പാലക്കാട്: സ്കൂളില്‍വച്ച് പാമ്പ് ശരീരത്തിലൂടെ കയറിയിറങ്ങിയതിനെത്തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍.
മങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ആണ് സംഭവം. ക്ലാസിലിരിക്കുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങുകയായിരുന്നു. പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പാമ്പുകടിയേറ്റിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. സ്കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി സ്കൂളിലേക്കെത്തി.