CrimeNEWS

ആവശ്യത്തിന് സ്വര്‍ണം ‘അടിച്ചുമാറ്റിയ ശേഷം’, സെലക്ട് ചെയ്ത സ്വര്‍ണം വാങ്ങാന്‍ ഭര്‍ത്താവുമായി വരാം എന്നു പറഞ്ഞ് മൂന്നാറില്‍നിന്ന് മുങ്ങിയ യുവതി പിടിയില്‍

മൂന്നാര്‍: മൂന്നാറില്‍ലെ ജ്വല്ലറി ഉടമകളെ തന്ത്രപരമായി കബളിപ്പിച്ച് സ്വര്‍ണവുമായി മുങ്ങിയ യുവതിയെ കോയമ്പത്തൂരില്‍നിന്ന് പിടികൂടി പോലീസ്. നല്‍പ്പത്തഞ്ച് വയസ് തോന്നിക്കുന്ന സ്ത്രീ മൂന്നാര്‍ ജനറല്‍ ആശുപത്രി റോഡിലെ ഐഡിയല്‍ ജ്വലറിയില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്.

കഴിഞ്ഞ ശനിയാഴ്ച സംഭവം. രാവിലെ 10.30 ന് ജ്വല്ലറിയിലെത്തിയ യുവതി, കോയമ്പത്തൂര്‍ സ്വദേശിനിയാണെന്നും മലേഷ്യയില്‍ ജോലി ചെയ്യുകയാണെന്നും സ്വയം പരിചയപ്പെടുത്തിയ ശേഷം 80000 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കി ബില്‍ കൈപ്പറ്റി.

തുടര്‍ന്ന് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ എടുത്ത് മാറ്റി വയ്ക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടു. വൈകിട്ട് അഞ്ചോടെ ഭര്‍ത്താവിനെയും കൂട്ടി വന്ന് വാങ്ങിക്കൊള്ളാം എന്നു പറഞ്ഞാണ് ഇവര്‍ കടയില്‍നിന്ന് പോയത്. എന്നാല്‍ കട അടയ്ക്കുന്ന സമയമായിട്ടും ഇവര്‍ എത്തിയില്ല.

രാത്രി 7 30 ന് കടയടയ്ക്കും മുമ്പ് പതിവ് പോലെ ആഭരണങ്ങളുടെ സ്റ്റോക്ക് എടുത്തപ്പോഴാണ് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ കുറവ് വന്നത് കണ്ടത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് യുവതി മോഷണം നടത്തിയാണ് മുങ്ങിയതെന്ന് മനസിലായത്.

തുടര്‍ന്ന് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ജൂവലറി ഉടമ മൂന്നാര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍, മൂന്നാറിലെ വിവിധ കടകളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദ്യശ്യങ്ങളില്‍ തമിഴ്നാട് രജിസ്‌ട്രേഷനുള്ള വാഹനത്തില്‍ യുവതി കയറുന്നതായി കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പുലര്‍ച്ചെ കോയമ്പത്തൂരില്‍നിന്ന് പിടികൂടിയത്. വൈകുന്നേരത്തോടെ ഇവരെ മൂന്നാറിലെത്തിക്കും.

Back to top button
error: