Month: July 2022

  • Kerala

    ഏതെങ്കിലും ഒരു കക്ഷി യുഡിഎഫിൽ വരുന്നതിനെ കുറിച്ചല്ല ചിന്തൻ ശിബിർ ചർച്ച; രമേശ് ചെന്നിത്തല

    തിരുവനന്തപുരം: ഏതെങ്കിലും ഒരു കക്ഷി യുഡിഎഫിൽ വരുന്നതിനെ കുറിച്ചല്ല ചിന്തൻ ശിബിർ ചർച്ചയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് ചിന്തൻ ശിബിർ തീരുമാനിച്ചത്. ചിന്തൻ ശിബിറോടുകൂടി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിറില്‍ പങ്കെടുക്കേണ്ടതായിരുന്നു. മുന്നണി വിപുലീകരണ ചർച്ച നടക്കേണ്ടത് യുഡിഎഫിലാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേസമയം, ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാതിരുന്നതിൽ വലിയ മനോവ്യഥയുണ്ടെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ഇപ്പോൾ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണ്. താന്‍ ചിന്തന്‍ശിബിറില്‍ പങ്കെടുക്കാതിരുന്നത്തിന്റെ കാരണം സോണിയ ഗാന്ധിയെ ധരിപ്പിക്കും. മാധ്യമങ്ങളോട് ഇത് പറയാൻ ഉദ്ദേശിക്കുന്നില്ല. പ്രവർത്തകർക്ക് തെറ്റിദ്ധാരണ ഉണ്ട്. കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ ആണ് തന്നെ ക്ഷണിച്ചത്. തന്റെ സത്യസന്ധത സോണിയാ ഗാന്ധിക്കറിയാം എന്നും മുല്ലപ്പള്ളി പറ‌ഞ്ഞു.

    Read More »
  • Sports

    ”ബോക്‌സിംഗ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നു” കടുത്ത ആരോപണങ്ങളുമായി ലോവ്ലിന ബോര്‍ഗോഹെയ്ന്‍

    മുംബൈ: ബോക്സിംഗ് ഫെഡറേഷനെതിരെ കടുത്ത ആരോപണങ്ങളുമായി  ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍(Lovlina Borgohain). ബോക്സിംഗ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അസമില്‍ നിന്ന് ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമായ ബോര്‍ഗോഹെയ്ന്‍ പറഞ്ഞു. ഇംഗ്ലണ്ടിലെ ബര്‍മിംഗ്‌ഹാമില്‍ അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ബോര്‍ഗോഹെയ്ന്‍ ഇപ്പോള്‍. എന്നാല്‍ താനിപ്പോള്‍ കടുത്ത ദു:ഖത്തിലാണെന്നും ബോക്സിംഗ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ബോര്‍ഗോഹെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. https://twitter.com/LovlinaBorgohai/status/1551520397832720385?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1551520397832720385%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FLovlinaBorgohai%2Fstatus%2F1551520397832720385%3Fref_src%3Dtwsrc5Etfw ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേടാന്‍ എന്നെ സഹായിച്ച പരിശീലകരെ അടിക്കടി മാറ്റി ഫെഡറേഷന്‍ അധിക്ഷേപിക്കുകയാണ്. ഇതുവഴി എന്‍റെ പരിശീലനം തടസപ്പെടുത്താനാണ് നോക്കുന്നത്. ഫെഡറേഷന്‍ ഇത്തരത്തില്‍ അപമാനിക്കുന്ന പരിശീലകരില്‍ ഒരാള്‍ ദ്രോണാചാര്യ അവാര്‍ഡ് നേടിയിട്ടുള്ള സന്ധ്യ ഗുരുങ്ജി  ആണ്. ആയിരംവട്ടമെങ്കിലും ആവശ്യപ്പെട്ടിട്ടാണ് ഏറെ വൈകിയാണെങ്കിലും പരീശിലകരെ ക്യാംപില്‍ തന്നെ താമസിപ്പിക്കാന്‍ അനുമതി കിട്ടിയത്. ഫെഡറേഷന്‍റെ നടപടികള്‍ മൂലം എനിക്ക് പരിശീലന ക്യാംപില്‍ ഇപ്പോള്‍ നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടിവരുന്നത്. അതുവഴി…

    Read More »
  • India

    പ്ലസ്ടു വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്

    തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂളിനോട് ചേര്‍ന്ന ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവള്ളൂര്‍ കിലാചേരിയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളായ സേക്രഡ് ഹാര്‍ട്സ് ഗേള്‍സ് ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ 17കാരിയായ വിദ്യാര്‍ഥിനിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഇന്ന് (തിങ്കൾ) രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മറ്റുകാര്യങ്ങളൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഡി.ഐ.ജി എം സത്യപ്രിയ, തിരുവള്ളൂര്‍ എസ്.പി സെഫാസ് കല്യാണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതിനിടെ, പെണ്‍കുട്ടി മരിച്ച വിവരമറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി തിരുവള്ളൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങള്‍ക്ക് മുമ്പ് കള്ളക്കുറിച്ചിയിലെ സ്‌കൂളിലും പ്ലസ്ടു വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.…

    Read More »
  • Movie

    പ്രദർശന സജ്ജമായ 3 ചിത്രങ്ങൾക്കു ശേഷം19-ാമത് ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്, 15-ാമത്തെ പുതുമുഖ സംവിധായകൻ ആദിത്യൻ ചന്ദ്രശേഖർ

    മൂന്ന് വ്യത്യസ്ഥചിത്രങ്ങൾ പ്രദർശന സജ്ജമാമായ സാഹചര്യത്തിൽത്തന്നെ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു തൻ്റെ 19-ാമത്തെ സിനിമയുടെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു. 19ചിത്രങ്ങളിൽ 15ചിത്രങ്ങളുടേയും സംവിധായകർ പുതുമുഖങ്ങളാണ് എന്നത് ഫ്രൈഡേ ഫിലിംഹൗസിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. റോജിൻ തോമസ്, അനീഷ് അൻവർ, അഹമ്മദ് കബീർ, മിഥുൻ മാനുവൽ തോമസ്, നരണിപ്പുഴഷാ നവാസ് എന്നിവർ ഈ പുതിയ സംവിധായകരിലെ പ്രധാനികളാണ്. വാലാട്ടി – മലയാളത്തിലെ ആദ്യ പാൻ ഇൻഡ്യൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്നതാണ്. ഒമ്പതു പട്ടികൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് വാലാട്ടി. അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്. ഒമ്പതു നായക്കുട്ടികളെ വാങ്ങി ഒന്നര വർഷത്തെ പരിശീലനം നൽകിയാണ് വാലാട്ടിയിൽ അഭിനയിപ്പിച്ചത്. വലിയ മുതൽ മുടക്കോടെ എത്തുന്ന ഈ ചിത്രത്തിന് 120 ദിവസത്തെ ചിത്രീകരണം വേണ്ടിവന്നു. പുതിയ ചിത്രം പയ്യന്നൂരിൽ ചിത്രീകരണം ആരംഭിച്ചു. ഈ 19-ാംമതു ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് സംവിധാനം ചെയ്യുന്നത്. ഏറെ വിജയം നേടിയ ‘ഹൃദയം ‘എന്ന ചിത്രത്തിലെ ജോ…

    Read More »
  • Crime

    സംസ്ഥാനത്ത് പറന്ന് നടന്ന കള്ളന്‍ ഒടുവില്‍ കുടുങ്ങി; പിടിയിലായത് നൂറിലധികം കേസുകളിലെ പ്രതി

    കോഴിക്കോട്: സംസ്ഥാനമൊട്ടാകെ പൊലീസിന് തലവേദനയായി മാറിയ മോഷ്ടാവ് പൊലീസിന്റെ പിടിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതിയാണ് പിടിയിലായത്. ഫറോക്ക് സ്വദേശി സലാം (42) നെയാണ് കോഴിക്കോട് പോലീസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (കാവൽ) അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സംസ്ഥാനത്ത് നൂറിലധികം കേസുകളുണ്ട്. സ്വർണം പൊട്ടിച്ച് മോഷ്ടിച്ച കേസുകളും വാഹന മോഷണ കേസുകളുമാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫറോക്ക് സ്വദേശിയാണ് പിടിയിലായ മോഷ്ടാവ് സലാം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അടുത്തിടെ ഉണ്ടായ മാല പൊട്ടിക്കൽ കേസുകളുടെ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പൊലീസ് സേനയിലെ കാവൽ ഗ്രൂപ്പായിരുന്നു അന്വേഷണത്തിന് പിന്നിൽ. ഇവർ മോഷണം നടന്ന സ്ഥലങ്ങളിലെ 150 ലധികം സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. എല്ലായിടത്തും സലാമിന്‍റെ സാന്നിധ്യം അന്വേഷണ സംഘം തിരിച്ചറിഞ്ഞു. മലപ്പുറത്ത് കോട്ടയ്ക്കൽ, മലാപറമ്പ് എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണ മാലയും ടോറസ് അടക്കമുള്ള വാഹനങ്ങളും കോയമ്പത്തൂരിൽ…

    Read More »
  • Tech

    എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് വലിയ തുക എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ ഒടിപി നല്‍കണം; പുതിയ നിബന്ധനകള്‍ ഇങ്ങനെ

    ദില്ലി: തട്ടിപ്പുകൾ തടയുകയെന്ന ലക്ഷ്യത്തോടെ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് പുതിയ നിബന്ധനകൾ കൊണ്ടുവന്നിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് പ്രകാരം എസ് ബി ഐ ഉപഭോക്താക്കൾ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് വൺ ടൈം പാസ്‌വേർഡ് രേഖപ്പെടുത്തണം. എന്നാൽ ഈ നിബന്ധന 10000 രൂപയിൽ കൂടുതൽ രൂപ പിൻവലിക്കുന്നവർക്കുള്ളതാണ്. എസ് ബി ഐ ബാങ്ക് എ ടി എമ്മുകളിൽ നിന്നുള്ള പണം തട്ടിപ്പുകൾ തടയാനായാണ് സുരക്ഷയുടെ പുതിയൊരു പടവ് നിർമ്മിച്ചിരിക്കുന്നത്. തട്ടിപ്പുകൾ പരമാവധി തടയാൻ ലക്ഷ്യമിട്ട് നിരന്തരം സമൂഹ മാധ്യമങ്ങൾ വഴി ഉപഭോക്താക്കളെ ബോധവത്കരിക്കാൻ എസ് ബി ഐ ശ്രമിക്കാറുണ്ട്. ട്വിറ്റർ വഴിയും ഫെയ്സ്ബുക്ക് വഴിയും നിരന്തരം പുതിയ മാറ്റങ്ങളും സൂക്ഷിക്കേണ്ട കാര്യങ്ങളും ബാങ്ക് പ്രത്യേക അറിയിപ്പുകളായി നൽകാറുണ്ട്. പുതിയ സംവിധാനം വഴി എ ടി എമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിന് ഉപഭോക്താക്കൾ ഒ ടി പി നൽകേണ്ടി…

    Read More »
  • Kerala

    പിണറായിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മരിച്ചത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

    കണ്ണൂര്‍: പിണറായി പാനുണ്ടയില്‍ സി.പി.എം- ആര്‍.എസ്.എസ്. സംഘര്‍ഷത്തില്‍ പരുക്കേറ്റ സഹോദരനൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന യുവാവ് പുലര്‍ച്ചെ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പുതിയ വീട്ടില്‍ ജിംനേഷിന്റെ മരണമാണ് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചത്. മറ്റ് സംശയങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ഒരു പരിക്കും കണ്ടെത്തിയില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന സി.പി.എം- ആര്‍.എസ്.എസ്. സംഘര്‍ഷത്തില്‍ ജിംനേഷിന്റെ സഹോദരന്‍ ജിഷ്ണുവിന് പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിന് ചികിത്സയ്ക്കായി കൂട്ടിരുന്നത് ജിംനേഷാണ്. അതിനിടയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ജിംനേഷ് മരിച്ചത്. പാനുണ്ടയില്‍ കൊടി തോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ജിംനേഷിനും പരിക്കേറ്റിരുന്നെന്നും സി.പി.എം. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിതാണ് മരണകാരണമെന്നും ആര്‍.എസ്.എസ്. ആരോപിച്ചിരുന്നു. മര്‍ദ്ദനത്തില്‍ ജിംനേഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിരുന്നു എന്നും സി.പി.എം. പടര്‍ത്തിയ ഭീതിയും മറ്റൊരു മരണകാരണമാണെന്നുമായിരുന്നു ആര്‍.എസ്.എസ്. ആരോപണം. എന്നാല്‍ സി.പി.എം. ഇക്കാര്യം നേരത്തേത്തന്നെ നിഷേധിച്ചിരുന്നു. നേരത്തെത്തന്നെ ഹൃദ്രോഗമുണ്ടായിരുന്ന ജിംനേഷ് സംഘര്‍ഷത്തിനുശേഷം…

    Read More »
  • Crime

    കല്‍പ്പറ്റയില്‍ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍

    കല്‍പ്പറ്റ: വയനാട്ടില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് 1.33 ഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പിടിയിലായത്. മേപ്പാടി പുത്തുമല മഹറൂഫ് (23), മേപ്പാടി നെല്ലിമുണ്ട നിധീഷ് (23), കല്‍പ്പറ്റ എമിലി അസലാം ഫാരിഷ് (23) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. കല്‍പ്പറ്റ സബ്ബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ എസ്.ഐ വിഷ്ണു രാജു, എ.എസ്.ഐ സജു, സി.പി.ഒ സഖില്‍ എന്നിവരും ഉണ്ടായിരുന്നു. സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയായതിനാല്‍ തന്നെ നിരവധി പേരാണ് മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏറെയും യുവാക്കളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പിടിച്ചെടുത്ത എം.ഡി.എം.എ കേസുകളിലെല്ലാം കൂടുതലും പിടിയിലായത് യുവാക്കളാണ്. കുറഞ്ഞ അളവില്‍ ലഹരി കടത്തി കൊണ്ടുപോകുന്നതിനാല്‍ തന്നെ നിയമനടപടികളില്‍ നിന്ന് വേഗത്തില്‍ രക്ഷപ്പെടാനാകുമെന്നതും പലരെയും തുടര്‍ന്നും മയക്കുമരുന്ന്…

    Read More »
  • India

    ‘രാജ്യസഭാ സീറ്റിന് നൂറ് കോടി’; വൻ തട്ടിപ്പ് സംഘത്തെ വലയിലാക്കി സിബിഐ

    ദില്ലി: സിബിഐയുടെ സമയോചിത ഇടപെടലിൽ കോടികളുടെ തട്ടിപ്പ് ശ്രമം വിഫലമായി. രാജ്യസഭാ സീറ്റും ഗവർണർ പദവിയും ബോർഡ് കോർപ്പറേഷൻ അംഗത്വമടക്കമുള്ള ഉന്നത സർക്കാർ പദവികൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടാനുള്ള ശ്രമമാണ് സിബിഐ പൊളിച്ചത്. നാലംഗ തട്ടിപ്പു സംഘത്തെ സിബിഐ അറസ്റ്റ് ചെയ്തു. രാജ്യസഭാ സീറ്റുകൾ വാഗ്ദാനം ചെയ്ത് നൂറ് കോടിവരെ തട്ടാനായിരുന്നു പ്രതികളുടെ ശ്രമം എന്ന് സിബിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര സ്വദേശി കമലാകര്‍ ബന്ദ്ഗർ , ബെല്‍ഗാം സ്വദേശി രവീന്ദ്ര വിതാല്‍ നായിക്, ദില്ലി സ്വദേശി മഹേന്ദ്ര പാല്‍ അറോറ, അഭിഷേക് ബൂറ, മുഹമ്മദ് അയ്ജാസ് ഖാന്‍ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികളെന്ന് ജൂലൈ 15ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. പ്രതികളിലൊരാളായ കമലാകർ ബന്ദ്ഗർ ഉന്നത സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ആയിരുന്നു തട്ടപ്പിന് നേതൃത്വം നൽകിയത്. ഉന്നത ബന്ധങ്ങളുള്ള തനിക്ക് രാജ്യസഭാ സീറ്റടക്കമുള്ള പദവികൾ തരപ്പെടുത്തി തരാൻ സാധിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് ശ്രമം.…

    Read More »
  • Kerala

    മഞ്ഞപ്പടയ്ക്ക് ഇനി വനിതാ ടീമും, ഔദ്യോഗികമായി പ്രഖ്യാപിച്ച് ബ്ലാസ്‌റ്റേഴ്‌സ്

    കൊച്ചി: മലയാളികളുടെ ആവേശമായി മാറിയ മഞ്ഞപ്പടയ്ക്ക് ഇനി വനിതാ ടീമും. ഫുട്‌ബോള്‍ എല്ലാവരുടേതുമാണ് എന്ന സന്ദേശത്തോടെ സാമൂഹ്യമാധ്യമങ്ങള്‍ വഴി കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ എഫ്.സി. അധികൃതരാണ് വനിതാ സീനിയര്‍ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയ-സാമൂഹിക-കായിക രംഗത്ത് കേരളത്തിലെ വനിതാ മുന്നേറ്റത്തിന്റെ ചരിത്രം വിശദമാക്കുന്ന വീഡിയോയും പ്രഖ്യാപനത്തിന് ഒപ്പമുണ്ട്. വനിതാ ടീം അംഗങ്ങളുടെ പ്രഖ്യാപനം ഉടന്‍ ക്ലബ് നടത്തും. കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെയും വനിതാ ടീമിന്റേയും ഡയറക്ടറായി റിസ്വാനെ നേരത്തേ തന്നെ ക്ലബ് നിയമിച്ചിരുന്നു. മുന്‍ താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ എ.വി ആണ് കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന്റെ ആദ്യ ഹെഡ് കോച്ച്. ഇക്കാര്യവും ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദീര്‍ഘകാല കരാറിലാണ് അദ്ദേഹത്തിന്റെ നിയമനം. ഒരു പുതിയ തുടക്കം! Our game is for everyone. We, at Kerala Blasters Football Club, are delighted to announce the formation of our women’s team. #ഒരുപുതിയതുടക്കം…

    Read More »
Back to top button
error: