Month: July 2022

  • Business

    അദാനിയുടെ വരുമാനം ഒരു സെക്കൻഡിൽ 1.4 കോടി രൂപ!

    ദില്ലി: ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നരിൽ ഒന്നാമൻ, ലോകത്തെ അതിസമ്പന്നരിൽ നാലാമൻ, ഗൗതം അദാനിയുടെ ജൈത്രയാത്ര തുടരുകയാണ്. സമീപകാലത്ത് ബിസിനസ്സിൽ വൻ വളർച്ചയാണ് ഗൗതം അദാനി നേടിയത്. ഇന്ന് 115 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഒരു സെക്കൻഡിൽ 1.4 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാനം എന്നാണ് വിവരം. ഒരു മണിക്കൂർ 83.4 കോടി രൂപ ഇദ്ദേഹം വരുമാനമായി നേടുന്നുണ്ട്. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം ഒരുദിവസം 1000 കോടി രൂപയാണ് ഗൗതം അദാനിയുടെ വരുമാനം. അദാനി ഗ്രൂപ്പിന്റെ ചെയർമാനാണ് ഗൗതം അദാനി. ചെയർമാൻ സ്ഥാനത്തെ പ്രതിഫലമായി ഒരു വർഷം 1.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന് കിട്ടുന്നത്. ഒരുമാസം അദാനിയുടെ വരുമാനം 15,000 കോടി രൂപയാണ്. ബിൽഗേറ്റ്സിനെ പിന്തള്ളിയാണ് അദാനി അതിസമ്പന്നരുടെ പട്ടികയിൽ നാലാമതെത്തിയിരിക്കുന്നത്. ഫോർബ്‌സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ് അദാനി ബിൽ ഗേറ്റ്‌സിനെ വെട്ടിയത്. 104.6 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്‌സിന്റെ ആസ്തി. 90 ബില്യൺ ഡോളറുമായി മുകേഷ് അംബാനി പട്ടികയിൽ…

    Read More »
  • Business

    ഒരു മിനിറ്റിൽ മുകേഷ് അംബാനിയുടെ വരുമാനം എത്ര?

    റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന വമ്പൻ കമ്പനിയുടെ അമരത്തിരുന്ന് മുകേഷ് അംബാനി കൊയ്തെടുത്ത നേട്ടങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ലോകത്തിലെ അതി സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ എത്താനും ഏഷ്യയിലെ ഒന്നാമത്തെ ധനികൻ ആകാനും, ഏറെ കാലം ഇന്ത്യയിൽ സമ്പത്തിന് മറുവാക്ക് ആയി മാറാനും മുകേഷ് അംബാനി എന്ന മനുഷ്യന് സാധിച്ചു. ഇന്ന് രാജ്യത്ത് ഗൗതം അദാനിക്ക് പിന്നിൽ രണ്ടാമത്തെ ഏറ്റവും വലിയ അതിസമ്പന്നൻ ആണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ ആസ്തി ഏകദേശം ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. ഓരോ മിനിറ്റിലും ഇദ്ദേഹം 22 ലക്ഷം രൂപ വരുമാനം നേടുന്നുണ്ടെന്നാണ് അനുമാനം. ഓരോ മണിക്കൂറിലും 13.67 കോടി രൂപയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്റെ വരുമാനം. കഴിഞ്ഞവർഷം പുറത്തുവന്ന ഒരു കണക്ക് പ്രകാരം ഒരു ദിവസം 164 കോടി രൂപയാണ് മുകേഷ് അംബാനി വരുമാനമായി നേടിയത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചെയർമാനുമാണ് അദ്ദേഹം. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം രാജ്യത്തെ…

    Read More »
  • Kerala

    സര്‍ക്കാരിന്റെ 30 കോടി രൂപ അക്കൗണ്ടിലെത്തി; കെഎസ്ആര്‍ടിസി ശമ്പളവിതരണം ഇന്ന് മുതല്‍

    തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂണ്‍ മാസത്തെ ശമ്പളം നാളെ മുതൽ  വിതരണം ചെയ്യുo, സർക്കാർ അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തി. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും മാത്രമാണ് ശമ്പളം നല്‍കുക. സർക്കാർ സഹായമായി 30 കോടി രൂപ അനുവദിച്ചതോടെയാണ് ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക വിരാമം ആയത്. മുൻ മാസത്തെ പോലെ ജൂണിലും ശമ്പളം ഘട്ടം ഘട്ടമായി മാത്രമേ വിതരണം ചെയ്യാനാകു. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം നൽകും. സർക്കാർ സഹായമായി ലഭിച്ച പണം ഉപയോഗിച്ച് മുൻമാസത്തെ ഓവർഡ്രാഫ്റ്റ് പൂർണമായും തിരിച്ചടച്ച് വീണ്ടും ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്യുക. ബാക്കി തുക മറ്റ് ക്രമീകരണങ്ങളിലൂടെ കണ്ടെത്തും. മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ ഈ മാസം വേണ്ടത്   79 കോടി രൂപയാണ്. ശമ്പള വിതരണത്തിനായി  കെഎസ്ആർടിസി മാനേജ്മെൻറ് 65 കോടി രൂപയുടെ സർക്കാർ സഹായം തേടിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച ഫയൽ ധനവകുപ്പ് മടക്കിയിരുന്നു. എന്നാൽ ശമ്പള വിതരണം…

    Read More »
  • Kerala

    ലാവലിൻ കേസ്: സുപ്രീംകോടതി ഓഗസ്റ്റ് അവസാന ആഴ്ച പരിഗണിച്ചേക്കും

    ദില്ലി: എസ് എൻ സി ലാവലിൻ കേസ് ഓഗസ്റ്റ് അവസാന ആഴ്ച്ച യോടെ സുപ്രീം കോടതി പരിഗണിച്ചേക്കും. കേസ് പരിഗണിക്കാനുള്ള സാധ്യതാ ദിവസം ഓഗസ്റ്റ് 22 എന്ന് സുപ്രീം കോടതി വെബ് സൈറ്റ് പറയുന്നു. എന്നാൽ കോടതിയുടെ തിരക്ക് കൂടി പരിഗണിച്ചാകും അന്തിമ ലിസ്റ്റിൽ ഉൾപ്പെടുത്തുക. ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. 1995 ഓഗസ്റ്റ് 10ന് ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996…

    Read More »
  • India

    ഒരു വർഷത്തിനിടെ പാചക വാതക സബ്‌സിഡിയിൽ വെട്ടിക്കുറച്ചത് കോടിക്കണക്കിന് രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍

    ദില്ലി: ഒരു വർഷത്തിനിടെ രാജ്യത്ത് പാചക വാതക സബ്‌സിഡിയിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ. എ എ റഹിം എംപിയുടെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം – പ്രകൃതി വാതകം സഹമന്ത്രി രാമേശ്വർ തെലി പാര്‍ലമെന്‍റില്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019-20ൽ 24172 കോടി രൂപ സബ്സിഡി നൽകിയത്, 2021-22ൽ വെറും 242 കോടിരൂപയായി കുറച്ചു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴിയുള്ള സബ്സിഡി തുക 2019-20ൽ 22726 കോടി രൂപ ആയിരുന്നത് 2021-22ൽ വെറും 242 കോടി രൂപയായി കുറഞ്ഞു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന വഴിയുള്ള സബ്സിഡി 2019-20ൽ 1446 കോടി രൂപയായിരുന്നു. 2020-21ൽ ഇത് വെറും 76 കോടി രൂപയായി. 2021-22ൽ പദ്ധതിക്ക് ഒരുരൂപയും നൽകിയിട്ടില്ലെന്നും കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കി.

    Read More »
  • Sports

    ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് വിരമിക്കല്‍ പിന്‍വലിച്ച് മടങ്ങിയെത്തുന്നു ?

    മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ് വിരമിക്കല്‍ പിന്‍വലിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ബിസിസിഐ വനിതാ ഐപിഎല്‍ ആരംഭിച്ചാല്‍ വിരമിക്കല്‍ പിന്‍വലിച്ച ആദ്യ സീസണില്‍ കളിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മിതാലി പറഞ്ഞു. ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. വനിതാ ഐപിഎല്ലിന് ഇനിയും ഏതാനും മാസങ്ങളുണ്ട്. എങ്കിലും വനിതാ ഐപിഎല്ലിന്‍റെ ആദ്യ സീസണില്‍ കളിക്കുന്നത് രസകരമായിരിക്കുമെന്നും ഐസിസി പോഡ്കാസ്റ്റില്‍ മിതാലി പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ജീവിതത്തിന്‍റെ വേഗം കുറഞ്ഞുവെന്നും മിതാലി പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിനത്തിന് പിന്നാലെ കൊവിഡ് പിടിപെട്ടു. അതില്‍ നിന്ന് മുക്തയായശേഷം തന്‍റെ ജീവിതകഥ പറയുന്ന സബാഷ് മിത്തു എന്ന ചിത്രത്തിന്‍റെ ഏതാനും പ്രമോഷണല്‍ പരിപാടികളില്‍ മാത്രമാണ് പങ്കെടുത്തത്. ഇത്രയുംകാലം തിരക്കേറിയ ഷെഡ്യൂളായിരുന്നു ജീവിതത്തില്‍. അതില്‍ വലിയ മാറ്റം ഇപ്പോള്‍ വന്നിട്ടില്ലെന്ന് പറഞ്ഞ മിതാലി യുവതാരം ഷെഫാലി വര്‍മയുടെ വലിയ ആരാധികയാണ് താനെന്നും വ്യക്തമാക്കി. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്…

    Read More »
  • Tech

    വാട്സാപ്പിൽ പുതിയ അപ്ഡേഷൻ, ‘കെപ്റ്റ് മെസേജ്’

    അടുത്തിടെയായി നിരവധി അപ്ഡേഷനുകൾ പുറത്തിറക്കിയ ആപ്പാണ് വാട്സാപ്പ്. ഇപ്പോഴിതാ പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്സാപ്പ്. ആൻഡ്രോയിഡ്, ഐ ഒ എസ്, ഡെസ്‌ക്‌ടോപ്പുകൾ എന്നിവയ്‌ക്കുള്ള വാട്സാപ്പിലാണ് പുതിയ മാറ്റം ഉടൻ ലഭ്യമാകുക. ബീറ്റയുടെ ഫ്യൂച്ചർ അപ്‌ഡേറ്റുകൾക്കായി പുതിയ ഒരു ‘ കെപ്റ്റ് മെസേജ് ‘ ഫീച്ചർ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ട്. ഈ ഫീച്ചർ വരുന്നതോടെ ഓൾഡ് ചാറ്റുകൾ മിസാകാതെ സൂക്ഷിക്കാൻ കഴിയും. ഈ മെസെജുകൾ ചാറ്റ് വിവരങ്ങളിലെ പുതിയ ‘ കെപ്റ്റ് മെസേജ് ‘ വിഭാഗത്തിലാണ് കാണാനാകുക. ഡെവലപ്പ് ചെയ്തുകൊണ്ടിരിക്കുന്ന ‘ കെപ്റ്റ് മെസേജ് ‘ ഫീച്ചർ വഴി ചാറ്റുകൾ മിസാകാതെ സൂക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിക്കുമെന്ന് പറയപ്പെടുന്നു. ഉപയോക്താക്കൾക്ക് ചാറ്റിലെ മറ്റ് അംഗങ്ങൾക്കായി മെസെജുകൾക്കായി സൂക്ഷിക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നു. എന്നിരുന്നാലും, ഈ ഫീച്ചറിന് പരിധി നിശ്ചയിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് കഴിയുമെന്ന് പറയപ്പെടുന്നു. ഈ ഫീച്ചർ ടോഗിൾ ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാരെ പ്രാപ്‌തമാക്കുന്നതിന് വാട്ട്‌സ്ആപ്പ് പുതിയ സ്വകാര്യത ക്രമീകരണങ്ങൾ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ഐഒഎസ് 2.22.16.70…

    Read More »
  • Crime

    ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ കുടുംബം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടന്നേക്കും

    ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിനടുത്ത് കീഴ്ചേരിയിലെ സ്കൂൾ ഹോസ്റ്റലിൽ ഇന്നലെ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടന്നേക്കും. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് പ്ലസ് ടു വിദ്യാർത്ഥിയെ സ്കൂൾ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലാണ് കുടുംബം. കേസന്വേഷണം ഏറ്റെടുത്ത സി ബി സി ഐ ഡി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ സ്കൂളിൽ എത്തിയശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ കുട്ടി തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിവരമറി‌ഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ കോമ്പൗണ്ടിന് മുന്നിൽ പ്രതിഷേധിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ തുടരുകയാണ് കുടുംബം. കുട്ടിയുടെ മൃതദേഹം തിരുവള്ളൂ‍ർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്കൂൾ കാമ്പസുകളിൽ അസ്വാഭാവിക…

    Read More »
  • Crime

    വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്നതുമായി തര്‍ക്കം; ഹൗസ് ബോട്ട് ജീവനക്കാരെ വെട്ടിപ്പരിക്കേല്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

    ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ട് ജീവനക്കാരെ വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ പിടിയിൽ. ആലിഞ്ചുവട് സ്വദേശികളായ ജോബ് ജോസഫ്, വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിനോദ സഞ്ചാരികളെ ഹൗസ് ബോട്ട് സവാരിക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിൽ. ഹൗസ് ബോട്ട് സവാരിക്ക് എത്തുന്ന വിനോദസഞ്ചാരികളെ ബോട്ട് ഉടമകളെ ഭീഷണിപ്പെടുത്തി മറ്റുബോട്ടുകളിലേക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്ന രീതി ആലപ്പുഴയിലുണ്ട്. സമാനമായ തർക്കമാണ് അക്രമണത്തിന് പിന്നിലുമെന്ന് പൊലീസ് പറഞ്ഞു. ജോബ് ജോസഫ്, വൈശാഖ് എന്നിവർ ബോട്ട് ജീവനക്കാരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ഹൗസ് ബോട്ട് ജീവനക്കാരൻ ആക്രമി സംഘത്തിന്റെ വാൾമുനയിൽ നിന്നും രക്ഷപെട്ടത്. പുന്നമട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘമാണ്‌ ഹൗസ് ബോട്ട് മേഖലയെ തകർക്കുന്ന ഇത്തരം പ്രവണതകൾക്ക് പിന്നില്ലെന്ന് ബോട്ട് ഉടമകൾ ആരോപിക്കുന്നു. ഹൗസ് ബോട്ട് ജീവനക്കാരുടെ പരാതിയില്‍ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി…

    Read More »
  • Crime

    റോഡ് ടെസ്റ്റിനിടെ യുവതിയോട് മോശം പെരുമാറ്റം: എം.വി.ഐയെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിവാദം; ഗൂഢാലോചന അന്വേഷിക്കണമെന്ന്

    600കൊല്ലം: റോഡ് ടെസ്റ്റിനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്നു കാണിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിവാദം. കൊല്ലം പത്തനാപുരം സബ് ആര്‍.ടി ഓഫീസിലെ എം.വി.ഐ, എ.എസ് വിനോദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തന്നെ കുടുക്കിയതാണെന്ന് പറഞ്ഞ് വിനോദ് കുമാര്‍ ഗതാഗത മന്ത്രിക്ക് പരാതി നല്‍കി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപക സമരമുണ്ടാകുമെന്നാണ് മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്പകെട്ര്‍മാരുടെ സംഘടനയുടെ മുന്നറിയിപ്പ്. റോഡ് ടെസ്റ്റിനിടെ മോശമായി പെരുമാറിയെന്ന് കാട്ടി വിനോദിനെതിരെ മുഖ്യമന്ത്രിക്ക് പെണ്‍കുട്ടി നല്‍കിയ പരാതി ഗതാഗത കമ്മിഷണര്‍ അന്വേഷിച്ചിരുന്നു. പൊലീസ് കേസെടുത്തതിനൊപ്പം സസ്‌പെന്‍ഷനും പിന്നാലെയെത്തി. പത്തനാപുരം സബ് ആര്‍ടി ഓഫീസിലെ എം.വി.ഐയാണ് എ.എസ് വിനോദ്. മോട്ടോര്‍ വെഹിക്കിള്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് വിനോദ്. നേരത്തെ പത്തനാപുരത്ത് ഇതേ എംവിഐ ടിപ്പര്‍ ലോറി പിടികൂടി പിഴയിട്ടതും, ഇതില്‍ ഗണേശ് കുമാര്‍ എംഎല്‍എ ഇടപെട്ട് ഉദ്യോഗസ്ഥരോട് കയര്‍ത്തതും വലിയ വിവാദമായിരുന്നു. ഈ പ്രശ്‌നം കഴിഞ്ഞ് അധികനാള്‍ പിന്നിടും മുന്‍പെയാണ് അടുത്ത കേസ്. 2017ലും തന്നെ…

    Read More »
Back to top button
error: