കണ്ണൂർ: മലബാർ ഭാഗത്തുനിന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ ഭാഗങ്ങളിലെ കോളേജുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
ഏറെ യാത്രക്കാർ ഉള്ള ഈ റൂട്ടിൽ ദിവസേന മലബാറിലെ പ്രധാന സ്റ്റേഷനുകളിൽ നിന്നും വെറും നാല് ട്രെയിൻ മാത്രമേ ഈ ഭാഗങ്ങളിലേക്ക് പോകുന്നുള്ളൂ. അതിൽത്തന്നെ തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ പുലർച്ചെ 5 മണിക്കും 7 മണിക്കും ഇടയിൽ എത്തുന്ന ഒരു ട്രെയിൻ പോലും ഇല്ല.
ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലെങ്കിലും പുലർച്ചെ ഇവിടങ്ങളിൽ എത്തുന്ന രീതിയിൽ ഒരു ട്രെയിൻ ഉണ്ടായിരുന്നെങ്കിൽ(തിരിച്ചും) പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.അല്ലെങ്കിൽ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ സേലത്ത് എത്തുന്ന രീതിയിലും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ അഞ്ചു മണിക്ക് ശേഷം സേലത്ത് നിന്നും പുറപ്പെടുന്ന രീതിയിലും.
കേരളത്തിൽ നിന്നും, പ്രത്യേകിച്ച് മലബാർ മേഖലയിൽ നിന്നുമുള്ള എംപിമാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.