Month: July 2022

  • Crime

    ബലാല്‍സംഗം, തട്ടിക്കൊണ്ടുപോവല്‍, പീഡനം; ഊബറിനെതിരെ പരാതിയുമായി 550 സ്ത്രീകള്‍

    ഊബര്‍ ഡ്രൈവര്‍മാരില്‍നിന്നുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ അക്കമിട്ട് നിരത്തി അമേരിക്കയില്‍ 550 ഓളം സ്ത്രീകള്‍ കോടതിയെ സമീപിച്ചു. സുരക്ഷിത യാത്ര എന്ന വാഗ്ദാനവുമായി രംഗത്തുവന്ന ഊബറിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ പാളിച്ചകളുണ്ടായതായി സാന്‍ഫ്രാന്‍സിസ്‌കോ കൗണ്ടി സുപീരിയര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതികള്‍ വ്യക്തമാക്കുന്നു. സ്‌ലേറ്റര്‍ സ്‌ലേറ്റര്‍ ഷ്‌ലുമാന്‍ എന്ന നിയമകാര്യ സ്ഥാപനം വഴിയാണ്, ഇത്രയധികം സ്ത്രീകള്‍ ഒന്നിച്ച് ഉൗബറിനെതിരെ പരാതി നല്‍കിയതെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകള്‍ക്കെതിരെ ഗുരുതരമായ ലൈംഗിക അതിക്രമങ്ങളാണ് ഊബര്‍ ഡ്രൈവര്‍മാരില്‍നിന്നുണ്ടായതെന്ന് കോടതിയില്‍ പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോവല്‍, ശാരീരിക അതിക്രമങ്ങള്‍ എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങളാണ് ഊബര്‍ ഡ്രൈവര്‍മാരില്‍നിന്നുണ്ടായത് എന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നു. ഊബര്‍ ടാക്‌സി ബുക്ക് ചെയ്ത് സഞ്ചരിക്കാന്‍ എത്തിയ തങ്ങളെ ഡ്രൈവര്‍മാര്‍ ലൈംഗിക അതിക്രമത്തിനിരയാക്കിയതായാണ് ഈ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തങ്ങളെ തട്ടിക്കൊണ്ടുപോവുകയും ബലാല്‍സംഗം ചെയ്യുകയും ലൈംഗികമായി അതിക്രമിക്കുകയും തടവിലാക്കുകയും പിന്‍തുടര്‍ന്ന് ഉപദ്രവിക്കുകയും മറ്റ് മാര്‍ഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതികളില്‍…

    Read More »
  • NEWS

    രണ്ട് മിനുട്ടില്‍ ‘ഫുള്‍’ കാലിയാക്കി; പിന്നാലെ പിടഞ്ഞ് വീണ് യുവാവും ‘കാലിയായി’

    ജോഹന്നാസ്ബര്‍ഗ്: പന്ത്രണ്ട് ഡോളറിന് വേണ്ടി പന്തയം വച്ച് മദ്യപാനം നടത്തിയ യുവാവ് മരിച്ചു. 25 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിൽ നടന്ന ഒരു മദ്യപാന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച ഉടന്‍ മരിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ ഒരു ബോട്ടില്‍ യാഗര്‍മെയ്സ്റ്റര്‍ എന്ന മദ്യം കഴിക്കുന്നവര്‍ക്ക് 10 യൂറോ സമ്മാനം നല്‍കുമെന്നായിരുന്നു വാഗ്ദാനം. സംഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.  ഒരു യുവാവ് കുപ്പിയോടെ മദ്യം കുടിക്കുമ്പോള്‍ മറ്റുള്ളവർ അവനെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഈ കുപ്പി മുഴുവന്‍ കുടിച്ചതോടെ ഇയാള്‍ തളര്‍ന്ന് വീണെന്നും ഇയാളെ അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് ഞായറാഴ്ചയാണ് ഇയാള്‍ മരണപ്പെട്ടത്. കേസില്‍ മദ്യപാന മത്സരം നടന്ന എലിമിലുള്ള മഷാംബ ഗ്രാമത്തിലെ മദ്യശാലയില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കേസ് എടുത്തതായി ലിംപോപോ പോലീസ് വക്താവ് ബ്രിഗേഡിയർ മോട്ട്‌ലഫെല മൊജാപെലോ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. 2017 ല്‍ നടത്തിയ പഠനം പ്രകാരം ദക്ഷിണാഫ്രിക്കയില്‍ 25നും 34 നും…

    Read More »
  • India

    നുണയും കഴിവുകേടും തുറന്നുകാട്ടിയപ്പോള്‍ ‘ജുംലജീവി തനാഷാ’ മുതലക്കണ്ണീര്‍ പൊഴിച്ചു; അണ്‍പാര്‍ലമെന്ററി പട്ടികയ്‌ക്കെതിരേ ട്വീറ്റുമായി രാഹുല്‍

    ദില്ലി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ രീതികളെ തുറന്നുകാട്ടാന്‍ ചര്‍ച്ചകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്ന കൃത്യമായ വാക്കുകളും ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. ചില വാക്കുകള്‍ പാര്‍ലമെന്റില്‍ പറയുന്നത് വിലക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ അണ്‍ പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയ്ക്കെതിരേ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. പുതിയ ഇന്ത്യയുടെ പുതിയ നിഘണ്ടു എന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും രാഹുല്‍ ട്വീറ്റ് ചെയ്തു. അണ്‍പാര്‍ലമെന്റി എന്ന വാക്ക് വിശദീകരിച്ചാണ് രാഹുലിന്റെ ട്വീറ്റ്. New Dictionary for New India. pic.twitter.com/SDiGWD4DfY — Rahul Gandhi (@RahulGandhi) July 14, 2022 വാക്യത്തില്‍ പ്രയോഗിച്ച് ഉദാഹരണ സഹിതമാണ് ട്വീറ്റ്. തന്റെ നുണകളും കഴിവുകേടും തുറന്നുകാട്ടിയപ്പോള്‍ ‘ജുംലജീവി തനാഷാ’ മുതലക്കണ്ണീര്‍ പൊഴിച്ചെന്നാണ് അണ്‍പാര്‍ലമെന്ററി വാക്കിന് ഉദാഹരണമായി നല്‍കിയത്. തൃണമൂല്‍ നേതാക്കളായ ഡെറിക് ഒബ്രിയാനും മഹുവ മൊയ്ത്രയും അണ്‍ പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയ്ക്കെതിരേ സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും വേണ്ടിയുള്ള അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതിയ പട്ടികയില്‍ സംഘി എന്ന വാക്ക്…

    Read More »
  • India

    പാനിപൂരിക്ക് ശേഷം ഇതാ മോമോസ്… വീണ്ടും പാചക പരീക്ഷണവുമായി ബംഗാള്‍ മുഖ്യമന്ത്രി

    കൊൽക്കത്ത: മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഡാർജിലിങ്ങിലെത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനൌദ്യോഗിക വിശേഷങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ആദ്യം പാനിപ്പൂരിയുണ്ടാക്കി വിളമ്പുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ മോമോസ് പരീക്ഷിക്കുകയാണ് മമത. #WATCH | West Bengal CM Mamata Banerjee displayed her culinary skills as she prepared momos at a local stall in Darjeeling earlier today pic.twitter.com/rcd10keMwt — ANI (@ANI) July 14, 2022 മോമോസ് ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഡാർജിലിങിലെ ഒരു കടയിലിരുന്ന് മോമോസ് ഉണ്ടാക്കുന്ന വീഡിയോ ന്യൂസ് ഏജൻസികൾ പുറത്തു വിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ മമത തന്നെ പങ്കുവച്ചിട്ടുണ്ട്. ‘ഡാർജിലിങ്ങിലെ പ്രഭാതസവാരിക്കിടെ ഞാൻ മോമോസ് ഉണ്ടാക്കി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതാദ്യമായല്ല മമത മോമോസ് ഉണ്ടാക്കുന്നത്. നേരത്തെ, മാർച്ചിൽ ബംഗാൾ മുഖ്യമന്ത്രി ഡാർജിലിങ് സന്ദർശനത്തിനിടെ, മോമോസ് ഉണ്ടാക്കി നാട്ടുകാർക്കൊപ്പം പങ്കുവച്ചിരുന്നു. 2019…

    Read More »
  • Health

    മങ്കി പോക്സ് അറിയേണ്ടതെല്ലാം

    തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും മങ്കി പോക്സ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചു. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു. എന്താണ് മങ്കിപോക്‌സ്? മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി…

    Read More »
  • Kerala

    മങ്കി പോക്സ്: ആശങ്കപ്പെടേണ്ട, ജില്ലകൾക്ക് നേരത്തേ ജാഗ്രതാ നിർദ്ദേശം നൽകിയെന്ന് മന്ത്രി

    തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും മങ്കി പോക്സ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചു. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു. എന്താണ് മങ്കിപോക്‌സ്? മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി…

    Read More »
  • Tech

    ഇനി വോയിസും സ്റ്റാറ്റസാക്കാം; വരുന്നു പുത്തന്‍ മാറ്റങ്ങളുമായി വാട്ട്‌സ്ആപ്പ് അപ്‌ഡേഷന്‍

    ന്യൂയോര്‍ക്ക്: ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ചിരുന്നൊരു മാറ്റം അടക്കം നിരവധി സവിശേഷതകളുമായി വാട്ട്‌സ്ആപ്പ് അപ്‌ഡേഷന്‍ വരുന്നതായി റിപ്പോര്‍ട്ട്. കൃത്യമായ ഇടവേളകളില്‍ കൊണ്ടുവരുന്ന അപ്‌ഡേഷനുകളാണ് മെറ്റ കോര്‍പറേറ്റ്‌സിന്റെ വാട്ട്‌സ്ആപ്പിനെ ജനപ്രിയമാക്കി നില നിര്‍ത്തുന്നത്. ആ പ്രതീക്ഷ ഇത്തവണയും തെറ്റില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റവും ജനപ്രിയ വാട്ട്‌സ്ആപ്പ് ഫീച്ചറുകളില്‍ ഒന്നാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നമ്മള്‍ കാണുന്ന സ്റ്റോറീസ് ഫീച്ചറിന്റെ പതിപ്പ് തന്നെയാണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസും. ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് അപ്ഡേറ്റുകള്‍ എന്നിവയെല്ലാം വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ നമുക്ക് പങ്കുവയ്ക്കാം. എന്നാല്‍ വോയ്സ് നോട്ടുകള്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഈ കാര്യത്തില്‍ വാട്ട്‌സ്ആപ്പ് ഉടന്‍ തീരുമാനം എടുക്കും എന്നാണ് റിപ്പോര്‍ട്ട്. ഓരോ നിമിഷത്തിന്റെയും മൂഡനുസരിച്ച് വികാരം മറ്റുള്ളവരെ അറിയിക്കാനും എന്തും ഏതും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കാനും വെമ്പുന്ന പുതിയകാലഘട്ടത്തിലെ ഒരു വിഭാഗത്തിന് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണിത്. വോയ്സ് നോട്ട് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ അല്ലെങ്കില്‍ ‘വോയ്സ് സ്റ്റാറ്റസ്’ ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വോയ്സ്…

    Read More »
  • Business

    നേട്ടത്തോടെ തുടങ്ങിയ വിപണി കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

    മുംബൈ: നേട്ടത്തോടെ തുടങ്ങിയ വിപണി കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് നഷ്ടത്തിലായത്. സെന്‍സെക്‌സ് 98 പോയന്റ് താഴ്ന്ന് 53,416.15ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തില്‍ 15,938.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയിലെയും യുഎസിലെയും ഉയര്‍ന്ന പണപ്പെരുപ്പം വരുംമാസങ്ങളിലും നിര്‍ക്ക് വര്‍ധനയ്ക്ക് ഇടയാക്കിയേക്കുമെന്ന ഭീതിയാണ് സൂചികകളെ ബാധിച്ചത്. രാജ്യത്തെ മൊത്ത വില പണപ്പെരുപ്പം മൂന്നാമത്തെ മാസവും 15ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഒഎന്‍ജിസി, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറല്‍ സൂചികകളില്‍ ഐടി, പൊതുമേഖല ബാങ്ക് എന്നിവ 1-2ശതമാനം താഴ്ന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകളാകട്ടെ 1-1.6ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു.

    Read More »
  • Crime

    കുടകിലെ ക്ഷേത്രത്തില്‍നിന്ന് വിഗ്രഹം കവര്‍ന്ന് കുടകില്‍ത്തന്നെ വില്‍ക്കാനെത്തി; മലയാളികള്‍ പിടിയില്‍

    മൈസൂരു: കുടകിലെ ക്ഷേത്രത്തില്‍നിന്ന് വിഗ്രഹം മോഷ്ടിച്ച കേസില്‍ നാല് മലയാളികള്‍ അറസ്റ്റില്‍. കാസര്‍കോട് പോവല്‍ മുളിയല്‍ സ്വദേശി മുഹമ്മദ് ഫിറോസ് (25), തെക്കില്‍ സ്വദേശി അബ്ദുള്ള സാഹിദ് സുല്‍ത്താന്‍ (23), തളങ്കര സ്വദേശികളായ തഹ്‌സീന്‍ (23), ഷാനവാസ് (45) എന്നിവരാണ് പിടിയിലായത്. വീരാജ്‌പേട്ട് താലൂക്കിലെ നാപൊക്ലുവിലെ ബല്ലമാവട്ടി ഗ്രാമത്തിലുള്ള ക്ഷേത്രത്തിലെ വിഗ്രഹമാണ് മോഷ്ടിച്ചത്. സുബ്ബയ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ ചാമുണ്ഡേശ്വരിദേവിയുടെ 4.5 കിലോഗ്രാം വരുന്ന പഞ്ചലോഹവിഗ്രഹമാണ് പ്രതികള്‍ കവര്‍ന്നത്. മാര്‍ച്ചിലായിരുന്നു സംഭവം. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എം.എ. അയ്യപ്പയുടെ നിര്‍ദേശപ്രകാരം നാപൊക്ലു പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഒന്നരലക്ഷത്തോളംരൂപ വിലയുള്ള വിഗ്രഹം വില്‍ക്കാന്‍വേണ്ടി നാലുമാസത്തിനുശേഷം വീണ്ടും കുടകിലെത്തിയപ്പോഴാണ് പ്രതികള്‍ കുടുങ്ങിയത്. മടിക്കേരി ടൗണില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കേരള രജിസ്‌ട്രേഷന്‍ കാര്‍ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. മോഷ്ടിക്കപ്പെട്ട വിഗ്രഹം, മെറ്റല്‍ഡിറ്റക്ടര്‍ എന്നിവ കാറില്‍നിന്ന് കണ്ടെത്തിയതോടെ പ്രതികള്‍ അറസ്റ്റിലാവുകയായിരുന്നു. നാപൊക്ലു പോലീസ് സി.ഐ. അനൂപ് മാദപ്പയുടെ നേതൃത്വത്തില്‍ എസ്.ഐ.…

    Read More »
  • Kerala

    മുണ്ട് പൊക്കിക്കാണിച്ച് ലീഗ് മെമ്പറുടെ ‘വഴിത്തര്‍ക്കം പരിഹാരം’; ”മടക്കിക്കുത്തിയപ്പോള്‍ അറിയാതെ പൊന്തിപ്പോയതെന്ന് വിശദീകരണം’

    തൃശ്ശൂര്‍: വഴിത്തര്‍ക്കം പരിഹരിക്കുന്നതിനിടെ മുണ്ട് പൊക്കി കാണിച്ച് മുസ്ലീം ലീഗ് വാര്‍ഡ് മെമ്പര്‍. ചാവക്കാട് 19 ാം വാര്‍ഡ് മെമ്പര്‍ ഫൈസല്‍ കാനാം പുള്ളിയാണ് വഴിത്തര്‍ക്കം പരിഹരിക്കുന്നതിനിടെ മുണ്ട് പൊക്കി കാണിച്ചത്. സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള വഴിത്തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു കൗണ്‍സിലര്‍. ഇതിനിടയിലാണ് ഇയാള്‍ മുണ്ട് പൊക്കി കാണിച്ചത്. സ്ത്രീകളും കുട്ടികളും നില്‍ക്കെയാണ് ഇയാളുടെ പ്രവൃത്തി. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. മുണ്ടുപൊക്കി കാണിക്കുന്നതടക്കം വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മുണ്ടുമടക്കി കുത്തിയപ്പോള്‍ അറിയാതെ പൊന്തിപ്പോയതെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ പറഞ്ഞത്. വഴിത്തര്‍ക്കം പരിഹരിക്കാനാണ് സ്ഥലത്ത് എത്തിയതെന്നും ഫൈസല്‍ വിവരിച്ചു. അതേസമയം സംഭവത്തില്‍ പരാതിയില്ലെന്നാണ് വഴിത്തര്‍ക്കം പരിഹരിക്കാന്‍ വിളിച്ചയാള്‍ പറയുന്നത്.

    Read More »
Back to top button
error: