CrimeNEWS

ചേറ്റുവയില്‍ വൻ വിദേശ മദ്യ വേട്ട,പിടികൂടിയത് 50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യം

ചേറ്റുവയില്‍ വന്‍ വിദേശ മദ്യവേട്ട. ഓണം ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്‍പ്പനക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യമാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പ്രത്യക പോലീസ് സംഘവും വാടാനപ്പിളളി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടികൂടിയത്.

പ്രതികളായ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ്, കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി എന്നിവരെയാണ് വിവിധ ബ്രാന്റുകളിലുളള 3600 ലിറ്റര്‍ അനധികൃത വിദേശമദ്യം വാഹനം സഹിതം ചേറ്റുവയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: