IndiaNEWS

ബിഎസ്എൻഎൽ നശിപ്പിക്കുന്നത് എങ്ങനെ?മൂന്നരവർഷത്തിൽ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങൾ

ബിഎസ്എൻഎല്ലിൽ മൂന്നരവർഷത്തിൽ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങളെന്ന് കേന്ദ്ര സർക്കർ. ആയിരക്കണക്കിന് തൊഴിലാളികളെ ബിഎസ്എൻഎല്ലിൽ നിന്നും പിരിച്ചുവിട്ടു. 2017ന് ശേഷം പുതിയ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നും കേന്ദ്ര വിവരവിനിമയ സഹമന്ത്രി ദേവുസിങ് ചൗഹാൻ പറഞ്ഞു. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ൽ 1,66,974 സ്ഥിരം ജീവനക്കാരും 49,114 കരാർ ജീവനക്കാരുമടക്കം 2,15,088 പേർ ബിഎസ്എൻഎല്ലിൽ ഉണ്ടായിരുന്നു. 2019ൽ തന്നെ 115,614 പേരെ പിരിച്ചുവിട്ടു. തുടർന്നുള്ള വർഷങ്ങളിലും ആയിരകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാർ മൂന്നിലൊന്നായി ചുരുങ്ങിയെന്നും മന്ത്രി ദേവുസിങ് ചൗഹാൻ അറിയിച്ചു.

ആയിരകണക്കിന് എഞ്ചിനീയറിംഗ് ബിരുദധാരികൾക് ലഭിക്കാമായിരുന്ന തൊഴിലുകളാണ് ഇതിലൂടെ ഇല്ലാതായത്. സ്‌പെക്ട്രം അനുവദിക്കാതെയും കാലോചിതമായ സാങ്കേതികവികാസം തടഞ്ഞും പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിച്ചതിന്റെ ദയനീയ ചിത്രങ്ങളാണ് ഈ കണക്കുകൾ വെളിവാക്കുന്നതെന്ന് സിപിഐഎം വിമർശിച്ചു.

 

 

Back to top button
error: