NEWS

ബാങ്ക് ലോണെടുത്ത് വീട് വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

രു വീട് നോക്കീട്ടുണ്ട്..
കയ്യീ കാശുണ്ടോ.?
കുറച്ചുണ്ട്.. ബാക്കി ലോണെടുക്കാം..
എത്രാ വീടിന്റെ വില?
ഒരു 50 ലക്ഷം വരും
കയ്യിലെത്രയുണ്ട്..?
ഒരു 10 കാണും…. ഒരു 40 ലോണെടുക്കണം.. അതിപ്പോ വീട് പണയം വെച്ചാ bank 80% ലോൺ തരും. അപ്പൊ പ്രശ്‌നമില്ല. 15 വർഷത്തേക്ക് കാലാവധി കിട്ടും
എത്രാ പലിശ??
8.50 ശതമാനം….
40 ലക്ഷത്തിന് 8.5% പലിശ കണക്കാക്കിയാൽ 340000 രൂപാ. അപ്പൊ 15 വർഷത്തിന്.. 51 ലക്ഷം രൂപ പലിശ !!
എന്ത്??
അതെ.. 50 ലക്ഷം രൂപയുടെ വീടിന് 15 വർഷത്തേക്ക് 51 ലക്ഷം രൂപ പലിശ. മൊത്തം 15 വർഷത്തിൽ 91 ലക്ഷം രൂപ അടയ്ക്കണം.
ഏയ്‌.. അത്രേയൊന്നും വരില്ല
അത്രേം തന്നെ വരും… 50 ലക്ഷം രൂപേടെ വീടിന് 91 ലക്ഷം രൂപ അടയ്ക്കണം 15 വർഷത്തിനുള്ളിൽ.
മാസം വീട്ടുവാടക 10-15000 രൂപാ വരും..
ഈ വീട് വാങ്ങിയാൽ മാസം 50000 രൂപാ അടവ് വരും.. അത്രേം അടയ്ക്കാനുള്ള വരുമാനമുണ്ടോ?
കച്ചോടമല്ലേ… നടക്കും..
സ്വന്തം വീട് എന്നത് ഒരു സ്വപ്നമാണ്. പക്ഷെ 8.5 % പലിശക്ക് കടമെടുത്ത് വീട് വാങ്ങിയാൽ വീടിന്റെ ഇരട്ടി വില 15 വർഷത്തിനകം നൽകണം. അതിനിടയ്ക്ക് എന്തെങ്കിലും ഒരു വീഴ്ച സംഭവിച്ചാൽ തിരിച്ചടവ് മുടങ്ങും. ഭാര്യേടെ കെട്ടുതാലി വരെ വിറ്റാലും കടം വീടില്ല. അവസാനം ബാങ്ക് ജപ്തി ചെയ്യാൻ വരും. വിൽക്കാൻ പോയാൽ വാങ്ങാനും ആളുണ്ടാകില്ല. ആളുണ്ടായാൽ തന്നെ പാതി വിലക്ക് ചോദിക്കും… അവസാനം ഒരു ഗതിയും പരഗതിയും ഇല്ലെങ്കിൽ വീടിനുള്ളിൽ ഒരു കയറിൽ ജീവിതം അവസാനിക്കും…
ബാങ്ക് ജപ്‌തി ചെയ്തു വിൽപനക്ക് വെച്ച ഫോട്ടോകണ്ടപ്പോൾ മനസ്സ് അറിയാതെ ഒന്ന് വിതുമ്പി  …..
എത്രമാത്രം കഷ്ടപെട്ട് എടുപ്പിച്ചതായിരിക്കും ആ വീട് … ജോലി നഷ്ടപ്പെട്ടോ  സുഖമില്ലാതായോ മറ്റോ ലോണ് അടവ് മുടങ്ങി …
എത്രമാത്രം മനസ്സ് വേദനിച്ചായിരിക്കും ആ കുടുംബം വീട് വിട്ട് പോയിട്ടുണ്ടാകുക…
വാടയ്ക്ക് താമസിക്കുന്നതിൽ അപമാനം തോന്നേണ്ട കാര്യമൊന്നുമില്ല. നാട്ടിലുള്ളവരോട്,,, നാടണയുന്ന പ്രവാസികളോട്,,, സ്നേഹത്തോടെ പറയട്ടെ.. ലോൺ തരാൻ എല്ലാ ബാങ്കുൾക്കും സന്തോഷമാണ്… അടവ് തെറ്റിയാൽ വീട് മാത്രമല്ല അവർ കൊണ്ടുപോവുക.. നമ്മുടെ മാനവും ജീവനും കൂടിയാണ്…
നമുക്ക് ഓരോരുത്തർക്കും ഇനിയെങ്കിലും സൂക്ഷിക്കാം.
കൊക്കിൽ കൊള്ളുന്നതെ കൊത്താവൂ..സ്ഥിര വരുമാനം ഇല്ലാത്തവർ  ഇനിയെങ്കിലും ഇത്തരം കെണിയിൽ വീഴാതെ സൂക്ഷിക്കാം.

Back to top button
error: