കൊൽക്കത്ത: മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഡാർജിലിങ്ങിലെത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനൌദ്യോഗിക വിശേഷങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ആദ്യം പാനിപ്പൂരിയുണ്ടാക്കി വിളമ്പുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ മോമോസ് പരീക്ഷിക്കുകയാണ് മമത.
#WATCH | West Bengal CM Mamata Banerjee displayed her culinary skills as she prepared momos at a local stall in Darjeeling earlier today pic.twitter.com/rcd10keMwt
— ANI (@ANI) July 14, 2022
മോമോസ് ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഡാർജിലിങിലെ ഒരു കടയിലിരുന്ന് മോമോസ് ഉണ്ടാക്കുന്ന വീഡിയോ ന്യൂസ് ഏജൻസികൾ പുറത്തു വിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ മമത തന്നെ പങ്കുവച്ചിട്ടുണ്ട്. ‘ഡാർജിലിങ്ങിലെ പ്രഭാതസവാരിക്കിടെ ഞാൻ മോമോസ് ഉണ്ടാക്കി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഇതാദ്യമായല്ല മമത മോമോസ് ഉണ്ടാക്കുന്നത്. നേരത്തെ, മാർച്ചിൽ ബംഗാൾ മുഖ്യമന്ത്രി ഡാർജിലിങ് സന്ദർശനത്തിനിടെ, മോമോസ് ഉണ്ടാക്കി നാട്ടുകാർക്കൊപ്പം പങ്കുവച്ചിരുന്നു. 2019 ൽ, ദിഘയിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനിടെ, ടീ സ്റ്റാളിൽ ചായ തയ്യാറാക്കി ആളുകൾക്ക് നൽകിയതും വാർത്തയായിരുന്നു.