NEWS

പാലക്കാട് റയിൽവെ സ്റ്റേഷനിൽ 20 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി അറസ്റ്റിൽ

പാലക്കാട്: ജംക്ഷൻ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയെ ആര്‍പിഎഫും എക്സൈസും ചേർന്ന്  പിടികൂടി.

കോട്ടയം താഴത്തെങ്ങാടി നബീല്‍ മുഹമ്മദ്‌(25) ആണ് ആര്‍പിഎഫ് ക്രൈം ഇന്‍റലിജന്‍സും എകസൈസും സംയുക്തമായി പാലക്കാട്‌ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്.

 

Signature-ad

 

വിശാഖപട്ടണത്തില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പാലക്കാട്‌ എത്തിയ യുവാവ് കോട്ടയം ഭാഗത്തേയ്ക്ക് ബസില്‍ പോകുന്നതിനായി സ്റ്റേഷനില്‍ ഇറങ്ങി വരുമ്ബോഴാണ് പിടിയിലായത്. എറണാകുളം – കോട്ടയം കേന്ദ്രികരിച്ചു ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് കമ്മീഷന്‍ വ്യവസ്ഥയില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരിലെ പ്രാധാന കണ്ണിയാണ് പിടിയിലായ നബീലെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ 10 ലക്ഷത്തോളം രൂപ വിലവരും.

Back to top button
error: