NEWS

മാരക രാസവസ്തുക്കളടങ്ങിയ കറി പൗഡറുകൾ ഇവയാണ്

കോട്ടയം: നാടിനെയും നാട്ടുകാരെയും നന്നാക്കാൻ ഇറങ്ങിയ കിഴക്കമ്പലത്തെ സാറിന്റെ സാറാസ് കറിപൗഡർ മുതൽ ചാരിറ്റിയിലൂടെ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ തിരുവല്ലക്കാരൻ മുതലാളിയുടെ കറിപൗഡറിൽ വരെ മനുഷ്യനെ കൊല്ലുന്ന വിഷങ്ങളുടെ മേളമാണ്.കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ജോലിയുടെ’ മറവിൽ തങ്ങളുടെ ജോലി സുരക്ഷിതമാക്കുമ്പോൾ തമിഴൻ വേണ്ടിവന്നു ഈ വിവരങ്ങൾ പുറത്തറിയാൻ.
 
കിച്ചണ്‍ ട്രഷേഴ്‌സ്, അജ്മി, ഈസ്റ്റേണ്‍, ബ്രാഹ്മിന്‍സ്, നിറപറ, സാറാസ്, കെ.പി. കറി പൗഡര്‍, എഫ്.എം, തായ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്‌സ്, ഡെവണ്‍, വിശ്വാസ്, നമ്പര്‍ വണ്‍, സൂപ്പര്‍ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ സമ്പന്‍, പാണ്ടാ, തൃപ്തി, സായ്‌കോ, മംഗള, മലയാളി, മേളം, സ്റ്റാര്‍ ബ്രാന്‍ഡ്, സിന്‍തൈറ്റ്, ആസ്‌കോ, കെ.കെ.ആര്‍, പവിഴം, ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്, തേജസ്, യുസിപി, ഗ്രാന്‍ഡ്മാസ്, സേവന, വിന്‍കോസ്, മോര്‍ ചോയ്‌സ്, ഡബിള്‍ ഹോഴ്‌സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീൻ മൗണ്ട്, സ്വാമീസ്, കാഞ്ചന, ആല്‍ഫാ ഫുഡ്‌സ് ഫൈവ് സ്റ്റാര്‍, മലയോരം സ്‌പൈസസ്, എ വണ്‍, അരസി, അന്‍പ്, ഡേ മാര്‍ട്ട്, ശക്തി, വിജയ്, ഹൗസ് ബ്രാന്‍ഡ്, അംന, പോപ്പുലര്‍ തുടങ്ങിയ ജനപ്രിയ കറി പൗഡറുകളുടെ പരസ്യം കണ്ട്, അതു വാങ്ങി ഭക്ഷണമുണ്ടാക്കിയാല്‍ വലിയ അസുഖമുണ്ടാനിടയുണ്ടെന്ന് പറയുന്നത് തമിഴ്നാട്ടിലെ ഭക്ഷ്യസുരക്ഷാ വകുപ്പാണ്.ചെന്നൈ ലാബിൽ പരിശോധന നടത്തി തെളിവുകളോടെയാണ് അവർ വിവരം പുറത്തുവിട്ടിരിക്കുന്നത്.
      നാഡീവ്യൂഹത്തിന് തകരാര്‍, കിഡ്നി, കരള്‍ എന്നിവയുടെ പ്രവര്‍ത്തന തടസം, ക്യാൻസർ എന്നിവയാണ് ഇത്തരം രാസവസ്തുക്കള്‍ പതിവായി ഉള്ളില്‍ ചെന്നാല്‍ സംഭവിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.
      അതേസമയം, ഇത്രയധികം വാർത്തകൾ വന്നിട്ടും നടപടി പിഴയില്‍ മാത്രം ഒതുങ്ങുകയാണ് കേരളത്തിൽ.പലപ്പോഴും പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുറം ലോകം അറിയുന്നതുമില്ല. എന്നാൽ, ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നും പോകാൻ വാഹനമില്ലെന്നും പറഞ്ഞാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം ഒഴിഞ്ഞു മാറുന്നത്. ഇതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നും ആരോപണമുയരുണ്ട്.
മായം കലര്‍ന്ന കറിപൗഡറുകള്‍ വിറ്റ കമ്പനികള്‍ക്കെതിരേ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ആലപ്പുഴ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണറുടെ മറുപടിയിലുണ്ട്. കോട്ടയത്ത് പിഴ ഇനത്തില്‍ മൂന്നു ലക്ഷത്തിലധികം രൂപ കിട്ടിയിട്ടുണ്ട്. പല ജില്ലകളിലായി കോടിക്കണക്കിന് രൂപ പിഴ ഈടാക്കിയതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം തങ്ങളുടെ കടമ തീര്‍ത്തുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
 ആകർഷകമായ പായ്ക്കറ്റുകളിൽ കിട്ടുന്ന വിഷം വാങ്ങി വീണ്ടും നമുക്ക് കഴിക്കാം.ഒന്നാംതരമെന്ന് ഇഷ്ടതാരങ്ങൾ പറയുമ്പോൾ പ്രത്യേകിച്ചും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: