Month: July 2022
-
India
മദ്യനിരോധിത ഗുജറാത്തില്‍ 15 കൊല്ലത്തിനിടെ വിഷമദ്യം മൂലം കൊല്ലപ്പെട്ടത് 845 പേര്‍: മദ്യനിരോധനത്തില്‍ സര്‍ക്കാര്‍ നഷ്ടം 15,000 കോടി, ഈ കാശ് പോകുന്നത് ആരുടെ കീശയിലേക്കെന്ന് എം.എല്‍.എ.
ന്യൂഡല്‍ഹി: 28 പേരുടെ ജീവനെടുത്ത ഗുജറാത്തിലെ വിഷമദ്യദുരന്തത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി എംഎല്‍എ സൗരഭ് ഭരദ്വാജ് രംഗത്ത്. സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുണ്ടെങ്കിലും കഴിഞ്ഞ 15 കൊല്ലത്തിനിടെ 845 ലേറെ പേര്‍ക്ക് വിഷമദ്യമുരന്തത്തില്‍ ജീവഹാനിയുണ്ടായതായി സൗരഭ് ഭരദ്വാജ് പറഞ്ഞു. ‘ഗുജറാത്ത് ഒരു ഡ്രൈ സ്റ്റേറ്റ് ആണ്. പക്ഷെ വിഷമദ്യം കഴിച്ച് 845 ലേറെ പേര്‍ മരിച്ചു. ഏത് രാഷ്ട്രീയക്കാരുടെ കീഴിലാണ് വിശാലമായ മദ്യവിതരണശൃംഗല പ്രവര്‍ത്തിക്കുന്നത്? മദ്യനിരോധനം മൂലം 15,000 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടം, പക്ഷെ മദ്യവില്‍പന പരസ്യമായി നടക്കുന്നു. ആരുടെ കീശയിലേക്കാണ് ഈ പണം പോകുന്നത്’, എംഎല്‍എ ചോദിച്ചു. ‘ഗുജറാത്തിലെ പോലെ ഡല്‍ഹിയിലും വ്യാജമദ്യവ്യാപാരത്തിന് ചിലര്‍ക്ക് താത്പര്യണ്ട്. ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ എക്സൈസ് നയത്തെ തുടര്‍ന്ന് അത്തരക്കാര്‍ നിരാശയിലാണ്. നിയമപരമായി പ്രവര്‍ത്തിക്കുന്ന മദ്യവില്‍പനശാലകള്‍ നിര്‍ത്തലാക്കി പഴയ വ്യാജവില്‍പന ആരംഭിക്കണമെന്നാണ് അക്കൂട്ടരുടെ ആഗ്രഹം. ഡല്‍ഹിയില്‍ 468 മദ്യവില്‍പനശാലകളാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ എണ്ണത്തില്‍ കുറവാണിത്’, എംഎല്‍എ പറഞ്ഞു. അതേസമയം, വിഷമദ്യദുരന്തത്തില്‍ 28 പേര്‍…
Read More » -
Crime
മൂന്നുവര്‍ഷത്തെ പ്രണയം; ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയുമായി നാട് വിടാന്‍ ശ്രമം: നാട്ടുകാരുടെ ഇടപെടലില്‍ യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പതിനേഴുകാരിയുമായി നാട് വിടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷമീമുദ്ദീനെ(29)യാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയും ഷമീമുദ്ദീനെയും ഉള്ളിയേരി ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞുവച്ച് നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. മൂന്നുവര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ പരിചയം വളര്‍ന്നതോടെ ഇരുവരും വാട്സാപ്പ് നമ്പര്‍ കൈമാറി ബന്ധം തുടര്‍ന്നു. ഇടയ്ക്കിടെ യുവാവ് പെണ്‍കുട്ടിയെ കാണാനായി കോഴിക്കോട് വന്നിരുന്നതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാനായി തിങ്കളാഴ്ച രാത്രിയാണ് മണ്ണാര്‍ക്കാട്ടുനിന്ന് ഷമീമുദ്ദീന്‍ കോഴിക്കോട്ട് എത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഇരുവരും ഉള്ള്യേരി ബസ് സ്റ്റാന്‍ഡില്‍ എത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടതോടെ നാട്ടുകാര്‍ വിവരം തിരക്കി. പരസ്പരവിരുദ്ധമായാണ് യുവാവ് ഇതിന് മറുപടി നല്‍കിയത്. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും ഇന്‍സ്‌പെക്ടര്‍ പി കെ. ജിതേഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവാവിനെതിരേ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ…
Read More » -
Kerala
മുറ്റത്ത് പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു
പാലക്കാട്: മുറ്റത്ത് വെച്ച് പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലം സ്വദേശിനി രശ്മിയാണ് (31) മരിച്ചത്. വീടിന് മുറ്റത്ത് വെച്ച് പാത്രം കഴുകുമ്പോഴാണ് തലയില്‍ തേങ്ങ വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടലൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; രണ്ടാഴ്ചയ്ക്കിടെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഇതോടെ രണ്ടാഴ്ചക്കിടെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ എണ്ണം മൂന്നായി. പഠിക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പ് പറയുന്നു. അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കടലൂര്‍ എസ്പി ശക്തി ഗണേശന്‍ പറഞ്ഞു. വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത്…
Read More » -
Crime
കൂടത്തായി കൂട്ടക്കൊല: എല്ലാ കേസുകളും മാറാട് സ്‌പെഷല്‍ കോടതിയിലേക്ക് മാറ്റി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കേസുകളും മാറാട് സ്‌പെഷല്‍ കോടതിയിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. സ്വത്തുക്കള്‍ തട്ടിയെടുക്കാനായി 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒന്നാം പ്രതി ജോളി ജോസഫ് ആറു പേരെയാണ് കൊലപ്പെടുത്തിയത്. 14 വര്‍ഷത്തിനിടെയായിരുന്നു ഈ കൊലപാതകങ്ങള്‍. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്. കേസില്‍ നിലവില്‍ നാല് പ്രതികളാണുള്ളത്. കുടുംബാംഗങ്ങളെ അതിവിദഗ്ധമായി കൊലപ്പെടുത്തിയ ജോളിയുടെ ചെയ്തികള്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്ലസ്ടു യോഗ്യത മാത്രമുള്ള ജോളി എന്‍.ഐ.ടി. പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം പ്രഫഷണല്‍…
Read More » -
NEWS
ശൈഖ് അഹമ്മദ് കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി അമീറിന്റെ മകന്‍ ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നിയമിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി. ശൈഖ് സബാഹ് അല്‍ ഖാലിദിന്റെ രാജി സ്വീകരിച്ച് 75 ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചിട്ടുള്ളത്. കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് ആണ് അമീര്‍ നല്‍കിയ പ്രത്യേക ഭരണഘടനാ അധികാരപ്രകാരം പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. രാജ്യത്തെ 40-ാം മത്തെ സര്‍ക്കാരാണ് അല്‍ നവാഫിന്റെ നേതൃത്വത്തിലുള്ളത്.
Read More » -
India
കടലൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; രണ്ടാഴ്ചയ്ക്കിടെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാര്‍ത്ഥിനി
ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഇതോടെ രണ്ടാഴ്ചക്കിടെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ എണ്ണം മൂന്നായി. പഠിക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പ് പറയുന്നു. അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കടലൂര്‍ എസ്പി ശക്തി ഗണേശന്‍ പറഞ്ഞു. വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത് കൂടുതല്‍ അസ്വസ്ഥയാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട് തിരുവള്ളൂരിനടുത്ത് കീഴ്‌ചേരിയല്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മറ്റൊരു പ്ലസ് ടു വിദ്യാര്‍നിയെ സ്‌കൂള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സേക്രഡ് ഹാര്‍ട്ട്സ് എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്.…
Read More » -
India
പ്രതിഷേധിച്ച എംപിമാര്‍ക്കെതിരേ രാജ്യസഭയിലും നടപടി; കേരളത്തില്‍നിന്നുള്ള റഹിം, ശിവദാസന്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പെടെ 19 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. എ.എ. റഹിം, വി.ശിവദാസന്‍, പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ജിഎസ്ടി സ്ലാബ് മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രധാനമായും പ്രതിഷേധിച്ചത്. ഇന്ന് രാവിലെ മുതല്‍ രാജ്യസഭാ നടപടികള്‍ തടസപ്പെടുന്ന സാഹചര്യമാണുണ്ടായിരുന്നത്. വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളില്‍ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തില്‍ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തിവച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷം സഭ ചേര്‍ന്നതോടെ 19 എംപിമാരെ സസ്പെന്റ് ചെയ്ത എന്നാണ് വിശദീകരണം. കേരളത്തില്‍ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവര്‍ക്കു പുറമേ കനിമൊഴി സോമു, തൃണമൂല്‍ എംപിമാരായ സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍…
Read More » -
Kerala
ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചു; എറണാകുളം-അങ്കമാലി അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്തോലിക് വികാരി ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചു. വത്തിക്കാന്‍ പ്രതിനിധി നേരിട്ട് എത്തി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി. സിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലിയാണ് ഇന്ന് രാവിലെ കൊച്ചിയിലെത്തി മാര്‍ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയത്. സ്വന്തം കൈപ്പടയില്‍ എഴുതിയ രാജിക്കത്ത് കരിയില്‍ വത്തിക്കാന്‍ പ്രതിനിധിക്കു കൈമാറിയെന്നാണ് വിവരം. ന്യൂണ്‍ഷ്യോയുടെ പേരില്‍ നല്‍കിയ കത്തില്‍ മാര്‍പാപ്പയുടെയും തിരുസംഘത്തിന്റെയും അനുമതിയോടെയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ കൂടിക്കാഴ്ചയില്‍ വത്തിക്കാന്റെ അന്തിമ നിലപാട് രാജിയാണെന്ന് പ്രതിനിധി വ്യക്തമാക്കുകയായിരുന്നു. സഭാപ്രതിനിധികളെയും ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം അറിയിച്ചു. ബിഷപ്പിന്റെ രാജിയോടെ അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണം നിലവില്‍ വരും. തീരുമാനങ്ങള്‍ സിറോ മലബാര്‍ സിനഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. അഡ്മിനിസ്‌ട്രേറ്റിവ് പാനലിനെ ഉടന്‍ സഭ തീരുമാനിക്കും. ഏകീകൃത കുര്‍ബാന വിഷയത്തില്‍ വത്തിക്കാന്റെയും സിനഡിന്റെയും നിര്‍ദേശം പാലിക്കാതിരുന്നതിനെത്തുടര്‍ന്ന് വത്തിക്കാന്‍ നേരത്തെ ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 19-ന്…
Read More » -
India
വിദ്യാര്‍ഥികള്‍ അസാന്മാര്‍ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ച് മംഗളുരുവിലെ പബ്ബില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ സദാചാര പോലീസിങ്ങും അതിക്രമവും
മംഗളൂരു: പബ്ബില്‍ അതിക്രമിച്ചുകയറിയ ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറുകയും സദാചാര പോലീസിങ് നടത്തി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഇറക്കിവിടുകയും ചെയ്‌തെന്ന് പരാതി. പബ്ബിലെത്തിയ വിദ്യാര്‍ഥികള്‍ അസാന്മാര്‍ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ച് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ പാര്‍ട്ടി നിര്‍ത്തിക്കുകയും വിദ്യാര്‍ഥികളോട് പബ്ബില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കഴിഞ്ഞദിവസം രാത്രി മംഗളൂരു ബാല്‍മാതയില്‍ പ്രവര്‍ത്തിക്കുന്ന ‘റീസൈക്കിള്‍’ പബ്ബിലായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നത് തടഞ്ഞ പ്രവര്‍ത്തകര്‍, പബ്ബിലുണ്ടായിരുന്ന വിദ്യാര്‍ഥികളോടെല്ലാം ഉടന്‍ പുറത്തുപോകാനും ആവശ്യപ്പെട്ടു. ഇവര്‍ വിദ്യാര്‍ഥികളെ അധിക്ഷേപിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ ചില കോളേജ് വിദ്യാര്‍ഥികളുടെ അശ്ലീല വീഡിയോ പ്രചരിച്ചിരുന്നതായും ഇതേ കോളേജിലെ വിദ്യാര്‍ഥികളാണ് കഴിഞ്ഞദിവസം പബ്ബിലെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതെന്നും ബജ്റങ്ദള്‍ ജില്ലാ നേതാവ് ഒരു മാധ്യമത്തോട് പ്രതികരിച്ചു. അതിനാലാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ പബ്ബിലെത്തി പാര്‍ട്ടി നിര്‍ത്തിച്ചതെന്ന് ഇയാള്‍ അവകാശപ്പെട്ടു. അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നായിരുന്നു സിറ്റി പോലീസ് കമ്മീഷണര്‍ ശശികുമാറിന്റെ പ്രതികരണം. പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ ഇരുപതോളം ആണ്‍കുട്ടികളും പത്തോളം പെണ്‍കുട്ടികളും പബ്ബില്‍നിന്ന് പുറത്തുപോവുകയായിരുന്നുവെന്നും പബ്ബ്…
Read More » -
India
സോണിയയെ ചോദ്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധം: റോഡില്‍ കുത്തിയിരുന്ന് രാഹുല്‍; വളഞ്ഞിട്ട് അറസ്റ്റ് ചെയ്ത് പോലീസ്
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച് കോണ്‍ഗ്രസ്. രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍. വിജയ് ചൗക്കില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം വളയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കെ സി വേണുഗോപാല്‍, മല്ലികാര്‍ജുന ഖാര്‍ഗെ,ബെന്നി ബഹനാന്‍, വി കെ ശ്രീകണ്ഠന്‍, ആന്റ്‌റോ ആന്റണി, എംകെ രാഘവന്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ തുടങ്ങിയവരെ കിംഗ്‌സ് വേ പൊലീസും കസ്റ്റഡിയിലെടുത്തു. സോണിയയെ ചോദ്യം ചെയ്യുന്നതിനെതിരേ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് എംപിമാരും പ്രതിഷേധിച്ചു. നേരത്തെ രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. #WATCH | Congress leader Rahul Gandhi detained by Delhi Police at Vijay Chowk Congress MPs had taken out a protest march from Parliament…
Read More »