Month: July 2022
-
India
പോപ്പുലർ ഫ്രണ്ട് ആർഎസ്എസിനെ പ്രതിരോധിക്കുന്ന സംഘടന, എന്തിന് ദേശവിരുദ്ധരെന്ന് വിളിക്കുന്നു: ആർജെഡി നേതാവ്
പട്ന: പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ച് രംഗത്തെത്തിയ ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിങ് വിവാദത്തിൽ. ആർഎസ്എസിനെ പ്രതിരോധിക്കാനും മുസ്ലീങ്ങളെ സംരക്ഷിക്കാനും വേണ്ടി രൂപീകരിച്ച പോപ്പുലർ ഫ്രണ്ടിനെ എന്തിനാണ് ഭീകരരെന്ന് വിളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ആർഎസ്എസിനെ ഭയക്കുന്ന ഒരു സമൂഹം സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ സംഘടന രൂപീകരിക്കുമ്പോൾ അവരെ എന്തിനാണ് കലാപകാരികളെന്നും ദേശവിരുദ്ധരെന്നും വിളിക്കുന്നത്. സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത പാക് ഏജന്റുമാരിൽ ഭൂരിഭാഗവും ആർഎസ്എസ് അംഗങ്ങളോ ഹിന്ദുക്കളോ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. നമ്മുടെ രാജ്യത്തിന് ഭീഷണി ഉയർത്തുന്ന പാകിസ്ഥാൻ ഏജന്റിനെ അറസ്റ്റ് ചെയ്യുമ്പോഴെല്ലാം അവർ ആർഎസ്എസിൽ നിന്നുള്ളവരോ ഹിന്ദുക്കളോ ആണെന്ന് തെളിയും. രാജ്യത്തെ മുസ്ലീങ്ങൾ പാക്കിസ്ഥാനിലെ ബന്ധുക്കളോട് സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയായി കണക്കാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പാകിസ്ഥാനിലുള്ളവരുമായി ഫോണിൽ സംസാരിക്കുന്ന ഇന്ത്യൻ പൗരന്മാരെ ദേശവിരുദ്ധരായി കണക്കാക്കുന്നതായി ആക്ഷേപമുണ്ട്. പാകിസ്ഥാനിലെ ആളുകളോട് ഫോണിൽ സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയാണോ എന്നും അദ്ദേഹം ചോദിച്ചു. ജഗദാനന്ദ് സിംഗിന്റെ പരാമർശങ്ങൾക്കെതിരെ ബിജെപി രംഗത്തെത്തി. ദേശവിരുദ്ധരെ പിന്തുണച്ചതിന്…
Read More » -
NEWS
മഴക്കാലത്തെ ഭക്ഷണത്തിൽ ശ്രദ്ധിക്കണം
ഭക്ഷണം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് എന്നാല്‍ അത് വാരിവലിച്ച് കഴിച്ചാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കേരളത്തിന്റെ കാലാവസ്ഥയില്‍ എപ്പോഴും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് അപ്പോള്‍ ഭക്ഷണ ക്രമത്തിലും ആ മാറ്റം കൊണ്ടുവരണം. മഴക്കാലം എത്തുമ്ബോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. മഴക്കാലത്തു വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹനപ്രശ്നങ്ങളും ഉണ്ടാകാം.വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. മഴക്കാലത്തു രാത്രി ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാന്‍. മഴക്കാലത്ത് ലഘുവായുള്ള ഭക്ഷണമാണ് നല്ലത്. വെജിറ്റബിള്‍ സൂപ്പ്, പരിപ്പുകറികള്‍ എന്നിവ കഴിക്കുന്നതില്‍ പ്രശ്നമില്ല.മഴക്കാലത്തു ആഹാരത്തില്‍ തേന്‍ ചേര്‍ത്തു സേവിക്കുന്നതും നല്ലതാണ്.ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം.പരിപ്പ് കഴിച്ചാൽ ഗ്യാസ് ഉണ്ടാകുന്നവർ ഇത് ഒഴിവാക്കണം.അതേപോലെ ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം.ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.ഭക്ഷണസാധനങ്ങള്‍ ഒരിക്കലും തുറന്നുവച്ച് കഴിക്കരുത്.ഈച്ചയിലൂടെയും മറ്റും രോഗങ്ങള്‍ പകരാന്‍ ഇടയാകും. മഴക്കാലത്ത്…
Read More » -
NEWS
കേരളത്തില്‍ മഴ കുറയുന്നു
തിരുവനന്തപുരം : കേരളത്തിൽ മഴ കുറയുന്നു.അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.അതേസമയം ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കില്ല.കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
Read More » -
NEWS
ദേശീയപതാക നിയമത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാർ
ന്യൂഡൽഹി: 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയപതാക നിയമത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13, 14, 15 തീയതികളില്‍ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്താനുള്ള ആഹ്വാനത്തിനു പിന്നാലെയാണ് ഭേദഗതി വരുത്തിയത്. ദേശീയപതാക സൂര്യോദയത്തിനു ശേഷം മാത്രം ഉയര്‍ത്തുകയും സൂര്യാസ്തമയത്തിനു മുന്‍പ് താഴ്ത്തി സുരക്ഷിതമാക്കി വയ്ക്കുകയും വേണമെന്നാണു നിലവിലെ നിയമം. മാറ്റിയ തീരുമാനപ്രകാരം പതാക ഉയര്‍ത്തിയ നിലയില്‍ത്തന്നെ രാത്രിയും നിലനിര്‍ത്താം. യന്ത്രനിര്‍മിതമോ പോളിസ്റ്ററില്‍ നിര്‍മിച്ചതോ ആയ പതാകകള്‍ക്കുള്ള വിലക്കും പിന്‍വലിച്ചു. പുതിയ ഭേദഗതി അനുസരിച്ച് കോട്ടന്‍, പോളിസ്റ്റര്‍, ഖാദി, സില്‍ക്ക് ഖാദി, കമ്ബിളി തുടങ്ങിയവ കൊണ്ടൊക്കെ നിര്‍മിച്ച പതാകകള്‍ അനുവദിക്കും.
Read More » -
NEWS
വാഹനങ്ങളിലെ വൈപ്പർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഉപയോഗിക്കുന്നവരുടെ അറിവില്ലായ്മയും മിഥ്യാധാരണകളും മൂലം ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നവയാണ് വാഹനങ്ങളിലെ വൈപ്പർ ബ്ലേഡുകൾ. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട തൊണ്ണൂറു ശതമാനം തീരുമാനങ്ങളും കൈക്കൊള്ളുന്നത് തടസ്സരഹിതവും വ്യക്തവുമായ റോഡ് വ്യൂവിനെ മുൻനിർത്തിയാണ്. അപ്പോൾ, വ്യക്തമായ കാഴ്ചയ്ക്കു തടസ്സം നിൽക്കുന്നതെന്തും ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുന്നവയാണ്. വാഹനങ്ങളിലെ വൈപ്പറുകളുടെ ഉപയോഗം വിൻഡ് ഷീൽഡുകളുടെ കാര്യക്ഷമതയുമായി ബന്ധമുണ്ട്. അതുകൊണ്ട് വൈപ്പറുകളെയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. യാത്ര തുടങ്ങുന്നതിനു മുൻപ് വൈപ്പറുകൾ വൃത്തിയാക്കുക. വിൻഡ് ഷീൽഡിൽ വീണുക്കിടക്കുന്ന ഇലകൾ മറ്റും മാറ്റിയതിനു ശേഷമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം വിൻഡ് ഷീൽഡുകളിൽ സ്‌ക്രാച്ച് വീഴാൻ കാരണമാകും. നിരന്തരം പൊടിയിലൂടെ പോകുമ്പോഴും വാഹനങ്ങളിലെ ചില്ലിൽ ചെളി നിറയുന്നത് സാധാരണയാണ്. ചെളി കളയാനായി വാഷർ ഓണാക്കി പെട്ടെന്നു വൈപ്പർ ഓണാക്കുന്നതും പ്രശ്നമാണ്. വാഷറിൽ നിന്ന് അൽപം വെള്ളം മാത്രമേ ചില്ലിലെത്തൂ. തീരെ ഈർപ്പമില്ലാത്ത സാഹചര്യത്തിൽ വൈപ്പർ പ്രവർത്തിപ്പിക്കുമ്പോൾ ഉരയുന്ന ശബ്ദം കേൾക്കാം. വൈപ്പർ പ്രവർത്തിപ്പിക്കുന്നതിനു മുമ്പ് വിൻഡ് സ്‌ക്രീൻ വാഷർ ഉപയോഗിക്കണം. ഇതിനായി വിൻഡ് സ്‌ക്രീൻ വാഷർ…
Read More » -
NEWS
ടാങ്കറുകളില്‍ ട്രാക്കിംഗ് നിര്‍ബന്ധമാക്കി ഖത്തർ
ദോഹ :ഓഗസ്റ്റ് 1 മുതൽ ടാങ്കറുകളില്‍ ട്രാക്കിംഗ് നിര്‍ബന്ധമാക്കി ഖത്തര്‍.പൊതുമരാമത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ സംസ്‌കരണ പ്ലാന്റുകളിലേക്ക് പ്രവേശിക്കാനുള്ള പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ട്രാക്കിംഗ് ഉപകരണം സ്ഥാപിച്ചിരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.വ്യവസ്ഥ പാലിക്കാത്ത ടാങ്കറുകള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ പ്ലാന്റുകളിലേക്ക് പ്രവേശനം ലഭിക്കില്ല. പ്ലാന്റുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ അല്ല പുറന്തള്ളുന്നത് എന്നുറപ്പിക്കാന്‍ വേണ്ടിയാണ് ടാങ്കറുകളെ നിരീക്ഷിക്കുന്നതിനായി ട്രാക്കിംഗ് സംവിധാനം ആരംഭിച്ചത്.ഫെബ്രുവരി മാസത്തിലാണ് ടാങ്കറുകളില്‍ ട്രാക്കിംഗ് ഉപകരണം സ്ഥാപിക്കണമെന്ന വ്യവസ്ഥ പ്രഖ്യാപിച്ചത്.
Read More » -
Kerala
” എന്തിന് ആലപ്പുഴക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്നു”ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന്ചെന്നിത്തല
കോഴിക്കോട്: ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിൻ്റെ നിയമനം. എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ എന്തിന് കെട്ടിവയ്ക്കുന്നു. സർക്കാർ ഈ തീരുമാനം പിൻവലിക്കണം. ചിന്തൻ ശിബിരം കോണ്ഗ്രസിലെ മാറ്റത്തിൻ്റെ തുടക്കമാണ്. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. തൃക്കാക്കരയിൽ കണ്ട ഐക്യമാകും ഇനി പാർട്ടിയിൽ തുടർന്നും കാണുകയെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴ കളക്ടറുമായുള്ള ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. സമനില തെറ്റിയ സർക്കാരിൻ്റെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിൻ്റെ നിയമനമെന്നും ഇദ്ദേഹം പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയുള്ള നിയമനമായിരുന്നു കഴിഞ്ഞ ദിവസത്തെ ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ ഏറ്റവും വിവാദമായത് . മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കലക്ടറായി നിയമിച്ചത് ശരിയോ എന്ന വിമർശനമാണ് സജീവമാകുന്നത്. ശ്രീറാമിൻ്റെ നിയമനത്തിൽ കോൺഗ്രസ് വലിയ എതിർപ്പാണ് ഉയർത്തുന്നത്. കഴിഞ്ഞ ദിവസം…
Read More » -
Kerala
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് ചിന്തന്‍ ശിബിരം; ബൂത്ത് തലം വരെ പുനസംഘടന, മുന്നണി വിപുലീകരിക്കും
കോഴിക്കോട് : കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും കേരളത്തിലെ ഇടത് സർക്കാരിനെയും രൂക്ഷഭാഷയിൽ കടന്നാക്രമിച്ച് കോൺഗ്രസ് ചിന്തൻ ശിബിരം പ്രഖ്യാപനം. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ ബിജെപി സർക്കാർ വേട്ടയാടുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. സംസ്ഥാനത്ത് യുഡിഎഫ് മുന്നണി വിപുലീകരിക്കാൻ കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിൽ തീരുമാനമായി. മുന്നണി സംവിധാനം വിപുലീകരിച്ച് മുന്നോട്ട് പോകും. എൽഡിഎഫ് വിട്ട് പുറത്തേക്ക് വരുന്നവരെ സ്വീകരിക്കും. കെഎസ്ആർടിസിയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തുണക്കും. പാർട്ടിയിൽ അച്ചടക്കം ഉറപ്പുവരുത്താൻ ജില്ലാ തലത്തിൽ സമിതി രൂപീകരിക്കും. പാർട്ടി പ്രക്ഷോഭങ്ങൾ പരിഷ്കാരിക്കും. കെ പി സി സിയിലും ഡിസിസിയിലും ഇലക്ഷൻ കമ്മറ്റി രൂപീകരിക്കും. കെപിസിസി മുതൽ ബൂത്ത് തലം വരെ പുന സംഘടന നടത്തും. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കും. കാലാനുസൃതമായ സമര രീതി ആവിഷ്ക്കരിക്കും. പാർട്ടി പ്രക്ഷോഭങ്ങൾ പരിഷ്കാരിക്കും. ബൂത്ത് തലത്തിൽ മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തും. കലഹരണ പെട്ട പദാവലി പരിഷ്കാരിക്കും. പ്രവർത്തകരെ പൊളിറ്റിക്കൽ ആക്കാൻ പദ്ധതി ആവിഷ്ക്കരിക്കും.…
Read More » -
Kerala
ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ ആലപ്പുഴയിൽ കോൺഗ്രസ് സമരം പ്രഖ്യാപിച്ചു
ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. ശ്രീറാമിനെ കളക്ടറായി നിയമിച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ രാവിലെ പത്ത് മണിക്ക് കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കും. ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനം ആലപ്പുഴ ജില്ലയ്ക്ക് തന്നെ അപമാനമാണെന്ന് മുസ്ലീംലീഗ് ജില്ല അധ്യക്ഷൻ എ.എം.നസീർ പറഞ്ഞു. മാധ്യമ പ്രവർത്തകൻ കെ. എം ബഷീറിനെ മദ്യപിച്ചു വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആലപ്പുഴ ജില്ലാ കളക്ടർ ആയി നിയമിച്ച സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാർ നിയമനത്തോടെ ആലപ്പുഴയാണ് അപമാനിക്കപ്പെട്ടത്. മജിസ്റ്റീരിയൽ അധികാരമുള്ള ജില്ലാ കളക്ടർ പദവിയിലേക്ക് കളങ്കിതനായ വ്യക്തിയെ നിയമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും എ.എം.നസീർ പ്രസ്താവനയിൽ പറഞ്ഞു.
Read More »