Month: July 2022

  • India

    പെൺകുട്ടിയുടെ പിതാവ് മകളെയും ഭർത്താവിനെയും വെട്ടിക്കൊന്നു, വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതാണ് കാരണം

    അച്ഛന്റെയും അമ്മയുടെയും അഭിപ്രായം പരിഗണിക്കാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ യുവതിയേയും യുവാവിനേയും പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. രേഷ്മ, മാണിക് രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. മാണിക് രാജും രേഷ്മയും വിവാഹിതരായതിന് പിന്നാലെ രേഷ്മയെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ദമ്പതിമാർ മധുര പോലീസ് സ്റ്റേഷനിൽ ഹാജരായി. പ്രായപൂർത്തിയായവരാണ് തങ്ങളെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതരായതെന്നും ഇരുവരും മൊഴി നൽകി. സ്റ്റേഷനിൽ നിന്നുതന്നെ രേഷ്മയുടെ ബന്ധുക്കളുമായി ഇവർ വീഡിയോ കോൾ വഴി സംസാരിക്കുകയും ചെയ്തു. പക്ഷേ ദമ്പതിമാർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ദമ്പതിമാരെ തിരയാനോ പെൺകുട്ടിയെ മടക്കിക്കൊണ്ടുവരാനോ ശ്രമിക്കേണ്ടതില്ലെന്ന് ഗ്രാമത്തിലെ മുതിർന്ന വ്യക്തികൾ വീട്ടുകാരെ ഉപദേശിക്കുകയും ചെയ്തു. ഒരേ സമുദായക്കാരായ രേഷ്മയും മാണിക് രാജും അകന്ന ബന്ധുക്കൾ കൂടിയാണ്. രേഷ്മ കോളജ് വിദ്യാർഥിനിയാണ്. മാണിക് രാജ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പഠനം ഉപേക്ഷിച്ചിരുന്നു. ഇതാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ എതിർപ്പിന് കാരണമെന്നു പറയുന്നു. രേഷ്മയും…

    Read More »
  • Local

    കോട്ടയം മെഡിക്കൽ കോളജിലെ മോർച്ചറിക്കു സമീപം കാറിനുള്ളിൽ പൊള്ളലേറ്റ നിലയിൽ യുവാവിന്റെ മൃതദേഹം

        ഇടുക്കി കീരിത്തോട് സ്വദേശി അഖിൽ (31) പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് അമ്മയോടൊപ്പം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. അച്ഛനെയും അമ്മയേയും ആശുപത്രിയിലേക്ക് കയറ്റിറിവിട്ടിട്ട്, താൻ പിന്നാലെ വരാമെന്ന് പറഞ്ഞ് അഖിൽ കാറിനുള്ളിൽ തന്നെ ഇരുന്നു . ഏറെ നേരം കാത്തിരുന്നിട്ടും മകനെ കാണാതെ വന്നതോടെ അമ്മ തിരക്കി ഇറങ്ങി. പലയിടത്തും അന്വേഷിച്ചു. ഒടുവിൽ ആശുപത്രിയിലെ മോർച്ചറിക്കു സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ് മകന്റെ മൃതദേഹം ആ അമ്മ കണ്ടെത്തിയത്. ഉള്ളിൽനിന്ന് ലോക്ക് ചെയ്ത കാറിനുള്ളിൽ കമഴ്ന്നു കിടന്ന നിലയിലായിരുന്നു അഖിലിൻ്റെ മൃതദേഹം‌ കണ്ടെത്തിയത്. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി കാറിന്റെ ലോക്ക് തകർത്ത് മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോർട്ടം, ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കായി അത്യാഹിത വിഭാഗത്തിലേക്കു മാറ്റി അഖിലിൻ്റെ മൃതദേഹം.

    Read More »
  • Crime

    13,000 രൂപ അടങ്ങിയ തമിഴ് യാചകന്റെ പഴ്സ് അന്യസംസ്ഥാന തൊഴിലാളി കവര്‍ന്നതായി പരാതി

    അമ്പലപ്പുഴ: തമിഴ്നാട് സ്വദേശിയായ യാചകന്റെ പഴ്സ് കവര്‍ന്നതായി പരാതി. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിന്റെ എതിര്‍വശത്ത് ഭിക്ഷ യാചിക്കുന്ന ആനന്ദന്റെ പക്കല്‍നിന്നാണ് പഴ്സ് കവര്‍ന്നത്. 13,000 രൂപയോളം പഴ്സിലുണ്ടായിരുന്നതായി ഇദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളിയാണ് പഴ്‌സ് കവര്‍ന്നത് എന്നാണ് ഇയാള്‍ പറയുന്നത്. ആനന്ദന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അമ്പലപ്പുഴ പോലീസെത്തി അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പുറപ്പെടാ മേല്‍ശാന്തിയായി കെ. ശംഭുനമ്പൂതിരിയെ തെരഞ്ഞെടുത്തു

    മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേല്‍ശാന്തിയായി ചെങ്ങന്നൂര്‍ വെണ്‍മണി പടിഞ്ഞാറ്റിടത്ത് ഇല്ലം കെ. ശംഭുനമ്പൂതിരി(46)യെ തെരഞ്ഞെടുത്തു. അടുത്തമാസം 17 ന് നിയുക്ത മേല്‍ശാന്തിയുടെ അവരോധനച്ചടങ്ങ് നടക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഭജനം പാര്‍ക്കുന്ന പുറപ്പെടാ മേല്‍ശാന്തി സെപ്റ്റംബര്‍ ഒന്നു മുതല്‍ ക്ഷേത്രത്തില്‍ പൂജ ചെയ്തു തുടങ്ങും. ഇന്നലെ ഉച്ചപൂജയ്ക്കു ശേഷം ക്ഷേത്രത്തിലാണ് നറുക്കെടുപ്പ് നടന്നത്. ദേവസ്വംബോര്‍ഡ് നടത്തിയ അഭിമുഖത്തില്‍ നിന്നും തെരഞ്ഞെടുത്ത ഏഴു പേരെ ഉള്‍പ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തിയത്. ചെട്ടികുളങ്ങര ഈരേഴതെക്ക് മോഴുവട്ടത്ത് എംകെ. ശ്രീരാജ്-പി.ജെ ലക്ഷ്മി ദമ്പതികളുടെ മകള്‍ നാലു വയസുകാരി ലക്ഷ്മിയാണ് നറുക്കെടുത്തത്. നിലവില്‍ മാവേലിക്കര കൊയ്പ്പള്ളികാരാഴ്മ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ശംഭുനമ്പൂതിരി. പടിഞ്ഞാറ്റിടത്ത് നാരായണര് കൃഷ്ണര്-ശ്രീദേവീ അന്തര്‍ജനം ദമ്പതികളുടെ മകനാണ്. ചെറുകോല്‍ ചെറുതലമഠം ജി.വി ശ്രീലേഖ അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: അഞ്ജിതാ കൃഷ്ണന്‍, ശരത്കൃഷ്ണന്‍.

    Read More »
  • Crime

    പരാതിയുടെ രസീത് ആവശ്യപ്പെട്ട യുവാവിനെ എസ്.ഐ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് പരാതി

    ഹരിപ്പാട്: പരാതി നല്‍കാനെത്തിയ യുവാവിന് പോലീസ് സ്റ്റേഷനില്‍ മര്‍ദനമേറ്റതായി പരാതി. വീയപുരം മേല്‍പ്പാടം പീടികയില്‍ അജിത് പി. വര്‍ഗീസിനാണ് വീയപുരം പോലീസ് സ്റ്റേഷനില്‍ മര്‍ദനമേറ്റത്. ഇത് സംബന്ധിച്ച് കായംകുളം ഡിവൈ.എസ്.പിയ്ക്ക് അജിത് പരാതി നല്‍കി. കഴിഞ്ഞ 24 ന് വൈകിട്ട് പിതൃസഹോദരനെ അയല്‍വാസി മര്‍ദിച്ച സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 25 ന് രാവിലെ 10 ന് സ്റ്റേഷനിലെത്തി പരാതിയുടെ രസീത് ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും എസ്.ഐ ഉപദ്രവിക്കുകയും അസഭ്യം പറഞ്ഞതായുമാണ് പരാതി. എന്നാല്‍ ഇയാളെ മര്‍ദിച്ചിട്ടില്ലെന്ന് വീയപുരം പോലീസ് പറഞ്ഞു.

    Read More »
  • Crime

    അവധികഴിഞ്ഞ് കാര്‍ഗില്‍ വിജയദിനത്തില്‍ ജോലിക്കു മടങ്ങിയ സൈനികന്‍ കാര്‍ മിനിലോറിയുമായി കൂട്ടിയിടിച്ച് മരിച്ചു

    ചേര്‍ത്തല: കാര്‍ഗില്‍ ദിനത്തില്‍ നാടിനെ ദുഖത്തിലാഴ്ത്തി സൈനികന്‍ അപകടത്തില്‍ മരിച്ചു. തകഴി പടഹാരം കായിത്തറ ചാക്കോ ജോസഫിന്റെ മകന്‍ നായിക് സുബേദാര്‍ ബിനു ചാക്കോ (39) ആണ് കാര്‍ മിനിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. കരസേനയില്‍ നായ്ക് സുബേദാറായി അസം റെജിമെന്റില്‍ ജോലി ചെയ്യുന്ന ബിനു കഴിഞ്ഞ 12 നാണ് അവധിക്കായി നാട്ടിലെത്തിയത്. തുടര്‍ന്ന് ഇന്നലെ അവധി പൂര്‍ത്തിയായി മടങ്ങുന്നതിനിടെയായിരുന്നു അപകടം. സുഹൃത്തിന്റെ കാര്‍ എറണാകുളത്ത് തിരികെ ഏല്‍പ്പിച്ച ശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാനുള്ള തയാറെടുപ്പില്‍ സ്വയംഡ്രൈവ് ചെയ്ത് പുറപ്പെട്ട ബിനു സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ പുലര്‍ച്ചെ ദേശീയപാതയില്‍ തിരുവിഴ ഓട്ടോ കാസ്റ്റിന് സമീപം മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊള്ളാച്ചിയില്‍നിന്ന് തേങ്ങയുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു മിനിലോറി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ ബിനുവിനെ കാര്‍ പൊളിച്ച് പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറിയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ബിനുവിന്റെ…

    Read More »
  • Crime

    സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

    മാങ്ങാനം: സുഹൃത്തുക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പനച്ചിക്കാട് ചോഴിയക്കാട് മൂലേപ്പറമ്പില്‍ ദേവസ്യയുടെ മകന്‍ ജിബിന്‍ സെബാസ്റ്റ്യനാ(23)ണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പാറയ്ക്കല്‍ക്കടവ് സ്വദേശി സുമേഷിനു പരുക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് കോട്ടയം – പുതുപ്പള്ളി റൂട്ടില്‍ മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം. കോട്ടയത്തുനിന്നു പുതുപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന കാറില്‍, പുതുപ്പള്ളി ഭാഗത്തുനിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡില്‍ വീണ ജിബിനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് മന്ദിരം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മന്ദിരം ആശുപത്രി മോര്‍ച്ചറിയില്‍. ഈസ്റ്റ് പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വത്സമ്മയാണ് ജിബിന്റെ മാതാവ്. സഹോദരന്‍: ബിബിന്‍. സംസ്‌കാരം ഇന്നു മൂന്നിന് ഞാലിയാകുഴി സെന്റ് ജെയിംസ് സി.എസ്.ഐ പള്ളിയില്‍.

    Read More »
  • Crime

    ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍; ഇന്ന് ആലപ്പുഴ കളക്‌ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ

    ആലപ്പുഴ: കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ ആലപ്പുഴയിൽ മാധ്യമ പ്രവർത്തകർ പ്രത്യക്ഷ സമരത്തിന്. കളക്ടറായി നിയമിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പത്ര പ്രവർത്തക യൂണിയനും കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയും ഇന്ന് സമരം നടത്തും. രാവിലെ 11 മണിക്ക് ജില്ലാ കളക്ട്രേറ്റ് പടിക്കലാണ് ധർണാ സമരം നിശ്ചയിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇദ്ദേഹത്തെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. ഇന്ന് വൈകുന്നേരം നടത്തിയ വാർത്താ സമ്മേളനത്തിൽ ശ്രീറാമിന്റെ നിയമനവുമായി സംബന്ധിച്ച ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സർക്കാർ നിലപാട് വ്യക്തമാക്കി. ശ്രീറാമിന്റെ വിഷയത്തില്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. കെ എം ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണ്. എന്നാല്‍, സര്‍ക്കാര്‍ സര്‍വ്വീസിന്‍റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും. അതിന്റെ അതിന്‍റെ ഭാഗമായി ചുമതല നല്‍കിയിരിക്കുകയാണ്.…

    Read More »
  • Business

    ആശിഷ് കുമാര്‍ ചൗഹാന്‍ ഇനി എന്‍.എസ്.ഇയില്‍; ബി.എസ്.ഇ. തലവന്‍ സ്ഥാനം രാജിവെച്ചു

    മുംബൈ: ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായിരുന്ന ആശിഷ് കുമാർ ചൗഹാൻ രാജിവെച്ചു. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായി ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് രാജി. ഇദ്ദേഹം ദേശീയ ഓഹരി വിപണിയുടെ സ്ഥാപക സംഘത്തിലെ അംഗമായിരുന്നെങ്കിലും 2000 ൽ ഇവിടെ നിന്ന് രാജിവെക്കുകയായിരുന്നു. പിന്നീട് റിലയൻസ് ഇന്റസ്ട്രീസ് ഗ്രൂപ്പിന്റെ ഭാഗമായി വിവിധ തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് 2009 ൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ഡെപ്യൂട്ടി സി ഇ ഒയായി അദ്ദേഹം നിയമിതനായി. പിന്നീട് 2012 ൽ ബി എസ് ഇയുടെ സി ഇ ഒയായി അദ്ദേഹം മാറി. ചൗഹാന്റെ ഒഴിവിലേക്ക് പുതിയ മേധാവിയെ തേടാനുള്ള ശ്രമം ബി എസ് ഇ തുടങ്ങിക്കഴിഞ്ഞു. അതുവരേക്ക് ഒരു എക്സിക്യുട്ടീവ് മാനേജ്മെന്റ് കമ്മിറ്റിയായിരിക്കും എം ഡിയുടെയും സി ഇ ഒയുടേയും ജോലി ഏറ്റെടുക്കുക. ബി എസ് ഇ ചീഫ് റെഗുലേറ്ററി ഓഫീസർ നീരജ് കുൽശ്രേഷ്ഠ , ചീഫ് ഫിനാൻഷ്യൽ ഓഫീസർ…

    Read More »
  • NEWS

    സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി

    റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 366 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ ചികിത്സയിൽ കഴിയുന്നവരിൽ 767 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 808,419 ആയി. ആകെ രോഗമുക്തരുടെ എണ്ണം 792,842 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,243 ആയി ഉയർന്നു. രാജ്യത്ത് നിലവിലുള്ള കൊവിഡ് രോഗ ബാധിതരിൽ 6,334 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 145 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 15,652 ആർ.ടി – പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് – 100, ജിദ്ദ – 51, ദമ്മാം – 34, മക്ക – 19, മദീന – 13, ത്വാഇഫ് – 11, അൽബാഹ – 10, അബ്ഹ – 10, ബുറൈദ – 8,…

    Read More »
Back to top button
error: