Breaking News

ജോസ് തെറ്റയിലിനെതിരെ പീഡനപരാതി നൽകിയ യുവതി ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി കലാപമുണ്ടാക്കി, രാഷ്ട്രീയ ഗൂഢാലോചന പുറത്ത്

   ജോസ് തെറ്റയിൽ പീഡിപ്പിച്ചതായി പരാതി നൽകിയ യുവതി ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ബെന്നി ബഹനാന്റെ വീട്ടില്‍വെച്ച്‌ ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ കൈമാറിയ തന്റെ ലാപ്‌ടോപ് തിരികെ വേണമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ആ ലാപ്‌ടോപ്പിലാണെന്നും പത്ത് കോടിയോളം രൂപ പുറത്തുനിന്ന് കിട്ടാനുണ്ടെന്നുമായിരുന്നു യുവതിയുടെ ആവലാതി. നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നെങ്കിലും വാക്ക് പാലിച്ചില്ലെന്നു പറഞ്ഞാണ് യുവതി അവിടെ എത്തി ബഹളം വെച്ചത്.

ഞായറാഴ്ചയാണ് നാടകീയ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഉമ്മന്‍ ചാണ്ടി വീട്ടിൽ ആളുകളെ കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ് ഇവര്‍ എത്തിയത്. സ്വന്തം ആഗമനോദ്ദേശ്യം ഇവര്‍ ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞു. അദ്ദേഹം എന്തോ മറുപടിയും നല്‍കി. തുടര്‍ന്ന് ഇവര്‍ മുറ്റത്തേക്കു മാറിനിന്നു. ഉമ്മന്‍ ചാണ്ടി, തന്നെ കാണാനെത്തിയ എല്ലാവരെയും കണ്ടശേഷം 11 മണിയോടെ മടങ്ങി.

ജോസ് തെറ്റയിലിനെതിരെ ആരോപണമുയര്‍ന്ന സമയത്താണ് തന്റെ ലാപ്‌ടോപ്പ് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ബെന്നി ബഹനാന്റെ വീട്ടില്‍വെച്ച്‌ കൈമാറിയതെന്നാണ് യുവതി പറയുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ആ ലാപ്‌ടോപ്പിലാണ്. പരാതി നല്‍കാനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വാങ്ങിയ ലാപ്‌ടോപ്പിലെ തെളിവുകള്‍ ഇവര്‍ മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നു. സംഭവത്തിനുശേഷം പലതവണ ലാപ്‌ടോപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പലകാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയാണുണ്ടായത്. സംസാരിച്ചപ്പോഴൊക്കെ ലാപ്‌ടോപ്പ് കോയമ്പത്തൂരിലാണെന്നും കിട്ടാന്‍ താമസമെടുക്കുമെന്നുമാണ് ഇവർ പറഞ്ഞത്.

സ്വന്തം ഭൂമിയുടേതടക്കം എല്ലാ രേഖകളും ലാപ്‌ടോപ്പിലാണ്. പത്തുകോടിയോളം രൂപ പുറത്തുനിന്ന് കിട്ടാനുണ്ട്. ആ ഇടപാടിനുവേണ്ടിയാണ് ലാപ്‌ടോപ് ആവശ്യപ്പെട്ടത്. ലാപ്‌ടോപ് കിട്ടിയേ മടങ്ങൂ എന്നുപറഞ്ഞ് യുവതി മുറ്റത്തുനിന്ന് ബഹളംവച്ചു.

നേരത്തെ ഒത്തുതീര്‍പ്പിനായി ഉമ്മന്‍ചാണ്ടി ഇടപെട്ടെന്നും നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്ന് അന്ന് വാക്കു നല്‍കിയെന്നുമാണ് യുവതി പറയുന്നത്. ഉമ്മന്‍ചാണ്ടിയെ വീണ്ടും കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു.

ഇതോടെ ബഹളം ഉച്ചത്തിലായി. തുടര്‍ന്ന് ഈസ്റ്റ് പൊലീസില്‍ അറിയിക്കുകയും വനിതാ പൊലീസ് എത്തി അനുനയിപ്പിച്ച്‌ യുവതിയെ തിരികെ അയയ്ക്കുകയും ചെയ്തു.

Back to top button
error: