Month: July 2022

  • Kerala

    വാനരവസൂരി, സംസ്ഥാനത്ത് ഇന്ന് കേന്ദ്രസംഘം സന്ദര്‍ശിക്കും; പ്രതിരോധ പ്രവര്‍ത്തനങ്ങൾ വിലയിരുത്തും

    സംസ്ഥാനത്തെ വാനരവസൂരി പ്രതിരോധപ്രവര്‍ത്തനം വിലയിരുത്തുന്ന കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. രോഗി കഴിയുന്ന ആശുപത്രി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും. വാനര വസൂരി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജാഗ്രത ശക്തിപ്പെടുത്തി. സംസ്ഥാനത്തെ വാനര വസൂരി വിലയിരുത്തുന്ന കേന്ദ്ര സംഘം ഇന്ന് രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുമായി ചര്‍ച്ചനടത്തും. ആരോഗ്യമന്ത്രാലയത്തിലെ ഉപദേശകന്‍ ഡോ.പി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ചികില്‍സാ കാര്യങ്ങളിലുള്‍പ്പെടെ മാര്‍ഗനിര്‍ദേശം നല്‍കും. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച്ച നടത്തും. രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇയാള്‍ വന്ന വിമാനത്തില്‍ യാത്രചെയ്തവരുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തിലായ ആര്‍ക്കെങ്കിലും ലക്ഷണങ്ങളുണ്ടായാല്‍ പരിശോധന നടത്തും. സംസ്ഥാന വ്യാപകമായി ജാഗ്രതയും ശക്തിപ്പെടുത്തി. മങ്കിപോക്‌സ്; സംസ്ഥാനത്ത് അതീവ ജാഗ്രത മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. വാനര വസൂരി സ്ഥിരീകരിച്ച പ്രവാസിയായ കൊല്ലം സ്വദേശിയുമായി…

    Read More »
  • NEWS

    കേരളത്തെ ‘കുഴിച്ചുമൂടാൻ’ വാട്ടർ അതോറിറ്റി

    റോഡ് കുഴിക്കാനായി കേരള വാട്ടര്‍ അതോറിറ്റിയുടെ 25379 അപേക്ഷകൾ തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ ഏകോപനത്തിനായി കേരള സംസ്ഥാന ഐ.റ്റി മിഷന്‍ വികസിപ്പിച്ചെടുത്ത സുഗമ പോര്‍ട്ടലില്‍ (https://rowservices.keralagov.in/) റോഡ് കുഴിക്കാനായി ഇതുവരെ ലഭിച്ചത് 28,387 അപേക്ഷകള്‍.ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ വാട്ടർ അതോറിറ്റിയുടെ-25379. ഏകോപനമില്ലാതെ റോഡുകള്‍ തോന്നിയപടി കുഴിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ല്‍ Row എന്ന പോര്‍ട്ടല്‍ ആരംഭിച്ചത്.പിന്നീടതിന് സുഗമ എന്ന പേര് നല്‍കുകയായിരുന്നു.കേരള വാട്ടര്‍ അതോറിറ്റിയാണ് പോര്‍ട്ടലില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നല്‍കിയിട്ടുള്ളത്. 25379 അപേക്ഷകളാണ് പൊതുമരാമത്തു വകുപ്പിന്റെ പരിഗണനയ്ക്കായി വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ചത്. ഇതില്‍ 3197 അപേക്ഷകള്‍ക്ക് അനുവാദം നല്‍കി.     കോടികൾ ചെലവഴിച്ച് റോഡ് നവീകരണത്തിനും ടാറിങ്ങിനും പിന്നാലെയുള്ള ജല അതോറിറ്റിയുടെ ഈ വെട്ടിപ്പൊളിക്കലിനെതിരെ ജനങ്ങൾക്ക് കടുത്ത അമർഷമാണുള്ളത്.

    Read More »
  • NEWS

    ഓൺലൈൻ ഗെയിമുകൾക്ക് അടിമ;പാലക്കാട് എലപ്പുള്ളിയില്‍ സ്കൂള്‍ വിദ്യാർത്ഥി ജീവനൊടുക്കി

    പാലക്കാട് എലപ്പുള്ളിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തില്‍ ഉദയാനന്ദ് – രാധിക ദമ്ബതികളുടെ ഏകമകനായ യു.അമര്‍ത്യ (14) ആണ് മരിച്ചത്.പാലക്കാട് ഭാരത്‌ മാതാ സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഒഴിവുസമയങ്ങളില്‍ കുട്ടി പതിവായി മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ടെന്നും ഗെയിമിലെ രംഗങ്ങള്‍ അനുകരിക്കാനുള്ള ശ്രമത്തിനിടെ മരിച്ചതാകാമെന്ന് സംശയിക്കുന്നതായി ബന്ധുക്കളും രക്ഷിതാക്കളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

    Read More »
  • NEWS

    ഫ്ലാറ്റിൽ കഞ്ചാവ്;രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെയാണ് നാല് പേർ അറസ്റ്റിൽ

    പത്തനംതിട്ട: ഫ്ലാറ്റില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാലു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. താമരക്കുളം ചാവടികാഞ്ഞിരവിള അന്‍സില മന്‍സില്‍ എ. അന്‍സില(25), പറക്കോട് മറ്റത്ത് കിഴക്കേതില്‍ സാബു (34), അടൂര്‍ പെരിങ്ങനാട് പന്നിവേലിക്കല്‍ കരിങ്കറ്റിക്കല്‍ വീട്ടില്‍ കെ.പി ഷൈന്‍(27), ആലപ്പുഴ തകഴി പുത്തന്‍പുരയില്‍ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്ലാറ്റില്‍നിന്നാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന രണ്ടു മുറികളില്‍നിന്നായി 30 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു.എക്സൈസ് സി.ഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്.

    Read More »
  • NEWS

    ലഖ്നൗ ലുലു മാളിൽ വിവാദം ഒഴിയുന്നില്ല; മൂന്ന് ഹിന്ദു സമാജ് പാർട്ടിക്കാർ അറസ്റ്റിൽ

    ലഖ്‌നൗ: ലുലു മാളിനകത്ത് നമസ്‌കരിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ സുന്ദരകാണ്ഡം ചൊല്ലാന്‍ ശ്രമിച്ച മൂന്ന് പേര്‍ കസ്റ്റഡിയില്‍. ഹിന്ദു സമാജ് പാര്‍ട്ടിക്കാരാണ് പിടിയിലായത്.ഇന്നലെ വൈകിട്ടാണ് സംഭവം.

    Read More »
  • NEWS

    ആ ആട്ടവും നിലച്ചു

    ചെല്ലപ്പനാശാരി ഒരു കഥാകൃത്തായിരുന്നു.നിത്യവും വായ് നിറച്ചു കഥകളുമായി കൗമാരത്തിലേക്കെത്തിയ കുട്ടികളിലേക്കിറങ്ങി അവരെ തന്റെ ചൂണ്ടയിൽ കൊരുത്തു പുതിയ കഥകൾ ഉണ്ടാക്കാൻ മിടുക്കുള്ളവനുമായിരുന്നു. വെറുതെയങ്ങു ഇറങ്ങി നടക്കുകയേ വേണ്ടൂ കഥകൾ ചെല്ലപ്പനാശാരിയെ തേടി ഇങ്ങോട്ടു വരും. അതിലൊരു കഥയായിരുന്നു തകര. വായ് നീളെ ഈന്തയും ഒലിപ്പിച്ച് എല്ലാ കാര്യങ്ങളിലും അജ്ഞനായി തകര കടപ്പുറത്ത് നടന്നു. അവന്റെ അറിവില്ലായ്മയിലേക്കാണ് ചെല്ലപ്പനാശാരി വൈകാരികതയുടെ കടലിനെ അഴിച്ചു വിട്ടത്. സുഭാഷിണിയുടെ ശരീരത്തിന്റെ മോഹങ്ങളിലേക്ക് തകരയെ ഇറക്കി വിട്ടത്. പദ്മരാജന്റെ കഥകളിൽ ഏറ്റവുമധികം വായിക്കപ്പെട്ട കഥ എന്നതിനപ്പുറം സിനിമയുമായ കഥയാണ് “തകര” . ചെറുകഥയല്ല ഒരു നീണ്ടകഥ തന്നെയാണ് തകര. ചെല്ലപ്പനാശാരിയുടെയും തകരയുടെയും സുഭാഷിണിയുടെയും മാതുവിന്റെയും ജീവിതങ്ങൾ ഒരു കാലത്ത് ഏറെ പരിചിതമായിരുന്നുവെന്നു തോന്നുന്നു. ഇന്നത്തെ കാലം ഒരു പക്ഷെ കഥാ സാഹചര്യങ്ങൾക്ക് അനുകൂലമല്ലായിരിക്കാം, എങ്കിലും ഗൃഹാതുരതയുടെ വക്കുകളിൽ അനുഭവങ്ങളുടെ ഇക്കിളിപ്പെടുത്തലുണ്ട്. ഒരുകാലത്ത് കൗമാരത്തിലേക്ക് സഞ്ചാരം തുടങ്ങുന്ന കുട്ടികളുടെ കയ്യിൽ ഒരു കൊച്ചുപുസ്തകം എന്നാൽ ഒരു അഭിമാനമായിരുന്നു. ഇക്കിളിപ്പെടുത്തുന്ന…

    Read More »
  • NEWS

    അപകടം ഒഴിയാതെ അടൂർ

    പ​ത്ത​നം​തി​ട്ട: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ യു​വാ​വ് മ​രി​ച്ചു. അ​ടൂ​ര്‍ ബ്ലൂ ​സീ ബേ​ക്ക​റി ഉ​ട​മ​യു​ടെ മ​ക​നും പ​ത്ത​നം​തിട്ട‌യിലെ മുത്തൂറ്റ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നും ആ​യി​രു​ന്ന അ​വി​നാ​ഷ് കെ.​വര്‍​ഗീ​സ് (31) ആ​ണ് മ​രി​ച്ച​ത്. അ​ടൂ​ര്‍ ആ​ന​ന്ദ​പ​ള്ളിക്ക്  സ​മീ​പം ആണ് അപകടം നടന്നത്. അ​വി​നാ​ഷ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു.കഴിഞ്ഞദിവസം ഒരു കുടുംബത്തിലെ മൂന്നു പേർ അടൂർ എംസി റോഡിലുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.

    Read More »
  • NEWS

    ഗവിയിൽ തിരക്കേറുന്നു; അറിയാം, ബസുകളുടെ സമയ വിവരങ്ങൾ 

    ★ പത്തനംതിട്ട – ഗവി – കുമളി ബസുകളുടെ സമയവിവരങ്ങള്‍ ★ റൂട്ട് : മൈലപ്ര , മണ്ണാറകുളഞ്ഞി , കുമ്പളാംപൊയ്ക , വടശ്ശേരിക്കര , മാടമണ്‍ , പെരുനാട് , പുതുക്കട , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ ഡാം , അപ്പർ മൂഴിയാര്‍ , പെന്‍സ്റ്റോക്ക് വ്യൂ പോയിന്റ് ,  കക്കി ഡാം , ആനത്തോട് ഡാം , പമ്പ ഡാം , ഗവി , ഗവി ഡാം , പുല്ലുമേട് റോഡ് , വള്ളക്കടവ് , വണ്ടിപ്പെരിയാര്‍ , ചെളിമട. Service – 1 ■ പത്തനംതിട്ട :- 6:30 am ■ ആങ്ങമൂഴി  :- 8:30 am ■ ഗവി :- 11 am ■ കുമളി :- 12:30 pm ————————- Service – 2 ■ പത്തനംതിട്ട :- 12:30 pm ■ ആങ്ങമൂഴി :- 2:30 pm…

    Read More »
  • Kerala

    മരണത്തിലും അണയാൻ പോകുന്ന അഞ്ചു പ്രാണനകൾക്ക് പുതു ജീവന്‍ നല്‍കി ചാലക്കുടി സ്വദേശി ഗോപകുമാര്‍

    മരണത്തിലും അഞ്ചു പേര്‍ക്ക് പുതു ജീവന്‍ നല്‍കി ചാലക്കുടി സ്വദേശിയായ ഗോപകുമാർ എന്ന യുവാവ്. പരിയാരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മോതിരക്കണ്ണി ഊരേക്കാട്ട് വീട്ടില്‍ യു ജി വേലായുധന്റെ മകനാണ് ഗോപകുമാര്‍. തിങ്കളാഴ്ച ആന്ത്രക്കാപ്പാടത്ത് വച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗോപകുമാറിന് ഗുരുതരമായി പരിക്കേറ്റു. തലയുടെ പരിക്ക് അതീവ ഗുരുതരമായിരുന്നു ഗോപകുമാറിനെ ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിസക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . ന്യൂറോ സര്‍ജറി വിഭാഗം കിണഞ്ഞു ശ്രമിച്ചിട്ടും 13ന് അര്‍ധരാത്രിയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. പിന്നീട് ആശപത്രി അധികൃതര്‍ അവയവദാനത്തിനു ബന്ധുക്കലെ സമീപിച്ചു. ഇവര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ വിവരം അറിയിച്ചു. മഞ്ഞപിത്തം ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന സാനിയ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്കാണ് ഗോപകുമാറിന്റെ കരള്‍ മാറ്റി വെച്ചത് രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയാണു വൃക്ക…

    Read More »
  • NEWS

    മണ്ണാർക്കാട് വനത്തിൽ ഇന്നുമുണ്ട് ആ വിമാനത്തിന്റെ അവശിഷ്ടങ്ങൾ

    പാലക്കാട് നടന്ന ഒരു വിമാന അപകടത്തിന്റെ കഥയാണ് പറയാൻ പോകുന്നത്. ഇത് വെറുമൊരു വിനോദസഞ്ചാരത്തിന്റെ കഥയല്ല. മറിച്ച് കഴിഞ്ഞ തലമുറയിലെ ചില അതിസാഹസികർ നടത്തിയ ഒരു പര്യവേക്ഷണത്തിന്റെ കഥയാണ്.പുതുതലമുറയുടെ അറിവിലേക്കായി സമർപ്പിക്കുന്നു.   വർഷങ്ങൾക്കു മുൻപ് വായിച്ച ഒരു പത്രവാർത്ത.അതിനെ തിരഞ്ഞുള്ള ഒരു രസകരമായ യാത്രയാണിത്. മറ്റൊന്നുമല്ല , പാലക്കാട് ജില്ലയിൽ ഒരു വിമാനം തകർന്നു വീണിട്ടുണ്ട് , ഇന്നോ ഇന്നലെയോ അല്ല.സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ്. ഇത് സംബന്ധിച്ചു കോയമ്പത്തൂർ ജില്ലാ കളക്ടറുടെ രേഖകളിൽ ഇങ്ങനെയാണത്രെ . അതായത് സുലൂർ  വ്യോമസേനാ താവളത്തിൽ നിന്നും കൊച്ചി നേവൽ ബേസിലേക്ക് പറന്ന ബ്രിട്ടീഷ് വ്യോമസേനയുടെ ഒരു വിമാനം കാണാതായി. രണ്ടാം ലോക മഹാ യുദ്ധം അവസാന കാലഘട്ടത്തിൽ എത്തിയ സമയമാണ് എന്നാണു അറിവ്.ഏറെ തിരച്ചിലുകൾക്ക് ഒടുവിലും വിമാനം വീണ്ടു കിട്ടിയില്ല.അതിലെ വൈമാനികരായിരുന്ന രണ്ടു ബ്രിട്ടീഷ് പൗരന്മാരെക്കുറിച്ചും വിവരം ലഭിച്ചില്ല. കഥയിലെ ട്വിസ്റ്റ് ഇനിയാണ് . 1952 ലോ 1953 ലോ ശിരുവാണി കാട്ടിലെ…

    Read More »
Back to top button
error: