Month: July 2022

  • Kerala

    ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം, പ്രതിയെ സംരക്ഷിക്കുന്ന നിലപാടെന്ന് കെ.എം ബഷീറിൻ്റെ കുടുംബം; കോൺഗ്രസ് സമര രംഗത്ത്

    ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ നിലപാടിനെതിരെ പ്രതിഷേധം വ്യാപകം. കൊല്ലപ്പെട്ട ബഷീറിൻ്റെ കുടുംബവും പ്രതിപക്ഷവും പത്രപ്രവർത്തകരും നിഷ്പക്ഷമതികളും സ്വതന്ത്ര ബുദ്ധിജീവികളും മുസ്ലിം സംഘടനകളുമൊക്കെ കടുത്ത എതിർപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രതിയെ സംരക്ഷിക്കുന്ന നിലപാടെന്ന് കെ.എം ബഷീറിൻ്റെ കുടുംബം. കളക്ടറായി നിയോഗിച്ച ഉത്തരവ് പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ കൂട്ട ധർണ്ണ നടത്തി. മുസ്ലിം ലീഗും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. സർക്കാർ നിലപാടിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുന:പരിശോധിക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി ജനറല്‍ സെക്രട്ടറിഎ.എ. ഷുക്കൂറും രംഗത്തെത്തി. സമനില തെറ്റിയ സർക്കാരിൻ്റെ സമനില തെറ്റിയ…

    Read More »
  • Kerala

    സിൽവർ ലൈനിന് അനുമതിയില്ല, സർവേ നടത്താൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിന്: കേന്ദ്രം

    കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിനെ തള്ളി വീണ്ടും കേന്ദ്ര സർക്കാർ. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേന്ദ്ര സർക്കാർ നിലപാട് വിശദീകരിച്ചത്.  സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവ്വേക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനു മാത്രമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും  സർവ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയിൽവേക്ക് വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കെ – റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണ്. റെയിൽവെക്ക് ഈ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ല. സിൽവർ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചാൽ അതിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ സാധ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര അനുമതി…

    Read More »
  • Movie

    ‘മലയൻകുഞ്ഞ്’ നിരാശാപ്പെടുത്തി, സാക്ഷാൽ എ.ആർ.റഹ്മാൻ പോലും ശരാശരിക്കു താഴെ

    സിനിമ/ ജിതേഷ് മംഗലത്ത് ഒട്ടും പോപ്പുലറല്ലാത്ത അഭിപ്രായമാണ് പറയാനുള്ളത്. മലയൻകുഞ്ഞ് കണ്ടു, അങ്ങേയറ്റം നിരാശാജനകമായ അനുഭവം; വെയ്റ്റ്, വെയ്റ്റ്, വെയ്റ്റ് പറയട്ടെ.. ഒന്നാമത്തെ കാര്യം സിനിമ ഒട്ടും ഇമോഷണലി കണക്ട് ചെയ്യുന്നില്ല. സർവൈവൽ സ്റ്റോറീസ് പുലർത്തേണ്ട ഏറ്റവും പരമപ്രധാനമായ ധർമ്മം, അതിജീവിക്കുന്നവന്റെ അവസ്ഥയോട് കാഴ്ച്ചക്കാരനെ താദാത്മ്യപ്പെടുത്തുക എന്നതാണ്. അയാളുടെ അതിജീവനശ്രമങ്ങളെ അങ്ങേയറ്റം ആകാംക്ഷയോടെയും, നെഞ്ചിടിപ്പോടെയും, സഹാനുഭൂതിയോടെയും കണ്ടുകൊണ്ടിരിക്കാൻ പ്രേക്ഷകൻ പ്രേരിതനാകുമ്പോഴാണ് അതൊരു സർവൈവൽ ത്രില്ലറെന്ന പേരിന് അനുയോജ്യമാകുന്നത്. വ്യക്തിപരമായി ‘മലയൻകുഞ്ഞ്’ പൊതുവെയും, രണ്ടാം പകുതിയിൽ പ്രത്യേകിച്ചും അത്തരമാരു വൈകാരികാവസ്ഥയും നൽകുന്നില്ല. ഫഹദിനെപ്പോലൊരു ബ്രില്യന്റ് ആക്ടർ പോലും നിസ്സഹായനായി നിൽക്കുന്നതായി പലയിടത്തും തോന്നിച്ചു. ഉരുൾപൊട്ടലിനു ശേഷമുള്ള ഫ്രെയിമുകളിൽ ഫഹദ്, കുഞ്ഞിനെ വിളിച്ചു കരയുന്ന സന്ദർഭങ്ങളൊക്കെ തീർത്തും ഫ്ലാറ്റായി അനുഭവപ്പെടുന്നത് അവിശ്വസനീയതയോടെയാണ് കണ്ടത്. ഫഹദിന്റെയും, ജാഫർ ഇടുക്കിയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം വല്ലാതെ അണ്ടർറൈറ്റഡായി പോയതുപോലെ തോന്നി. അതുകൊണ്ടായിരിക്കണം രണ്ടാം പകുതിയുടെ ഒരു നിർണായക നിമിഷത്തിൽ ജാഫറിന്റെ വാക്കുകളാൽ ഒരൊറ്റ മാത്ര കൊണ്ട് ഫഹദ്…

    Read More »
  • Kerala

    ‘ഫഹദും രാജുവും നിവിനുമൊക്കെ മാറിയതുപോലെ ഞാനും മാറി’യെന്ന് കുഞ്ചാക്കോ ബോബൻ

    ഫഹദും രാജുവും നിവിനുമൊക്കെ മാറിയതു പോലെ താനും മാറിയെന്ന് ചാക്കോച്ചന്‍. പണ്ട് ലാലേട്ടനും മമ്മൂക്കയും ചെയ്തിരുന്ന ക്യാരക്ടേഴ്യും ഇപ്പോള്‍ ചെയ്യുന്നവയും തമ്മില്‍ നല്ല മാറ്റമുണ്ട്. ജയറാമേട്ടന്‍, ഫഹദ്, രാജു എല്ലാവരും ഒരുപാട് മാറിയിട്ടുണ്ട്. തുടക്ക കാലഘട്ടത്തില്‍ നിന്ന് വളരെയധികം മാറി, കുറേ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് എല്ലാവരും ഇപ്പോള്‍ ചെയ്യുന്നത്. അതുപോലെ തന്നായാണ് താനുമെന്ന് ചാക്കോച്ചന്‍ പറഞ്ഞു. ചോക്കളേറ്റ് നായകന്‍ എന്ന ഇമേജിൽ കുറേ നാള്‍ തളച്ചു നിന്നിരുന്നു. അത് ആ ചിത്രങ്ങളുടെ ഇംപാക്ട് കൊണ്ടാണ്. ആ ഇമേജ് ബ്രേക്ക് ചെയ്യുന്നത് വലിയ കടമ്പയായിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന തന്റെ 99-ാം സിനിമയില്‍ വന്നു നില്‍ക്കുമ്പോള്‍ മനപൂര്‍വ്വമായതും അല്ലാത്തതുമായ ഒരുപാട് മാറ്റങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. കാസര്‍ഗോഡ് സ്ലാങ്ങിലാണ് ചിത്രത്തിലെ കഥാപാത്രം സംസാരിക്കുന്നത്. ഒരു ഗാനരംഗത്തിലൂടെയാണ് ചിത്രീകരണം തുടങ്ങിയത്. അപ്പോള്‍ സംവിധായകന്‍ രതീഷ്, ചുമ്മാ ആ സ്ലാങ്ങില്‍ പറഞ്ഞ് നോക്കാന്‍ പറയുകയായിരുന്നു. സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഇത് സെറ്റാണ്, നമുക്ക്…

    Read More »
  • LIFE

    ഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയുമായി ഇലോണ്‍ മസ്‌കിന് ബന്ധം !

    ന്യൂയോര്‍ക്ക്: ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ഗേ ബ്രിന്നിന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. മാധ്യമ വാര്‍ത്തകള്‍ പൂര്‍ണമായും അസംബന്ധമാണെന്നും ബ്രിന്നും താനും സുഹൃത്തുക്കളാണെന്നും തങ്ങള്‍ രണ്ടുപേരും കഴിഞ്ഞ രാത്രി പോലും പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുത്തതാണെന്നും മസ്‌ക് വ്യക്തമാക്കി. മൂന്നുവര്‍ഷത്തിനിടെ ആകെ രണ്ട് തവണ മാത്രമേ ബ്രിന്നിന്റെ ഭാര്യയായ നിക്കോളെയെ കണ്ടിട്ടുള്ളൂ. ഈ രണ്ട് സമയത്തും നിരവധിപേര്‍ ചുറ്റുമുണ്ടായിരുന്നു. ‘റൊമാന്‍റിക്’ ആയി ഒന്നും സംഭവിച്ചിട്ടില്ലെന്നും മസ്‌ക് വാര്‍ത്തയ്ക്ക് നല്‍കിയ മറുപടി ട്വീറ്റില്‍ വ്യക്തമാക്കി. ഗൂഗിള്‍ സഹസ്ഥാപകനും കോടീശ്വരനുമായ സെര്‍ഗേ ബ്രിന്നിന്റെ ഭാര്യ നിക്കോളെ ഷാനഹാനും ഇലോണ്‍ മസ്‌കും തമ്മില്‍ അടുപ്പത്തിലാണെന്ന് വാള്‍ സ്ട്രീറ്റ് ജേണലാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഭാര്യയുമായുള്ള ബന്ധത്തെ തുടര്‍ന്ന് അടുത്ത സുഹൃത്തുക്കളായിരുന്ന മസ്‌കും ബ്രിന്നും സൗഹൃദം അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

    Read More »
  • LIFE

    ഒരു നിമിഷം പോലും വിട്ടുനിൽക്കാനാവില്ല; ഭാര്യയുടെ മുഖമുള്ള തലയണയുമായി യുവാവിന്റെ ടൂർ

    വ്യത്യസ്തവും വളരെ രസകരവുമായ ചിത്രങ്ങളും വീഡിയോയും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. നമുക്ക് അവിശ്വസനീയമായി തോന്നുന്നതോ നമ്മളില്‍ കൗതുകം നിറയ്ക്കുന്നതോ ആയ സംഭവവികാസങ്ങളായിരിക്കും അത്. അത്തരത്തിലുള്ള കുറച്ചു ചിത്രങ്ങളാണ് ഫിലിപ്പൈന്‍സുകാരനായ റെയ്മണ്ട് ഫോര്‍ചുനാഡോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. വ്യത്യസ്തമായ രീതിയിലുള്ള വിനോദയാത്രയുടെ ചിത്രമാണ് റെയ്മണ്ട് പങ്കുവെച്ചിരിക്കുന്നത്. ഭാര്യ ജൊവാന്‍ ഫോര്‍ചുനാഡോയ്‌ക്കൊപ്പം യാത്ര ചെയ്യാനായിരുന്നു റേയ്മണ്ട് ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്. ഫിലിപ്പൈന്‍സിലെ വിനോദസഞ്ചാര കേന്ദ്രമായ പലവാന്‍ പ്രവിശ്യയിലെ കൊറോണിലേക്കായിരുന്നു യാത്ര. ഇരുവരും ഇതിനായി തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ മോഡലായ ജൊവാന് അവസാന നിമിഷം ജോലിത്തിരക്ക് മൂലം യാത്രയില്‍ നിന്ന് പിന്മാറേണ്ടി വന്നു. ഇതോടെ ഏറെ കാത്തിരുന്ന യാത്രയില്‍ റെയ്മണ്ട് തനിച്ചായി. തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതില്‍ യാത്ര ഉപേക്ഷിക്കാനും തോന്നിയില്ല. എന്നാല്‍ ജൊവാന്റെ അസാന്നിധ്യം തന്നെ സങ്കടപ്പെടുത്തുമെന്ന് തോന്നിയതോടെ ഭാര്യയുടെ മുഖം പ്രിന്റ് ചെയ്ത തലയണ റെയ്മണ്ട് കൂടെയെടുത്തു. വെള്ളത്തില്‍ മുങ്ങുമ്പോഴും ഷോപ്പിങ്ങിന് പോകുമ്പോഴുമെല്ലാം റെയ്മണ്ട് തലയണ കൈവിടാതെ പിടിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍വെച്ച് തലയണ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ്…

    Read More »
  • Crime

    പോൾ മുത്തൂറ്റ് വധം;ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരേ സഹോദരന്റെ ഹർജി,വിശദമായ വാദം കേൾക്കും

    തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒന്നാം പ്രതി പ്രതി ജയചന്ദ്രനെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. പോള്‍ എം ജോര്‍ജിന്റെ സഹോദരന്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ച് വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. പോള്‍ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതെവിട്ടത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി വെറുതെ വിട്ടത്. വിചാരണ കോടതിയുടെ ശിക്ഷയ്ക്ക് എതിരെ അപ്പീല്‍ നല്‍കാത്ത കേസിലെ രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ മാത്രമാണ് ഹൈക്കോടതി ശരിവെച്ചത്. കാരി സതീഷ് ഉള്‍പ്പെട്ട…

    Read More »
  • NEWS

    അധികാരത്തിലെത്തിയാൽ ആദ്യനടപടി ചൈനക്കെതിരെ: ഋഷി സുനക്

    ലണ്ടന്‍: ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ചൈനക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ഋഷി സുനക്. ആഭ്യന്തരസുരക്ഷയ്ക്കും ആഗോളസുരക്ഷയ്ക്കും ഏറ്റവുമധികം ഭീഷണിയായി നിലകൊള്ളുന്ന രാജ്യമാണ് ചൈന- അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വിഷയത്തില്‍ ഋഷി സുനകിന് അയഞ്ഞ നിലപാടുള്ളതെന്ന രാഷ്ട്രീയ എതിരാളി ലിസ് ട്രസ്സിന്റെ ആരോപണത്തിന് പിന്നാലെയാണ് സുനകിന്റെ പ്രതികരണം. സംസ്‌കാരികമായും ഭാഷാപരമായും ചൈനീസ് സ്വാധീനമുളവാക്കുന്ന ബ്രിട്ടനിലെ മുപ്പതോളം കണ്‍ഫ്യൂഷസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നും സുനക് പറഞ്ഞു. ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ നിന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കുമെന്നും സുനക് ഉറപ്പു നല്‍കി. സൈബറിടങ്ങളിലെ ചൈനീസ് അധിനിവേശം തടയുന്നതിനായി ‘നാറ്റോ ശൈലി’യിലുള്ള അന്താരാഷ്ട്രസഹവര്‍ത്തിത്വം വികസിപ്പിക്കുമെന്നും സുനക് അറിയിച്ചു. രാജ്യത്തെ സുപ്രധാന സാങ്കേതികസ്ഥാപനങ്ങളിലുള്‍പ്പെടെ ചൈനയുടെ കൈവശപ്പെടുത്തലുകളെ കുറിച്ച് പരിശോധിച്ച ശേഷം വിലക്കുള്‍പ്പെടെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സുനക് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന്റെ സാങ്കേതികവിദ്യ കവര്‍ന്നെടുക്കുകയും സര്‍വകലാശാലകളിലേക്ക് നുഴഞ്ഞുകയറുകയും വികസ്വരരാജ്യങ്ങളെ കടക്കെണിയില്‍ കുടുക്കുകയുമാണ് ചൈന ചെയ്തുപോരുന്നതെന്നും സുനക് ആരോപിച്ചു. സ്വന്തം പൗരരുടെ വരെ മനുഷ്യാവകാശലംഘനമാണ് ചൈന നടത്തുന്നതെന്നും സുനക്…

    Read More »
  • Crime

    സിഎസ്‌ഐ ആസ്ഥാനത്ത് ഇ.ഡി പരിശോധന: ഒന്നും കണ്ടെത്താനായില്ലെന്ന് സഭാ പ്രതിനിധി

    തിരുവനന്തപുരം: സി.എസ്‌.ഐ. ദക്ഷിണ കേരള മഹാഇടവകയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. കാരക്കോണം മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. കള്ളപ്പണം വെളുപ്പിക്കലിന് ബിഷപ്പ് ധര്‍മരാജ് റസാലം, കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം, സെക്രട്ടറി ടി.പി പ്രവീണ് എന്നിവര്‍ക്കെതിരെ ഇ.ഡി കേസെടുത്തിരുന്നു. സഭാ ആസ്ഥാനത്തിന് പുറമേ മൂന്നിടത്ത് കൂടി ഇ.ഡി പരിശോധന നടത്തി. കാരക്കോണം മെഡിക്കല്‍ കോളേജ് സെക്രട്ടറി ടി.പി. പ്രവീണിന്റെ വീട്, കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഇ.ഡി സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി. 13 മണിക്കൂറാണ് പരിശോധന നടത്തിയത്. അതേസമയം ഇ.ഡി നടപടിക്കിടെ സഭാ ആസ്ഥാനത്ത് പ്രതിഷേധമുണ്ടായി. ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും നേര്‍ക്കുനേരായിരുന്നു പ്രതിഷേധം. പരിശോധന പൂര്‍ത്തിയാക്കി ഇ.ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയതായി സഭാ പ്രതിനിധി അറിയിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സഭാ പ്രതിനിധി റവ. ജയരാജ് അറിയിച്ചു.

    Read More »
  • Kerala

    മലപ്പുറത്തെ വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുന്നെന്ന്; സംസ്ഥാന സര്‍ക്കാരിനെതിരേ മുന്നിയൂര്‍ സ്‌കൂള്‍ സുപ്രീം കോടതിയില്‍

    ന്യൂഡല്‍ഹി: പ്ലസ്‌വണ്‍ പ്രവേശനത്തിന് കുട്ടികള്‍ക്ക് സീറ്റ് തികയുന്നില്ലെന്നും മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുന്നുവെന്നും ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ മൂന്നിയൂര്‍ എച്ച്എസ്എസ് സ്‌കൂള്‍ സുപ്രീം കോടതിയില്‍. അധിക പ്ലസ് ടു ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സ്‌കൂള്‍ സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. സയന്‍സ് കൊമേഴ്‌സ്, ഹ്യൂമാനിറ്റ്‌സ് ബാച്ചുകളിലായി കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന മലപ്പുറം ജില്ലയിലെ പാറകടവ് മൂന്നിയൂര്‍ എച്ച്എസ്എസ്സ് മാനേജ്‌മെന്റിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നാലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുന്നിയൂര്‍ എച്ച് എസ് എസ് അടക്കം നാല് സ്‌കൂളുകള്‍ക്ക് മൂന്ന് ബാച്ചുകള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നടപടി സാമ്പത്തികമായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് കാട്ടി സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 2021-22 അധ്യയന വര്‍ഷം മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ സിലബസില്‍ പത്താം ക്ലാസ് പാസായത് 71,625 പേരാണ്. ഈ വര്‍ഷം അത് മുക്കാല്‍ ലക്ഷം…

    Read More »
Back to top button
error: