Month: July 2022

  • Kerala

    കര്‍ക്കിടക വാവ് ബലി, തിരുനാവായ നാവാ മുകുന്ദ ക്ഷേത്രത്തില്‍ എഴുപതിനായിരത്തോളം പേരെങ്കിലും ബലിതർപ്പണത്തിന് എത്തുമെന്ന് പ്രതീക്ഷ; ചടങ്ങുകള്‍ പുലര്‍ച്ചെ രണ്ടിന് തുടങ്ങും

    തെക്കന്‍ കാശി എന്നറിയപ്പെടുന്ന മലപ്പുറം തിരുന്നാവായ നാവാ മുകുന്ദ ക്ഷേത്രത്തില്‍ കര്‍ക്കിടക ബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ രണ്ട് തവണയും കോവിഡ് സാഹചര്യത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. പിതൃമോക്ഷപൂജകളും മറ്റ് വഴിപാടുകളും മാത്രം നടത്തിയാല്‍ മതിയെന്നും ബലിതര്‍പ്പണം വീടുകളില്‍ നടത്തണമെന്നും ക്ഷേത്രം അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ പരമേശ്വരന്‍ പറഞ്ഞു. ത്രിമൂര്‍ത്തികളുടെ സംഗമസ്ഥാനം എന്നറിയപ്പെടുന്ന മലപ്പുറത്തെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം സംസ്ഥാനത്തെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. പതിനായിരക്കണക്കിന് ആളുകള്‍ അവരുടെ പിതൃതര്‍പ്പണത്തിനായി ഇവിടെ എത്തുന്നു. നിളയോട് ചേര്‍ന്നുള്ള നാവാമുകുന്ദ ക്ഷേത്രത്തിലാണ് ഭൂരിഭാഗം ആളുകളും യാഗങ്ങള്‍ ബലിയര്‍പ്പിക്കാനായി എത്തുന്നത്. ക്ഷേത്രത്തിൽ തലേദിവസം എത്തുന്ന ഭക്തർക്കായുള്ള താമസ സൗകര്യങ്ങളും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഗ്രൗണ്ടുകളും ഒരുക്കിയതായി ക്ഷേത്രം അധികൃതർ അറിയിച്ചു. ഇത്തവണ കുറഞ്ഞത് എഴുപതിനായിരത്തോളം പേരെങ്കിലും ബലിതർപ്പണത്തിന് എത്തുമെന്നാണ് പ്രതീക്ഷ എന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ബലിതർപ്പണത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി…

    Read More »
  • India

    പ്രാദേശിക കബഡി മത്സരത്തിനിടെ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

    സേലം: പ്രാദേശിക കബഡി മത്സരത്തിനിടെ കോളേജ് വിദ്യാര്‍ത്ഥിയായ യുവതാരം മരിച്ചു. സേലം സ്വദേശി വിമല്‍രാജ് (22) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുഡല്ലൂര്‍, പന്രുതിയില്‍ നടന്ന കബഡി മത്സരത്തിനിടെയായിരുന്നു സംഭവം. സേലത്ത് സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയായ വിമല്‍രാജ് ജില്ലാ അടിസ്ഥാനത്തിലുള്ള കബഡി മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരമാണ്. എതിര്‍ കോര്‍ട്ടിലേക്ക് റെയ്ഡിന് വന്ന വിമലിനെ താരങ്ങള്‍ കീഴ്പ്പെടുത്തി. എതിര്‍ ടീമിന് പോയിന്റും ലഭിച്ചു. പെട്ടന്നുതന്നെ വിമല്‍ എണീക്കാന്‍ ശ്രമിച്ചെങ്കിലും കോര്‍ട്ടില്‍ വീഴുകയായിരുന്നു. ഉടനെ പന്രുതി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ കഡംപുളിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞമാസം മൈസൂരില്‍ കിക്ക്ബോക്സിംഗ് താരവും ഇത്തരത്തില്‍ മരണപ്പെട്ടിരുന്നു. ബോക്സിംഗ് റിംഗില്‍ വച്ചാണ് 24കാരനായ നിഖില്‍ മരണപ്പെട്ടത്.  

    Read More »
  • Kerala

    ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന 2019 ലെ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭാ തീരുമാനം

    തിരുവനന്തപുരം: ഒരു കിലോ മീറ്റര്‍ വരെ ബഫര്‍ സോണ്‍ എന്ന 2019 ലെ ഉത്തരവ് തിരുത്താന്‍ തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം. വനങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ വരെയുള്ള ജനവാസ കേന്ദ്രങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടും എന്നായിരുന്നു 2019 ലെ ഉത്തരവ്. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്. വിഷയത്തില്‍ സുപ്രീം കോടതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. വനങ്ങളോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവ് പ്രത്യേക സംരക്ഷിത മേഖലയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ജനവാസ മേഖലയ്ക്ക് ഇളവ് ഇല്ല എന്ന പിശക് കടന്നു കൂടിയിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ഈ വിവാദ ഉത്തരവ് തിരുത്താനാണ് ഇപ്പോള്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. സംരക്ഷിത…

    Read More »
  • Kerala

    കുടുംബത്തിനൊപ്പം പറക്കാന്‍ സ്വന്തമായി വിമാനം നിര്‍മ്മിച്ച് മലയാളി

    കുടുംബത്തിനൊപ്പം പറക്കാന്‍ സ്വന്തമായി വിമാനം നിര്‍മ്മിച്ച് ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ എവി താമരാക്ഷന്റെ മകന്‍ അശോക്. യുകെയില്‍ സ്ഥിരതാമസക്കാരനായ അശോക് ലോക്ക്ഡൗണ്‍ സമയത്താണ് വിമാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പാലക്കാട് എഞ്ചിനീയറിങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ അശോക് 2006ലാണ് യുകെയിലേക്ക് ചേക്കേറിയത്. പിന്നീട് പൈലറ്റ് ലൈസന്‍സും സ്വന്തമാക്കി.യുകെയില്‍ എത്തിയതിന് ശേഷം സ്വന്തമായി വിമാനം വാങ്ങണമെന്ന് വലിയ ആഗ്രഹിമായിരുന്നെന്ന് അശോക് പറഞ്ഞു. എന്നാല്‍ 6 കോടിയോളം തുക ചെലവു വരും എന്നതാണ് സ്വന്തമായി ഒന്ന് നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്. യുകെയിലും തൊട്ടടുത്ത രാജ്യങ്ങളിലും സ്വന്തമായി ഒട്ടേറെ പേര്‍ വിമാനം നിര്‍മ്മിക്കാറുണ്ട്. അതുകൊണ്ട് തന്നെ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ എളുപ്പത്തില്‍ ലഭ്യമായി. സൗത്ത് ആഫ്രിക്കയില്‍ നിന്നാണ് അശോക് നിര്‍മാണത്തിനായുള്ള വസ്തുക്കള്‍ വാങ്ങിയത്.   ലോക്ക്ഡൗണില്‍ ജോലി ചെയ്യുന്ന കമ്പനി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചതും വിമാന നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടുതല്‍ സഹായകമായി. രണ്ട് സീറ്റുകളുള്ള വിമാനം നിര്‍മ്മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് പിന്നീട് കുട്ടികള്‍ക്ക്…

    Read More »
  • Kerala

    തൊഴിൽ അന്വേഷകർക്ക് സന്തോഷവാർത്ത, ആഗോള സ്ഥാപനങ്ങൾ 4 എണ്ണം കേരളത്തിലേയ്ക്ക് വരുന്നു; അനേക ലക്ഷങ്ങൾക്ക് തൊഴിൽ

    തൊഴിൽ രഹിതരായ യുവാക്കൾക്ക് സന്തോഷവാർത്ത. അനേകലക്ഷങ്ങൾക്ക് തൊഴിൽ സാദ്ധ്യതകളുടെ വാതായനങ്ങൾ തുറന്നിട്ടു കൊണ്ട് കേരള നോളജ്‌ ഇക്കണോമി മിഷൻ നാല്‌ ആഗോള സ്ഥാപനങ്ങളുമായി  കൈകോർക്കുന്നു. ആകെ 20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകുന്ന പദ്ധതിയാണ് ഉടൻ നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ തൊഴിൽ പ്ലാറ്റ്‌ഫോമുകളായ മോൺസ്‌റ്റർ ഡോട്‌കോം, ഏവിയൻ, ലിങ്ക്‌ഡ്‌ ഇൻ എന്നീ ആഗോള കമ്പനികളും ഇന്ത്യൻ വ്യവസായികളുടെ കൂട്ടായ്‌മയായ ‘കോൺഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ ഇൻഡസ്‌ട്രീസു’മാണ്‌ (സി.ഐ.ഐ) സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയുടെ ഭാഗമാകുന്നത്. കമ്പനി പ്രതിനിധികൾ അടുത്ത ദിവസംതന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കെ-ഡിസ്‌കുമായി ധാരണപത്രത്തിൽ ഒപ്പിടും. ഇതോടെ ആയിരക്കണക്കിന്‌ തൊഴിൽ വിവരങ്ങൾ ദിവസവും കെ-ഡിസ്‌കിന്റെ ‘ഡിജിറ്റൽ വർക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റ’ത്തിൽ ലഭ്യമാകും. അന്താരാഷ്‌ട്ര തലത്തിലുള്ള വൻകിട സ്ഥാപനങ്ങളിലെയടക്കം 2000 പുതിയ  തൊഴിലവസരങ്ങൾ ദിവസവും മോൺസ്‌റ്റർ പങ്കുവയ്‌ക്കുന്നു. ശരാശരി 600 വീതം മറ്റ്‌ കമ്പനികളും പങ്കുവയ്‌ക്കുന്നു. ധാരണപത്രം ഒപ്പുവയ്‌ക്കുന്നതോടെ ഈ വിവരങ്ങൾ ‘ഡിജിറ്റൽ വർക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റ’ത്തിലുമെത്തും. രജിസ്‌റ്റർ ചെയ്തവർക്ക്‌…

    Read More »
  • Kerala

    78 പേർക്ക് സർക്കാർ സർവീസ് ; തിരുവനന്തപുരം ഡിഡി ഓഫീസിലെ ഫയൽ അദാലത്തിൽ തീർപ്പായത് നിരവധി ഫയലുകൾ; ഉത്തരവുകൾ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു

      തിരുവനന്തപുരം ഡിഡി ഓഫീസിലെ ഫയൽ അദാലത്തിൽ തീർപ്പായത് ദീർഘനാൾ കിട്ടിക്കിടക്കുന്ന നിരവധി ഫയലുകൾ. യുപിഎസ് ടി റാങ്ക് ലിസ്റ്റിലെ കാലാവധിയിലെ നിയമപ്രശ്നവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കിയതിലൂടെ 78 പേർക്കാണ് നിയമനം ലഭിച്ചത്. സ്പോർട്സ് ക്വാട്ടയിലൂടെ നിയമനം ലഭ്യമായ രണ്ടുപേർക്ക് സർവീസിലേക്ക് ആഗിരണം ചെയ്തുകൊണ്ട് ഉത്തരവ് നൽകി. സർവീസിൽ നിന്ന് വിരമിച്ച് നാളുകൾ ആയിട്ടും ബാധ്യതാരഹിത പത്രം ലഭ്യമാകാതിരുന്ന നാല് ഫയലുകൾ തീർപ്പാക്കി. നിയമ പ്രശ്നങ്ങളിൽ കുടുങ്ങിക്കിടന്ന ആറ് പ്രൈമറി അധ്യാപകരുടെ സീനിയോറിറ്റി അപാകത പരിഹരിച്ച് നൽകി.എയിഡഡ് നിയമനവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം നൽകാൻ കഴിയാതിരുന്ന 4 ഫയലുകൾ തീർപ്പാക്കി. ഇങ്ങിനെ നിരവധി ഫയലുകളാണ് തീർപ്പാക്കിയത് . ഉത്തരവുകൾ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു. എ ഇ ഒ, ഡി ഇ ഒ ഓഫീസുകളിലെ ഫയൽ അദാലത്തുകൾ വരും ദിവസങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് നടത്തും.

    Read More »
  • India

    ‘ജനങ്ങളുടെ രാഷ്ട്രപതി’ എ.പി.ജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന്‌ ഏഴ് വയസ്

    കുട്ടികളെയും യുവാക്കളെയും സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. രാജ്യത്തിന്റെ പ്രഥമ പൗരന്‍മാരായ നിരവധിപേരെ നാം കണ്ടു. എന്നാല്‍ ജനങ്ങളുടെ രാഷ്ട്രപതി എന്ന പദവിയിലെത്തിയ വ്യക്തി അബ്ദുൾ കലാം മാത്രമായിരുന്നു. 1.6 കോടി യുവാക്കളെ നേരിട്ടുകണ്ടാണ് അദ്ദേഹം സ്വന്തം ആശയങ്ങള്‍ പങ്കുവച്ചത്. കുട്ടികളെ മാത്രമല്ല എല്ലാവരെയും അദ്ദേഹം സ്‌നേഹിച്ചു. ഏവരുടെയും ബഹുമാനവും ആദരവും പിടിച്ചുവാങ്ങി. രാജ്യത്ത് അഴിമതി ഇല്ലാതാക്കാന്‍ നിയമമല്ല മൂല്യങ്ങളാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. കെ.ആർ നാരായണന്‍റെ പിൻഗാമിയായാണ് ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായി അബ്ദുൾ കലാം തെരഞ്ഞെടുക്കപ്പെടുന്നത്. കോൺഗ്രസിന്‍റെയും ബി.ജെ.പിയുടെയും പിന്തുണയോടെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. തമിഴ്നാട്ടിലെ രാമേശ്വരത്ത് സാധാരാണ കുടുംബത്തിൽ 1931 ഒക്ടോബർ 15നായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൾ കലാമിന്‍റെ ജനനം. രാമേശ്വരം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജിൽ ഉപരിപഠനവും പൂർത്തിയാക്കി. പിന്നീട് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ്…

    Read More »
  • Kerala

    ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടെന്ന് പൊലീസ്, മുന്‍കൂര്‍ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

    ലൈംഗിക പീഡനക്കേസിൽ പ്രതിയായ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്. ഇദ്ദേഹത്തിൻ്റെ മുൻകൂ‍ർ ജാമ്യഹർജി കോഴിക്കോട് ജില്ലാകോടതി ഇന്ന് പരിഗണിക്കുമെന്നാണ് അറിയുന്നത്. ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കിൽ ഉത്തരമേഖ ഐജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. അധ്യാപികയും എഴുത്തുകാരിയുമായ യുവതിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസ് എടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ഇതുവരെ സിവിക് ചന്ദ്രനെ കണ്ടെത്താനോ നടപടികൾ പൂ‍ർത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. പരാതി ഉയർന്നയുടൻ ഇദ്ദേഹം തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് വിവരം. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം ചെന്നെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച്ഡ് ഓഫാണ്. പരാതിക്ക് ആസ്പദമായ സംഭവം നടന്നത് ഏപ്രിലിലാണ്. പുസ്തക പ്രകാശനത്തിനായി ഒത്തുകൂടിയപ്പോള്‍ ആയിരുന്നു അതിക്രമം. സംഭവത്തെ തുടര്‍ന്ന് നിരന്തരമായി ഫോണിലൂടെ എഴുത്തുകാരന്‍ ശല്യം ചെയ്‌തെന്നും പരാതിക്കാരി ആരോപിച്ചു. സിവിക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’…

    Read More »
  • NEWS

    സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം തൊടുപുഴയിലെ നഴ്സിന്

    തൊടുപുഴ : ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ തൊടുപുഴ കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിലെ ഹെൽത്ത് നഴ്സ് കെ ജി സന്ധ്യക്ക്. ഫോണിൽ പറഞ്ഞു വച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം.മുപ്പിൽക്കടവ് വെട്ടിക്കാട് ലക്കി സെന്റർ ഉടമ സാജൻ തോമസ് വീട്ടിലെത്തി ടിക്കറ്റ് കൈമാറുമ്പോഴാണ് സന്ധ്യ വിവരം അറിയുന്നത്.അവസാന നാലക്കം (1059)) കണക്ക് കൂട്ടിയാണ് സന്ധ്യ നമ്പർ വിളിച്ചു പറഞ്ഞത്.കോട്ടയം മാന്നാനം സ്വദേശിനിയായ സന്ധ്യ സാജൻ തോമസിന്റെ കടയിൽ നിന്നും സ്ഥിരം ടിക്കറ്റ് എടുക്കുന്ന ആളാണ്.SD211059  എന്ന നമ്പരിനാണ് ഒന്നാം സമ്മാനം.

    Read More »
  • Kerala

    സീരിയൽ താരം അശ്വതി ബാബുവും കൂട്ടുകാരൻ നൗഫലും അമിത ലഹരിയില്‍ നടുറോഡിൽ ഡ്രൈവിങ് അഭ്യാസം, നിരവധി വാഹനങ്ങൾ ഇടിച്ചിട്ടു; ഒടുവിൽ നാട്ടുകാർ തടഞ്ഞ് പോലീസിലേൽപ്പിച്ചു

    അമിത ലഹരിയില്‍ വാഹനമോടിച്ച്‌ നിരവധി വാഹനങ്ങള്‍ ഇടിപ്പിച്ചു തെറിപ്പിച്ച സംഭവത്തില്‍ സിനിമാ- സീരിയല്‍ താരം അശ്വതി ബാബുവിനെയും കൂട്ടുകാരൻ നൗഫലിനെയും പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ തൃക്കാക്കര ക്ഷേത്രത്തിന് സമീപം നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. കുസാറ്റ് സിഗ്‌നല്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെ മരണപ്പാച്ചിൽ നടത്തിയ കാര്‍ നിരവധി വാഹനങ്ങള്‍ ഇവർ ഇടിച്ചു തെറിപ്പിച്ചു. തൃക്കാക്കര ക്ഷേത്രത്തിനു സമീപം നാട്ടുകാര്‍ വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കി. പക്ഷേ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ ടയര്‍ പൊട്ടിയതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ഇവരുടെ ശ്രമം. നാട്ടുകാര്‍ ഇരുവരെയും വളഞ്ഞപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഇറങ്ങി വന്ന നൗഫല്‍ നാട്ടുകാരെ കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞു. തുടർന്ന് അശ്വതിയും നൗഫലും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗത്തേക്ക് രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ തൃക്കാക്കര പൊലീസ് പിന്നാലെ ചെന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. കുസാറ്റ്…

    Read More »
Back to top button
error: