Month: July 2022

  • LIFE

    കേരള ടൂറിസത്തിന്റെ ഡോക്യുമെന്ററിക്ക് ദേശീയ പുരസ്കാരം

      തിരുവനന്തപുരം; കേരള ടൂറിസത്തിന് വേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമിച്ച് സിറാജ് ഷാ സംവിധാനം ചെയ്ത ഡോക്യുമെന്ററിക്ക് ദേശീയ പുരസ്‌കാരം. “Rhapsody of Rains-Monsoons of Kerala” എന്ന ചിത്രത്തിലെ വിവരണത്തിന് ശോഭ തരൂർ ശ്രീനിവാസനാണ് പുരസ്‌കാരം. കേരളത്തിലെ മഴയുടെ സകല ഭാവങ്ങളും മഴയോട് ചേർന്നുള്ള മിത്തുകളും ഉത്സവങ്ങളും വിശ്വാസങ്ങളും എല്ലാം ആവിഷ്കരിക്കുന്നതാണ് ഈ 20മിനിറ്റ് ചിത്രം. കേരളത്തിലേക്ക്, പശ്ചിമഘട്ട മലനിരകളിലൂടെ ആദ്യ മഴമേഘങ്ങൾ കടക്കുന്നതു മുതൽ മഴയുടെ കയറ്റിറക്കങ്ങളും മഴയോടു ചേർന്നുള്ള മലയാളി ജീവിതവും എല്ലാം ഇതിവൃത്തമാകുന്ന ഡോക്യുമെന്ററി കാട്ടിലും നാട്ടിലും കടലിലും ഒക്കെയായി അഞ്ചു വർഷം കൊണ്ടാണ് പൂർത്തിയായത്. ചിത്രം വൈകാതെ കേരളത്തെയും മഴയെയും സ്നേഹിക്കുന്ന എല്ലാവരിലേക്കും ഔദ്യോഗിക റിലീസിലൂടെ എത്തിക്കും.

    Read More »
  • India

    ക്ലാസ്മുറിയിൽ മദ്യപിച്ച്‌ ലക്കുകെട്ട് നിലത്ത് വീണ അധ്യാപിക, ചുറ്റും ഡാൻസ് കളിച്ച്‌ വിദ്യാത്ഥികൾ

    മദ്യപിച്ച്‌ ലക്കുകെട്ട് ക്ലാസ്മുറിയിൽ നിലത്ത് കിടക്കുന്ന അധ്യാപിക, ചുറ്റും ഡാൻസ് കളിച്ച്‌ അതേ ക്ലാസിലെ കുട്ടികളും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പരിശോധനയ്ക്കായി സ്‌കൂളിൽ എത്തുമ്പോൾ പ്രധാനാധ്യാപിക മദ്യപിച്ച്‌ ക്ലാസ്സ് മുറിയിൽ കിടക്കുന്നു. ഛത്തീസ്ഗഡിലെ ജഷ്പൂർ ബ്ലോക്കിലെ ഒരു സ്‌കൂളിലാണ് സംഭവം. പരിശോധനയ്ക്കായി  വിദ്യാഭ്യാസ ഓഫീസർ സ്‌കൂളിൽ എത്തിയപ്പോൾ പ്രധാനാധ്യാപിക ക്ലാസിലാണെന്ന് വിവരം ലഭിച്ചു. ഓഫീസർ ക്ലാസിലെത്തി, എന്നാൽ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അധ്യാപിക നിലത്ത് വീണു കിടക്കുന്നു. ക്ലാസിലെ കുട്ടികൾ അധ്യാപികയ്ക്ക് ചുറ്റിനും ഡാൻസ് കളിക്കുന്നു. അധ്യാപികയ്ക്ക് അപകടം സംഭവിച്ചതാകാമെന്ന് കരുതി ഓഫീസർ ഭയപ്പെട്ടു. എന്നാൽ, അധ്യാപിക മദ്യപിച്ച്‌ പൂസായി കിടക്കുന്നതാണെന്നും ഇത് സ്ഥിരം പരിപാടിയാണെന്നും കുട്ടികൾ പറഞ്ഞു. ഒടുവിൽ പോലീസുകാരെ വിളിച്ചുവരുത്തി അധ്യാപികയെ ആശുപത്രിയിലാക്കുകയും കേസെടുക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ജഷ്പൂർ ബ്ലോക്കിലെ സ്‌കൂളിൽ ആണ് സംഭവം. ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ അധ്യാപിക മദ്യപിച്ചിരുന്നതായി കണ്ടെത്തി. അധ്യാപികയായ ജഗ്പതി ഭഗതിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചു. ആകെ 54…

    Read More »
  • India

    ക്ലാസ്മുറിയിൽ മദ്യപിച്ച്‌ ലക്കുകെട്ട് നിലത്ത് വീണ അധ്യാപിക, ചുറ്റും ഡാൻസ് കളിച്ച്‌ വിദ്യാത്ഥികൾ

    മദ്യപിച്ച്‌ ലക്കുകെട്ട് ക്ലാസ്മുറിയിൽ നിലത്ത് കിടക്കുന്ന അധ്യാപിക, ചുറ്റും ഡാൻസ് കളിച്ച്‌ അതേ ക്ലാസിലെ കുട്ടികളും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പരിശോധനയ്ക്കായി സ്‌കൂളിൽ എത്തുമ്പോൾ പ്രധാനാധ്യാപിക മദ്യപിച്ച്‌ ക്ലാസ്സ് മുറിയിൽ കിടക്കുന്നു. ഛത്തീസ്ഗഡിലെ ജഷ്പൂർ ബ്ലോക്കിലെ ഒരു സ്‌കൂളിലാണ് സംഭവം. പരിശോധനയ്ക്കായി വിദ്യാഭ്യാസ ഓഫീസർ സ്‌കൂളിൽ എത്തിയപ്പോൾ പ്രധാനാധ്യാപിക ക്ലാസിലാണെന്ന് വിവരം ലഭിച്ചു. ഓഫീസർ നേരെ ക്ലാസിലെത്തി, എന്നാൽ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അധ്യാപിക നിലത്ത് വീണു കിടക്കുകയായിരുന്നു. ക്ലാസിലെ കുട്ടികൾ അധ്യാപികയ്ക്ക് ചുറ്റിനും ഡാൻസ് കളിക്കുന്നു. അധ്യാപികയ്ക്ക് അപകടം സംഭവിച്ചതാകാമെന്ന് കരുതി ഓഫീസർ ഭയപ്പെട്ടു. എന്നാൽ, അധ്യാപിക മദ്യപിച്ച്‌ പൂസായി കിടക്കുന്നതാണെന്നും ഇത് സ്ഥിരം പരിപാടിയാണെന്നും കുട്ടികൾ പറഞ്ഞു. ഒടുവിൽ പോലീസുകാരെ വിളിച്ചുവരുത്തി അധ്യാപികയെ ആശുപത്രിയിലാക്കുകയും കേസെടുക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ജഷ്പൂർ ബ്ലോക്കിലെ സ്‌കൂളിൽ ആണ് സംഭവം. ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ അധ്യാപിക മദ്യപിച്ചിരുന്നതായി കണ്ടെത്തി. അധ്യാപികയായ ജഗ്പതി ഭഗതിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചു. ആകെ…

    Read More »
  • NEWS

    കെ കരുണാകരനെതിരെ പ്രവര്‍ത്തിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: കോണ്‍ഗ്രസിനകത്ത് കെ കരുണാകരനെതിരെ പ്രവര്‍ത്തിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സത്യസന്ധനായ രാഷ്ട്രീയ നേതാവിയിരുന്നു കെ കരുണാകരനെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഏറ്റ് പറയുന്നു.       അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് ജി കാര്‍ത്തികേയനും എം ഐ ഷാനവാസിനുമൊപ്പം കരുണാകരനെതിരെ നീങ്ങാന്‍ നിര്‍ബന്ധിതനാക്കിയത്. സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാകരന്‍. അദ്ദേഹത്തെ പോലൊരു നേതാവ് കേരളത്തിലോ ഇന്ത്യയിലോ ഇന്നില്ല. ലീഡറുടെ പാത പിന്തുടര്‍ന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂര്‍ ദര്‍ശനം തുടങ്ങിയത്. കരുണാകരനെതിരായ ചെയ്തികളില്‍ ആത്മാര്‍ഥമായി ഇന്ന് പശ്ചാത്തപിക്കുന്നുവെന്നും ചെന്നിത്തല അഭിമുഖത്തില്‍ പ്രതികരിച്ചു.

    Read More »
  • NEWS

    പടവലങ്ങ ചെറിയ പുള്ളിയല്ല, അറിയാം പടവലങ്ങയുടെ അദ്ഭുതഗുണങ്ങൾ

    പടവലങ്ങ പലര്‍ക്കും അത്ര പ്രിയമുള്ള ആഹാരമല്ല.എന്നാല്‍ പടവലങ്ങയുടെ ആരോഗ്യവശങ്ങളെ കുറിച്ചറിഞ്ഞാല്‍ ചിലപ്പോള്‍ ആ അപ്രിയം മാറി കിട്ടിയേക്കാം. അത്രയ്ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ ഉള്ളത്.  നമ്മളെ ദിനംപ്രതി അലട്ടുന്ന  പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനു സഹായിക്കുന്ന ഒന്നാണ് ഈ പച്ചക്കറി. വൈറ്റമിനുകളായ എ, ബി, സി,  മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, അയഡിന്‍ എന്നിവ ആവശ്യത്തിന് അടങ്ങിയ ഒന്നായ പടവലങ്ങയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം. പ്രമേഹത്തിന്റെ ശത്രുവാണ് പടവലങ്ങ എന്നു വേണമെങ്കില്‍ പറയാം. കാരണം പ്രമേഹം തടയാന്‍ പടവലങ്ങ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിക്കുന്നു. പ്രമേഹം എന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് പടവലങ്ങ. പനിയുണ്ടോ എന്നാല്‍ പടവലങ്ങ സഹായിക്കും – അല്‍പം പടവലങ്ങ നീര് കുടിച്ച് നോക്കൂ. ചെറിയ  പനിയൊക്കെ  പമ്പ കടക്കും. മാത്രമല്ല പനിയോട് അനുബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും പടവലങ്ങ ജ്യൂസ് സഹായിക്കും. ഹൃദയാരോഗ്യത്തിന്‌ – ഹൃദയത്തെ കാക്കാനും പടവലങ്ങ നല്ലതാണ്.…

    Read More »
  • NEWS

    സ്വകാര്യ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ ലൈംഗീകാതിക്രമം; യുവാവ് അറസ്റ്റിൽ

    തൃശൂര്‍: സ്വകാര്യ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കുരിയച്ചിറ സ്വദേശി സുധീര്‍ ഇസ്ലാഹിയെയാണ് സബ് ഇന്‍സ്‌പെക്ടര്‍ എം ഗീതുമോള്‍ അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം. കുട്ടി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി തൃശ്ശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രവൈവറ്റ് ബസില്‍ കയറി സീറ്റിലിരിക്കുമ്ബോഴായിരുന്നു പ്രതിയുടെ അതിക്രമം. കുട്ടിയുടെ ദേഹത്ത് പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ശിക്കുകയും, പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇയാള്‍ ഇതിനുമുമ്ബും ഇതേ വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്ന്, സമാനമായ രീതിയില്‍ കുറ്റകൃത്യത്തിന് ശ്രമിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.       തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദുര്‍ഗാലക്ഷ്മി, സിവില്‍ പൊലീസ് ഓഫീസര്‍ എം ഹരീഷ് എന്നിവരും പ്രതിയെ…

    Read More »
  • NEWS

    ജീൻ ജോൽസ്യം വഴി അർബുദവും വന്ധ്യതയും ഹദ്രോഗവും ഉൾപ്പടെയുള്ള രോഗസാധ്യതകൾ നേരത്തെ കണ്ടെത്താം

    വരാൻ പോകുന്ന വിധിയെ നേരത്തേ അറിയാമെങ്കിലോ? വരാൻ പോകുന്ന അർബുദത്തെ, വന്ധ്യതയെ, ഹൃദ്രോഗത്തെ…! ജനിതക പരിശോധന നടത്തി അതു കണ്ടെത്തുകയാണ് ഓ മൈ ജീൻ! ജനിതക മാപ്പിങ് നടത്താമെന്നു മാത്രമല്ല രോഗം വരുത്തുന്ന വൈകല്യമുള്ള ജീനിനെ കണ്ടെത്താം, മുൻകരുതലുകളെടുക്കാം. എക്സിക്യൂട്ടീവ് ചെക്കപ്പ് പോലെ ജീൻ ചെക്കപ്പിലൂടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്ന അറിവ് നേടുന്നതു ചെറിയ കാര്യമാണോ? ഹിന്ദുസ്ഥാൻ ലൈഫ് കെയർ സിഎംഡി സ്ഥാനത്തു നിന്നു വിരമിച്ച എം.അയ്യപ്പനാണ് ഓ മൈ ജീൻ എന്ന പേരിൽ ജനിതക നിർണയ കേന്ദ്രം തലസ്ഥാനത്ത് ആരംഭിച്ചത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മുൻ ഡയറക്ടർ ഡോ.രാധാകൃഷ്ണ പിള്ള ജനിതക കേന്ദ്രത്തിന്റെ മേൽനോട്ടം വഹിക്കുന്നു. രക്ത പരിശോധനയിലൂടെ വ്യക്തിഗത ജനിതക ഘടന കണ്ടെത്താമെന്നതാണു നേട്ടം. കാൻസർ ചികിൽസയ്ക്കും വന്ധ്യതാ ചികിൽസയ്ക്കുമെല്ലാം ഇതു പ്രയോജനപ്പെടുന്നു. ഡോക്ടർമാർക്ക് നിങ്ങളുടെ ജനിതകഘടനയും രോഗത്തെ ഉദ്ദീപിപ്പിക്കുന്ന ജീനിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞ് ചികിൽസയും മരുന്നുകളും അവയുടെ ഡോസും നിർണയിക്കാം. രോഗചികിൽസയ്ക്കും ശമനത്തിനും…

    Read More »
  • NEWS

    വഴിയില്‍ കച്ചവടം നടത്തുന്ന ബാലനോട് ചോളത്തിന്‍റെ വിലയെ ചൊല്ലി കേന്ദ്രമന്ത്രിയുടെ തർക്കം

    ഭോപ്പാൽ: ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ പോയി വിലപേശല്‍ നടത്താത്തവരാണ് നമ്മളിൽ മിക്കവാറും.എന്നാൽ അന്നന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന വഴിയോരക്കച്ചവടക്കാരുമായി വിലപേശല്‍ നടത്തുക നമ്മുടെയൊരു ശീലവുമാണ്. ഇവിടെയിതാ ഒരു കേന്ദ്രമന്ത്രി തന്നെ ( Union Minister ) ഇങ്ങനെ വില പേശല്‍ നടത്തുന്നതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഗ്രാമവികസന വകുപ്പ് – സഹമന്ത്രി ഫഗ്ഗന്‍ സിംഗ് കുലസ്തെയാണ് വഴിയില്‍ കച്ചവടം നടത്തുന്ന ബാലനോട് ചോളത്തിന്‍റെ വിലയെ ചൊല്ലി തര്‍ക്കിക്കുന്നത്.അതും വെറും പതിനഞ്ചു രൂപയ്ക്ക്!! മദ്ധ്യപ്രദേശിലെ സിയോനിയില്‍ നിന്നും മാണ്ഡ്ലയിലേക്കുള്ള യാത്രാമദ്ധ്യേ, ഒരു ഗ്രാമപ്രദേശത്ത് വഴിയരികില്‍ ചോളം വില്‍ക്കുന്ന കടയിലാണ് മന്ത്രി ( Union Minister ) കാറില്‍ വന്നിറങ്ങുന്നത്. ശേഷം ചോളത്തിന് ഓര്‍ഡര്‍ നല്‍കുന്നു. ഇത് എങ്ങനെ തയ്യാറാക്കണം എന്നെല്ലാം വിശദമായി ബാലനോട് പറയുന്നുണ്ട്.       തുടര്‍ന്ന് ചോളത്തിന്‍റെ വില പറയുമ്ബോള് മന്ത്രിയുടെ പ്രകൃതം മാറുകയാണ്. മൂന്ന് ചോളത്തിന് 45 രൂപയാണ് ബാലന്‍…

    Read More »
  • NEWS

    അടയ്‌ക്കേണ്ട നികുതി സംബന്ധിച്ച്‌ ലോട്ടറി വകുപ്പ് വ്യക്തത വരുത്തണം;ഇത് പിടിച്ചുപറി തന്നെ

    കോട്ടയം: സമ്മാനാര്‍ഹര്‍ നല്‍കേണ്ട നികുതികളെക്കുറിച്ച്‌ കേരള ലോട്ടറി വകുപ്പ് കൃത്യമായി അറിയിക്കാത്തതിനാല്‍ വലിയതുകകള്‍ ലഭിക്കുന്നവര്‍ക്ക്‌ പിന്നീട് വന്‍ബാധ്യതയാണ്‌ ഉണ്ടാകുന്നത്. കേരള ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ച പാലാ കണ്ണാടിയുറുമ്ബ് മഠത്തില്‍പറമ്ബില്‍ അന്നമ്മ ഷൈജുവിന്‌ ലക്ഷങ്ങളുടെ നികുതി കുടിശ്ശികയാണ്‌ വന്നത്‌. ഒരു കോടി സമ്മാനത്തുകയില്‍ 12 ശതമാനം ഏജന്‍സി കമീഷനായ 12 ലക്ഷം രൂപ ആദ്യം കുറച്ചു. ബാക്കി 88 ലക്ഷം രൂപയുടെ 30 ശതമാനമായ 26,40,000 രൂപ ആദായനികുതി പിടിച്ചശേഷം 61,60,000 രൂപ നല്‍കി. എന്നാല്‍, സമ്മാനത്തുക 50 ലക്ഷത്തില്‍ കൂടുതലായതിനാല്‍ നികുതിയുടെ 10 ശതമാനം സര്‍ചാര്‍ജും നികുതിയുടെയും സര്‍ചാര്‍ജിന്റെയും നാലു ശതമാനം സെസും ചേര്‍ത്ത്‌ 3,80,160 രൂപകൂടി അടയ്‌ക്കണമായിരുന്നു. ഇക്കാര്യം അറിയാത്തതിനാല്‍ അടച്ചില്ല. കൃത്യസമയത്ത്‌ അടയ്‌ക്കാത്തതിനാല്‍ പിഴയടക്കം 4,10,760 രൂപ ഈ 31 നകം അടയ്‌ക്കണം. അടയ്‌ക്കേണ്ട നികുതി സംബന്ധിച്ച്‌ ജേതാക്കള്‍ക്ക്‌ ലോട്ടറി വകുപ്പ്‌ വിവരം നല്‍കണം. ഒരു ലക്ഷത്തിനുമുകളില്‍ സമ്മാനത്തുക കിട്ടുന്നവര്‍ക്ക്‌ സര്‍ക്കാര്‍ ഔദ്യോഗികമായി രേഖകള്‍…

    Read More »
  • NEWS

    കാരുണ്യ കേരളമേ കണ്ണുതുറക്കുക

    കോഴിക്കോട്: വടകരയില്‍ എസ് എം എ രോഗ ബാധിതയായ സിയാ ഫാത്തിമക്ക് മരുന്നിനായി വേണ്ടത് 18 കോടി രൂപ. മൂന്ന് ജ്യേഷ്ഠന്‍മാരുടെ കുഞ്ഞനുജത്തിയാണ് സിയാ ഫാത്തിമ. ഒമ്ബത് മാസം മാത്രമാണ് ഈ കുരുന്നിന്റെ പ്രായം. ടെപ്പ് വണ്‍ എസ് എം എ രോഗം സിയാ ഫാത്തിമയുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കി മാറ്റിയിരിക്കുന്നു. ജനിച്ച്‌ മൂന്ന് മാസം പിന്നിട്ടപ്പോഴാണ് രോഗലക്ഷണം കണ്ടു തുടങ്ങിയത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ. കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ മരുന്ന് വൈകാതെ എത്തിക്കണം. എന്നാല്‍ മരുന്നിന്‍റെ വിലയായ 18 കോടി രൂപ ഈ കുടുംബത്തിന് അപ്രാപ്യമാണ്. സിയാ ഫാത്തിമ ചികിത്സ സഹായ സമിതി ഫെഡറല്‍ ബാങ്ക് വടകര ബ്രാഞ്ച് അക്കൗണ്ട് നമ്ബര്‍ : 10710200014639 ഐ എഫ് എസ് സി കോഡ് : FDRL0001071

    Read More »
Back to top button
error: