KeralaNEWS

ജനസൗഹാർദ്ദത്തിൻ്റെ ഉത്തമ മാതൃക, പണമിടപാടിനൊപ്പം ഹൃദയമിടപാടും എന്ന ആശയസാക്ഷാത്ക്കാരവുമായി മാനന്തവാടിയിലെ ഗ്രാമങ്ങളിൽ ആവേശമുണർത്തി എസ്.ബി.ഐ വില്ലേജ് കണക്ട്

ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാൽകൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാവപ്പെട്ടവരുടെ പടിവാതിൽക്കലേക്ക്. ഹരിതഭംഗിയുടെ മുഖച്ചാർത്തായ വയനാടൻ മലനിരകൾ അതിരിടുന്ന മാനന്തവാടി, എസ്.ബി.ഐ വില്ലേജ് കണക്ട് പ്രോഗ്രാമിന് ജൂലൈ 22 വെള്ളിയാഴ്ച ആതിഥേയത്വം വഹിച്ചു.

പണമിടപാടിനൊപ്പം ഹൃദയമിടപാടും എന്ന ആശയസാക്ഷാത്ക്കാരവുമായി എസ്.ബി.ഐ കോഴിക്കോട് റീജിയണൽ ബിസിനസ്‌ ഓഫീസ് 3, വയനാട് സംഘടിപ്പിച്ച പരിപാടി നവീന ആശയവും ജനപങ്കാളിത്തവും കൊണ്ട് ജനങ്ങൾക്കിടയിൽ ആവേശമായി.

മാനന്തവാടിയിലും പരിസര ഗ്രാമങ്ങളിലുമായി 3 വ്യത്യസ്ത സ്ഥലങ്ങളിലാണ് പരിപാടി നടന്നത്.
21 വ്യാഴാഴ്ച മാനന്തവാടി നഗരത്തിലാകെ ബാങ്ക്സ് റിക്കവറി ഡ്രൈവ് പ്ലക്കാർഡുകളും പ്രദർശിപ്പിച്ചുകൊണ്ട് ജനസമ്പർക്കത്തിന്റെ പ്രാഥമിക പ്രവർത്തനം ആരംഭിച്ചു.
തുടർന്ന് എസ്.ബി.ഐ റീജിയണൽ ഓഫീസിലെയും ബ്രാഞ്ചുകളിലെയും ഉദ്യോഗസ്ഥർ ആദ്യം മാനന്തവാടിക്കടുത്തുള്ള വലേരി സന്ദർശിച്ചു. മാനന്തവാടി ബ്രാഞ്ചിലെ ഇടപാടുകാരനായ ഒരു കർഷകന്റെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും റെയിൻ കോട്ടുകൾ വിതരണം ചെയ്തു. സമൂഹത്തിൽ ബാങ്കിംഗ് സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സാമ്പത്തിക പദ്ധതികളെക്കുറിച്ചും ബാങ്കിന്റെ സാമ്പത്തിക സാക്ഷരതാ കൗൺസിലർ ബോധവൽക്കരണ പരിപാടി നടത്തി.
തുടർന്ന്, മലനിരകളാൽ അതിരിടുന്ന മനോഹരമായ വയലിന് നടുവിൽ സ്ഥിതി ചെയ്യുന്ന തരുവണ എന്ന ആദിവാസി ഗ്രാമത്തിലേക്ക് പോയി സംഘം. എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ & സർക്കിൾ ക്രെഡിറ്റ്‌ ഓഫീസർ ഗോകർണൻ്റെ സാന്നിദ്ധ്യം ഇടപാടുകാർക്കും സഹപ്രവർത്തകർക്കും ആവേശം പകർന്നു.
റീജിയണൽ ബിസിനസ് ഓഫീസ് ക്രെഡിറ്റ് ചീഫ് മാനേജർ, വായ്പാ പ്രോസസ്സിംഗ് കേന്ദ്രങ്ങളിലെ ചീഫ് മാനേജർമാർ, സമീപ മേഖലയിലെ ബ്രാഞ്ചുകളിലെ ബ്രാഞ്ച് മാനേജർമാർ, ജീവനക്കാർ, റീജിയണൽ ബിസിനസ് ഓഫീസ് സപ്പോർട്ട് ഓഫീസർമാർ എന്നിവരോടൊപ്പം ഡെപ്യൂട്ടി ജനറൽ മാനേജർ & സർക്കിൾ ക്രെഡിറ്റ്‌ ഓഫീസറും ഗ്രാമത്തിലെ സാധാരണക്കാരുമായി സൗഹാർദ്ദത്തോടെ സംസാരിച്ചു. കുട്ടികളുടെ ഭാവിയെ കുറിച്ചും അവരുടെ ദൈനംദിന ജീവിതവും ഗ്രാമീണ ജനങ്ങളുടെ ക്ഷേമത്തിൽ ബാങ്കിന്റെ പങ്കും ചർച്ച ചെയ്തു. ഹാംലെറ്റിലെ നിവാസികൾക്കായി ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ബാങ്കിംഗ് ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന്, ആ ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും റെയിൻ കോട്ടുകൾ വിതരണം ചെയ്തു.
പിന്നീട് മാനന്തവാടിക്ക് സമീപം അഞ്ചാം മൈലിലുള്ള മഹിളാ സമഖ്യ സൊസൈറ്റിയിലേക്ക് പോയി. ഈ സ്ഥാപനത്തിൽ, വിവിധ ആദിവാസി ഗ്രാമങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് സൗജന്യ താമസവും മറ്റ് സൗകര്യങ്ങളും നൽകുന്നു, അതിലൂടെ ഉപരിപഠനത്തിന് അയക്കാൻ സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബത്തിലെ കുട്ടികൾക്ക് അതിനായി അവസരങ്ങൾ സൃഷ്ടിക്കുകയും അവർക്ക് ശോഭനമായ ഭാവി ഒരുക്കി കൊടുക്കാനും കഴിയുന്നു. ആവശ്യക്കാരെയും അർഹരെയും പരിചരിക്കുന്ന സി എസ് ആർ സംരംഭത്തിന് കീഴിൽ എസ്ബിഐ ഒരു റഫ്രിജറേറ്റർ സംഭാവന ചെയ്തു. സർക്കിൾ ക്രെഡിറ്റ്‌ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജരുടെ നേതൃത്വത്തിൽ, എസ് ബി ഐ ടീം അവരുടെ ഓഫീസ് അസംബ്ലി ഹാളിൽ ഹോസ്റ്റൽ അന്തേവാസികളുമായും സപ്പോർട്ട് സ്റ്റാഫുകളുമായും ഒത്തുകൂടി. വയനാടിന്റെ ചടുലമായ സംസ്‌ക്കാരം വിളിച്ചോതുന്ന കുട്ടികളുടെ കഴിവുകൾ പുറത്തെടുത്ത മൂന്ന് മണിക്കൂർ നീണ്ടുനിന്ന സാംസ്‌കാരിക പരിപാടിയും സംഘടിപ്പിച്ചു. സാംസ്കാരിക പരിപാടിയിൽ കുട്ടികൾ വായ്പാ തിരിച്ചടവ് വേഗത്തിലാക്കുക എന്ന സന്ദേശം പ്രദർശിപ്പിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തി.
രാത്രി 9 മണിയോടെ പരിപാടി അവസാനിച്ചു.

ഈ പ്രോഗ്രാമിന്റെ മനോഹര വീഡിയോ ദൃശ്യം

https://m.facebook.com/story.php?story_fbid=5033123016815345&id=100003530896258

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: