Month: July 2022

  • Kerala

    അഭിമാനർഹമായ നേട്ടം, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കെ-ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചു

       കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐ.എസ്.പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ് നൽകിക്കൊണ്ട് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കി. കേരളത്തിന്റെ അഭിമാന പദ്ധതിക്ക് സംസ്ഥാന പരിധിക്കകത്ത് ഇന്റർനെറ്റ് സേവന സൗകര്യങ്ങൾ നൽകാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ സ്വന്തമായി ഐ.എസ്.പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കെ-ഫോൺ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ഐ.എസ്.പി കാറ്റഗറി ബി ലൈസൻസ് ഒരു സർവീസ് മേഖലാപരിധിക്കകത്ത് ഇന്റർനെറ്റ് സൗകര്യങ്ങൾ നൽകാനുള്ള പ്രവർത്തനാനുമതിയാണ്. ഇതുപ്രകാരം കേരള സർവീസ് മേഖലാ പരിധിക്കകത്ത് ഇന്റർനെറ്റ് സേവനസൗകര്യങ്ങൾ നൽകാൻ കെ-ഫോണിന് ഇനി സാധിക്കും. ഇതിന്റെ ആദ്യപടിയെന്നോണം കെ-ഫോണിന് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് കഴിഞ്ഞയാഴ്ച കേന്ദ്രം അനുവദിച്ചിരുന്നു. ഏകദേശം 30,000 ത്തോളം സർക്കാർ ഓഫീസുകളിൽ കെ-ഫോൺ വഴി ഇന്റർനെറ്റ്‌ സേവനങ്ങൾ നൽകാനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. അവസാന വട്ട…

    Read More »
  • NEWS

    ട്രെയിനിന്റെ ‘പൊസിഷൻ’ കൃത്യമായി പറയുന്ന ‘റെഡ് റെയില്‍’  ഓപ്ഷനുമായി വാട്സാപ്പ്

    ഓട്ടത്തിനിടയിൽ തീവണ്ടിയുടെ സ്ഥാനം അറിയുന്ന ‘റെഡ് റെയില്‍’ എന്ന ഓപ്ഷന്‍  അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. കുറഞ്ഞ ഇന്‍റര്‍നെറ്റ് സൗകര്യത്തിലും കൃത്യമായി വണ്ടിയുടെ സ്ഥാനവും മറ്റ് വിവരങ്ങളും അറിയാനാകുമെന്ന പ്രത്യേകതയാണിത്.ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബസ് ബുക്കിങ് ആപ്പായ റെഡ് റെയില്‍ ആണ് വാട്സ് ആപ്പില്‍ പുതിയ സവിശേഷത അവതരിപ്പിക്കുന്നത്.       തികച്ചും സൗജന്യമായി റെഡ് റെയിലിന്‍റെ സൗകര്യം പ്രയോജനപ്പെടുത്താമെന്നും ഫോണില്‍ പുതിയതായി ഒന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടി വരില്ലെന്നും റെഡ് റെയിലിന്‍റെ ചീഫ് ബിസിനസ് ഓഫീസര്‍ പരീക്ഷിത് ചൗധരി അറിയിച്ചു.രാജ്യത്തെ ഏത് സ്ഥലത്തെയും ട്രെയിനുകളെ കുറിച്ചുള്ള വിവരം വാട്സ് ആപ്പിലൂടെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • India

    ഒരു വാക്കും നിരോധിച്ചിട്ടില്ല; നടപടി കാലങ്ങളായി തുടരുന്നത്; വിവാദത്തില്‍ വിശദീകരണവുമായി ലോക്സഭാ സ്പീക്കര്‍

    ന്യൂഡല്‍ഹി: ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ അണ്‍പാര്‍ലമെന്ററി പട്ടികയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ വിശദീകരണവുമായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള രംഗത്ത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്നും രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്ന പദങ്ങളുടെ പട്ടിക പുറത്തിറക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇത് പുതിയ നടപടിയല്ലെന്നും 1959 മുതല്‍ തുടര്‍ന്നുവരുന്ന രീതിയാണെന്നും സ്പീക്കര്‍ പറഞ്ഞു. സാധാരണ പുസ്തകമായി ഇറക്കുന്നത് പേപ്പര്‍ വേസ്റ്റ് ഒഴിവാക്കാന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും സ്പീക്കര്‍ അറിയിച്ചു. പാര്‍ലമെന്റ് രീതികളെ കുറിച്ച് അറിയാത്ത ആളുകളാണ് അഭിപ്രായം പറയുന്നത്. നിയമനിര്‍മാണ സഭകള്‍ സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമാണ്. അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്, ആ അവകാശം ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ല, പക്ഷേ അഭിപ്രായങ്ങള്‍ പ്രകടനം പാര്‍ലമെന്റിന്റെ മര്യാദ അനുസരിച്ച് ആയിരിക്കണമെന്നും ഓം ബിര്‍ള പറഞ്ഞു. ‘സന്ദര്‍ഭവും അംഗങ്ങള്‍ ഉന്നയിച്ച എതിര്‍പ്പും കണക്കിലെടുത്താണ് വാക്കുകള്‍ ഒഴിവാക്കാനുള്ള തീരുമാനം. പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും അംഗങ്ങള്‍ പറയുകയും ഉപയോഗിക്കുകയും ചെയ്ത വാക്കുകളാണ് ഒഴിവാക്കിയത്. പ്രതിപക്ഷം…

    Read More »
  • NEWS

    ഉത്തർപ്രദേശിലെ ലുലു മാളിനെതിരെ ഹിന്ദുത്വ സംഘടനകൾ

    ലക്നൗ : ഉത്തര്‍പ്രദേശിലെ ലഖ്നൌവില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ലുലു മാളിനെതിരെ വിദ്വേഷ പ്രചരണവുമായി ഒരു വിഭാഗം ഹിന്ദുത്വ സംഘടനകള്‍.   നിസ്കരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിദ്വേഷ പ്രചരണം.ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദിയാണ് ഇത് സംബന്ധിച്ച വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.   ‘ലുലു മാളിലെ തുറന്ന സ്ഥലത്ത് വെച്ചാണ് ആളുകള്‍ നമസ്‌കരിച്ചത്. മാളില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചുവെന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്. പൊതു ഇടങ്ങളില്‍ നമസ്‌കരിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.’- ശിശിര്‍ ചതുര്‍വേദി വ്യക്തമാക്കി.     എല്ലാ ഹിന്ദുക്കളോടും മാള്‍ ബഹിഷ്‌കരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിക്കുമെന്നും ചതുര്‍വേദി പറഞ്ഞു. വൈറലായ വീഡിയോ അടിസ്ഥാനമാക്കി ലുലു മാളിനെതിരെ സംഘടന ലക്നൗ പോലീസില്‍ രേഖാമൂലം പരാതിയും നല്‍കിയിട്ടുണ്ട്.     ജൂലൈ 10 ന് ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു മാള്‍ ഉദ്ഘാടനം ചെയ്തത്. 2.2 ദശലക്ഷം ചതുരശ്ര അടിയില്‍ 11…

    Read More »
  • India

    മനുഷ്യക്കടത്ത് കേസില്‍ പ്രശസ്ത ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടുവര്‍ഷം തടവ്; പോലീസ് കസ്റ്റഡിയിലെടുത്തു

    പാട്യാല: പ്രശസ്ത ഗായകന്‍ ദലേര്‍ മെഹന്ദിക്ക് മനുഷ്യക്കടത്ത് കേസില്‍ രണ്ടുവര്‍ഷം തടവു വിധിച്ച് പാട്യാല കോടതി. ഗായകസംഘത്തിലെ അംഗങ്ങളെന്ന വ്യാജേന വിദേശത്തേക്ക് ആളുകളെ എത്തിച്ചെന്നാണ് കേസ്. ശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗായകന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ദലേര്‍ മെഹന്ദിയും സഹോദരന്‍ ഷംഷേര്‍ സിങ്ങും ‘ട്രൂപ്പ്’ വഴി അനധികൃതമായി ആളുകളെ വിദേശത്തേക്ക് അയയ്ക്കാന്‍ പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഇന്ത്യന്‍ പാസ്പോര്‍ട്ട് നിയമത്തിനുപുറമെ മനുഷ്യക്കടത്ത്, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2018-ല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഇരുവര്‍ക്കും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങി അപ്പീലുകള്‍ നല്‍കുകയായിരുന്നു. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എച്ച്. എസ് ഗ്രെവാളാണ് ദലേര്‍ മെഹന്ദിയുടെ അപ്പീല്‍ തള്ളിയത്. പ്രൊബേഷനില്‍ വിട്ടയക്കണമെന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയും തള്ളിയതിനാല്‍ ദലേര്‍ മെഹന്ദിയെ പട്യാല ജയിലിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അതേസമയം അദ്ദേഹത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ പോകാനുള്ള അവസരമുണ്ട്. 1998, 1999…

    Read More »
  • Crime

    സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

    കോഴിക്കോട്: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് സ്വദേശി അസറുദ്ദീ(22)നെയാണ് മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് യുവാവിനെതിരേയുള്ള കേസ്. സുഹൃത്തിന്റെ ചികിത്സയ്‌ക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ കൈയ്യില്‍നിന്നും പ്രതി പണവും കൈക്കലാക്കിയിരുന്നു. മറ്റു കുട്ടികളെ പ്രതി സമാനരീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മാവൂര്‍ സി.ഐ. വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിജുലാല്‍, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് ആംബുലന്‍സിന് പിഴ!

    മലപ്പുറം:  ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് ആംബുലന്‍സിന് പിഴ!. പറപ്പൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിനാണ് കേരള പൊലീസിന്റെ കത്ത് ലഭിച്ചത്. ഹെൽമറ്റില്ലാതെ ബൈക്കോടിച്ച് നിയമം ലംഘിച്ചെന്നും പിഴയടക്കണമെന്നുമാണ് കത്തിൽ പറയുന്നത്. ഫറോക്ക് ചാലിയം ഭാഗത്ത്  ഹെല്‍മെറ്റ് ഉപയോഗിക്കാതെ ബൈക്ക് ഓടിച്ചത് ക്യാമറയില്‍ പതിഞ്ഞെന്നാണ് കത്തിൽ പറയുന്നത്. ഫോട്ടോയില്‍ കാണുന്ന വാഹനം ബൈക്കാണ്. പക്ഷേ മേൽവിലാസത്തിൽ പറയുന്ന പറപ്പൂര്‍ പാലിയേറ്റിവിന്റെ വാഹനം ആംബുലന്‍സുമാണ്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറിലെ സമാനതയാകാം ഈ തെറ്റിന് കാരണമെന്ന് കരുതുന്നു. ഫോട്ടോയിലുള്ള മോട്ടോര്‍ സൈക്കിള്‍ നമ്പര്‍ കെ എല്‍55ആര്‍ 2683 ആണ്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ആംബുലന്‍സ് രജിസ്‌ട്രേഷന്‍ നമ്പര്‍ കെ എല്‍ 65ആര്‍2683 എന്നുമാണ്. പിഴ അടക്കാതെ നിരസിക്കാനാണ് പാലിയേറ്റിവ് ഭാരവാഹികളുടെ തീരുമാനം.

    Read More »
  • Kerala

    ഒഡിഷയ്ക്കുമുകളില്‍ ന്യൂനമര്‍ദ്ദം, ഗുജറാത്ത് തീരത്ത് ന്യൂനമര്‍ദ്ദ സാധ്യത, സജീവമാകുന്ന മണ്‍സൂണ്‍ പാത്തി; കാരണങ്ങള്‍ അനവധി, അടുത്ത അഞ്ചുദിവസവും മഴ തന്നെ!

    തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറില്‍ ഗുജറാത്ത് തീരത്തു ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതല്‍ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വെള്ളിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍…

    Read More »
  • Kerala

    സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥതക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ആരോഗ്യമന്ത്രി നേരിടുന്നത് അസഹിഷ്ണുതയോടെ: കെ. സുധാകരന്‍

    തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് അറുതിവരത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. പ്രതിപക്ഷം നിയമസഭയില്‍ അട്ടപ്പാടി നിവാസികളുടെ ദുരിതം തുറന്നുകാണിച്ചപ്പോള്‍ യുഡിഎഫ് എംഎല്‍എമാരെ അധിക്ഷേപിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിയുടെത്. സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥതക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയാണ് ആരോഗ്യമന്ത്രി നേരിടുന്നതെന്ന് സുധാകരന്‍ ആരോപിച്ചു. സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിന് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശുപത്രികളുടെ ശോചനീയാവസ്ഥയും ആവശ്യത്തിന് ഡോക്സര്‍മാരും പാരമെഡിക്കല്‍ സ്റ്റാഫുമില്ലാത്തതും ഇതിന് തിരിച്ചടിയായി. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. പോഷകാഹാരക്കുറവും, മറ്റു രോഗവ്യാപനവും ശിശുമരണങ്ങളിലേക്ക് വഴിവെയ്ക്കുന്നു.ഇവിടങ്ങളില്‍ ഊരുകളിലെ പട്ടിണി അകറ്റാനായി നടപ്പാക്കിയ കമ്മ്യൂണിറ്റി കിച്ചന്‍റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചമട്ടാണ്. സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ നല്‍കിയ തുകപോലും വകമാറ്റുന്ന സ്ഥിതിയുണ്ടായി. ഇതെല്ലാം മറച്ചുവെച്ചാണ് ആരോഗ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ മേല്‍ കുതിര കയറുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഈ വര്‍ഷം അട്ടപ്പാടിയില്‍ മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം…

    Read More »
  • NEWS

    ദുബൈയിലെ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള നടപടികള്‍ എന്തൊക്കെ? എത്ര ചെലവ് വരും?

    ദുബൈ: ദുബൈയിലെ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാഗങ്ങളെക്കൂടി ഒപ്പം കൂട്ടാന്‍ വിവിധ തലങ്ങളിലുള്ള നടപടികളാണ് പൂര്‍ത്തിയാക്കേണ്ടത്. ഇവ ഓരോന്നിനും നിശ്ചിത ഫീസും ഒടുക്കണം. വിസയുടെ ദൈര്‍ഘ്യത്തിന് പുറമെ കുട്ടികളുടെ പ്രായം വരെ ആശ്രയിച്ചായിരിക്കും അപേക്ഷയുടെ ചെലവ് നിര്‍ണയിക്കപ്പെടുക. പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ സംക്ഷിപ്‍ത രൂപം ഇങ്ങനെയാണ്. അറ്റസ്‍റ്റേഷന്‍ വിസയ്ക്കുള്ള നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ചില രേഖകളുടെ അറ്റസ്‍റ്റേഷന്‍ പൂര്‍ത്തിയാക്കണം. നിങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് അറ്റസ്റ്റ് ചെയ്യേണ്ടത്. സ്വന്തം രാജ്യത്തെ ബന്ധപ്പെട്ട അധികൃതരെക്കൊണ്ട് രേഖകള്‍ സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നതിന് പുറമെ യുഎഇ വിദേശകാര്യ – അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയത്തിന്റെ അറസ്‍റ്റേഷനും പൂര്‍ത്തിയാക്കണം. നേരിട്ട് സമീപിക്കുകയാണെങ്കില്‍ 160 ദിര്‍ഹമാണ് യുഎഇ വിദേശകാര്യ – അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം അറ്റസ്റ്റേഷനായി ഈടാക്കുന്നത്. മറ്റ് ഏജന്‍സികളെയോ ടൈപ്പിങ് സെന്ററുകളെയോ ആശ്രയിക്കുകയാണെങ്കില്‍ അവര്‍ സര്‍വീസ് ചാര്‍ജും ഈടാക്കും. അപേക്ഷ കൊടുക്കുന്ന സമയത്ത് വാടക കരാറോ ഈജാരി രജിസ്‍ട്രേഷന്‍ രേഖയോ ഹാജരാക്കേണ്ടതുണ്ട്. ഒപ്പം കുടുംബത്തെ…

    Read More »
Back to top button
error: