KeralaNEWS

ചോര്‍ച്ച: ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണപ്പാളികള്‍ ഓഗസ്റ്റ് അഞ്ചിന് ഇളക്കി പരിശോധിക്കും

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചു. സ്വര്‍ണ്ണം പൊതിഞ്ഞ ഭാഗത്തെ ചോര്‍ച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളില്‍ വീഴുന്നതായാണ് കണ്ടെത്തിയത്.

ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് അഞ്ചിന് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി പരിശോധിക്കാനാണ് നീക്കം. തന്ത്രി, തിരുവാഭരണ കമ്മീഷണര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആകും നടപടികള്‍. ഒരു ദിവസം കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

വിഷയം ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നുണ്ട്. കാലപ്പഴക്കമാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ് വിഷയം ദേവസ്വം ബോര്‍ഡ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. അറ്റകുറ്റപണി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Back to top button
error: