Month: July 2022
-
Kerala
ചില്ലറ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി എസ് ടി കേരളം നടപ്പാക്കില്ല; ഉറപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ചില്ലറ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി എസ് ടി കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങൾക്ക് ജി എസ് ടി ഏർപ്പെടുത്തുന്നതിനെ സംസ്ഥാനം അനുകൂലിച്ചിട്ടില്ല. ആഡംബര വസ്തുക്കൾക്ക് നികുതി ഏർപ്പെടുത്താനാണ് കേരളം ആവശ്യപ്പെട്ടത്. കിഎഫ്ബി വായ്പകളും സംസ്ഥാനത്തിന്‍റെ കടമായി വ്യാഖാനിക്കുന്നത് ശരിയല്ലെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം ഓണത്തിന് ഈ വർഷവും ഭക്ഷ്യകിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
Sports
2025ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും
ബര്‍മിങ്ഹാം: 2025ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇത് നാലാം തവണയും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യത്തെ തവണയുമാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന് ആതിഥേയരാവുന്നത്. ബര്‍മിങ്ഹാമില്‍ ചേര്‍ന്ന ചേര്‍ന്ന ഐസിസി വാര്‍ഷിക കൗണ്‍സില്‍ യോഗമാണ് വനിതാ ലോകകപ്പ് വേദി ഇന്ത്യക്ക് അനുവദിച്ച് തിരുമാനമെടുത്തത്. 2024ലെ വനിതാ ടി20 ലോകകപ്പിന് ബംഗ്ലാദേശാണ് വേദിയാവുക. ഇതാദ്യമായാണ് ബംഗ്ലാദേശ് ഒരു പ്രധാന ഐസിസി വനിതാ ടൂര്‍ണമെന്‍റിന് വേദിയാവുന്നത്. 2024 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായിരിക്കും ടി20 ലോകകപ്പ്. ഒരുവര്‍ഷത്തിനുശേഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ എട്ട് ടീമുകളാവും മാറ്റുരക്കുക. ആകെ 31 മത്സരങ്ങളുണ്ടാകും. 2013ല്‍ ഇന്ത്യ അവസാനം വനിതാ ഏകദിന ലോകകപ്പിന് വേദിയായപ്പോള്‍ മുംബൈയില്‍ നടന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടിയിരുന്നു. 2016നുശേഷം ആദ്യമായാണ് ഇന്ത്യ ഒരു ഐസിസി വനിതാ ടൂര്‍ണമെന്‍റിന് വേദിയാവുന്നത്. 2016ല്‍ പുരുഷ ടി20 ലോകകപ്പിന് സമാന്തരമായി നടത്തിയ വനിതായ ടി20 ലോകകപ്പാണ് ഇന്ത്യ അവസാനം വേദിയായ…
Read More » -
LIFE
തെലുങ്ക് സിനിമയിലും പ്രതിസന്ധി: വരുമാനം ഇടിഞ്ഞു, ചെലവ് വര്‍ധിച്ചു; ഓഗസ്റ്റ് 1 മുതല്‍ ചിത്രീകരണം നിര്‍ത്തുമെന്ന് നിര്‍മ്മാതാക്കള്‍
കൊവിഡ് കാലം ദോഷകരമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം. ബോളിവുഡിന് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായമെന്ന ഖ്യാതി നഷ്ടപ്പെട്ട കാലത്ത് ആ സ്ഥാനത്തേക്ക് കുതിച്ചത് തെലുങ്ക് സിനിമയായിരുന്നു. എന്നാല്‍ അവിടെയും കാര്യങ്ങള്‍ ശുഭകരമല്ലെന്നാണ് പുതിയ വിവരം. കൊവിഡ് കാലത്തിനു ശേഷം തങ്ങളുടെ വരുമാനം ഇടിഞ്ഞെന്നും ചെലവ് വര്‍ധിച്ചെന്നുമാണ് തെലുങ്ക് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതു സംബന്ധിച്ച് സിനിമയിലെ താരങ്ങളുമായും സാങ്കേതിക പ്രവര്‍ത്തകരുമായും നിര്‍മ്മാതാക്കളുടെ സംഘടന നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായാണ് സൂചന. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് 1 മുതല്‍ സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അവര്‍. ചിത്രീകരണം നിര്‍ത്തിവെക്കാന്‍ ഇടയാക്കിയ സാഹചര്യം വിശദീകരിച്ച് ആക്റ്റീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് എന്ന സംഘടന വാര്‍ത്താ കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഈ മേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നും വ്യവസായത്തെ കൂടുതല്‍ ആരോഗ്യകരമായ സാഹചര്യത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഫലപ്രദമായ വഴികള്‍ കണ്ടെത്തുംവരെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാണ് നിര്‍മ്മാതാക്കളുടെ…
Read More » -
Pravasi
യുഎഇയില്‍ അടുത്ത ടേമില്‍ ബസ് ഫീസും വര്‍ദ്ധിക്കുമെന്ന് സൂചന; ആശങ്കയോടെ പ്രവാസി രക്ഷിതാക്കള്‍
ദുബൈ: യുഎഇയിലെ ഇന്ധന വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ സ്‍കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസ് ഫീസ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത ടേമില്‍ സ്‍കൂള്‍ ബസുകളുടെ ഫീസ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളും ആലോചനകളും നടന്നുവരികയാണെന്ന് വിവിധ ട്രാന്‍സ്‍പോര്‍ട്ട് കമ്പനികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്‍കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തോടൊപ്പം താമസിക്കുന്ന യുഎഇയിലെ പ്രവാസികള്‍ക്ക് പുതിയ ആശങ്കയാണ് ഈ വാര്‍ത്തകള്‍ സമ്മാനിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎഇയിലെ ഇന്ധന വിലയില്‍ കാര്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ വാഹനവുമായി ബന്ധപ്പെടുന്ന മേഖലകളിലെല്ലാം ചെലവ് വര്‍ദ്ധിക്കുന്നതോടെയാണ് സ്‍കൂള്‍ ബസുകളുടെ ഫീസിലും വര്‍ദ്ധനവിന് കളമൊരുങ്ങുന്നത്. അധിക ചെലവുകളുടെ നല്ലൊരു ഭാഗവും തങ്ങള്‍ സ്വയം ഏറ്റെടുക്കുകയാണെങ്കിലും ഇക്കാര്യത്തില്‍ വിവിധ സ്‍കൂള്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് നിരവധി സ്‍കൂളുകള്‍ക്ക് വേണ്ടി ട്രാന്‍സ്‍പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന ഒരു കമ്പനി അഭിപ്രായപ്പെട്ടു. അതേസമയം ഇന്ധനവില വര്‍ദ്ധനവിന്റെ ഭാരം രക്ഷിതാക്കളിലേക്ക് പരമാവധി കുറച്ചുമാത്രം എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും കമ്പനി പറയുന്നു. ഈ വര്‍ഷം ജനുവരി മുതലുള്ള കണക്ക്…
Read More » -
Kerala
ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി
പാലക്കാട്: സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ സമരത്തിന് കൊണ്ടുപോയെന്നാണ് പരാതി. വിദ്യാർത്ഥികളെ കൊണ്ടുപോയ കാര്യം രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല. സ്കൂളിലെ ഇടത് അനുഭവികളായ ചില അധ്യാപകർ കൂട്ട് നിന്നാണ് എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥികളെ കൊണ്ടുപോയതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. അധ്യാപകർ കുട്ടികൾ എത്താത്ത വിവരം മറച്ചുവെച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. എസ്എഫ്ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. എസ്എഫ്ഐ വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു മാർച്ച്. കളക്ട്രേറ്റിലേക്ക് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ ചൊല്ലിയാണ് വിവാദം. ഈ മാർച്ചിലാണ് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങി നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് ആണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.
Read More » -
NEWS
വിമാനത്തിലെ ഭക്ഷണത്തിൽ പാതി വെന്ത പാമ്പിൻ തല
തുര്‍ക്കി: പാമ്പിനെ എവിടെ കണ്ടാലും പേടിയും അറപ്പുമുളളവരുണ്ട്. അത്, കഴിക്കുന്ന ഭക്ഷണത്തിലാണെങ്കിലോ? അങ്ങനൊരു സംഭവം തുർക്കിയിൽ നിന്ന് ജർമനിയിലേക്കുളള വിമാനത്തിലുണ്ടായി. പച്ചക്കറികൾക്കിടയിൽ അധികം വേവാത്തൊരു പാന്പിൻ തല. അതാണ് ദൃശ്യങ്ങളിൽ. ഈ മാസം 21ന് അങ്കാറയിൽ നിന്ന് ഡസൽഡോഫിലേക്ക് പറന്ന സൺ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരന്‍റേതാണ് പരാതി. വിമാനക്കമ്പനി അന്വേഷണം തുടങ്ങി. വിമാനത്തിൽ ഭക്ഷണം വിളമ്പാൻ ഏൽപ്പിച്ച സ്ഥാപനത്തെ ഒഴിവാക്കി. സംഭവത്തിൽ ദുരൂഹത ആരോപിക്കുകയാണ് കാറ്ററിങ് കമ്പനി. 280 ഡിഗ്രി സെൽഷ്യസിലാണ് വിമാനത്തിലേക്കുളള ഭക്ഷണം പാകം ചെയ്യുന്നത്. ദൃശ്യങ്ങളിൽ പാതിവെന്ത നിലയിലാണ് പാന്പിന്‍റെ തല. ഇത് പിന്നീട് ചേർത്ത് പ്രചരിപ്പിച്ചതാകാമെന്ന് കമ്പനി പറയുന്നു. അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും. ജീവനുളളതോ ഇല്ലാത്തതോ, വിമാനത്തിൽ പാമ്പിനെ കണ്ടെത്തുന്നത് ഇതാദ്യമായല്ല. ഫെബ്രുവരിയിൽ ക്വാലാലംപൂരിൽ നിന്നുള്ള എയർഏഷ്യ വിമാനം പാമ്പ് കയറിയതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയിരുന്നു.
Read More » -
Tech
മൊബൈൽ ഡാറ്റയുടെ വില നിലവാരത്തിൽ ഇന്ത്യ അഞ്ചാമത്
മൊബൈൽ ഡാറ്റ പ്രൈസിങ്ങിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യ. വേൾഡ് വൈഡ് മൊബൈൽ ഡാറ്റ പ്രൈസിങ് 2022 പട്ടികയിലാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തുള്ളത്. 233 രാജ്യങ്ങളിലെയും ഒരോ ജിബി മൊബൈൽ ഡാറ്റയുടെ വില കണക്കാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരു ജിബിക്ക് ഏറ്റവും കുറഞ്ഞ വിലയായ 0.04 ഡോളർ (ഏകദേശം മൂന്ന് രൂപ) എന്ന നിരക്കിൽ ഇസ്രായേലാണ് പട്ടികയിൽ ഒന്നാമത്. മറുവശത്ത്, ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയായ സെന്റ് ഹെലീനയാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശമായി വടക്കേ അമേരിക്ക പട്ടികപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മൊബൈൽ ഡാറ്റ പ്രൈസിങ് 2022 ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് Cable.co.uk ആണ്. ഇത് ഒരു വില താരതമ്യ സൈറ്റാണ്. ഈ ക്രമത്തിൽ ഇസ്രായേൽ, ഇറ്റലി, സാൻ മറിനോ, ഫിജി, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മൊബൈൽ ഡാറ്റയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ പണമടയ്ക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങൾ. മൊബൈൽ ഡാറ്റ വാങ്ങാൻ ഏറ്റവും ചെലവേറിയ അഞ്ച് രാജ്യങ്ങളാണ് സെന്റ് ഹെലീന,…
Read More » -
Local
ആദ്യത്തെ കൺമണിയെ കാണാൻ കാത്തിരുന്നത് 5 വർഷം, കുഞ്ഞു ജനിക്കുന്നതിൻ്റെ തലേന്ന് രാത്രി അച്ഛന് അപകടത്തിൽ ദാരുണാന്ത്യം
തൃശൂർ: കല്യാണം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്കുശേഷമുണ്ടായ ആദ്യ കൺമണിയെ കാണാൻ ആഹ്ലാദത്തോടെയുള്ള കാത്തിരിപ്പിലായിരുന്നു ശരത്ത്. പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് ആൺകുട്ടി പിറന്ന വാർത്ത കേൾക്കാൻ ശരത്ത് ഉണ്ടായിരുന്നില്ല. രാത്രിയുണ്ടായ ബൈക്കപകടം ആ കുടുംബത്തിന്റെ എല്ലാ സന്തോഷവും തകർത്തു. കുന്നംകുളം വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചുണ്ടായ അപകടത്തിൽ ആ യുവാവ് മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ശരത്ത് (30) ആണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരയ്ക്ക് നടന്ന അപകടത്തിൽ മരിച്ചത്. ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലർച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തെത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കിടന്നതായിരുന്നു ശരത്ത്. പുലർച്ചെ ഒന്നരയോടെ കൂട്ടുകാരന്റെ വിളി വന്നു. ബൈക്കിന്റെ പെട്രോൾ തീർന്ന് കുന്നംകുളം അഞ്ഞൂരിൽ വഴിയിലായ അവനെ സഹായിക്കാൻ മറ്റൊരു സുഹൃത്തുമായി അപ്പോൾത്തന്നെ പുറപ്പെട്ടു. ആ യാത്ര മരണത്തിലേക്കുമായി. അപകടമുണ്ടായ ഉടൻ നാട്ടുകാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്.…
Read More » -
Business
ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. സെൻസെക്‌സ് 497 പോയിന്റ് താഴ്ന്ന് 55268 പോയിന്റിലും എൻഎസ്ഇ നിഫ്റ്റി 50 സൂചിക 16500 നഷ്ടത്തിൽ 16483ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.87 ശതമാനം താഴ്ന്ന് 36408 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുംബൈ ഓഹരി വിപണിയിൽ ഇന്ന് നേട്ടം കൊയ്ത ഓഹരികൾ ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ്. ബജാജ് ഫിൻസെർവ് 2.45 ശതമാനം ഉയർന്നു. അതേസമയം ഇൻഫോസിസ് 3.45 ശതമാനം ഇടിഞ്ഞു. നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ് ഡോ.റെഡ്ഡീസ് ലാബ്സ് 2.35 ശതമാനം ഇടിഞ്ഞു. ആക്‌സിസ് ബാങ്ക് 2.95 ശതമാനം ഇടിഞ്ഞു. അതേസമയം, യുഎസ് ഫെഡറൽ റിസർവ് പോളിസി മീറ്റിംഗിൽ വ്യാപാര കമ്മി വർധിപ്പിക്കൽ, പണപ്പെരുപ്പം നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി പലിശനിരക്ക് 2.25 ശതമാനം മുതൽ 2.50 ശതമാനം വരെ ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെ വരുമ്പോൾ രൂപയുടെ മൂല്യം 82 യുഎസ്…
Read More » -
Crime
കെഎസ്ഇബിയുടെ പേരിൽ വ്യാജ സന്ദേശം; ‘വഞ്ചിതരാകരുത്’, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: എത്രയും വേഗം പണമടച്ചില്ലെങ്കിൽ, ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ലഭിക്കുന്ന വ്യാജ വാര്‍ത്തകൾ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി. ഇത്തരത്തിൽ ചില വ്യാജ എസ്എംഎസ്/ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നേരത്തെ ഇംഗ്ലീഷിൽ ലഭിച്ചിരുന്ന ഇത്തരം സന്ദേശങ്ങൾ ഇപ്പോൾ മലയാളത്തിലും ലഭിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ എസ് ഇ ബിയുടെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്. കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർ…
Read More »