ഫഹദും രാജുവും നിവിനുമൊക്കെ മാറിയതു പോലെ താനും മാറിയെന്ന് ചാക്കോച്ചന്. പണ്ട് ലാലേട്ടനും മമ്മൂക്കയും ചെയ്തിരുന്ന ക്യാരക്ടേഴ്യും ഇപ്പോള്‍ ചെയ്യുന്നവയും തമ്മില്‍ നല്ല മാറ്റമുണ്ട്. ജയറാമേട്ടന്, ഫഹദ്, രാജു എല്ലാവരും ഒരുപാട് മാറിയിട്ടുണ്ട്. തുടക്ക കാലഘട്ടത്തില്‍ നിന്ന് വളരെയധികം മാറി, കുറേ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് എല്ലാവരും ഇപ്പോള്‍ ചെയ്യുന്നത്. അതുപോലെ തന്നായാണ് താനുമെന്ന് ചാക്കോച്ചന് പറഞ്ഞു.
ചോക്കളേറ്റ് നായകന് എന്ന ഇമേജിൽ കുറേ നാള് തളച്ചു നിന്നിരുന്നു. അത് ആ ചിത്രങ്ങളുടെ ഇംപാക്ട് കൊണ്ടാണ്. ആ ഇമേജ് ബ്രേക്ക് ചെയ്യുന്നത് വലിയ കടമ്പയായിരുന്നു.
‘ന്നാ താന്‍ കേസ് കൊട്’ എന്ന തന്റെ 99-ാം സിനിമയില്‍ വന്നു നില്ക്കുമ്പോള് മനപൂര്വ്വമായതും അല്ലാത്തതുമായ ഒരുപാട് മാറ്റങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു.
കാസര്‍ഗോഡ് സ്ലാങ്ങിലാണ് ചിത്രത്തിലെ കഥാപാത്രം സംസാരിക്കുന്നത്. ഒരു ഗാനരംഗത്തിലൂടെയാണ് ചിത്രീകരണം തുടങ്ങിയത്. അപ്പോള്‍ സംവിധായകന് രതീഷ്, ചുമ്മാ ആ സ്ലാങ്ങില്‍ പറഞ്ഞ് നോക്കാന്‍ പറയുകയായിരുന്നു. സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഇത് സെറ്റാണ്, നമുക്ക് ഈ സ്ലാങ്ങ് തന്നെ മതിയെന്ന് പറയുകയായിരുന്നു. അങ്ങനെ തന്നെ പറ്റിച്ചാണ് സംസാരരീതി പഠിപ്പിച്ചതെന്നും ചാക്കോച്ചന് ചിരിച്ചു കൊണ്ട് ഓര്‍ത്തെടുത്തു.