KeralaNEWS

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പുറപ്പെടാ മേല്‍ശാന്തിയായി കെ. ശംഭുനമ്പൂതിരിയെ തെരഞ്ഞെടുത്തു

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേല്‍ശാന്തിയായി ചെങ്ങന്നൂര്‍ വെണ്‍മണി പടിഞ്ഞാറ്റിടത്ത് ഇല്ലം കെ. ശംഭുനമ്പൂതിരി(46)യെ തെരഞ്ഞെടുത്തു. അടുത്തമാസം 17 ന് നിയുക്ത മേല്‍ശാന്തിയുടെ അവരോധനച്ചടങ്ങ് നടക്കും.

തുടര്‍ന്ന് ക്ഷേത്രത്തില്‍ ഭജനം പാര്‍ക്കുന്ന പുറപ്പെടാ മേല്‍ശാന്തി സെപ്റ്റംബര്‍ ഒന്നു മുതല്‍ ക്ഷേത്രത്തില്‍ പൂജ ചെയ്തു തുടങ്ങും. ഇന്നലെ ഉച്ചപൂജയ്ക്കു ശേഷം ക്ഷേത്രത്തിലാണ് നറുക്കെടുപ്പ് നടന്നത്.

Signature-ad

ദേവസ്വംബോര്‍ഡ് നടത്തിയ അഭിമുഖത്തില്‍ നിന്നും തെരഞ്ഞെടുത്ത ഏഴു പേരെ ഉള്‍പ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തിയത്. ചെട്ടികുളങ്ങര ഈരേഴതെക്ക് മോഴുവട്ടത്ത് എംകെ. ശ്രീരാജ്-പി.ജെ ലക്ഷ്മി ദമ്പതികളുടെ മകള്‍ നാലു വയസുകാരി ലക്ഷ്മിയാണ് നറുക്കെടുത്തത്.

നിലവില്‍ മാവേലിക്കര കൊയ്പ്പള്ളികാരാഴ്മ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ശംഭുനമ്പൂതിരി.
പടിഞ്ഞാറ്റിടത്ത് നാരായണര് കൃഷ്ണര്-ശ്രീദേവീ അന്തര്‍ജനം ദമ്പതികളുടെ മകനാണ്. ചെറുകോല്‍ ചെറുതലമഠം ജി.വി ശ്രീലേഖ അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: അഞ്ജിതാ കൃഷ്ണന്‍, ശരത്കൃഷ്ണന്‍.

Back to top button
error: