NEWS

വാഗ്യു ബീഫ്: ലോകത്തേറ്റവും  രുചിയുള്ള ഗോമാംസം; കിലോയ്ക്ക് 40000 രൂപ

വാഗ്യു ബീഫ് (Wa Gyu Beef)  എന്ന് കേട്ടിട്ടുണ്ടോ .?
ലോകത്തിലെ ഏറ്റവും മികച്ച ഗോമാംസമായി കണക്കാക്കപ്പെടുന്നത് വാഗ്യൂ ബീഫ് ആണ്.ജാപ്പനീസ് പശുമാംസം  എന്നാണിതിന്റെ അർത്ഥം.
ജപ്പാന്റെ തനതായ ഒരിനം പശുവാണ്  Wa Gyu.
Wa എന്നാൽ ജാപ്പനീസ് എന്നാണർത്ഥം.  Gyu എന്നാൽ  പശു എന്നും ..അതിൽ നിന്നാണ് ഈ പദം ഉണ്ടായത്.
 നാല് വ്യത്യസ്ത തരം ജാപ്പനീസ് കന്നുകാലികൾ ആണ് ഈ ജനുസ്സിൽ ഉള്ളത്. ജപ്പാന്റെ വിവിധ പ്രവിശ്യകളിൽ വളരുന്നവ എന്ന അർത്ഥത്തിലാണ് ഈ തരം തിരിവ്.
ജാപ്പനീസ് ബ്ലാക്ക്
ജാപ്പനീസ് ബ്രൗൺ
ജാപ്പനീസ് പോൾഡ്,
ജാപ്പനീസ് ഷോർട്ട്‌ഹോൺ എന്നിവയാണ് അവ.
യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന വാഗ്യു ഇനം ജപ്പാനീസ് ബ്ലാക്ക് ആണ് . Kobe എന്ന  ബ്രാൻഡ് ആയാണ് വില്പന.
ജാപ്പനീസ് ബ്രൗൺ യുഎസിൽ റെഡ് വാഗ്യു എന്നറിയപ്പെടുന്നു.
  വാഗ്യു ബീഫിനെ ലോകത്ത് ഏറ്റവുമധികം രുചിയുള്ള ബീഫാക്കി മാറ്റുന്നത് എന്താണ്?
 അതിലെ മാർബിൾഡ് ടെക്സ്ചർ ആണത് .
 വാഗ്യു മറ്റ് ബീഫുകളിൽ നിന്ന് വ്യത്യസ്തമാണ്. അത്  മാർബിളിന്റെ ഡിസൈൻ പോലെ  സവിശേഷമാണ്.
മാർബ്ലിംഗ് എന്നത് ഇൻട്രാമുസ്കുലർ കൊഴുപ്പിന്റെ  പാളികളെ സൂചിപ്പിക്കുന്നു.  പേശികളിൽ കാണപ്പെടുന്ന കൊഴുപ്പാണിത്.  പശുക്കളുടെ തനതായ ജനിതകശാസ്ത്രം കാരണം, മാംസത്തിൽ സാധാരണ ഗോമാംസത്തേക്കാൾ ഉയർന്ന ശതമാനം ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മറ്റു പശുക്കളുടെ ഇറച്ചിയെക്കാൾ  ഉയർന്ന മാർബിളിംഗ് സ്കോർ വാഗ്യൂ മീറ്റിന് നൽകുന്നു.
 മാർബ്ലിംഗ് സ്‌കോർ കൂടുന്തോറും മാംസം കൂടുതൽ സ്വാദുണ്ടാകും. അത് കൂടുതൽ മൃദുവും ജ്യൂസിയുമാണ് .
 വാഗ്യു കന്നുകാലികൾക്ക് ലോകത്തിലെ ഏത് ബീഫിനെക്കാളും ഏറ്റവും ഉയർന്ന മാർബിൾ അളവ് ഉണ്ട്.
 അതിനാൽ,  വാഗ്യു ബീഫിന് കൊഴുപ്പ് കൂടുതലാണ്. ആ കൊഴുപ്പ് പക്ഷേ ഉപദ്രവകാരിയല്ലാതാനും.
 ശരിയായ കൊഴുപ്പുകൾ ,മിതമായ അളവിൽ ആരോഗ്യകരമായ ഭക്ഷണത്തിൽ അനിവാര്യവുമാണ്.
 വാഗ്യു ബീഫിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളും മറ്റ് ബീഫുകളേക്കാൾ കൂടുതൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.  ഈ മൃദുവായ കൊഴുപ്പിന് കുറഞ്ഞ ദ്രവണാങ്കമേ ഉള്ളൂ., മാത്രമല്ല അത് വാഗ്യു ബീഫിന്റെ അതിശയകരമായ മാർബിൾ ഘടന സൃഷ്ടിക്കുക മാത്രമല്ല, മികച്ച രുചിയും നൽകുകയും ചെയ്യുന്നു.
Kobe Beef, Ohmi Beef, Matsusaka Beef ,Hida Beef എന്നിങ്ങനെ പല ബ്രാന്റിൽ  ജപ്പാൻ ഈ മാംസം മാർക്കറ്റിലിറക്കുന്നുണ്ട്.
വാഗ്യു മാംസമല്ലാതെ  പശുക്കളെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ജപ്പാൻ തയ്യാറല്ല. ആ ഇനം പശുക്കളെ മറ്റു രാജ്യക്കാർ ഫാമുകളിൽ വളർത്തി ഇറച്ചിയാക്കി വില്പന നടത്തുന്ന സാഹചര്യമുണ്ടായാൽ തങ്ങളുടെ മാംസക്കച്ചവടത്തിന് ഇടിവ് വരും എന്ന് കരുതിയാണത്.
ഇന്ത്യൻ രൂപ പ്രകാരം ഒരു കിലോ വാഗ്യു ബീഫിന് 40000/- രൂപ വരും.
അത്ര നൽകാം എന്ന് വച്ചാലും ഇന്ത്യയിലിത് ലഭിക്കില്ല.കാരണം  ഇന്ത്യ ബീഫ് ഇറക്കുമതി ചെയ്യുന്ന രാജ്യമല്ല; കയറ്റുമതി ചെയ്യുന്ന രാജ്യമാണ്.
ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്നത് ഉത്തർപ്രദേശിൽ നിന്നുമാണ്.

Back to top button
error: