തൃശ്ശൂര്‍: വഴിത്തര്‍ക്കം പരിഹരിക്കുന്നതിനിടെ മുണ്ട് പൊക്കി കാണിച്ച് മുസ്ലീം ലീഗ് വാര്‍ഡ് മെമ്പര്‍. ചാവക്കാട് 19 ാം വാര്‍ഡ് മെമ്പര്‍ ഫൈസല്‍ കാനാം പുള്ളിയാണ് വഴിത്തര്‍ക്കം പരിഹരിക്കുന്നതിനിടെ മുണ്ട് പൊക്കി കാണിച്ചത്.
സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള വഴിത്തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു കൗണ്‍സിലര്‍. ഇതിനിടയിലാണ് ഇയാള്‍ മുണ്ട് പൊക്കി കാണിച്ചത്. സ്ത്രീകളും കുട്ടികളും നില്‍ക്കെയാണ് ഇയാളുടെ പ്രവൃത്തി.
സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. മുണ്ടുപൊക്കി കാണിക്കുന്നതടക്കം വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മുണ്ടുമടക്കി കുത്തിയപ്പോള്‍ അറിയാതെ പൊന്തിപ്പോയതെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ പറഞ്ഞത്. വഴിത്തര്‍ക്കം പരിഹരിക്കാനാണ് സ്ഥലത്ത് എത്തിയതെന്നും ഫൈസല്‍ വിവരിച്ചു. അതേസമയം സംഭവത്തില്‍ പരാതിയില്ലെന്നാണ് വഴിത്തര്‍ക്കം പരിഹരിക്കാന്‍ വിളിച്ചയാള്‍ പറയുന്നത്.