Month: July 2022

  • LIFE

    ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി  തർപ്പണം

    പത്തനംതിട്ട : 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ  താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, വാവൂട്ട് എന്നിവ 28 ന് രാവിലെ 4 മണി മുതൽ നടക്കും കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കോന്നി  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി. പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും. രാവിലെ നാല് മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം .4.30 മുതല്‍ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ ,5 മണി മുതല്‍ കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച്…

    Read More »
  • Careers

    അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി കൊല്ലത്ത് നവംബർ 15 മുതൽ 30 വരെ

    കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാർത്ഥികൾക്കായി ബാംഗ്ലൂർ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2022 നവംബർ 15 മുതൽ 30 വരെ കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള യുവാക്കൾക്ക് ഈ റാലിയിൽ പങ്കെടുക്കാം. താല്പര്യമുള്ള യുവാക്കൾ 2022 ഓഗസ്റ്റ് 01 മുതൽ 30 ഓഗസ്റ്റ് 2022 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ പത്താംതരം പാസ്, അഗ്നിവീർ എട്ടാം ക്ലാസ്, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആർമിയിൽ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ…

    Read More »
  • Careers

    കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്ന് ‘വിദ്യാമൃതം – 2’ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

      കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ, ഞാൻ കൂടി ഭാഗമായ കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്ന് ‘വിദ്യാമൃതം – 2’ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എന്‍ജിനീയറിങ്ങ്,പോളിടെക്‌നിക്ക്,ആര്‍ട്‌സ് ആന്റ് സയന്‍സ്,കൊമേഴ്‌സ്,ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിലാണ് തുടർ പഠനസൗകര്യമൊരുക്കുന്നത്. കോവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ ഉദ്ദേശ്യമുണ്ട്. അർഹരായ വിദ്യാർഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിലാകും ഇതിൽ ഉൾപ്പെടുത്തുക. വിശദ വിവരങ്ങൾക്ക് 7025335111, 9946485111 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

    Read More »
  • NEWS

    ഒന്നരമാസം മുൻപ് പാലക്കാട്ട് നിന്നും കാണാതായ പതിനാറുകാരിയെ ബിഹാറില്‍ നിന്ന് കണ്ടെത്തി 

    പാലക്കാട് :കറുകപുത്തൂരിൽ നിന്നും ഒന്നരമാസം മുൻപ് കാണാതായ പതിനാറുകാരിയെ കെട്ടിടനിര്‍മാണ തൊഴിലാളിക്കൊപ്പം ബിഹാറില്‍ നിന്ന് കണ്ടെത്തി. മകളെ കാണാനില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കറുകപുത്തൂരുല്‍ താമസിച്ചിരുന്ന, ടൈല്‍സ് ജോലിക്ക് വന്ന ബിഹാര്‍ സ്വദേശിയായ പപ്പുകുമാറിനെയും (21) കാണാനില്ലെന്ന് മനസിലാക്കി. ഇയാളുടെ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷത്തില്‍ ഈറോഡില്‍ ഉണ്ടെന്ന് കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ അവിടെയെത്തിയെങ്കിലും അപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് ബിഹാറിലെത്തി, പതിനാറ് ദിവസത്തോളം തിരച്ചില്‍ നടത്തി. ഇതിനിടയിലാണ് മോത്തിഹാരി ജില്ലയിലെ പശ്ചിമചെമ്ബാരിയെന്ന സ്ഥലത്തുനിന്ന് യുവാവിനെയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്.     യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

    Read More »
  • NEWS

    കാറിന്റെ രജിസ്‌ട്രേഷന്‍ ബോർഡിൽ ‘ജസ്റ്റ് മാരീഡ്’; ഉടമയ്ക്ക് പിഴ ചുമത്തി എംവിഡി

    ഒറ്റപ്പാലം: വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ നമ്ബര്‍ മറച്ചുവച്ചതിന് ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ.3250 രൂപയാണ്  പിഴയായി ചുമത്തിയത്. ചെര്‍പ്പുളശേരിയില്‍ വാഹനപരിശോധനക്കിടയിലാണ് സംഭവം. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്ബര്‍ പ്ലേറ്റുകളില്‍ ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കറാണ് പതിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.     കാറിനെ പിന്തുടര്‍ന്നെത്തിയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി അനുമോദ് കുമാറും എഎംവിഐ വിപിനും ഉള്‍പ്പെട്ട സംഘം പിഴ ചുമത്തിയത്. രജിസ്‌ട്രേഷന്‍ നമ്ബര്‍ വ്യക്തമാക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

    Read More »
  • NEWS

    സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ മുന്‍ വിഎച്ച്‌പി നേതാവ് പ്രതീഷ് വിശ്വനാഥൻ; ലക്ഷ്യം ബിജെപി സംസ്ഥാന അധ്യക്ഷപദവി 

    തിരുവനന്തപുരം : പിണറായി വിജയനെ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ സ്വപ്ന സുരേഷിനെ രംഗത്തിറക്കിയത് മുന്‍ വിഎച്ച്‌പി നേതാവ് പ്രതീഷ് വിശ്വനാഥനെന്ന് റിപ്പോർട്ട്. പിണറായി വിജയനെതിരെ ഓരോ ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ് വരുമ്പോൾ അവർക്ക് പിന്നിൽ ആരെന്ന ചോദ്യമായിരുന്നു ഇത്രയും നാൾ ഉയർന്നിരുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പരാതിയുമായി സ്വപ്‌ന എത്തിയതിന് പിന്നാലെ സരിത്തിനെ വിജിലന്‍സ് പൊക്കി ചോദ്യം ചെയ്തതിന്റെ ഉദ്ദേശ്യവും ആരാണ് ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ വേണ്ടിയായിരുന്നു. സ്വപ്‌നയക്ക് പിന്തുണയുമായി ഉള്ളവരുടെ കൂട്ടിത്തില്‍ മുന്‍ വിഎച്ച്‌പി നേതാവ് പ്രതീഷ് വിശ്വനാഥനും ഉണ്ടെന്നും നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദേശീയ തലത്തില്‍ മോദിയും അമിത്ഷായുമായി അടുത്ത ബന്ധമുള്ള നേതാവാണ് പ്രതീഷ് വിശ്വനാഥന്‍. അതുകൊണ്ട് തന്നെ സ്വപ്‌നയുടെ രണ്ടാം വരവില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടലും ഉണ്ടെന്നാണ് സൂചനകള്‍. കെ സുരേന്ദ്രനെ അനുകൂലിക്കുന്നവരാണ് ഇപ്പോൾ ഈ വിവരം പുറത്തുവിട്ടിരിക്കുന്നതെന്നും മറ്റൊരു റിപ്പോർട്ടുണ്ട്.കാരണം പിണറായി മന്ത്രിസഭയെ പരമാവധി മുൾമുനയിൽ നിർത്താൻ…

    Read More »
  • NEWS

    ചാടിയിറങ്ങവെ ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

    മലപ്പുറം: തീവണ്ടിയില്‍ നിന്ന് ചാടിയിറങ്ങവെ കാല്‍തെറ്റി ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് (22) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ തിരൂര്‍ റെയില്‍വേസ്റ്റേഷനിലാണ് അപകടമുണ്ടായത്. പോണ്ടിച്ചേരി-മംഗളൂരു എക്സ്പ്രസിലാണ് മഹേഷ് യാത്ര ചെയ്തിരുന്നത്.തിരൂരില്‍ വണ്ടി നിർത്തിയത് അറിയാന്‍ മഹേഷ് വൈകിയതാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.വണ്ടി വിട്ടപ്പോള്‍ മഹേഷ് പെട്ടെന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നത്രെ. തിരുച്ചിറപ്പള്ളിയില്‍ എംആര്‍എഫ് കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ സൂപ്പര്‍ വൈസറായിരുന്നു മഹേഷ്.സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

    Read More »
  • NEWS

    പാല്‍ വണ്ടിയില്‍ നിന്നും പിടികൂടിയത് 3600 ലിറ്റർ വിദേശമദ്യം

    തൃശൂർ :പാല്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച വിദേശ മദ്യം പിടികൂടി. തൃശൂര്‍ ചേറ്റുവയില്‍ നിന്നാണ് ഏകദേശം മുപ്പത് ലക്ഷത്തിനടുത്ത് വിലവരുന്ന 3600 ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തത്. ഓണക്കാലത്ത് വില്‍പന നടത്താന്‍ മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഘ്നേശ്വര മില്‍ക്ക് വാന്‍ എന്ന വണ്ടിയിലാണ് വിവിധ ബ്രാന്‍ഡുകളുടെ 3600 ലിറ്റര്‍ വിദേശ മദ്യം കടത്തിയിരുന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് എന്നിവരാണ് പിടിയിലായത്. ഓണക്കാല വില്‍പനയ്ക്കായി മാഹിയില്‍ നിന്ന് മദ്യം കടത്തുകയായിരുന്നെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പുലര്‍ച്ചെ ഒരുമണിയോടെ ചേറ്റുവ പാലത്തിന് സമീപത്തുവച്ചായിരുന്നു വിദേശ മദ്യം പിടികൂടിയത്.തിരുവനന്തപുരം ഭാഗത്തേക്ക് വന്‍തോതില്‍ വിദേശ മദ്യം കടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡും വാടാനപ്പള്ളി പൊലീസും സംയുക്ത പരിശോധന നടത്തിയത്.

    Read More »
  • NEWS

    ഉത്തർപ്രദേശിലെ പൂര്‍വാഞ്ചല്‍ എക്സ്പ്രസ്‍വേയിൽ ബസുകൾ കൂട്ടിമുട്ടി എട്ട് മരണം

    ലക‍്‍നൗ: ഉത്തര്‍ പ്രദേശിൽ സ്വകാര്യ ബസ്സുകള്‍ തമ്മിൽ കൂട്ടിയിടിച്ച്‌ 8 പേര്‍ മരിച്ചു. പൂര്‍വാഞ്ചല്‍ എക്സ്പ്രസ്‍വേയിലാണ് അപകടം ഉണ്ടായത്. ഒരു ബസ്സിന് പുറകിലേക്ക് മറ്റൊരു ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ലക‍്‍നൗവിലെ ട്രോമ സെന്റിലേക്ക് മാറ്റി. മറ്റുള്ളവരെ ഹൈദ‍ര്‍ഗഡിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.     ബാരാബങ്കിക്ക് സമീപം നരേന്ദ്രപൂര്‍ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു

    Read More »
  • Local

    പിണറായിയിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചു, സി.പി.എം പ്രവർത്തകരുടെ മർദ്ദനമെന്ന് ആരോപണം

    കണ്ണൂരിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. പിണറായി പാനുണ്ടയിൽ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. ഇന്ദിരാഗാന്ധി ആശുപത്രയില്‍ പുലര്‍ചെ മൂന്നരയോടെ ജിംനേഷ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു എന്നാണ് വിവരം. അതേസമയം സി.പി.എം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന് ആർ.എസ്.എസ് ആരോപിച്ചു. പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചത് സംബന്ധിച്ച തർക്കം ഞായറാഴ്ച സി.പി.എം – ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സംഘർഷത്തിൽ പരിക്കേറ്റ സഹോദരൻ ജിഷ്ണുവിനൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പിന് എത്തിയതായിരുന്നു ജിംനേഷ്. അതിനിടയിലാണ് മരണം സംഭവിച്ചത്.

    Read More »
Back to top button
error: