ക്ക് പരിഹാരം; അധ്യാപകര്‍ ഒത്തുകൂടി സ്‌കൂളിന് പുതിയ ബസ് നല്‍കി

ചെറുതോണി: വിദ്യാര്‍ത്ഥികളുടെ ദുരിതപൂര്‍ണമായ യാത്ര ക്ലേശത്തിന് പരിഹാരം കാണാന്‍ അധ്യാപകര്‍ ഒത്തുകൂടി. തങ്ങളുടെ കുട്ടികളുടെ കഷ്ടപാടുകള്‍ അകറ്റാന്‍ അവര്‍ സ്‌കൂളിന് പുതിയ ബസ് വാങ്ങി നല്‍കി. പഴയരിക്കണ്ടം ഗവ. െഹെസ്‌കൂളിലെ അധ്യാപകരാണ് വിദ്യാര്‍ത്ഥികളുടെ യാത്ര ക്ലേശം ദുരിതമായ സാഹചര്യത്തില്‍ അത് പരിഹരിക്കുന്നതിന് വേണ്ടി ഒത്തുകൂടി സ്‌കൂളിന് പുതിയ ഒരു ബസ് കൂടി വാങ്ങി നല്‍കിയത്.

1000ത്തോളം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഇവിടെ പഠനം നടത്തുന്നത്. സ്‌കൂള്‍ ടീച്ചേഴ്‌സ് സൊെസെറ്റിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ലോണ്‍ എടുത്താണ് ബസ് വാങ്ങി സ്‌കൂളിന് നല്‍കിയത്. പഴയരിക്കണ്ടം ഗവ. െഹെസ്‌കൂളില്‍ പുതുതായി വാങ്ങിയ സ്‌കൂള്‍ ബസിന്റെ ഫ്‌ളാഗ് ഓഫ് നടത്തി. സ്‌കൂള്‍ എച്ച്.എം ഇന്‍ ചാര്‍ജ് കെ.റ്റി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അരുണ്‍ മാത്യു ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബോബന്‍ പി. മാത്യു, ഡി ക്ലിന്റ്, സുനില്‍ ടി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Signature-ad

 

Back to top button
error: