Month: July 2022

  • NEWS

    300 കിലോ ഭാരം, പിടികൂടിയത് ലോകത്തിലെ ഏറ്റവും വലിയ തിരണ്ടി മത്സ്യത്തെ

    കംമ്പോഡിയയിലെ മെക്കോങ് നദിയിൽ നിന്ന് പിടികൂടിയത് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ. 300 കിലോ ഭാരമുള്ള തിരണ്ടിയെയാണ് ഈ നദിയിൽ നിന്ന് മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത്. വംശനാശഭീഷണി നേരിടുന്ന മത്സ്യമാണിത്. പൂർണ ചന്ദ്രൻ എന്ന് ഖെമർ ഭാഷയിൽ അർഥം വരുന്ന ബൊരാമി എന്നാണ് ഈ തിരണ്ടി മത്സ്യം പ്രാദേശികമായി അറിയപ്പെടുന്നത്.  വൃത്താകൃതിയും 13 അടിയോളം നീളവുമുണ്ടായിരുന്നു ഈ തിരണ്ടി മത്സ്യത്തിന്. മത്സ്യത്തെ ലഭിച്ച ഉടൻ തന്നെ മത്സ്യത്തൊഴിലാളികൾ ഗവേഷകരെ വിവരമറിയിച്ചു. ഇവരെത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തിരണ്ടി മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. പിടികൂടിയ മത്സ്യത്തെ പിന്നീട് ടാഗ് ഘടിപ്പിച്ച ശേഷം ഗവേഷകരുടെ സാന്നിധ്യത്തിൽ നദിലേക്ക് തിരികെവിട്ടു. കഴിഞ്ഞ ആഴ്ച വടക്കൻ കംമ്പോഡിയയിലെ ഖോ പ്രീഹ് ദ്വീപിനു സമീപത്തു നിന്ന് 293 കിലോ ഭാരം വരുന്ന ബൊരാമി മത്സ്യത്തെ ലഭിച്ചിരുന്നു. നദിയിലെ ജൈവവ്യവസ്ഥ ആരോഗ്യകരമാമെന്നതിനു തെളിവാണ് ഈ അപൂർവ തിരണ്ടി മത്സ്യത്തിന്റെ കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്ന് ഗവേഷകനായ സെബ് ഹോഗൻ വിശദീകരിച്ചു. ലോകത്തിൽ ഏറ്റവുമധികം മത്സ്യസമ്പത്തുള്ള…

    Read More »
  • NEWS

    വാഗ്യു ബീഫ്: ലോകത്തേറ്റവും  രുചിയുള്ള ഗോമാംസം; കിലോയ്ക്ക് 40000 രൂപ

    വാഗ്യു ബീഫ് (Wa Gyu Beef)  എന്ന് കേട്ടിട്ടുണ്ടോ .? ലോകത്തിലെ ഏറ്റവും മികച്ച ഗോമാംസമായി കണക്കാക്കപ്പെടുന്നത് വാഗ്യൂ ബീഫ് ആണ്.ജാപ്പനീസ് പശുമാംസം  എന്നാണിതിന്റെ അർത്ഥം. ജപ്പാന്റെ തനതായ ഒരിനം പശുവാണ്  Wa Gyu. Wa എന്നാൽ ജാപ്പനീസ് എന്നാണർത്ഥം.  Gyu എന്നാൽ  പശു എന്നും ..അതിൽ നിന്നാണ് ഈ പദം ഉണ്ടായത്.  നാല് വ്യത്യസ്ത തരം ജാപ്പനീസ് കന്നുകാലികൾ ആണ് ഈ ജനുസ്സിൽ ഉള്ളത്. ജപ്പാന്റെ വിവിധ പ്രവിശ്യകളിൽ വളരുന്നവ എന്ന അർത്ഥത്തിലാണ് ഈ തരം തിരിവ്. ജാപ്പനീസ് ബ്ലാക്ക് ജാപ്പനീസ് ബ്രൗൺ ജാപ്പനീസ് പോൾഡ്, ജാപ്പനീസ് ഷോർട്ട്‌ഹോൺ എന്നിവയാണ് അവ. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന വാഗ്യു ഇനം ജപ്പാനീസ് ബ്ലാക്ക് ആണ് . Kobe എന്ന  ബ്രാൻഡ് ആയാണ് വില്പന. ജാപ്പനീസ് ബ്രൗൺ യുഎസിൽ റെഡ് വാഗ്യു എന്നറിയപ്പെടുന്നു.   വാഗ്യു ബീഫിനെ ലോകത്ത് ഏറ്റവുമധികം രുചിയുള്ള ബീഫാക്കി മാറ്റുന്നത് എന്താണ്?  അതിലെ മാർബിൾഡ് ടെക്സ്ചർ ആണത്…

    Read More »
  • NEWS

    റാന്നി വലിയ പാലത്തിൽ നിന്നും സ്ത്രീ പമ്പാനദിയിലേക്ക് ചാടി

    റാന്നി : വലിയ പാലത്തിൽ നിന്നും സ്ത്രീ പമ്പാനദിയിലേക്ക് ചാടി.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.നേരം പുലർന്നും റാന്നി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് ആറുമണിയോടെ പെരുമ്പുഴ ഭാഗത്തു നിന്നും നടന്നു വന്ന ഇവർ ചെരുപ്പും പഴ്സും പാലത്തിൽ വച്ചതിനു ശേഷം ആറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. പഴ്സിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് അടൂർ മണക്കാല കളവേലിൽ തെക്കേതിൽ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ജയലക്ഷ്മി (48) ആണ് ഇവർ.ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു എന്നാണ് വിവരം.

    Read More »
  • Crime

    ചേറ്റുവയില്‍ വൻ വിദേശ മദ്യ വേട്ട,പിടികൂടിയത് 50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യം

    ചേറ്റുവയില്‍ വന്‍ വിദേശ മദ്യവേട്ട. ഓണം ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്‍പ്പനക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യമാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പ്രത്യക പോലീസ് സംഘവും വാടാനപ്പിളളി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടികൂടിയത്. പ്രതികളായ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ്, കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി എന്നിവരെയാണ് വിവിധ ബ്രാന്റുകളിലുളള 3600 ലിറ്റര്‍ അനധികൃത വിദേശമദ്യം വാഹനം സഹിതം ചേറ്റുവയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

    Read More »
  • India

    ബിഎസ്എൻഎൽ നശിപ്പിക്കുന്നത് എങ്ങനെ?മൂന്നരവർഷത്തിൽ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങൾ

    ബിഎസ്എൻഎല്ലിൽ മൂന്നരവർഷത്തിൽ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങളെന്ന് കേന്ദ്ര സർക്കർ. ആയിരക്കണക്കിന് തൊഴിലാളികളെ ബിഎസ്എൻഎല്ലിൽ നിന്നും പിരിച്ചുവിട്ടു. 2017ന് ശേഷം പുതിയ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നും കേന്ദ്ര വിവരവിനിമയ സഹമന്ത്രി ദേവുസിങ് ചൗഹാൻ പറഞ്ഞു. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ൽ 1,66,974 സ്ഥിരം ജീവനക്കാരും 49,114 കരാർ ജീവനക്കാരുമടക്കം 2,15,088 പേർ ബിഎസ്എൻഎല്ലിൽ ഉണ്ടായിരുന്നു. 2019ൽ തന്നെ 115,614 പേരെ പിരിച്ചുവിട്ടു. തുടർന്നുള്ള വർഷങ്ങളിലും ആയിരകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാർ മൂന്നിലൊന്നായി ചുരുങ്ങിയെന്നും മന്ത്രി ദേവുസിങ് ചൗഹാൻ അറിയിച്ചു. ആയിരകണക്കിന് എഞ്ചിനീയറിംഗ് ബിരുദധാരികൾക് ലഭിക്കാമായിരുന്ന തൊഴിലുകളാണ് ഇതിലൂടെ ഇല്ലാതായത്. സ്‌പെക്ട്രം അനുവദിക്കാതെയും കാലോചിതമായ സാങ്കേതികവികാസം തടഞ്ഞും പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിച്ചതിന്റെ ദയനീയ ചിത്രങ്ങളാണ് ഈ കണക്കുകൾ വെളിവാക്കുന്നതെന്ന് സിപിഐഎം വിമർശിച്ചു.    

    Read More »
  • NEWS

    15-കാരനെയും പ്ലസ്‌വൺ വിദ്യാർത്ഥിനിയെയും കാൺമാനില്ല

    റാന്നി : വടശ്ശേരിക്കര പേഴുംപാറ പെരുമ്പാറക്കുഴിയിൽ ഷാരോൺ(15) സഹപാഠിയായ പ്ലസ് വൺ വിദ്യാർത്ഥിനി എന്നിവരെ ഇന്നലെ മുതൽ കാൺമാനില്ല.നീല ടീ ഷർട്ടും ജീൻസുമാണ് ഷാരോണിന്റെ വേഷം. മലയാലപ്പുഴ സ്വദേശിനിയാണ് കാണാതായ പെൺകുട്ടി.ശനിയാഴ്ച മുതലാണ് ഇവരെ കാണാതായത്.ഇവരെപ്പറ്റി എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നവർ താഴെപ്പറയുന്ന നമ്പരുകളിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 9497987056,9497980239,9497908448,04735 240211

    Read More »
  • NEWS

    ഓണം ബംപർ ലോട്ടറി: ഒരാഴ്ചയ്ക്കുള്ളിൽ വിറ്റത് 10.5 ലക്ഷം ടിക്കറ്റുകൾ

    തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംപർ ലോട്ടറി ടിക്കറ്റിന് ഒരാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് വിൽപന. പത്തര ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടിക്കറ്റ് വിൽപന തുടങ്ങിയത്. തുടക്കത്തിൽ തന്നെ റെക്കോർഡ് കലക്‌ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാ‍നാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വർഷം 54 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണു വിറ്റത്. സെപ്റ്റംബർ 18ന് ആണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. ഓണം ബംപർ നറുക്കെടുപ്പിലൂടെ 40 കോടി രൂപയാണ് വരുമാനമായി സർക്കാർ ലക്ഷ്യമിടുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോർഡ് സമ്മാന‍ത്തുകയാണ് ഇത്തവണ.

    Read More »
  • NEWS

    പണത്തിന് എത്ര പേരുകളുണ്ട് ?

      ഹേ… പണമേ… നിനക്ക് എത്ര പേരുകളുണ്ട്..?   ദേവാലയങ്ങളിൽ അത്  “കാണിക്ക/നേർച്ച..!”   സ്കൂളിൽ വിളിപ്പേര്…   “ഫീസ്..!”   വിവാഹത്തിൽ…   “സ്ത്രീധനം..!”   വിവാഹമോചനത്തിൽ…   “ജീവനാംശം..!”   അപകടത്തിൽ മരണപ്പെട്ടാൽ, വൈകല്യം സംഭവിച്ചാൽ കിട്ടും,  “നഷ്ടപരിഹാരം..!”   ദരിദ്രന് കൊടുത്താൽ… അത്  “ഭിക്ഷ” ആയി…!   തിരിച്ചു തരണമെന്ന് പറഞ്ഞ് ആർക്കെങ്കിലും കൊടുത്താലത്…  “കടം..!”   പാർട്ടിക്കാർക്ക്‌ മനസ്സിൽ പ്രാകിക്കൊണ്ട്  കൊടുക്കുന്നത്…  “പിരിവ്..!”   അനാഥാലയങ്ങൾക്ക് കൊടുത്താലത്…  “സംഭാവന..!”   കോടതിയിൽ അടയ്ക്കുന്നത്…  “പിഴ..!”   സർക്കാർ എടുത്താലത്…  “നികുതി..!”   ജോലി ചെയ്താൽ മാസത്തിൽ കിട്ടുന്നത്…  “ശമ്പളം..!”   വേല ചെയ്താൽ ദിവസവും  “കൂലി..!”  ആയാണ് കിട്ടുക.   വിരമിച്ച ശേഷം കിട്ടുന്നത്…  “പെൻഷൻ..!”   തട്ടിക്കൊണ്ടു പോകുന്നവർക്ക്…  “മോചനദ്രവ്യം..!”   ഹോട്ടൽ ബാർ ജോലിയിൽ നിന്ന് കിട്ടുന്നത്…  “ടിപ്പ്..!”   ബാങ്കിൽ നിന്ന് കടം വാങ്ങുമ്പോൾ അത്…  “വായ്പ..!”   തൊഴിലാളികൾക്ക് കൊടുക്കുമ്പോൾ…

    Read More »
  • NEWS

    മാരക രാസവസ്തുക്കളടങ്ങിയ കറി പൗഡറുകൾ ഇവയാണ്

    കോട്ടയം: നാടിനെയും നാട്ടുകാരെയും നന്നാക്കാൻ ഇറങ്ങിയ കിഴക്കമ്പലത്തെ സാറിന്റെ സാറാസ് കറിപൗഡർ മുതൽ ചാരിറ്റിയിലൂടെ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ തിരുവല്ലക്കാരൻ മുതലാളിയുടെ കറിപൗഡറിൽ വരെ മനുഷ്യനെ കൊല്ലുന്ന വിഷങ്ങളുടെ മേളമാണ്.കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ജോലിയുടെ’ മറവിൽ തങ്ങളുടെ ജോലി സുരക്ഷിതമാക്കുമ്പോൾ തമിഴൻ വേണ്ടിവന്നു ഈ വിവരങ്ങൾ പുറത്തറിയാൻ.   കിച്ചണ്‍ ട്രഷേഴ്‌സ്, അജ്മി, ഈസ്റ്റേണ്‍, ബ്രാഹ്മിന്‍സ്, നിറപറ, സാറാസ്, കെ.പി. കറി പൗഡര്‍, എഫ്.എം, തായ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്‌സ്, ഡെവണ്‍, വിശ്വാസ്, നമ്പര്‍ വണ്‍, സൂപ്പര്‍ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ സമ്പന്‍, പാണ്ടാ, തൃപ്തി, സായ്‌കോ, മംഗള, മലയാളി, മേളം, സ്റ്റാര്‍ ബ്രാന്‍ഡ്, സിന്‍തൈറ്റ്, ആസ്‌കോ, കെ.കെ.ആര്‍, പവിഴം, ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്, തേജസ്, യുസിപി, ഗ്രാന്‍ഡ്മാസ്, സേവന, വിന്‍കോസ്, മോര്‍ ചോയ്‌സ്, ഡബിള്‍ ഹോഴ്‌സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീൻ മൗണ്ട്, സ്വാമീസ്, കാഞ്ചന, ആല്‍ഫാ ഫുഡ്‌സ് ഫൈവ് സ്റ്റാര്‍, മലയോരം സ്‌പൈസസ്, എ…

    Read More »
  • Kerala

    കൂടപ്പിറപ്പുകൾ തമ്മിൽ സ്വത്തു വീതം വയ്ക്കുന്നതിനെ ചൊല്ലി തർക്കം, പിതാവിന്റെ ഓക്സിജൻ സിലിണ്ടർ വിട്ടുനൽകാതെ മകൾ

    കട്ടപ്പന: സഹോദരങ്ങൾ തമ്മിലുള്ള രൂക്ഷമായ തർക്കത്തിനൊടുവിൽ സ്വത്ത് വീതംവച്ചപ്പോൾ 85 വയസ്സുകാരനായ പിതാവിന് ഓക്സിജൻ സിലിണ്ടർ വിട്ടുനൽകാൻ തയ്യാറാകാതെ ഒരു മകൾ. പൊലീസും നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ടിട്ടും മകൾ സിലിണ്ടർ വിട്ടുനൽകാൻ കൂട്ടാക്കിയില്ല. സംഭവം നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. 85 വയസ്സുകാരനു വർഷങ്ങളായി ശ്വാസതടസ്സമുണ്ട്. ശ്വാസതടസ്സം പരിഹരിക്കുന്നതിനായി സർക്കാർ ആശുപത്രിയിൽനിന്ന് 500 രൂപ മാസ വാടകയ്ക്ക് ഇവർക്ക് ഒരു ഓക്സിജൻ സിലിണ്ടർ കൈമാറി. സ്വത്ത് വീതം വച്ചതോടെ ഒരു മകൾ പിതാവിൻ്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. എന്നാൽ മുമ്പ് പരിപാലിച്ചിരുന്ന മകളുടെ വീട്ടിലായിരുന്നു ഓക്സിജൻ സിലിണ്ടർ. സിലിണ്ടർ കൈമാറണമെന്ന് ആവശ്യപ്പെട്ടതോടെ മകൾ വിസമ്മതിക്കുകയായിരുന്നു. ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ഓക്സിജൻ സിലിണ്ടറിന്റെ ജാമ്യം താനാണെന്നും സിലിണ്ടർ നശിച്ചാൽ ഉത്തരവാദിത്തം തന്റെ പേരിലാകുമെന്നും സിലിണ്ടർ കൈവശമുള്ള മകൾ വാദിക്കുന്നു. എന്നാൽ ഓക്സിജൻ സിലിണ്ടറിന്റെ സമ്പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സന്നദ്ധത അറിയിച്ചിട്ടും വിട്ടുനൽകാൻ ഈ മകൾ കൂട്ടാക്കിയില്ല.…

    Read More »
Back to top button
error: