CrimeNEWS

പരാതിയുടെ രസീത് ആവശ്യപ്പെട്ട യുവാവിനെ എസ്.ഐ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് പരാതി

ഹരിപ്പാട്: പരാതി നല്‍കാനെത്തിയ യുവാവിന് പോലീസ് സ്റ്റേഷനില്‍ മര്‍ദനമേറ്റതായി പരാതി. വീയപുരം മേല്‍പ്പാടം പീടികയില്‍ അജിത് പി. വര്‍ഗീസിനാണ് വീയപുരം പോലീസ് സ്റ്റേഷനില്‍ മര്‍ദനമേറ്റത്.

ഇത് സംബന്ധിച്ച് കായംകുളം ഡിവൈ.എസ്.പിയ്ക്ക് അജിത് പരാതി നല്‍കി. കഴിഞ്ഞ 24 ന് വൈകിട്ട് പിതൃസഹോദരനെ അയല്‍വാസി മര്‍ദിച്ച സംഭവത്തില്‍ പരാതി നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് 25 ന് രാവിലെ 10 ന് സ്റ്റേഷനിലെത്തി പരാതിയുടെ രസീത് ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും എസ്.ഐ ഉപദ്രവിക്കുകയും അസഭ്യം പറഞ്ഞതായുമാണ് പരാതി. എന്നാല്‍ ഇയാളെ മര്‍ദിച്ചിട്ടില്ലെന്ന് വീയപുരം പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: