Month: July 2022
-
Crime
വയനാട്ടില്‍ ഇരുപതുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ ഇരുപതുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പറളിക്കുന്നില്‍ ആണ് ഇരുപതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പറളിക്കുന്ന് പുളിക്കല്‍ പറമ്പില്‍ ഷിബു- ഇന്ദു ദമ്പതികളുടെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണകാരണം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതുല്‍ കൃഷ്ണന്‍ സഹോദരനാണ്.
Read More » -
Kerala
സംസ്ഥാനസംസ്ഥാനത്ത് പ്ലസ് വൺ ആദ്യ അലോട്മെന്റ് ഓഗസ്റ്റ് മൂന്നിന്, ക്ലാസുകൾ 22ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം പുതുക്കി ഉത്തരവിറങ്ങി. പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഈ മാസം 28 ന് നടക്കും. ആദ്യ അലോട്ട് മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങും.
Read More » -
India
കത്രീനയെ ‘കെട്ടണം’, ഭര്‍ത്താവ് വിക്കിയെ തട്ടുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍
മുംബൈ: ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലിനും കത്രീനകൈഫിനും എതിരേ ഇന്‍സ്റ്റഗ്രാമിലൂടെ വധഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍. നടന്‍ വിക്കി കൗശലിനെ വധിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിക്കി കൗശല്‍ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ലഖ്‌നൗ സ്വദേശിയായ മന്‍വീന്ദര്‍ സിങ് അറസ്റ്റിലായത്. നടിയെയും സമൂഹമാധ്യമങ്ങള്‍ വഴി ഇയാള്‍ ശല്യം ചെയ്യുന്നുണ്ടായിരുന്നു. വിക്കി കൗശലിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ കത്രീന കൈഫിനോടുള്ള കടുത്ത ആരാധന മൂലമാണ് ഭീഷണിപ്പെടുത്തിയതെന്ന് പ്രതി മൊഴി നല്‍കി. നടിയെ കല്യാണം കഴിക്കുകയാണ് തന്റെ ആഗ്രഹമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മുംബൈ സാന്താക്രൂസ് പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ സിനിമയിലും ടി.വി സീരിയലുകളിലും അഭിനയിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു മന്‍വീന്ദര്‍ എന്നാണ് റിപ്പോര്‍ട്ട്. ഐ.പി.സി സെക്ഷന്‍ 506 (2),354 (ഡി), ഐപിസി 67 പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം.
Read More » -
Kerala
ആഗസ്റ്റ് 20ന് മട്ടന്നൂർ നഗരസഭാ വോട്ടെടുപ്പ്, ഇന്ന് (തിങ്കൾ) മുതൽ മാതൃകാ പെരുമാറ്റച്ചട്ടം
മട്ടന്നൂർ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന് നടക്കും. വോട്ടെണ്ണൽ 22ന്. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ, ജൂലൈ 26 ചൊവ്വാഴ്‌ച പുറപ്പെടുവിക്കും. ജൂലൈ 26 മുതൽ തന്നെ നാമനിർദേശ പത്രിക സമർപ്പിക്കാം. ആഗസ്റ്റ് രണ്ട് വരെ നാമനിർദേശ പത്രിക സ്വീകരിക്കും. സൂക്ഷ്‌മപരിശോധന ആഗസ്റ്റ് മൂന്നിന് നടക്കും. പത്രിക ആഗസ്റ്റ് അഞ്ച് വരെ പിൻവലിക്കാം. മട്ടന്നൂർ നഗരസഭാ പ്രദേശത്ത് ജൂലൈ 25 മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. കണ്ണൂർ കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കാര്യപരിപാടി അറിയിച്ചത്. 2020 ഡിസംബറിൽ സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ, മട്ടന്നൂർ നഗരസഭ ഒഴികെ എല്ലായിടത്തും പൊതുതിരഞ്ഞെടുപ്പ് നടന്നിരുന്നു. മട്ടന്നൂർ നഗരസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കോടതി കേസുണ്ടായിരുന്നതിനാൽ ആദ്യ തെരഞ്ഞെടുപ്പ് 1997ൽ പ്രത്യേകമായാണ് നടത്തിയത്. അതിന്റെ തുടർച്ചയായി, മട്ടന്നൂർ നഗരസഭയുടെ കാലാവധി 2022 സെപ്റ്റംബർ 10ന് മാത്രമാണ് അവസാനിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന പുതിയ കൗൺസിലർമാർ സെപ്റ്റംബർ 11ന് സത്യപ്രതിജ്ഞ…
Read More » -
Kerala
ഇ.പി. ജയരാജനെതിരായ പരാതിയില്‍ മൊഴിനല്‍കാന്‍ എത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം: ഇ.പി ജയരാജനെതിരേ നല്‍കിയ വധശ്രമക്കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ ജാമ്യവ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും മൊഴിനല്‍കാന്‍ എത്തില്ലെന്ന് തിരുവനന്തപുരം വലിയതുറ എസ് എച്ച് ഒയെ അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ പ്രതികളാണ് ഫര്‍സീന്‍ മജീദും നവീന്‍ കുമാറും. തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് ഇവര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. ഇതു ചൂണ്ടിക്കാട്ടി, ജാമ്യ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ മൊഴി നല്‍കാന്‍ തിരുവനന്തപുരത്തേക്ക് വരില്ലെന്നാണ് ഇരുവരുടെയും നിലപാട്. നാളെയും മറ്റന്നാളുമായി ഹാജരാകാനായിരുന്നു പരാതിക്കാരായ ഇരുവര്‍ക്കും പോലീസ് നോട്ടീസ് നല്‍കിയിരുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഫര്‍സീന്‍ മജീദും നവീന്‍ കുമാറും നല്‍കിയ പരാതിയില്‍,…
Read More » -
Kerala
കളിച്ചുനടന്ന, വീടുപോലുള്ള കോഴിക്കോട്ടെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനാവാത്തതില്‍ അതീവ ദുഃഖം, ക്ഷണിച്ചത് ഡിസിസി പ്രസിഡന്റ്, അതിനപ്പുറം ഒന്നും പറയാനില്ല, എല്ലാം സോണിയയെ അറിയിക്കും: മുല്ലപ്പള്ളി
കോഴിക്കോട്: കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തില്‍ പങ്കെടുക്കാനാകാത്തതില്‍ അതീവദുഖിതനാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചിന്തന്‍ ശിബിരത്തില്‍നിന്ന് വിട്ടു നിന്നതിനെച്ചൊല്ലി വിവാദം മുറുകവേയാണ് വിഷയത്തില്‍ പ്രതികരണവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ഏറെ അടുപ്പമുള്ള നഗരമാണ് കോഴിക്കോട്. പഠിച്ചതും വളര്‍ന്നതും ഇവിടെയാണ്. യുവജന രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ മണ്ണാണ്. അവിടെ നടന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നതില്‍ അതിയായ ദു:ഖമുണ്ട്. നാളത്തെ കോണ്‍ഗ്രസിന്റെ റോഡ് മാപ്പ് തയ്യാറാക്കിയ ചിന്തന്‍ ശിബിരമാണ് നടന്നത്. അതിനെ സ്വാഗതം ചെയ്യുന്നു. ബ്രെയിന്‍ സ്റ്റോമിംഗ് സെഷനാണ് നടന്നത്. എനിക്കതറിയാം. അതിന്റെ പ്രാധാന്യം എനിക്കറിയാം. നിരവധി ഗൗരവമേറിയ വിഷയമാണ് കോഴിക്കോട്ടെ ചിന്തന്‍ശിബരത്തില്‍ ചര്‍ച്ച ചെയ്തത്. അതിലാണ് തനിക്ക് പങ്കെടുക്കാനാവാതിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. അങ്ങേയറ്റം മനോവ്യഥ എനിക്കുണ്ടായിട്ടുണ്ട്. പങ്കെടുക്കാതിരുന്നതിന്റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ല. അത് സോണിയഗാന്ധിയെ അറിയിക്കും. അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനാണ് താന്‍, മാധ്യമങ്ങളോടല്ല പാര്‍ട്ടി അധ്യക്ഷയോടാണ് കാര്യങ്ങള്‍ വ്യക്തമാക്കുക.…
Read More » -
India
മോഷ്ടിച്ചെടുത്ത ബൈക്കുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് താരമായി, മോഷ്ടിച്ചത് 76 വാഹനങ്ങൾ
ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് അഭ്യാസപ്രകടനം നടത്തുന്ന സുഹൈല്‍ എന്ന വ്യക്തിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷത്തിനിടെ സുഹൈല്‍ മോഷ്ടിച്ചത് 76 ബൈക്കുകളാണ്. മോഷ്ടിച്ച വാഹനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വില്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങളില്‍ 53 എണ്ണം ഹോണ്ട ഡിയോയും 9 എണ്ണം ഹോണ്ട ആക്ടീവയുമാണ്. മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങളുടെ വിഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. ഇന്‍സ്റ്റഗ്രാമില്‍ കായികതാരമെന്നാണ് ഇയാള്‍ തന്നെ വിശേഷിപ്പിക്കുന്നത്. വാഹനങ്ങള്‍ മോഷ്ടിച്ച ശേഷം നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് ഉപയോഗിക്കുന്നത്.
Read More » -
Kerala
സ്വര്‍ണക്കടത്തില്‍ സ്വപ്ന നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെടാന്‍ സരിതയ്ക്ക് എന്തവകാശമെന്ന് ഹൈക്കോടതി
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെടാന്‍ സരിത നായര്‍ക്ക് എന്തവകാശമെന്ന് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാന്‍ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. സരിതയുടെ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കേസ് അന്വേഷണത്തിലിരിക്ക ഇത് പൊതുരേഖയല്ലെന്ന നിലപാടും ഹൈക്കോടതി സ്വീകരിച്ചിട്ടുണ്ട്. മൊഴിയില്‍ തന്നെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത മൊഴിപകര്‍പ്പ് ആവശ്യപ്പെട്ടത്. ഹര്‍ജിയില്‍ അടുത്ത ദിവസം അന്തിമ വിധി പറയും. നേരത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.
Read More » -
Careers
കൊല്ലത്ത് അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി; തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം
തിരുവനന്തപുരം: കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായി അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി കൊല്ലത്ത്. നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ആണ് അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നത്. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. 30ാംതിയതി വരെ രജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്ക് ഈ റാലിയില്‍ പങ്കെടുക്കാം. www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ ചെയ്യണം. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മെന്‍ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ പത്താംക്ലാസ് പാസായിരിക്കണം, അഗ്‌നിവീര്‍ കാറ്റഗറിയിലേക്ക് അപേക്ഷിക്കാന്‍ എട്ടാം ക്ലാസ് യോഗ്യത മതി. അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ എന്നീ വിഭാഗങ്ങള്‍ സേനയില്‍ എന്റോള്‍ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആര്‍മിയില്‍ നിര്‍ദിഷ്ട വിഭാഗങ്ങളില്‍ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ 2022 ഓഗസ്റ്റ് 1-ന് വെബ്സൈറ്റില്‍…
Read More » -
Kerala
കോട്ടണ്‍ഹില്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പത്താംക്ലാസുകാര്‍ മര്‍ദിച്ചെന്ന് പരാതി: മന്ത്രി ആന്റണി രാജുവിനെ തടഞ്ഞ് രക്ഷിതാക്കള്‍
തിരുവനന്തപുരം: വഴുതക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനികളെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞ് രക്ഷിതാക്കളുടെ പ്രതിഷേധം. സ്‌കൂളില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. റാഗിങ്ങില്‍ പ്രതിഷേധിച്ച് ഇരുപതോളം രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഈ സമയത്താണ് മന്ത്രി എത്തിയത്. റാഗിങ് പരാതിയില്‍ അടിയന്തര നടപടി വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. റാഗിങ് സ്‌കൂള്‍ അധികൃതരെ അറിയിച്ചപ്പോള്‍ പരാതി വ്യാജമാണെന്നും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമെന്നും രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിന് സുരക്ഷ ഉറപ്പാക്കുമെന്ന് സ്ഥലം എംഎല്‍എകൂടിയായ മന്ത്രി ആന്റണി രാജു രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. സ്‌കൂള്‍ പരിസരത്ത് സി സി ടി വി സ്ഥാപിക്കാന്‍ എം എല്‍ എ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാദമായ റാഗിങ് നടന്നത്. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു…
Read More »