Month: July 2022

  • Movie

    ജോഷിയുടെ സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ ഇരുപത്തിയൊമ്പതിന്, ഗോകുൽസുരേഷ് ഗോപിയും കരുത്തുറ്റ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു

    കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിൽ നിരവധി ദുരൂഹതകളും സസ്പെൻസും കോർത്തിണക്കി മലയാളത്തിൻ്റെ മാസ്റ്റർ ക്രാഫ്റ്റ്മാനായ ജോഷി ഒരുക്കുന്ന ആക്ഷൻ ചിത്രമായ ‘പാപ്പൻ’ ജൂലായ് 29 ന് പ്രദർശനത്തിനെത്തുന്നു. ശ്രീ ഗോകുലം മൂവിസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റെയും ഇഫാർമീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്. ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളിയുമാണ് നിർമ്മാതാക്കൾ. ഏബ്രഹാം മാത്യു മാത്തൻ എന്ന ഐ.പി.എസ് കേഡർ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സുരേഷ് ഗോപിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു ക്ലീൻ എൻ്റർടൈനർ തന്നെയായിരിക്കും ഈ ചിത്രം. ഗോകുൽസുരേഷ് ഗോപി മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീതാ പിള്ളയാണ് നായിക. കനിഹ, ആശാ ശരത്ത്, സാസ്ഥികാ, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ജനാർദ്ദനൻ, ചന്തു നാഥ്, സജിതാ മഠത്തിത്തിൽ, സാവിത്രി ശ്രീധർ,…

    Read More »
  • Kerala

    ഗാനലോക വീഥികളിൽ പാമരനാം പാട്ടുകാരൻ, അരുൺകുമാർ എന്ന ഗായകൻ സംഗീതാസ്വാദകരുടെ ഹൃദയം കവരുന്നു

    അനുഗ്രഹീത ഗായകനായ അരുൺകുമാർ ഗന്ധർവ സംഗീതം ഫൈനലിസ്റ്റാണ്. പെരുമ്പാവൂർ സ്വദേശിയായ ഇദ്ദേഹത്തിന് കോവിഡ് കാലത്ത് ജീവിതം പുലർത്താൻ കൂലിപ്പണിയ്ക്ക് പോകേണ്ടി വന്നു. ഒരു ചാനലിൽ ഈ വാർത്ത കണ്ട സംഗീതസംവിധായകൻ മുരളി അപ്പാടത്ത് അരുണിനെ നേരിട്ട് കണ്ട് സാഹചര്യങ്ങൾ മനസ്സിലാക്കുകയും ഒരവസരം നൽകുകയും ചെയ്തു. സമൂഹത്തിൽ ഗോഡ് ഫാദർമാരില്ലാത്ത ഗായകപ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന സൽ പ്രവർത്തിയിലൂടെ മുരളി അപ്പാടത്ത് ഇതിനോടകം തന്നെ വാർത്തയിൽ ഇടം നേടിയിരുന്നു. മുരളി അപ്പാടത്ത് ‘മൊരടൻ’ എന്ന സിനിമയിൽ ഗാനഗന്ധർവ്വൻ യേശുദാസ് ആലപിച്ച ‘ചുണ്ടിൽ ചുണ്ടിൽ’ എന്ന ഗാനത്തിലൂടെ മലയാള സിനിമ സംഗീത സംവിധാന രംഗത്തേക്ക് ചുവടു വെച്ച മ്യൂസിക്ക് ഡയറക്ടറാണ്. സ്വന്തം ഫെയ്സ് ബുക്ക്, യൂ ട്യൂബ് ചാനലുകളിലൂടെ കഴിവുള്ള ഗായകരെ കണ്ടെത്തി അവർക്ക് അർഹമായ അവസരം തന്റെ സംഗീത സൃഷ്ടികളിലൂടെ നൽകിയ സംഗീത സംവിധായകൻ മുരളി അപ്പാടത്തിന്റെ ഏറ്റവും പുതിയ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. മികച്ച ഈണത്തിലുള്ള ഈ…

    Read More »
  • Kerala

    സ്‌കൂളില്‍വച്ച് പാമ്പ് ശരീരത്തിലൂടെ കയറിയിറങ്ങി; നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍

    പാലക്കാട്: സ്‌കൂളില്‍വച്ച് പാമ്പ് ശരീരത്തിലൂടെ കയറിയിറങ്ങിയതിനെത്തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍. മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആണ് സംഭവം. ക്ലാസിലിരിക്കുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങുകയായിരുന്നു. പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പാമ്പുകടിയേറ്റിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. സ്‌കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി സ്‌കൂളിലേക്കെത്തി.

    Read More »
  • Kerala

    സിഎസ്‌ഐ സഭാ ആസ്ഥാനത്തും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറുടെ വീട്ടിലും ഇഡി റെയ്ഡ്

    തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസുകളില്‍ സി.എസ്.ഐ. സഭാ ആസ്ഥാനത്തും അനുബന്ധ സ്ഥലങ്ങളിലും റെയ്ഡ് നടത്തി ഇ.ഡി. ഉദ്യോഗസ്ഥര്‍. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പിനെ ഇഡി ചോദ്യം ചെയ്യുന്നു. ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറുടെ വീട്ടിലും രാവിലെ തുടങ്ങിയ പരിശോധന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഭാഗം തുടരുകയാണ്. സഭാ സെക്രട്ടറി പ്രവീണ്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തും മുമ്പേ തിരുവനന്തപുരം വിട്ടു.   പുലര്‍ച്ചയോടെ നാല് സ്ഥലങ്ങളില്‍ ഇഡി സംഘമെത്തി. ബിഷപ്പിന്റെ ആസ്ഥാനമായ പാളയത്തെ എല്‍എംഎസിലും, കാരക്കോണം മെഡിക്കല്‍ കോളേജിലും കോളജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലുമാണ് ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസുകളിലാണ്…

    Read More »
  • India

    വിലക്കയറ്റത്തിനെതിരേ ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് ടി എന്‍ പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടെ 4 കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

    ദില്ലി: അരിക്കും പാലിനും വരെ ജിഎസ്ടി അധികമായി ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയതിനെതിരേ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നീ നാല് പേരെയാണ് സ്പീക്കര്‍ സസ്‌പെന്റ് ചെയ്തത്. ഈ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് സസ്‌പെന്റ് ചെയ്തത്. അരിക്കും പാലിനും വരെ ജിഎസ്ടി അധികമായി ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. സാധാരണക്കാരുടെ ജീവിതം ദുസഹമാവുകയാണ്. ഇക്കാര്യം ഏറെ കാലമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ അക്കാര്യം പറയാന്‍ പാടില്ലെന്നും അതിന് സ്വാതന്ത്ര്യമില്ലെന്നുമാണ് പറയുന്നത്. ജനങ്ങള്‍ ഇതൊക്കെ പറയാനാണ് ഞങ്ങളെ തെരഞ്ഞെടുത്ത് ഇങ്ങോട്ട് അയച്ചത്. പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും ടിഎന്‍ പ്രതാപന്‍ എംപി…

    Read More »
  • NEWS

    ഇങ്ങനെയും കെഎസ്ആർടിസി ലാഭത്തിലാക്കാം;കണ്ടു പഠിക്കാം കൽപ്പറ്റ ഡിപ്പോയെ

    പത്തനംതിട്ട: കല്പറ്റ-തിരുവനന്തപുരം  സൂപ്പർ ഫാസ്റ്റ് സർവീസിന് ഇന്നലെ 5 വയസ്സ് തികഞ്ഞു.കൽപ്പറ്റയിൽ നിന്നും താമരശ്ശേരി , മുക്കം , അഴിക്കോട് , മഞ്ചേരി , പെരിന്തൽമണ്ണ , പട്ടാമ്പി , ഷൊർണൂർ , തൃശൂർ , പെരുമ്പാവൂർ , മുവാറ്റുപുഴ , തൊടുപുഴ , ഈരാറ്റുപേട്ട കാഞ്ഞിരപ്പളളി , എരുമേലി , റാന്നി , പത്തനംതിട്ട , കോന്നി , പത്തനാപുരം , പുനലൂർ , അഞ്ചൽ , ആയൂർ , ചടയമംഗലം , കിളിമാനൂർ , വെഞ്ഞാറമൂട് , വെമ്പായം വഴിയാണ് ബസ് തിരുവനന്തപുരത്തെത്തുക. വൈകിട്ട് 06:30ന്  കൽപ്പറ്റ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു രാത്രി 11:15ന് തൃശൂരിലും അടുത്ത ദിവസം രാവിലെ  07:10ന് തിരുവനന്തപുരത്തും തിരുവനന്തപുരത്ത് നിന്ന് ദിവസവും വൈകിട്ട് 05:45ന് പുറപ്പെടുന്ന ബസ്  അടുത്ത ദിവസം പുലർച്ച 6:15 ന് കല്പറ്റയിലും എത്തിച്ചേരുന്നു. പൊതുവെ ആയൂർ-അഞ്ചൽ-പുനലൂർ-പത്തനാപുരം-കോന്നി-പത്തനംതിട്ട-റാന്നി-എരുമേലി-കാഞ്ഞിരപ്പള്ളി റൂട്ടിൽ രാത്രികാല യാത്രക്ക് ബസുകൾ ഒന്നും തന്നെ ഇല്ല.…

    Read More »
  • NEWS

    ആയൂരിൽ ബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരൻ മരിച്ചു

    പുനലൂർ :ആയൂരിന് സമീപം ബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരൻ മരിച്ചു. ആയുർ – അഞ്ചൽ റോഡിൽ പെരിങ്ങള്ളൂർ കാട്ടുവമുക്കിനു സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം.  മറ്റൊരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • Breaking News

    ജോസ് തെറ്റയിലിനെതിരെ പീഡനപരാതി നൽകിയ യുവതി ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി കലാപമുണ്ടാക്കി, രാഷ്ട്രീയ ഗൂഢാലോചന പുറത്ത്

       ജോസ് തെറ്റയിൽ പീഡിപ്പിച്ചതായി പരാതി നൽകിയ യുവതി ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ബെന്നി ബഹനാന്റെ വീട്ടില്‍വെച്ച്‌ ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ കൈമാറിയ തന്റെ ലാപ്‌ടോപ് തിരികെ വേണമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ആ ലാപ്‌ടോപ്പിലാണെന്നും പത്ത് കോടിയോളം രൂപ പുറത്തുനിന്ന് കിട്ടാനുണ്ടെന്നുമായിരുന്നു യുവതിയുടെ ആവലാതി. നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നെങ്കിലും വാക്ക് പാലിച്ചില്ലെന്നു പറഞ്ഞാണ് യുവതി അവിടെ എത്തി ബഹളം വെച്ചത്. ഞായറാഴ്ചയാണ് നാടകീയ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഉമ്മന്‍ ചാണ്ടി വീട്ടിൽ ആളുകളെ കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ് ഇവര്‍ എത്തിയത്. സ്വന്തം ആഗമനോദ്ദേശ്യം ഇവര്‍ ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞു. അദ്ദേഹം എന്തോ മറുപടിയും നല്‍കി. തുടര്‍ന്ന് ഇവര്‍ മുറ്റത്തേക്കു മാറിനിന്നു. ഉമ്മന്‍ ചാണ്ടി, തന്നെ കാണാനെത്തിയ എല്ലാവരെയും കണ്ടശേഷം 11 മണിയോടെ മടങ്ങി. ജോസ് തെറ്റയിലിനെതിരെ ആരോപണമുയര്‍ന്ന സമയത്താണ് തന്റെ ലാപ്‌ടോപ്പ് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ബെന്നി ബഹനാന്റെ വീട്ടില്‍വെച്ച്‌ കൈമാറിയതെന്നാണ് യുവതി പറയുന്നത്.…

    Read More »
  • India

    ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു

    ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിയാകുന്ന ​ഗോത്രവിഭാ​ഗത്തിൽ നിന്നുളള ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നീ പ്രത്യേകതകൾ ദ്രൗപദി മുർമുവിനുണ്ട്. സത്യപ്രതിജ്ഞയ്ക്കായി ദ്രൗപദി മുർമു തന്റെ താൽക്കാലിക വസതിയായ ഉമാ ശങ്കർ ദീക്ഷിത് ലെയ്‌നിൽ നിന്ന് രാവിലെ 08.15 ന് രാജ്ഘട്ടിൽ എത്തി. ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർ സെൻട്രൽ ഹാളിലേക്കാനയിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ രജിസ്റ്ററിൽ ഒപ്പിട്ട രാഷ്ട്രപതി, സെൻട്രൽ ഹാളിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഡൽഹിയിൽ വലിയ ആഘോഷപരിപാടികൾ ഒരുക്കിയിരുന്നു . രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് എത്തി. ആദിവാസി മേഖലകളിൽ രണ്ടു ദിവസം നീളുന്ന ആഘോഷപരിപാടികൾ ബിജെപി സംഘടിപ്പിക്കും. സ്ഥാനമൊഴിഞ്ഞ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്…

    Read More »
  • Culture

    നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ (NTFF) കേരളത്തില്‍; ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി

    കൊച്ചി: ചരിത്രത്തിലാദ്യമായി ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദ൪ശിപ്പിക്കുവാനായി ഒരു മേളയൊരുങ്ങുന്നു..!ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷ ചലച്ചിത്രമേളക്ക് വേദിയൊരുങ്ങുന്നത് ഇന്ത്യയിലാണ് എന്നതാണ് പ്രത്യേകത.!! അതും നമ്മുടെ കേരളത്തിലെ അട്ടപ്പാടിയില്‍.ഓഗസ്റ്റ് 7 മുതല്‍ 9 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ഈ ചലച്ചിത്രമേള അരങ്ങേറുന്നത്. വേൾഡ് ട്രെെബൽ ദിനമായ ഓഗസ്റ്റ് 9നാണ് NTFFന് സമാപനം. മേളയുടെ ലോഗോ പ്രകാശനം മെഗാസ്റ്റാ൪ മമ്മൂട്ടി നി൪വ്വഹിച്ചു. രാജ്യത്തെ വിവിധ ഗോത്ര ഭാഷകളിൽ ഒരുങ്ങിയ ചലച്ചിത്രങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ചലച്ചിത്ര മേളയെന്ന് NTFFന്റെ ഡയറക്ടറും ഇരുള, മുഡുഗ,കുറുമ്പ എന്നീ ഗോത്രഭാഷകളില്‍ സിനിമകളൊരുക്കിയ ചലച്ചിത്ര സംവിധായകനുമായ വിജീഷ് മണി അറിയിച്ചു. ചടങ്ങില്‍ സംവിധായകൻ ബി. ഉണ്ണികൃഷ്ണ൯, നിർമ്മാതാക്കളായ ഡോ.എൻ.എം ബാദുഷ, എസ്.ജോർജ്, പ്രൊഡക്ഷന്‍ കണ്‍ട്രോള൪ ആരോമ മോഹൻ, പി.ആ൪.ഒ പി.ശിവപ്രസാദ്, ഫെസ്ററിവല്‍ ഡയറക്ട൪ വിജീഷ് മണി തുടങ്ങയവർ പങ്കെടുത്തു.  

    Read More »
Back to top button
error: