Month: July 2022

  • India

    ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സ്ഥാനം

    ദില്ലി: ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org. എന്നീ സെറ്റുകളില്‍ വഴി ഫലം ലഭ്യമാകും. 99.38 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. മെറിറ്റ് പൊസിഷനില്‍ രണ്ടാം സ്ഥാനത്ത് രണ്ട് മലയാളികളാണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ശിവാനി എസ് പ്രഭു, ആദീഷ് ജോസഫ് എന്നിവരാണ് മെറിറ്റ് പൊസിഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ റെക്കോര്‍ഡ് വിജയശതാനമാണ് ഈക്കുറി ഉണ്ടായത്. 99.97 ആണ് വിജയശതമാനം. നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഈക്കുറി ഒന്നാം റാങ്ക് ലഭിച്ചു. യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവര്‍. മലയാളിക്ക് അഭിമാനമായി തിരുവനന്തപുരം സെന്ററ് തോമസ് റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആതിര എസ് ജെ മെറിറ്റ് പൊസിഷനില്‍ രണ്ടാമത് എത്തി. അതേസമയം, സംസ്ഥാനത്ത് നാളെ വൈകിട്ട് അഞ്ചുവരെയാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാവുന്നത്. ഹൈക്കോടതി ഇടപെടലില്‍ തീയതി നീട്ടിക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാര്‍ത്ഥികള്‍.  

    Read More »
  • LIFE

    അനാക്കോണ്ടയെ കിടത്തിപ്പൊരിച്ച് ഫിറോസ് ചുട്ടിപ്പാറ; വീഡിയോ വൈറല്‍

    പാലക്കാട്: വ്യത്യസ്തമായ ഭക്ഷണങ്ങളുണ്ടാക്കി യു ട്യൂബ് ചാനലിലൂടെ അവതരിപ്പിച്ച് മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയുടെ ഏറ്റവും പുതിയ പാചക പരീക്ഷണമായ അനാക്കോണ്ട ഗ്രില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാലക്കാട് സ്വദേശിയായ ഫിറോസ് കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും രുചിവൈവിധ്യങ്ങള്‍ തേടി യാത്ര പോകാറുണ്ട്. അത്തരത്തില്‍ ഇന്തോനേഷ്യയില്‍ പോയി ചെയ്‌തൊരു വീഡിയോ ആണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. അനാക്കോണ്ട ഇനത്തില്‍പ്പെട്ട പാമ്പിനെ മുഴുവനായി ഗ്രില്‍ ചെയ്‌തെടുക്കുന്ന ദൃശ്യങ്ങളാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഫിറോസ് പങ്കുവച്ചിരിക്കുന്നത്. 35 കിലോ ഭാരം വരുന്ന കൂറ്റന്‍ അനാക്കോണ്ട പാമ്പിനെയാണ് ഫിറോസും സംഘവും കനലില്‍ ചുട്ടെടുക്കുന്നത്. ഇതിന്റെ തൊലിയുരിക്കുന്നത് തൊട്ട് ഗ്രില്‍ സ്‌പെഷ്യല്‍ മസാല തയ്യാറാക്കി മാരിനേറ്റ് ചെയ്യുന്നതും കരിയുപയോഗിച്ച് ചുട്ടെടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. തയ്യാറായ പാമ്പ് ഗ്രില്‍ ഒടുവില്‍ ഫിറോസ് ഒഴികെ എല്ലാവരും രുചിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാം. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും ഈ വിഭവത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് നല്‍കുന്നത്. ഇന്ത്യയില്‍ പാമ്പുകളെ ഇത്തരത്തില്‍…

    Read More »
  • Kerala

    ‘ജയ് ഹോ’; പുതിയ റേഡിയോ ചാനല്‍ ആരംഭിക്കാന്‍ കെപിസിസി: പ്രക്ഷേപണം ഓഗസ്റ്റ് 15 മുതല്‍

    കോഴിക്കോട്: ജയ് ഹോ എന്ന പേരില്‍ പുതിയ റേഡിയോ ചാനല്‍ ആരംഭിക്കാന്‍ തയാറെടുത്ത് കെപിസിസി. ഓഗസ്റ്റ് 15 മുതല്‍ റോഡിയോ ചാനലിന്റെ പ്രക്ഷേപണം തുടങ്ങാനാണ് തീരുമാനം. കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരത്തിനിടയിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. അതേസമയം, പാര്‍ട്ടി പുനഃസംഘടന വേഗത്തിലാക്കി ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ചിന്തന്‍ ശിബിരത്തില്‍ തീരുമാനമായി. ഡിസിസി പ്രസിഡന്റുമാരെ മാറ്റാതെ ജില്ലാ തലത്തില്‍ അഴിച്ചു പണി നടത്താനാണ് ധാരണ. പാര്‍ട്ടിയുടെ പ്രവര്‍ത്തന പദ്ധതി രൂപരേഖ വൈകിട്ടോടെ കെ പി സി സി പ്രസിഡന്റെ കെ സുധാകരന്‍ പ്രഖ്യാപിക്കും. കെഎസ്‌യു പുനസംഘടന രണ്ടാഴ്ചയ്ക്കകം നടത്താനും തീരുമാനമായി. വിടി ബല്‍റാമിനാണ് ചുമതല. അഞ്ച് വിഷയങ്ങളിലായി രണ്ട് ദിവസം നീണ്ട വിപുലമായ ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച ശേഷമാകും പ്രവര്‍ത്തന പദ്ധതിക്കും നയത്തിനും അന്തിമ രൂപം നല്‍കുക. ഇത് ഇന്ന് വൈകിട്ട് കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിക്കും. ചിന്തന്‍ ശിബിരത്തിലെ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വിഎം സുധീരന്റയും അസാന്നിധ്യം…

    Read More »
  • India

    അഭിവാദ്യം ചെയ്ത രാഷ്ട്രപതിയെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തിരിക്കില്‍ മോദി അവഗണിച്ചെന്ന് ആം ആദ്മിയും കോണ്‍ഗ്രസും

    ദില്ലി: പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ, അഭിവാദ്യം ചെയ്ത് നീങ്ങിയ രാഷ്ട്രപതിയെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തിരിക്കില്‍ മോദി അവഗണിച്ചെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്ത്. രാഷ്ട്രപതി തൊഴുത് നീങ്ങുന്നതിന്റെ വിഡിയോ പങ്കു വച്ച്, സര്‍ ഇവര്‍ ഇങ്ങനെയാണ്. അങ്ങയുടെ കാലാവധി കഴിഞ്ഞു ഇനി തിരിഞ്ഞു നോക്കില്ലെന്ന പരിഹാസം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തി. സമാന രീതിയിലുള്ള വിമര്‍ശനം കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ചതിന് പിന്നാലെ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങള്‍ ബിജെപി പുറത്തു വിട്ടു. രാഷ്ട്രപതിയെ പ്രധാനമന്ത്രി പ്രത്യഭിവാദ്യം ചെയ്‌തെന്നും ദൃശ്യത്തിലെ ഒരു ഭാഗം മാത്രം ഗൂഢോദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ഇന്നലെയാണ് രാഷ്ട്രപതിക്ക് പാര്‍ലമെന്റ് യാത്രയയപ്പ് നല്‍കിയത്. രാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും നന്ദി പറയുന്നതായി രാം നാഥ് കോവിന്ദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് എല്ലാവര്‍ക്കും…

    Read More »
  • NEWS

    കണ്ണൂർ – സേലം ഇന്റർസിറ്റി ആരംഭിക്കണം

    കണ്ണൂർ: മലബാർ ഭാഗത്തുനിന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ ഭാഗങ്ങളിലെ കോളേജുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഏറെ യാത്രക്കാർ ഉള്ള ഈ റൂട്ടിൽ ദിവസേന മലബാറിലെ പ്രധാന സ്റ്റേഷനുകളിൽ നിന്നും വെറും നാല് ട്രെയിൻ മാത്രമേ ഈ ഭാഗങ്ങളിലേക്ക് പോകുന്നുള്ളൂ. അതിൽത്തന്നെ  തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ പുലർച്ചെ 5 മണിക്കും 7 മണിക്കും ഇടയിൽ എത്തുന്ന ഒരു ട്രെയിൻ പോലും ഇല്ല.  ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലെങ്കിലും പുലർച്ചെ ഇവിടങ്ങളിൽ എത്തുന്ന രീതിയിൽ ഒരു ട്രെയിൻ ഉണ്ടായിരുന്നെങ്കിൽ(തിരിച്ചും) പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.അല്ലെങ്കിൽ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ സേലത്ത് എത്തുന്ന രീതിയിലും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ അഞ്ചു മണിക്ക് ശേഷം സേലത്ത് നിന്നും പുറപ്പെടുന്ന രീതിയിലും. കേരളത്തിൽ നിന്നും, പ്രത്യേകിച്ച് മലബാർ മേഖലയിൽ നിന്നുമുള്ള എംപിമാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

    Read More »
  • Crime

    ഏഴുവയസുകാരന്റെ മരണം ശ്വാസം മുട്ടി; അമ്മ കസ്റ്റഡിയില്‍

    കോഴിക്കോട്: അത്തോളിയില്‍ ഏഴു വയസുകാരന്‍ മരിച്ചു, കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹംദാനാണ് മരിച്ചത്. അമ്മ ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് സംശയം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, അമ്മയാണ് കുട്ടിയെ കൊന്നതെന്നും തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകമെന്നുമാണ് പൊലീസ് പറയുന്നത്. അമ്മ മനോരോഗത്തിന് ചികിത്സ തേടിയിരുന്നതായും പൊലീസ് അറിയിച്ചു.    

    Read More »
  • NEWS

    സവർണ്ണ ഷഡ്ജവും സംഗതിയുമില്ലാത്ത സംഗീതം അവർക്ക് അശുദ്ധമാണ്

    നഞ്ചമ്മയ്ക്ക് മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാർഡ് കിട്ടി നേരം ഇരുട്ടി വെളുത്തിട്ടും സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിലോ പ്രൊഫൈലിലോ ഒരു വരികൊണ്ടോ ചിത്രം കൊണ്ടോ നഞ്ചമ്മയെ അടയാളപ്പെടുത്തിക്കണ്ടോ. കാണില്ല.. റിയാലിറ്റി ഷോകളിൽ തൊലി വെളുപ്പുള്ള കുട്ടികളെ മാത്രം താലോലിച്ച് കൊഞ്ചിച്ച് കൂടെ നിൽക്കുന്ന ഇരുണ്ട നിറമുള്ള കുഞ്ഞിനെ വംശീയതയുടെ ഇരുണ്ട കണ്ണുകൾ കൊണ്ട് വേദിയുടെ കോണിൽ ഒതുക്കുന്ന, അവഗണിക്കപ്പെടുന്ന ആ കുഞ്ഞിന്റെ വേദന അറിയാത്ത വർണ്ണ /വംശവെറിയൻ സവർണ്ണ തമ്പ്രാക്കളാണ് നമ്മൾ തലയിലേറ്റുന്ന സംഗീത ശിരോമണി മാടമ്പികൾ. സവർണ്ണ ഷഡ്ജവും സംഗതിയുമില്ലാത്ത സംഗീതം അവർക്ക് അശുദ്ധമാണ്. നഞ്ചമ്മയുടെ പാട്ട് ശുദ്ധിയുടെ ബ്രാഹ്‌മണ്യ ചിട്ടകൾക്ക് പുറത്താണ്. നാലര വെളുപ്പിന് കുളിച്ച് കുറിയണിഞ്ഞ് ഗുരുവന്ദനം ചെയ്ത് അഗ്രഹാരത്തെരുവുകളിലെ ഭാഗവത കീർത്തനം ഏറ്റ് ചൊല്ലിപഠിച്ചതല്ല നഞ്ചമ്മയുടെ പാട്ടുകൾ. സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി തലമുറകൾ കൈമാറിയെത്തിയ ഗോത്ര സംസ്കൃതിയുടെ ഇനിയും കൈവിടാത്ത തിരുശേഷിപ്പുകളാണത്.ആദി താളത്തിന്റെ ഇനിയും മുറിയാത്ത പ്രകമ്പങ്ങളാണ്. നീലഗിരിയുടെ താഴ്‌വാരങ്ങളിൽ, മലകളിൽ നിന്ന്…

    Read More »
  • Crime

    ആവശ്യത്തിന് സ്വര്‍ണം ‘അടിച്ചുമാറ്റിയ ശേഷം’, സെലക്ട് ചെയ്ത സ്വര്‍ണം വാങ്ങാന്‍ ഭര്‍ത്താവുമായി വരാം എന്നു പറഞ്ഞ് മൂന്നാറില്‍നിന്ന് മുങ്ങിയ യുവതി പിടിയില്‍

    മൂന്നാര്‍: മൂന്നാറില്‍ലെ ജ്വല്ലറി ഉടമകളെ തന്ത്രപരമായി കബളിപ്പിച്ച് സ്വര്‍ണവുമായി മുങ്ങിയ യുവതിയെ കോയമ്പത്തൂരില്‍നിന്ന് പിടികൂടി പോലീസ്. നല്‍പ്പത്തഞ്ച് വയസ് തോന്നിക്കുന്ന സ്ത്രീ മൂന്നാര്‍ ജനറല്‍ ആശുപത്രി റോഡിലെ ഐഡിയല്‍ ജ്വലറിയില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച സംഭവം. രാവിലെ 10.30 ന് ജ്വല്ലറിയിലെത്തിയ യുവതി, കോയമ്പത്തൂര്‍ സ്വദേശിനിയാണെന്നും മലേഷ്യയില്‍ ജോലി ചെയ്യുകയാണെന്നും സ്വയം പരിചയപ്പെടുത്തിയ ശേഷം 80000 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കി ബില്‍ കൈപ്പറ്റി. തുടര്‍ന്ന് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ എടുത്ത് മാറ്റി വയ്ക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടു. വൈകിട്ട് അഞ്ചോടെ ഭര്‍ത്താവിനെയും കൂട്ടി വന്ന് വാങ്ങിക്കൊള്ളാം എന്നു പറഞ്ഞാണ് ഇവര്‍ കടയില്‍നിന്ന് പോയത്. എന്നാല്‍ കട അടയ്ക്കുന്ന സമയമായിട്ടും ഇവര്‍ എത്തിയില്ല. രാത്രി 7 30 ന് കടയടയ്ക്കും മുമ്പ് പതിവ് പോലെ ആഭരണങ്ങളുടെ സ്റ്റോക്ക് എടുത്തപ്പോഴാണ് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ കുറവ് വന്നത് കണ്ടത്. തുടര്‍ന്ന്…

    Read More »
  • NEWS

    പാലക്കാട്ട് ബംഗ്ലാദേശ് യുവതി അറസ്റ്റിൽ

    പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ബംഗ്ലാദേശ് യുവതി അറസ്റ്റിൽ.ബംഗ്ലാദേശ് ഉത്തർകാലിയ സ്വദേശിനി റുമാ ബീഗം (37) ആണ് അറസ്റ്റിലായത്.എരിമയൂർ സ്വദേശി സുബൈർ എന്നയാൾക്കൊപ്പം നാട്ടുകൽ പാണംപള്ളത്ത് താമസിച്ചുവരുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് ഇവരെ അറസ്റ്റുചെയ്തത്.   ആലത്തൂരിൽ മുളകുപൊടി എറിഞ്ഞ് മോഷണംനടത്താൻ ശ്രമച്ചതിന് ഇക്കഴിഞ്ഞ ജൂണിൽ സുബൈർ അറസ്റ്റിലായിരുന്നു.തുടർന്നുനടത്തിയ അന്വേഷണത്തിലാണ് സുബൈറിന്റെ കൂടെ താമസിച്ച യുവതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. കൊഴിഞ്ഞാമ്പാറ എസ്.ഐ. പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റുചെയ്ത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    ‘റെയ്ഡില്‍ എന്‍.ഐ.എ മുക്കിയ ഐ ഫോണ്‍ തിരിച്ചുവേണം, മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ അതില്‍’: സ്വപ്‌ന കോടതിയിലേക്ക്

    കൊച്ചി: സ്വര്‍ണക്കടത്തിലെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഐ ഫോണ്‍ തിരിച്ചു വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ തെളിവുകള്‍ ഈ ഫോണില്‍ ഉണ്ടെന്നാണ് സ്വപ്‌ന അവകാശപ്പെടുന്നത്. എന്‍ഐഎ റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ ഈ ഐ ഫോണ്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ മഹസറില്‍ രേഖപ്പെടുത്താതെ ഈ ഫോണ്‍ മുക്കിയെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. ഈ ഫോണ്‍ വിട്ടു കിട്ടണമെന്ന ആവശ്യം ഉന്നയിച്ച് സ്വപ്ന സുരേഷ് ഉടന്‍ കോടതിയെ സമീപിക്കും. സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറും താനും നടത്തിയ സംഭാഷണങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കും തെളിയിക്കാനുള്ള നിര്‍ണ്ണായക വാട്ട്‌സ് ആപ് ചാറ്റുകളും ഇമെയില്‍ രേഖകളും എന്‍.ഐ.എ മുക്കിയ ഐ ഫോണില്‍ ഉണ്ടെന്നാണ് സ്വപ്ന പറയുന്നത്. സ്വപ്ന ബംഗളുരുവില്‍ പിടിയിലായതിന് പുറകെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എന്‍ഐഎ ഫോണുകള്‍ പിടിച്ചെടുത്തത്. ഇക്കാര്യം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. കാണാതായ ഐ ഫോണിന്റെ കോഡ് അടക്കമുള്ള രേഖകള്‍ ലഭിച്ചാല്‍, ഈ ഫോണ്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക്…

    Read More »
Back to top button
error: