കോഴിക്കോട്: അത്തോളിയില്‍ ഏഴു വയസുകാരന്‍ മരിച്ചു, കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹംദാനാണ് മരിച്ചത്. അമ്മ ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് സംശയം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, അമ്മയാണ് കുട്ടിയെ കൊന്നതെന്നും തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകമെന്നുമാണ് പൊലീസ് പറയുന്നത്. അമ്മ മനോരോഗത്തിന് ചികിത്സ തേടിയിരുന്നതായും പൊലീസ് അറിയിച്ചു.