Month: July 2022
-
India
നീറ്റ് പരീക്ഷ ഞായറാഴ്ച തന്നെ; പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി
ദില്ലി: നീറ്റ് പരീക്ഷ ഞായറാഴ്ച തന്നെ നടക്കും. പരീക്ഷ മാറ്റിവക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ദില്ലി ഹൈക്കോടതി തള്ളി. അടുത്തടുത്ത് വിവിധ പരീക്ഷകള്‍ വരുന്നത് വിദ്യാര്‍ത്ഥികളെ ഏറെ ബാധിക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു. പരീക്ഷാ പേടിയില്‍ 17 പേര്‍ ആത്മഹത്യ ചെയ്തു. ജൂണിലാണ് സിബിഎസ്ഇ പരീക്ഷ തീര്‍ന്നതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് തയാറെടുക്കാന്‍ വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ 15 വിദ്യാര്‍ത്ഥികളുടെ മാത്രം ഹര്‍ജിയില്‍ പരീക്ഷ മാറ്റിവെക്കാന്‍ എങ്ങനെ പറയുമെന്ന് കോടതി ചോദിച്ചു. കൊവിഡ് സാഹചര്യത്തില്‍ പരീക്ഷ മാറ്റിവച്ച പോലെയല്ല നിലവിലെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷകള്‍ മാറ്റിവെക്കണമെന്നത് സ്ഥിരമായ ആവശ്യമായി മാറുകയാണെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും വ്യക്തമാക്കി. തുടര്‍ന്ന്, പരീക്ഷ മാറ്റിവക്കണമെന്ന ഹര്‍ജികള്‍ തള്ളിയ കോടതി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയായത് കൊണ്ട് മാത്രം ഹര്‍ജിക്കാരെ വിമര്‍ശിക്കുകയോ കോടതി ചെലവിന് പണം ഈടാക്കുന്നില്ലെന്നും വ്യക്തമാക്കി. രാജ്യത്ത് 18 ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിലെ 546 നഗരങ്ങളിലും ഇന്ത്യക്ക്…
Read More » -
NEWS
കോട്ടയത്ത് കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയ പെൺകുട്ടി മരിച്ചു
കോട്ടയം: കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. പന്തളം എടപ്പോണ്‍ സ്വദേശിനിയായ ദേവിക (21) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിസിഎം കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ദേവിക ചാടിയത്.ആശുപത്രിയില്‍ ക്രിറ്റിക്കല്‍ ഐ.സി.യുവില്‍ ചികിത്സയിലിയിരിക്കെയാണ് മരണം സംഭവിച്ചത്.മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.
Read More » -
Kerala
കെ. സുധാകരന്റെ അനുവാദത്തോടെ സമാന്തര അഭിഭാഷക സംഘടന; ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് ടി അസഫ് അലി
തിരുവനന്തപുരം: ലോയേഴ്സ് കോണ്‍ഗ്രസിന് സമാന്തരമായി കോണ്‍ഗ്രസില്‍ പുതിയൊരു അഭിഭാഷക സംഘടനകൂടി ആരംഭിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് ടി. അസഫ് അലി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, കേരള പബ്ലിക് പ്രോസികൂട്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഹൈക്കോടതി അഭിഭാഷകനായ ആസിഫ് അലി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസം ശക്തമായതോടെയാണ് ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് അനുഭാവികളായ അഭിഭാഷകരുടെ സംഘടനയാണ് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്. ഹൈക്കോടതി മുതല്‍ എല്ലാ കീഴ്ക്കോടതികളിലും ലോയേഴ്സ് കോണ്‍ഗ്രസിന് യൂണിറ്റുകളുമുണ്ട്. കോണ്‍ഗ്രസുകാര്‍ പ്രതിയാകുകയും ഇരയാകുകയും ചെയ്യുന്ന കേസുകളില്‍ നിയമസഹായം നല്‍കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. എന്നാല്‍ ഇതിനിടെ കഴിഞ്ഞ മേയില്‍ കെപിസിസി അധ്യക്ഷന്റെ അനുമതിയോടെ അഡ്വക്കേറ്റ് വി.എസ് ചന്ദ്രശേഖരന്‍ ചെയര്‍മാനായി കോണ്‍ഗ്രസ് നിയമ സഹായസമിതി എന്നപേരില്‍ പുതിയ ഒരു സംഘടന കൂടി രൂപീകരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ലോയേഴ്‌സ് കോണ്‍ഗ്രസിന് സമാന്തരമായി ജില്ലാ കമ്മിറ്റികളും മറ്റും രൂപീകരിച്ച് പുതിയ സംഘടന…
Read More » -
NEWS
ജിഎസ്ടി നിരക്കുകളിൽ മാറ്റം;തിങ്കളാഴ്ച മുതൽ വില വർധന
ന്യൂഡൽഹി: ജിഎസ്ടി നിരക്കിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് അടുത്ത തിങ്കളാഴ്ച (18/722) മുതല്‍ പല സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരും.കഴിഞ്ഞ ദിവസം നടന്ന 47-ാം ജിഎസ്ടി (GST) കൗണ്‍സില്‍ യോഗത്തിൽ നികുതി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടർന്നാണിത്. മൂന്‍കൂട്ടി ലേബല്‍ ചെയ്തിട്ടുള്ളതും പാക്ക് ചെയ്തതുമായ തൈര്, ലസ്സി, ബട്ടര്‍ മില്‍ക്ക് എന്നിവയ്ക്ക് 5 ശതമാനം നിരക്കില്‍ ജൂലൈ 18 മുതല്‍ ജിഎസ്ടി ഈടാക്കും. മുന്‍പ് ഈ സാധനങ്ങളെ ജിഎസ്ടി പരിധയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചെക്കുകള്‍ നല്‍കുന്നതിനായി ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജ്ജിന് ഇനി മുതല്‍ 18 ശതമാനം ജിഎസ്ടി നല്‍കണം. ഐസിയു ഒഴികെയുള്ള ആശുപത്രി മുറിവാടകകളുടെ നികുതി വര്‍ദ്ധിയ്ക്കും. ഒരു രോഗിയ്ക്ക് വേണ്ടിയുള്ള മുറിയ്ക്ക് ദിവസം 5000 രൂപയ്ക്ക് മുകളില്‍ ഫീസ് വന്നാല്‍ ഫീസിന്റെ 5 ശതമാനം ജിഎസ്ടി ഇനത്തില്‍ നല്‍കണം. അറ്റ്‌ലസുകള്‍ ഉള്‍പ്പെടെയുള്ള ഭൂപടങ്ങളും ചാര്‍ട്ടുകളും വാങ്ങിക്കാന്‍ 18 ശതമാനം ജിഎസ്ടിയാണ് ഇനി നല്‍കേണ്ടത്. ദിവസം 1000 രൂപയില്‍ താഴെ വാടക വരുന്ന ഹോട്ടല്‍ മുറികളെ…
Read More » -
Kerala
കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റി: ബി. അശോക് കൃഷി വകുപ്പിലേക്ക്; പകരം രാജന്‍ ഖൊബ്രഗഡേ
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി. അശോകിനെ മാറ്റി. ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡേ ആണ് പുതിയ ചെയര്‍മാന്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇന്ന് ഉത്തരവ് പുറത്തിറക്കുകയായിരുന്നു. കെഎസ്ഇബി ചെയര്‍മാനായി സ്ഥാനമേറ്റ് ഒരു വര്‍ഷം തികയ്ക്കാന്‍ ഒരു ദിനം ശേഷിക്കെയാണ് അശോക് തല്‍സ്ഥാനത്തുനിന്ന് തെറിച്ചത്. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് പുതിയ നിയമനം. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി കൊമ്പുകോര്‍ത്ത അശോകിനെ മാറ്റാന്‍ വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തെത്തി ഒരുകൊല്ലത്തിനുള്ളില്‍ അശോക് സ്വീകരിച്ച പല നടപടികളും യൂണിയനുകളെ പ്രകോപിപ്പിച്ചു. സി.പി.എം. അനുകൂല സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ നേതൃത്വവുമായുള്‍പ്പെടെ അശോക് ഏറ്റുമുട്ടിയത് ഏറെ ചര്‍ച്ചയായി. ഏതാനും മാസം മുമ്പ് അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നപ്പോള്‍ മറുവശത്ത് ഐഎഎസ് അസോസിയേഷന്‍ അദ്ദേഹത്തിന് പിന്തുണ രേഖപ്പെടുത്തിയിരുന്നു. മുന്‍ മന്ത്രി എംഎം മണിയും സിഐടിയു നേതാവ്…
Read More » -
India
സംഘി ഉള്‍പ്പെട്ടിട്ടില്ല!, ബി.ജെ.പിയെ വിവരിക്കാന്‍ ഉപയോഗിക്കുന്ന എല്ലാ വാക്കും വിലക്കി; അണ്‍ പാര്‍ലമെന്ററി വാക്കുകളുടെ പുതിയ പട്ടികയ്‌ക്കെതിരേ മെഹുവ മൊയ്ത്ര
ദില്ലി: ജൂലൈ 18-ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ലോക്സഭാ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ അണ്‍ പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയ്‌ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ലോക്സഭയ്ക്കും രാജ്യസഭയ്ക്കും വേണ്ടിയുള്ള അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതിയ പട്ടികയില്‍ സംഘി എന്ന വാക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. അടിസ്ഥാനപരമായി, ബി.ജെ.പി. എങ്ങനെയാണ് ഇന്ത്യയെ തകര്‍ക്കുന്നത് എന്ന് വിവരിക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന എല്ലാ വാക്കുകളും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണെന്ന് മഹുവ ട്വീറ്റില്‍ വിമര്‍ശിച്ചു. Baith jaiye. Baith Jaiye. Prem se boliye. New list of unparliamentary words for LS & RS does not include Sanghi. Basically govt taken all words used by opposition to describe how BJP destroying India & banned them. — Mahua Moitra (@MahuaMoitra) July 14, 2022 ലോക്സഭയിലും രാജ്യസഭയിലും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത അണ്‍പാര്‍ലമെന്ററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും…
Read More » -
NEWS
പതിനാല് ജില്ലകളിലായി പതിനാല് വെള്ളച്ചാട്ടങ്ങൾ
സമയവും പണവും യാത്ര ചെയ്യാന്‍ മനസ്സും ഉള്ളവര്‍ കുളുവും മണാലിയും കാശ്മീരും ഒക്ക അടിച്ചുപൊളിക്കുവാന്‍ പോകുമ്പോള്‍ ഇത്തിരി മാത്രം സമയമുള്ളവരും സാധാരണക്കാരും എന്ത് ചെയ്യും? തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം എന്നല്ലാതെ മറ്റൊരു വഴി അവര്‍ക്കില്ല.ഇതാ ഒന്നു മനസ്സുവെച്ചാൽ പോയി വരാന്‍ സാധിക്കുന്ന, കേരളത്തിലെ ചില വെള്ളച്ചാട്ടങ്ങൾ. തിരുവനന്തപുരം-മീന്‍മുട്ടി വെള്ളച്ചാട്ടം വിതുരയ്ക്കും പൊന്‍മുടിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം സാഹസികര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഒന്നാണ്. കാടിനുള്ളിലൂടെ കിലോമീറ്ററുകള്‍ നടന്നു മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഈ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍ ഗൈഡുകളെ ആശ്രയിക്കേണ്ടി വരും. കല്ലാര്‍ നദിയില്‍ നിന്നും ഉത്ഭവിക്കുന്ന കുറേ വെള്ളച്ചാട്ടങ്ങളില്‍ ഒന്നുമാത്രമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം അഥവാ മീനുമുട്ടി വെള്ളച്ചാട്ടം. പല തട്ടുകളിലായി താഴേക്ക് പതിക്കുന്ന ഇത് കാഴ്ചയില്‍ ഏറെ മനോഹരമാണ്.എന്നാല്‍ മഴക്കാലങ്ങളില്‍ ഏറെ അപകടങ്ങള്‍ ഇവിടെ നടക്കാറുണ്ട്. അതുകൊണ്ടു തന്നെ മണ്‍സൂണില്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.തിരുവനന്തപുരത്തു നിന്നും 46 കിലോമീറ്ററും വിതുരയില്‍ നിന്നും 9 കിലോമീറ്ററുമാണ് ഇവിടേക്കുള്ള…
Read More » -
India
അഴിമതിയെന്ന് മിണ്ടിപ്പോകരുത്… ഏകാധിപതി, സ്വേച്ഛാധിപതി, ചതിയന്‍, ശകുനി, നാട്യക്കാരന്‍ എന്നൊന്നും കേട്ടുപോകരുത്! അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതിയ പട്ടിക പുറത്ത്
ദില്ലി: അഴിമതിയെന്ന വാക്ക് ഇനി പാര്‍ലമെന്റില്‍ മിണ്ടിപ്പോകരുതെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ്. സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഇനി പാര്‍ലമെന്റില്‍ ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും. ലോക്സഭയിലും രാജ്യസഭയിലും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത അണ്‍പാര്‍ലമെന്ററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടിക പുറത്തിറക്കി. ലോക്സഭാ സെക്രട്ടേറിയേറ്റാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള വാക്കുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അണ്‍പാര്‍ലമെന്ററിയായി കണക്കാക്കുന്ന ഇംഗ്ലീഷ് പദങ്ങളില്‍ ചിലത് ഇവയൊക്കെയാണ്- bloodshed (രക്തച്ചൊരിച്ചില്‍), betrayed (ഒറ്റിക്കൊടുക്കുക), abused (അപമാനിക്കപ്പെട്ട), cheated (വഞ്ചിക്കുക), corrupt (അഴിമതിക്കാരി/ അഴിമതിക്കാരന്‍), coward (ഭീരു), ക്രിമിനല്‍, crocodile tears ( മുതലക്കണ്ണീര്‍), donkey (കഴുത), disgrace (കളങ്കം), drama (നാടകം), mislead (തെറ്റിദ്ധരിപ്പിക്കുക), lie (നുണ), untrue (അസത്യം), covid spreader (കോവിഡ് പരത്തുന്നയാള്‍), incompetent (അയോഗ്യത). ഗദ്ദാര്‍ (ചതിയന്‍), കാലാദിന്‍ (കറുത്തദിനം), ദാദാഗിരി (വിരട്ടല്‍),…
Read More » -
NEWS
മഴയും കാറ്റും;പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
തിരുവനന്തപുരം; അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍…
Read More »
