Month: July 2022
-
Business
ഒന്ന് ശ്രദ്ധിച്ചാല്‍മതി കുളത്തിലെ മത്സ്യകൃഷിയിലൂടെ നല്ല വരുമാനം നേടാം
വീട്ടിലുള്ള കുളത്തില്‍ തന്നെ മത്സ്യകൃഷി ചെയ്ത് വരുമാനം നേടുക എന്നത് നല്ലൊരു ആശയമാണ്. പക്ഷെ നല്ല ശ്രദ്ധ ആവശ്യമാണ്. ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ മല്‍സ്യങ്ങള്‍ ചത്തൊടുങ്ങുവാന്‍ സാധ്യതയുണ്ട്. ആദ്യമായി ചെയ്യുന്നവര്‍ക്കാണ് അധികവും ഈ അബദ്ധങ്ങള്‍ സംഭവിക്കുന്നത്. കുളം തയ്യാറാക്കേണ്ട വിധം ആദ്യം ചെയ്യേണ്ടത് മണ്ണ് പരിശോധനയാണ്. കുളത്തിന്റെ അടിയിലുള്ള മണ്ണാണ് പരിശോധയ്ക്കായി എടുക്കേണ്ടത്. പി.എച്ചും ജൈവവസ്തുക്കളുടെ അളവും കണക്കാക്കണം. കുളത്തിലെ ചെളി ഒഴിവാക്കുകയെന്നതും വളരെ പ്രധാനമാണ്. അനാവശ്യമായ മത്സ്യങ്ങളെ ഒഴിവാക്കാനായായി വെള്ളം വറ്റിക്കണം. മഴക്കാലത്ത് വെള്ളത്തിന്റെ നിരപ്പ് ഉയരുമ്പോള്‍ കുളത്തിലെ മത്സ്യങ്ങള്‍ ഒലിച്ചുപോകാന്‍ സാധ്യതയുള്ളതിനാല്‍ ഉയരത്തിലുള്ള ഭിത്തികള്‍ കെട്ടുന്നത് നല്ലതാണ്. വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരപ്പിനേക്കാള്‍ മൂന്നോ നാലോ അടി ഉയരത്തിലായിരിക്കണം ഭിത്തി. കുളം കുഴിക്കുകയും ചെളി ഒഴിവാക്കുകയും ചെയ്യുന്ന സമയത്ത് ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ഈ സമയത്ത് ഒഴിവാക്കുന്ന മണ്ണ് ഉപയോഗിച്ച് കുളത്തിന്റെ ഭിത്തിക്ക് ഉയരം കൂട്ടാവുന്നതാണ്. കുളം തയ്യാറാക്കുമ്പോള്‍ വെള്ളം പുറത്തേക്ക് പോകാനും കുളത്തിലേക്ക് പ്രവേശിക്കാനുമുള്ള മാര്‍ഗ്ഗമുണ്ടായിരിക്കണം.…
Read More » -
Crime
വിമാനയാത്രക്കിടെ എയർഹോസ്റ്റസിനോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
അമൃത്‌സർ: വിമാന യാത്രക്കിടെ എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് 6.15ന് ലക്നൗവിൽനിന്നു ശ്രീനഗറിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉത്തർപ്രദേശ് കാൺപൂർ സ്വദേശിയായ മുഹമ്മദ് ഡാനിഷ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. യാത്രയ്‌ക്കിടെ ഇയാൾ എയർ ഹോസ്റ്റസുമായി തർക്കമുണ്ടായി. തുടർന്ന് ഇയാൾ ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങി. സഹികെട്ട എയർഹോസ്റ്റസ് സംഭവം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. വിമാനം അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഡാനിഷിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ അമൃത്‍സർ വിമാനത്താവളം പൊലീസ് സെക്‌ഷൻ 509 പ്രകാരം കേസെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തെതുടർന്ന് വിമാനം 15 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.
Read More » -
Crime
കുഴമ്പ് രൂപത്തിലാക്കി സ്വർണ്ണക്കടത്ത്: നെടുമ്പാശേരിയിൽ യാത്രക്കാരൻ അറസ്റ്റിൽ
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച് വിദേശത്ത് നിന്നും കടത്തിയ 1162 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും വന്ന മലപ്പുറം എടപ്പാൾ സ്വദേശിയെ കസ്റ്റംസ് പിടികൂടി.
Read More » -
Kerala
കാരുണ കാട്ടണേ ഈ കലാകാരനോട്, നാടക നടന്‍ പവിത്രന്‍ നീലേശ്വരം ചികിത്സാ സഹായം തേടുന്നു
നീലേശ്വരം: കഴിഞ്ഞ 30 വര്‍ഷമായി സ്‌കൂള്‍, കോളജ് കേരളോത്സവ വേദികളിലും, ജില്ലാ സംസ്ഥാന കലോത്സവ വേദികളിലും സജീവ സാന്നിധ്യമായ നാടക പ്രവർത്തകൻ പവിത്രന്‍ നീലേശ്വരം ചികിത്സക്കായി സഹായം തേടുന്നു. കഴിഞ്ഞ രണ്ടു വർഷമായ കിഡ്നി സംമ്പന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ആഴ്ച്ചയില്‍ രണ്ട് ദിവസം പരിയാരം മെഡിക്കല്‍ കോളജിൽ ഡയാലിസിസ് ചെയ്യുകയാണ്. നാടകം ജീവിതമാക്കിയ ഈ കലാകാരന്‍ ജീവന്‍ നിലനിര്‍ത്താന്‍ നാട്ടുകാരുടെ സഹായം തേടുകയാണ്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയതാണ് പവിത്രന്റെ കുടുംബം. കേരളത്തിലെ മികച്ച പ്രൊഫഷണല്‍ സമിതികളില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ട് അഭിനയരംഗത്തും, സീരിയല്‍, സിനിമാരംഗത്തും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കേരള ടൂറിസം വകുപ്പ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്,പത്മശ്രി അടൂര്‍, ബാലന്‍ കെ നായര്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കിനാനൂര്‍ – കരിന്തളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായക്കമ്മറ്റി രൂപികരിച്ച് പ്രവര്‍ത്തനം നടന്നു വരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.രവി, അഡ്വ.കെ.കെ.നാരായണന്‍, അഡ്വ.കെ.രാജഗോപാല്‍, പാറക്കോല്‍…
Read More » -
Crime
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി
ദില്ലി: വിവാഹ വാദ്ഗാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിയായ ലത്തീഫ് മുര്‍ഷിദ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കീഴടങ്ങിയില്ലെങ്കില്‍ പിടികൂടി തൊടുപുഴ കോടതിയില്‍ ഹാജരാക്കണമെന്ന് പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ജോലി ചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദ് മാര്‍ച്ച് മൂന്നിനാണ് അറസ്റ്റിലാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി തൊടുപുഴ സ്വദേശിയായ മെഡിക്ല‍് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയെന്നതായിരുന്നു കേസ്. റിമാന്‍റിലായെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജ്യാമം നേടി ലത്തീഫ് മുര്‍ഷിദ് പുറത്തിറങ്ങി. തുടര്‍ന്ന് കേസില്‍ നിന്ന് പിന്‍മാറാന്‍ ഭീക്ഷണിപ്പെടുത്തിയോടെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഫോണ്‍ രേഖകളും വാട്‍സ്ആപ്പ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി ഇയാളുടെ റദ്ദാക്കി ഉത്തരവിറക്കിയത്. പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെ മുമ്പ് ജാമ്യം നല്‍കിയതും ജാമ്യം റദ്ദാക്കുന്നതിന് കാരണമായി. ഇതിനെതിരെ പ്രതിയായ ലത്തീഫ് മുര്‍ഷിദ്…
Read More » -
India
ഡിവൈ.എസ്.പി എം.എം ജോസിന്റെ മകനും,മെഡിക്കൽ വിദ്യാർത്ഥിയുമായ ജോയൽ മുങ്ങി മരിച്ചു
നർക്കോട്ടിക് സെൽ ഡിവൈഎസ്പി കൊല്ലം എഴുകോൺ അമ്പലത്തുംകാല പുത്തൻപുരയ്ക്കൽ ഡി.വൈ.എസ്.പി എം.എം ജോസിന്റെ മകനും, തിരുനൽവേലി മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയുമായ ജോയൽ (20) മുങ്ങി മരിച്ചു. തിരുനൽവേലിയിൽ സുഹൃത്തുക്കൾക്കൊപ്പം ജലാശയത്തിൽ കുളിയ്ക്കാനിറങ്ങയപ്പോൾ കയത്തിൽപ്പെട്ടു ദാരുണാന്ത്യം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിലവിൽ കോട്ടയം നർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി ആയ എം.എം ജോസിനെ കൊട്ടാരക്കര ഡി.സി.ആർ.ബി യിലേയ്ക്ക് സ്ഥലം മാറ്റി ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. അദ്ദേഹം ചുമതല ഏറ്റെടുക്കാൻ ഇരിക്കെയാണ് മകന്റെ ദാരുണ മരണം.
Read More » -
Crime
കടയിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ; ജീവനക്കാരൻ പിടിയിൽ
കാസർകോട്: കാസർകോട് ബന്തിയോട് സ്പോർട്സ് സാധനങ്ങൾ വിൽക്കുന്ന കടയിൽ ഒളിക്യാമറ വച്ച ജീവനക്കാരൻ പിടിയിൽ. പതിനാറ് വയസുകാരിയുടെ പരാതിയിൽ കുമ്പള പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബന്തിയോട്ട് സ്പോർട്സ് സാധനങ്ങൾ വിൽക്കുന്ന ചാമ്പ്യൻസ് സ്പോർട്സിന്റെ ട്രയൽ റൂമിലാണ് മൊബൈൽ ക്യാമറ സ്ഥാപിച്ചത്. കടയിലെ ജീവനക്കാരൻ ബന്തിയോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. ഇയാളാണ് മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്കൂളിലെ ത്രോബോൾ മത്സരത്തിൽ പങ്കെടുക്കാൻ ജേഴ്സി വാങ്ങുന്നതിനായി ഇന്നലെ വൈകിട്ടാണ് സഹോദരനൊപ്പം 16 വയസുകാരി കടയിൽ എത്തിയത്. ജേഴ്‌സി തെരഞ്ഞെടുത്ത് ട്രയൽ റൂമിൽ എത്തിയപ്പോഴാണ് മൊബൈൽ ഫോൺ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടി സഹോദരനെ വിവരമറിയിക്കുകയും മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇന്ന് രാവിലെയാണ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിന് മുമ്പ് ഇത്തരം പ്രവർത്തിയിൽ…
Read More » -
India
രാഷ്ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സ്ഥാനമേൽക്കും. പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ദില്ലിയിൽ ആഘോഷങ്ങൾ തുടരുകയാണ്. നാളെ രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യത്തെ രാഷ്ട്രപതിയായി ചരിത്രം കുറിക്കാനായി ഒരുങ്ങുകയാണ് ദ്രൗപദി മുർമു. റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത തുടങ്ങി പല പ്രത്യേകതകൾക്കും ഇന്നത്തെ ദിവസം രാജ്യം സാക്ഷ്യം വഹിക്കും. ദില്ലിയിലെ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിക്കൊപ്പം ആദിവാസി മേഖലകളിലും രണ്ടു ദിവസം നീളുന്ന ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ദ്രൗപദി മുർമുവിനെ അഭിനന്ദിക്കാൻ മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീട്ടിലെത്തി. തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിയുക്ത രാഷ്ട്രപതി പാർലമെൻറിൽ എത്തും. ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ പാർലമെൻറിൻറെ ഇരുസഭകളും നാളെ രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു. പാർലമെൻറിന് ചുറ്റുമുള്ള 30 ഓഫീസുകൾക്ക് ഉച്ചവരെ അവധി നൽകി.…
Read More » -
Local
ഇരുവഴിഞ്ഞിപ്പുഴയിൽ കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ പതങ്കയത്ത് ഒഴുക്കിൽപെട്ട ഹുസ്നിയുടേതെന്ന് സ്ഥീരികരിച്ചു
കോഴിക്കോട്: തിരുവമ്പാടിയിൽ ഇരുവഴിഞ്ഞിപ്പുഴയിൽ കാളിയാമ്പുഴ ഭാഗത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങൾ പതങ്കയത്ത് ഒഴുക്കിൽപെട്ട യുവാവിന്റേതാണെന്ന് സ്ഥീരികരിച്ചു. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറഖ് (18 ) ജൂലൈ നാലിന് വൈകീട്ട് പതങ്കയം പുഴയിൽ ഒഴുക്കിൽപെട്ടത്. പതങ്കയത്തിന് താഴെ ഇരുവഴിഞ്ഞിപ്പുഴയിലെ കാളിയാമ്പുഴ ഭാഗത്ത് നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. രണ്ട് കൈ ഭാഗങ്ങളും രണ്ട് കാലും ഉൾപ്പെടെയാണ് കണ്ടെത്തിയത്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. ഫോറൻസിക് പരിശോധനയിലാണ് ഹുസ്നി മുബാറഖിന്റേതാണെന്ന് സ്ഥിരീകരിച്ചതെന്ന് തിരുവമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സുമിത്ത് കുമാർ പറഞ്ഞു. മൃതദേഹ ഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. സുഹൃത്തിനൊപ്പം ഈ സ്ഥലം സന്ദർശനത്തിനെത്തിയ ഹുസ്നി മുബാറഖ് പുഴയിലെ പാറയിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെന്നി പുഴയിൽ വീഴുകയായിരുന്നു. സന്നദ്ധ പ്രവർത്തകരും അഗ്നിരക്ഷ സേനയുമാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാഴ്ചയായി ഇരു വഴിഞ്ഞിപ്പുഴയിൽ തിരച്ചിൽ നടത്തിവരുകയായിരുന്നു.
Read More » -
India
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ബിജെപി പതാക
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ബിജെപി പതാകകള്‍ സൂക്ഷിച്ചിരിക്കുന്ന വീഡിയോ ചര്‍ച്ചയായി. മുന്‍ കോണ്‍ഗ്രസ് നേതാവ് സിഷാന്‍ ഹൈദര്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത വീഡിയോയാണ് ചര്‍ച്ചയായത്. സാമൂഹ്യ വിരുദ്ധരുടെ കൈയ്യാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താനിപ്പോഴും കോണ്‍ഗ്രസ് അംഗമാണെന്ന് സിഷാന്‍ ഹൈദര്‍ പറഞ്ഞു. പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്നും യുപി കോണ്‍ഗ്രസ് തന്നെ മാറ്റി. പക്ഷെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹൈദറിന്റെ വാദത്തെ അശോക് സിങ് തള്ളി. ഹൈദറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
Read More »