MovieNEWS

ജോഷിയുടെ സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ ഇരുപത്തിയൊമ്പതിന്, ഗോകുൽസുരേഷ് ഗോപിയും കരുത്തുറ്റ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു

കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിൽ നിരവധി ദുരൂഹതകളും സസ്പെൻസും കോർത്തിണക്കി മലയാളത്തിൻ്റെ മാസ്റ്റർ ക്രാഫ്റ്റ്മാനായ ജോഷി ഒരുക്കുന്ന ആക്ഷൻ ചിത്രമായ ‘പാപ്പൻ’ ജൂലായ് 29 ന് പ്രദർശനത്തിനെത്തുന്നു.

ശ്രീ ഗോകുലം മൂവിസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റെയും ഇഫാർമീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്.
ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളിയുമാണ് നിർമ്മാതാക്കൾ.
ഏബ്രഹാം മാത്യു മാത്തൻ എന്ന ഐ.പി.എസ് കേഡർ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സുരേഷ് ഗോപിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു ക്ലീൻ എൻ്റർടൈനർ തന്നെയായിരിക്കും ഈ ചിത്രം.
ഗോകുൽസുരേഷ് ഗോപി മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നീതാ പിള്ളയാണ് നായിക.
കനിഹ, ആശാ ശരത്ത്, സാസ്ഥികാ, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ജനാർദ്ദനൻ, ചന്തു നാഥ്, സജിതാ മഠത്തിത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ ന്നിവരും പ്രധാന താരങ്ങളാണ്.
ആർ.ജെ ഷാനിൻ്റേതാണ്‌ തിരക്കഥ.
ഗാനങ്ങൾ- മനു, മഞ്ജിത്ത് ജ്യോതിഷ് കാശി,
സംഗീതം- ജെയ്ക്ക് ബിജോയ്സ്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം. നിമേഷ് താനൂർ,
ക്രിയേറ്റീവ് കോൺട്രിബ്യുഷൻ- അഭിലാഷ് ജോഷി.
അസ്സോസ്സിയേറ്റ് ഡയറക്ടർ- സിബി ജോസ് ചാലിശ്ശേരി.
കോ- പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, സി.വി.പ്രവീൺ, സുജിത്.ജെ.നായർ, ഷാജി.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്- സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ യു.എസ്.എ), തോമസ് ജോൺ (യു.എസ്.എ)
കൃഷ്ണമൂർത്തി.
ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.

വാർത്ത- വാഴൂർ ജോസ്.
ഫോട്ടോ- നന്ദുഗോപാലകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: